Contents
Displaying 5001-5010 of 25101 results.
Content:
5291
Category: 1
Sub Category:
Heading: പുതിയ കര്‍ദിനാളുമാരുടെ സ്ഥാനാരോഹണം നടന്നു
Content: വത്തിക്കാന്‍ സിറ്റി: സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്നലെ നടന്ന കൺസിസ്റ്ററിയിൽ അഞ്ചുപേരെ ഫ്രാൻസിസ് മാർപാപ്പ കര്‍ദിനാളുമാരുടെ ഗണത്തിലേക്ക് ഉയർത്തി. ലാവോസില്‍ നിന്നുള്ള മെത്രാന്‍ ലൂയീസ് മാരി ലിംഗ് മാന്‍ഖാനെഖോന്‍, മാലിയിലെ മെത്രാപ്പോലീത്തയായ ജീന്‍ സെര്‍ബോ, എല്‍ സാല്‍വദോറില്‍ നിന്നുമുള്ള മോണ്‍സിഞ്ഞോര്‍ ഗ്രിഗോറിയോ റോസ ചാവേസ്, സ്പെയിനില്‍ നിന്നുമുള്ള ജുവാന്‍ ജോസ് ഒമെല്ല, സ്വീഡനില്‍ നിന്നുമുള്ള മെത്രാനായ ആന്‍ഡേഴ്സ് അര്‍ബോറെലിയൂസ് എന്നിവരാണ് പുതിയ കര്‍ദ്ദിനാള്‍മാരായി സ്ഥാനാരോഹണം ചെയ്തത്. പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങില്‍ ചുവന്ന തൊപ്പിയും, പദവിയും മാര്‍പാപ്പാ കര്‍ദിനാളുമാര്‍ക്ക് സമ്മാനിച്ചു. രാജാക്കന്‍മാരെ പോലെ വര്‍ത്തിക്കാതെ ദാസന്‍മാരെ പോലെ വര്‍ത്തിക്കുവാനാണ് യേശു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന് പുതിയ കര്‍ദ്ദിനാള്‍മാരോട് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. യേശുവിനോടു കൂടി ചേര്‍ന്ന് സേവനം ചെയ്യുവാനും യേശുവിനേപ്പോലെയാകുവാനും പാപ്പാ തന്റെ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. പ്രസംഗം അവസാനിച്ച ഉടനെ മാര്‍പാപ്പാ അവര്‍ക്ക് പദവി ചിഹ്നമായ ചുവന്ന തൊപ്പി അണിയിച്ചു. തൊപ്പി അണിയിക്കുന്നതിന് മുന്‍പ് പുതിയ 5 കര്‍ദ്ദിനാള്‍മാരും പാപ്പായോട് വിധേയരായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്തു വിശ്വാസ പ്രഖ്യാപനം നടത്തി. മാലിയിലെ ബാംകോയില്‍ നിന്നുള്ള 74കാരനായ ജീന്‍ സെര്‍ബോയുടെ ശിരസ്സിലാണ് പാപ്പാ ആദ്യമായി തൊപ്പി അണിയിച്ചത്. 71 കാരനായ സ്പെയിലെ ബാഴ്സലോണയില്‍ നിന്നുമുള്ള ജുവാന്‍ ജോസ് ഒമെല്ല, സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ നിന്നുമുള്ള 68-കാരനായ ആന്‍ഡേഴ്സ് അര്‍ബോറെലിയൂസ്, ലാവോസില്‍ നിന്നുള്ള 73 കാരനായ ലൂയീസ് മാരി ലിംഗ് മാന്‍ഖാനെഖോന്‍, എല്‍ സാല്‍വദോറില്‍ നിന്നുമുള്ള മോണ്‍സിഞ്ഞോര്‍ ഗ്രിഗോറിയോ റോസ ചാവേസ് എന്നീ ക്രമത്തിലാണ് മാര്‍പാപ്പ തൊപ്പി നല്‍കിയത്. തുടര്‍ന്നു മോതിരമണിയിച്ചു. ചടങ്ങിനു ശേഷം ഫ്രാന്‍സിസ് പാപ്പാ 5 പുതിയ കര്‍ദ്ദിനാള്‍മാരുടെയും ഒപ്പം എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പായെ സന്ദര്‍ശിച്ചു. പുതിയ 5 കര്‍ദ്ദിനാള്‍മാരുടെ നിയമനത്തോടു കൂടി സഭയിലെ ആകെ കര്‍ദ്ദിനാള്‍മാരുടെ എണ്ണം 225 ആയി ഉയര്‍ന്നു. ഇതില്‍ 121 പേര്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശം ഉള്ളവരാണ്. ഇവരില്‍ 53 പേര്‍ യൂറോപ്പില്‍ നിന്നും, 17 പേര്‍ വടക്കന്‍ അമേരിക്കയില്‍ നിന്നും 17 പേര്‍ മധ്യ-തെക്കന്‍ അമേരിക്കയില്‍ നിന്നും, 15 പേര്‍ ഏഷ്യയില്‍ നിന്നും, 15 പേര്‍ ആഫ്രിക്കയില്‍ നിന്നും 4 പേര്‍ ഓഷ്യാനിയയില്‍ നിന്നുമുള്ളവരുമാണ്.
Image: /content_image/TitleNews/TitleNews-2017-06-29-06:04:16.jpg
Keywords: സ്ഥാനാ

5292
Category: 1
Sub Category:
Heading: പുതിയ മെത്രാപ്പോലീത്തമാര്‍ ഇന്ന് പാലിയം സ്വീകരിക്കും: ഭാരതത്തില്‍ നിന്നു ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലും
Content: വത്തിക്കാന്‍ സിറ്റി: പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനമായ ഇന്ന് പുതുതായി നിയമിക്കപ്പെട്ട ആര്‍ച്ച് ബിഷപ്പുമാര്‍ക്ക് ഫ്രാന്‍സിസ് പാപ്പ പാലിയം നല്‍കും. വത്തിക്കാന്‍ സമയം രാവിലെ 9.30-ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേയാണ് ആഗോളസഭയിലെ പുതിയ 36 മെത്രാപ്പോലീത്തമാര്‍ പാപ്പായില്‍നിന്നും പാലിയം സ്ഥാനിക ഉത്തരീയം സ്വീകരിക്കുന്നത്. പാലിയം സ്വീകരിക്കുന്നവരില്‍ ഏകഇന്ത്യക്കാരനായി ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ ഉണ്ടെന്നത് ശ്രദ്ധേയമാണ്. വിശുദ്ധ ബലി മദ്ധ്യേ കര്‍ദ്ദിനാള്‍ പ്രോട്ടോ ഡീക്കന്‍ നവമെത്രാപ്പോലീത്തമാരെ പേരുവിളിച്ച് അവരുടെ സാന്നിദ്ധ്യം അറിയിക്കും. തുടര്‍ന്നു റോമിലെ സഭാകൂട്ടായ്മയിലുള്ള ഭാഗഭാഗിത്വത്തിന്‍റെയും പത്രോസിന്‍റെ പാരമാധികാരത്തിലുള്ള പങ്കാളിത്തത്തിന്‍റെയും ഭാഗമായി പാലീയം ഉത്തരീയം നല്‍കണമെന്ന് അദ്ദേഹം മാര്‍പാപ്പയോട് അഭ്യര്‍ത്ഥിക്കും. ഇതിന് പിന്നാലേ മെത്രാപ്പോലീത്തമാര്‍ ഓരോരുത്തരും അവരുടെ വിധേയത്വം ഏറ്റുപറയും. തുടര്‍ന്ന് പാപ്പാ പാലിയം ആശീര്‍വ്വദിച്ച് ഓരോരുത്തരെയും അണിയിക്കും. കുഞ്ഞാടിന്റെ രോമം കൊണ്ട് നെയ്തുണ്ടാക്കിയ പാലിയം നല്ലിടയനായ ക്രിസ്തുവിനോട് ഐക്യപ്പെടേണ്ട മെത്രാപ്പോലീത്തായുടെ ഇടയദൗത്യമാണ് സൂചിപ്പിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-06-29-06:48:51.jpg
Keywords: വത്തിക്കാ, കളത്തി

5293
Category: 1
Sub Category:
Heading: തുർക്കിയിൽ സഭാവസ്തുവകകൾ സര്‍ക്കാര്‍ പിടിച്ചെടുത്തു
Content: ഇസ്താൻബുൾ: തുര്‍ക്കിയിലെ മാർഡിൻ പ്രവിശ്യയിലെ സിറിയൻ ഓർത്തഡോക്സ് സഭയുടെ പകുതിയോളം വസ്തുവകകൾ ഭരണകൂടം പിടിച്ചെടുത്തു. ദേവാലയങ്ങളും ആശ്രമങ്ങളും സെമിത്തേരികളുമാണ് സഭാധികാരത്തിൽ നിന്നും നീക്കം ചെയ്തു സര്‍ക്കാര്‍ പിടിച്ചെടുത്തത്. വസ്തുവകകളുടെ ഉടമസ്ഥാവകാശം നഷ്ടപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് സർക്കാരിന്റെ മതമന്ത്രാലയത്തിന്റെ വിചിത്രവാദം. #{red->none->b->Must Read: }# {{ തുര്‍ക്കിയില്‍ 1500 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം കണ്ടെത്തി; കാലപഴക്കത്തിലും നിറം മങ്ങാതെ ചുവര്‍ചിത്രങ്ങള്‍ -> http://www.pravachakasabdam.com/index.php/site/news/1402 }} നടപടിയെ തുടര്‍ന്നു ആയിരത്തിയറനൂറോളം വർഷങ്ങൾ പഴക്കമുള്ള ലോകത്തിലെ തന്നെ അതിപുരാതനമായ മോര്‍ ഗബ്രിയേൽ ആശ്രമവും ഗവൺമെന്റ് അധീനതയിലായി. അനുസ്മരണ പ്രാർത്ഥനകൾക്കായി ഉപയോഗിക്കുന്ന സെമിത്തേരികളും മറ്റ് വസ്തുവകകളും തിരികെ ലഭിക്കാനായി സഭാധികാരികള്‍ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. അതേ സമയം സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് തുര്‍ക്കി.
Image: /content_image/TitleNews/TitleNews-2017-06-29-08:09:10.jpg
Keywords: തുര്‍ക്കി

5294
Category: 1
Sub Category:
Heading: മദര്‍ തെരേസയുടെ ജന്മദിനം 'അന്താരാഷ്‌ട്ര കാരുണ്യ ദിന'മായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി യുഎന്നിന് കത്ത്
Content: മുംബൈ: വിശുദ്ധ മദര്‍ തെരേസയുടെ ജന്മദിനമായ ഓഗസ്റ്റ് 26 അന്താരാഷ്‌ട്ര കാരുണ്യ ദിനമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുംബൈ ആസ്ഥാനമായുള്ള എന്‍ജിഓ ഐക്യരാഷ്ട്ര സഭക്ക് കത്തയച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച ഹാര്‍മണി ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടനയാണ് കത്തയച്ചത്. അനുകമ്പയുടേയും, പ്രതീക്ഷയുടേയും പ്രതീകമായ മദര്‍ തെരേസയുടെ ജന്മദിനത്തേക്കാള്‍ അന്താരാഷ്‌ട്ര കാരുണ്യ ദിനമായി ആചരിക്കുവാന്‍ യോഗ്യമായ മറ്റൊരു ദിനമില്ലെന്ന് ഹാര്‍മണി ഫൗണ്ടേഷന്റെ പ്രസിഡണ്ടായ എബ്രഹാം മത്തായി ഇതു സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പാവപ്പെട്ടവര്‍, വിശന്നു വലയുന്നവര്‍, ഭവനരഹിതര്‍, അംഗവൈകല്യമുള്ളവര്‍, കുഷ്ഠരോഗികള്‍ തുടങ്ങി സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവരുടെയിടയില്‍ മദര്‍ തെരേസ നടത്തിയ കാരുണ്യപ്രവര്‍ത്തികളുടെ ആദരണാര്‍ത്ഥം മദറിന്റെ ജന്മദിനം അന്താരാഷ്‌ട്ര കാരുണ്യ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സംഘടന യുഎന്നിനയച്ച കത്തില്‍ പറയുന്നു. ഇതിനോടകം മദര്‍ തെരേസയുടെ ജന്മദിനം അന്താരാഷ്‌ട്ര കാരുണ്യ ദിനമായി ആചരിക്കുവാന്‍ ഹാര്‍മണി ഫൗണ്ടേഷന്‍ തീരുമാനിച്ചിട്ടുണ്ട്. #{red->none->b->Must Read: }# {{ വിശുദ്ധ മദര്‍ തെരേസായുടെ പ്രചോദനാത്മകമായ 10 വാക്യങ്ങള്‍ -> http://www.pravachakasabdam.com/index.php/site/news/4080 }} അതിരുകളില്ലാത്ത കാരുണ്യത്തിന്റെ ലോകത്തിനായി തങ്ങള്‍ ഇന്ത്യയിലും വിദേശത്തും കാരുണ്യപ്രവര്‍ത്തികള്‍ നടത്തുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. കാശ്മീരി അഭയാര്‍ത്ഥികള്‍ക്കും, സിറിയ, തെക്കന്‍ സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമായി ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികള്‍ക്കും സഹായമെത്തിക്കുവാനുള്ള പ്രത്യേക പദ്ധതിക്ക് രൂപംകൊടുത്തിട്ടുള്ളതായി സംഘടന അറിയിച്ചു. ഇതിനായി മുംബൈയിലെ ഗ്രാമപ്രദേശങ്ങളിലുള്ള സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തനോന്‍മുഖരാക്കുവാനുള്ള പദ്ധതിയും സംഘടനക്കുണ്ട്. അഭയാര്‍ത്ഥികളായ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, പുനരധിവാസം എന്നിവക്ക് സുസ്ഥിരമായ ഒരു പരിഹാരം കാണുന്നതിനായി വിവിധ സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലാണ് ഹാര്‍മണി ഫൗണ്ടേഷന്‍. ഇതിനുപുറമേ, മികച്ചരീതിയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കായി 2005-മുതല്‍ 'മദര്‍ തെരേസ മെമ്മോറിയല്‍ അവാര്‍ഡും' സംഘടന നല്‍കിവരുന്നു. ഈ പുരസ്കാരത്തിനു മിഷണറി ഓഫ് ചാരിറ്റിയുടെ അംഗീകാരമുണ്ട്. ദലൈലാമ, മലാല യൂസഫ് സായി, പാകിസ്ഥാനിലെ സീനത്ത് ഷൌക്കത്ത്, കാശ്മീരിലെ റുക്സാന കൊസര്‍ തുടങ്ങിയവര്‍ ഈ പുരസ്കാരം ലഭിച്ചിട്ടുള്ള പ്രമുഖരില്‍ ചിലരാണ്.
Image: /content_image/TitleNews/TitleNews-2017-06-29-09:45:16.jpg
Keywords: മദര്‍ തെരേസ

5295
Category: 6
Sub Category:
Heading: 'സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാർത്ഥനയുടെ അർത്ഥം മനസ്സിലാക്കി പ്രാർത്ഥിക്കുക
Content: "നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ..." (മത്തായി 6:9-13) #{red->n->b->യേശു ഏകരക്ഷകൻ: ജൂൺ 14}# <br> 'സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാർത്ഥന ഏറ്റവും പൂര്‍ണ്ണമായ പ്രാര്‍ത്ഥനയാണ്. നമ്മുടെ ഗുരുവും നാഥനും രക്ഷകനായ യേശുക്രിസ്തു തന്നെയാണ് ഈ പ്രാർത്ഥന നമ്മുക്കു നൽകിയത്. അതിനാൽ തന്നെ ഇതിനു പകരം വയ്ക്കാൻ മറ്റൊരു പ്രാർത്ഥനയുമില്ല. മഹത്തായ ഈ പ്രാർത്ഥനയുടെ അർത്ഥം മനസ്സിലാക്കി പ്രാർത്ഥിക്കുമ്പോൾ അത് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവിനോടുള്ള ഏഴ് അപേക്ഷകളാണ് ഈ പ്രാര്‍ത്ഥനയിലുള്ളത്. ആദ്യത്തെ മൂന്ന് അപേക്ഷകള്‍ ദൈവത്തെയും, ശരിയായി അവിടത്തെ സേവിക്കുന്നതിനെയും സംബന്ധിച്ചുള്ളവയാണ്. അവസാനത്തെ നാല് അപേക്ഷകള്‍ സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവിനോട് നാം പറയുന്ന മൗലിക മാനുഷികാവശ്യങ്ങളാണ്. #{blue->n->b->സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ...}# <br> നമ്മൾ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളാണെന്ന് സന്തോഷപൂര്‍വ്വം തിരിച്ചറിയാൻ "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന് ഏറ്റുചൊല്ലുന്നതിലൂടെ നമ്മുക്കു സാധിക്കുന്നു. പിതാവായ ദൈവം തന്‍റെ മക്കളില്‍ ഓരോരുത്തരെയും വ്യക്തിപരമായി സ്നേഹിക്കുന്നു. അവിടത്തെ താത്പര്യ വിഷയമായി നമ്മള്‍ മാത്രമുണ്ടായിരിക്കുന്നുവെന്നപോലെ സ്നേഹിക്കുന്നു. ദൈവം എവിടെയെല്ലാമായിരിക്കുന്നുവോ അവിടെയെല്ലാമാണു സ്വര്‍ഗ്ഗം. സ്വര്‍ഗ്ഗമെന്ന പദം ഒരു പ്രത്യേക സ്ഥലത്തെയല്ല, പിന്നെയോ, ദൈവത്തിന്‍റെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതാകട്ടെ, സ്ഥലകാലങ്ങളാല്‍ പരിമിതമാക്കപ്പെട്ടിട്ടുള്ളതല്ല. എവിടെയെല്ലാം ദൈവത്തിന്റെ മഹത്വത്തിലേയ്ക്കും നമ്മുടെ അയല്‍ക്കാരന്റെ ആവശ്യങ്ങളിലും തിരിയുന്നുവോ, എവിടെയെല്ലാം നാം സ്നേഹത്തിന്‍റെ സന്തോഷം അനുഭവിക്കുന്നുവോ, എവിടെയെല്ലാം നാം മാനസാന്തരപ്പെടുകയും ദൈവവുമായി അനുരഞ്ജിതരാവുകയും ചെയ്യുന്നുവോ, അവിടെയെല്ലാം സ്വര്‍ഗം തുറക്കപ്പെടുന്നു. എവിടെ സ്വര്‍ഗമുണ്ടോ അവിടെ ദൈവവുമുണ്ട് എന്നല്ല, പിന്നെയോ ദൈവം എവിടെ ഉണ്ടോ അവിടെ സ്വര്‍ഗ്ഗമുണ്ട് എന്നതാണു ശരി. #{blue->n->b->അങ്ങയുടെ നാമം പൂജിതമാകണമേ...}# <br> ദൈവത്തിന്‍റെ നാമത്തെ പൂജിക്കുക അല്ലെങ്കില്‍ പവിത്രമായി കരുതുക എന്നതിന്‍റെ അര്‍ത്ഥം എല്ലാ വസ്തുക്കളെക്കാളും ഉപരിയായി ദൈവത്തെ പ്രതിഷ്ഠിക്കുകയെന്നതാണ്. വിശുദ്ധ ലിഖിതത്തില്‍ 'നാമം' എന്നത് വ്യക്തിയുടെ യഥാര്‍ത്ഥ സ്വഭാവത്തെ സൂചിപ്പിക്കുന്നു. ദൈവത്തിന്‍റെ നാമത്തെ പൂജിക്കുകയെന്നതിന്‍റെ അര്‍ത്ഥം, അവിടത്തോടു നീതി പുലര്‍ത്തുക, അവിടത്തെ അംഗീകരിക്കുക, സ്തുതിക്കുക, അര്‍ഹമായ ബഹുമതി നല്‍കുക, അവിടത്തെ കല്‍പനകളനുസരിച്ചു ജീവിക്കുകയെന്നതാണ്. #{blue->n->b->അങ്ങയുടെ രാജ്യം വരണമേ...}# <br> "അങ്ങയുടെ രാജ്യം വരണമേ" എന്നു നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ക്രിസ്തുവിനോട്, അവിടത്തെ വാഗ്ദാനമനുസരിച്ച് വീണ്ടും വരാന്‍ നാം പ്രാര്‍ത്ഥിക്കുകയാണ്. ഭൂമിയില്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്ന ദൈവത്തിന്‍റെ ഭരണം സുനിശ്ചിതമായി പ്രബലപ്പെടട്ടെ എന്നും നാം പ്രാര്‍ത്ഥിക്കുന്നു. ജറുസലേമിലെ വിശുദ്ധ സിറിൽ പറയുന്നതുപോലെ ശുദ്ധിയുള്ള ഒരു ആത്മാവിനു മാത്രമേ പ്രത്യാശാപൂർവ്വം 'അങ്ങയുടെ രാജ്യം വരണമേ' എന്നു പറയാൻ കഴിയൂ. അതിനാൽ വാക്കിലും, ചിന്തയിലും, പ്രവൃത്തിയിലും നമ്മെത്തന്നെ ശുദ്ധീകരിച്ചുകൊണ്ട് ഈ അപേക്ഷ നമ്മുക്കു ഏറ്റുചൊല്ലാം. #{blue->n->b->അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ...}# <br> ദൈവത്തിന്‍റെ ഹിതം സാര്‍വത്രികമായി നിറവേറണമെന്നു നാം പ്രാര്‍ത്ഥിക്കുമ്പോള്‍, അത് സ്വര്‍ഗ്ഗത്തിലായിരിക്കുന്നതു പോലെ ഭൂമിയിലും നമ്മുടെ ഹൃദയത്തിലും ആയിരിക്കണമെന്നു നാം പ്രാര്‍ത്ഥിക്കുകയാണ്. സ്വന്തം ഇഷ്ടത്തിനും സ്വന്തം ആശയങ്ങൾക്കനുസരിച്ചും മനുഷ്യൻ പദ്ധതികള്‍ നടപ്പിലാക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നിടത്തോളം കാലം ഭൂമി സ്വര്‍ഗമാകുകയില്ല. ഒരുവന്‍ ഒരുകാര്യം ആഗ്രഹിക്കുന്നു. മറ്റൊരുവന്‍ മറ്റൊരു കാര്യം ആഗ്രഹിക്കുന്നു. എന്നാല്‍ നമ്മള്‍ ഒന്നിച്ച് ദൈവത്തിന്‍റെ ഇഷ്ടം ആഗ്രഹിക്കുമ്പോള്‍ നമ്മള്‍ സന്തോഷം കണ്ടെത്തുന്നു. #{blue->n->b->അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ...}# <br> അനുദിനാഹാരത്തെക്കുറിച്ചുള്ള അപേക്ഷ നമ്മെ, എല്ലാ വസ്തുക്കളും നമ്മുടെ സ്വര്‍ഗീയ പിതാവിന്‍റെ നന്മയില്‍ നിന്ന് പ്രതീക്ഷിക്കുന്നവരാക്കുന്നു. ജീവനെ സംബന്ധിച്ച് അത്യാവശ്യമായിരിക്കുന്ന ഭൗതികവും ആധ്യാത്മികവുമായ സര്‍വ്വതും അവിടത്തെ നന്മയില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നു. കൂടാതെ, ജീവിതത്തിന്‍റെ അടിസ്ഥാനപരമായ ആവശ്യങ്ങൾ നിര്‍വഹിക്കാന്‍ നിവൃത്തിയില്ലാത്ത പാവപ്പെട്ടവരെകുറിച്ചു ചിന്തിക്കുവാൻ ഈ അപേക്ഷ നമ്മെ പ്രേരിപ്പിക്കുന്നു. ദരിദ്രരോടും പാവപ്പെട്ടവരോടുമുള്ള തന്‍റെ യഥാര്‍ത്ഥ ഉത്തരവാദിത്വത്തെക്കുറിച്ച് ചിന്തിക്കാതെ ഈ യാചന ഉരുവിടാന്‍ ഒരു ക്രിസ്ത്യാനിക്കും സാധ്യമല്ല. "മനുഷ്യന്‍ അപ്പം കൊണ്ടുമാത്രമല്ല, ദൈവത്തിന്‍റെ നാവില്‍ നിന്ന് പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്" (മത്താ 4:4). ഭൗതികവസ്തുക്കള്‍ കൊണ്ടു തൃപ്തിപ്പെടുത്താനാവാത്ത ഒരാധ്യാത്മിക വിശപ്പ് മനുഷ്യര്‍ക്ക് ഉണ്ടെന്ന് വിശുദ്ധ ലിഖിതത്തിലെ ഈ ഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതിനാൽ 'അന്നന്നു വേണ്ട ആഹാരം' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ആത്മാവിനും ശരീരത്തിനും ആവശ്യമായ ഭക്ഷണം അതിന്റെ ശരിയായ അളവിൽ ലഭിക്കുക എന്നുള്ളതാണ്. ശരീരത്തിന് ആവശ്യമായ അപ്പമില്ലാത്തതുകൊണ്ട് ഒരുവന് മരിക്കാന്‍ കഴിയും. പക്ഷേ, ഈ അപ്പം മാത്രം സ്വീകരിച്ചതുകൊണ്ടും ഒരുവന് മരിക്കാന്‍ കഴിയും- ആത്മീയമായ മരണം. അതിനാൽ ഈ അപേക്ഷ വാക്കുകളുടെ അർത്ഥതലങ്ങൾക്കും അപ്പുറം മനുഷ്യന്റെ രക്ഷയ്ക്കാവശ്യമായ എല്ലാ ആവശ്യങ്ങളിലേക്കും കടന്നുചെല്ലുന്നു. #{blue->n->b->ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങള്‍ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ...}# <br> നാം മറ്റുള്ളവരോട് കാണിക്കുന്ന ദയയും, നാം അന്വേഷിക്കുന്ന ദയയും വിഭജിക്കാനാവാത്തതാണ്. നമ്മള്‍ ദയാപൂര്‍ണമല്ലാതിരിക്കുകയും, പരസ്പരം ക്ഷമിക്കാതിരിക്കുകയും ചെയ്‌താല്‍ ദൈവത്തിന്‍റെ കാരുണ്യം നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് എത്തിച്ചേരുകയില്ല. പലരും ക്ഷമയുടെ അഭാവത്തോടെ ജീവിതകാലം മുഴുവനും സമരം ചെയ്യുന്നു. അനുരഞ്ജിതരാകാതിരിക്കുകയെന്ന അഗാധമായ തടസ്സം ദൈവത്തിലേക്കു നോക്കിക്കൊണ്ടു മാത്രമേ ഇല്ലാതാക്കാന്‍ കഴിയൂ. നമ്മള്‍ പാപികളായിരിക്കെ നമ്മെ പുത്രരായി സ്വീകരിച്ചവനാണല്ലോ ദൈവം. കാരുണൃമുള്ള സ്വർഗ്ഗീയ പിതാവു നമുക്കുള്ളതു കൊണ്ടു മറ്റുള്ളവരോടു ക്ഷമിക്കാനും അനുരഞ്ജനപ്പെടാനും നമ്മുക്കു സാധിക്കും. അതിനാൽ, ഈ അപേക്ഷ ദൈവത്തിന്റെ വലിയ കരുണയെപ്പറ്റിയും, മറ്റുള്ളവരോടു ക്ഷമിക്കുവാനുള്ള നമ്മുടെ കടമയെപ്പറ്റിയും നമ്മെ ഓർമ്മപ്പെടുത്തുന്നു. #{blue->n->b->ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ...}# <br> ജീവിതത്തിലെ ഓരോ ദിവസവും ഓരോ മണിക്കൂറിലും നമ്മള്‍ പാപത്തില്‍ വീഴുവാനുള്ള അപകട സാധ്യതയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് പ്രലോഭനത്തിന്‍റെ ശക്തിയില്‍ നമ്മെ രക്ഷാമാര്‍ഗമില്ലാത്തവരായി വിട്ടുകളയരുതെന്നു നാം ദൈവത്തോട് യാചിക്കുന്നു. നമ്മള്‍ ദുഷ്ടരെ എതിര്‍ക്കാന്‍ ശക്തിയില്ലാത്ത ദുര്‍ബലരായ മനുഷ്യരാണെന്ന് പിശാചിനാൽ പരീക്ഷിക്കപ്പെട്ടിട്ടുള്ള യേശുവിനു നന്നായി അറിയാം. പരീക്ഷയുടെ മണിക്കൂറില്‍ ദൈവസഹായത്തിന് ആശ്രയിക്കണമെന്ന് പഠിപ്പിച്ച അവിടുന്ന് "സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ" എന്ന പ്രാർത്ഥനയിലൂടെ നാം യാചിക്കുന്നത് കാരുണ്യപൂര്‍വ്വം അനുവദിച്ചു തരുന്നു. #{blue->n->b->തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ...}# <br> 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ' എന്ന പ്രാർത്ഥനയിൽ പറയുന്ന 'തിന്മ' എന്നതുകൊണ്ട് നിഷേധാത്മകമായ അരൂപിക്കടുത്ത ശക്തിയോ ഊര്‍ജ്ജമോ അല്ല അർത്ഥമാക്കുന്നത്, പിന്നെയോ വ്യക്തിയായിരിക്കുന്ന തിന്മയാണ് വിവക്ഷിക്കുന്നത്. അതായത് 'പരീക്ഷകന്‍', 'നുണകളുടെ പിതാവ്' 'സാത്താന്‍' അഥവാ 'പിശാച്' എന്നിങ്ങനെയുള്ള പേരുകളില്‍ വിശുദ്ധ ലിഖിതത്തിൽ പറയുന്ന തിന്മയുടെ 'വ്യക്തി'യെയാണ് ഉദ്ദേശിക്കുന്നത്. ലോകത്തിലെ തിന്മയ്ക്ക് സര്‍വനാശം വരുത്താന്‍ വേണ്ട ശക്തിയുണ്ടെന്ന കാര്യം നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. എന്നാൽ പിശാചിന്റെ ഏറ്റവും വഞ്ചനാത്മകമായ തന്ത്രം താൻ ഇല്ലന്ന് നമ്മെ ബോധ്യപ്പെടുത്തുക എന്നുള്ളതാണ്. വിശുദ്ധ ലിഖിതം മാത്രമാണ് കാര്യങ്ങള്‍ കൃത്യമായി പറയുന്നത്: "എന്തെന്നാല്‍ നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാര ലോകത്തിന്‍റെ അധിപന്‍മാര്‍ക്കും സ്വർഗ്ഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കുമെതിരായിട്ടാണ് പടവെട്ടുന്നത്" (എഫേ 6:12). 'തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ' എന്ന യാചന ഈ ലോകത്തിലെ സകല ദുരിതങ്ങളേയും ദൈവതിരുമുമ്പാകെ എത്തിക്കുകയും സര്‍വ്വതിന്മകളില്‍ നിന്നു നമ്മെ സ്വതന്ത്രരാക്കാന്‍ സര്‍വശക്തനായ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു. #{blue->n->b->ആമ്മേന്‍...}# <br> ക്രിസ്ത്യാനികളും യഹൂദരും അതിപ്രാചീനകാലം മുതല്‍ അവരുടെ സകല പ്രാര്‍ത്ഥനകളും 'ആമ്മേന്‍' എന്നു പറഞ്ഞുകൊണ്ട് ഉപസംഹരിച്ചിരുന്നു. 'അതെ', 'അങ്ങനെയാകട്ടെ' എന്നിങ്ങനെ പറയുകയാണ് അതുവഴി അവര്‍ ചെയ്തത്. ഒരു വ്യക്തി തന്‍റെ വാക്കുകളോട് 'ആമ്മേന്‍' പറയുമ്പോള്‍, തന്‍റെ ജീവിതത്തോടും ഭാഗധേയത്തോടും 'ആമേന്‍' പറയുമ്പോള്‍, തന്നെ കാത്തിരിക്കുന്ന സന്തോഷങ്ങള്‍ക്ക് 'ആമ്മേന്‍' പറയുമ്പോള്‍ സ്വര്‍ഗ്ഗവും ഭൂമിയും ഒന്നിക്കുന്നു. ആരംഭത്തില്‍ നമ്മെ സൃഷ്ടിച്ച സ്നേഹത്തോടുകൂടെ നാം ലക്ഷ്യത്തിലെത്തുകയും ചെയ്യുന്നു. #{red->n->b->വിചിന്തനം}# <br> യേശു പഠിപ്പിച്ച 'സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാർത്ഥന ഒരു പ്രാര്‍ത്ഥനയേക്കാള്‍ കൂടിയ ഒന്നാണ്. നമ്മുടെ പിതാവിന്‍റെ ഹൃദയത്തിലേക്ക് നേരിട്ടു നയിക്കുന്ന വഴിയാണത്. സഭയുടെ ഈ ആദിമ പ്രാര്‍ത്ഥന ആദിമ ക്രൈസ്തവര്‍ ദിവസത്തില്‍ മൂന്നു പ്രാവശ്യമെങ്കിലും ചൊല്ലിയിരുന്നു. ഈ പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടു ചൊല്ലാനും, ഹൃദയത്തിലേക്ക് സ്വീകരിക്കാനും, നമ്മുടെ ജീവിതത്തില്‍ അതു യാഥാര്‍ത്ഥ്യമാക്കാനും പരിശ്രമിക്കാത്ത ഒരു ദിവസം പോലും കടന്നുപോകാനിടയാകരുത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിനമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-06-29-11:24:36.jpg
Keywords: യേശു,ക്രിസ്തു

5296
Category: 18
Sub Category:
Heading: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി
Content: തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സർക്കാർ സംരക്ഷിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തൈക്കാട് ഗസ്റ്റ് ഹൗസിൽ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിവർത്തിത ക്രൈസ്തവരുടെ സംവരണപ്രശ്നം സംസ്ഥാന സർക്കാർ മാത്രം വിചാരിച്ചാൽ പരിഹരിക്കാനാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. സംവരണ പ്രശ്നം ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ പരിഹാരം കാണാനാവൂ. ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. എങ്കിലും സംസ്ഥാന സർക്കാരിനു ചെയ്യാനാവുന്നതെല്ലാം ചെയ്യും. പള്ളികൾ പണിയുന്നതുമായി ബന്ധപ്പെട്ടു ചിലയിടങ്ങളിലുണ്ടായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാവശ്യമായ ശ്രമം സർക്കാർ ആരംഭിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഗൗരവത്തോടെയാണു കാണുന്നത്. തീരദേശപാത വരുന്നതിൽ ജനങ്ങൾക്ക് ആശങ്ക വേണ്ട. ഇതുമായി ബന്ധപ്പെട്ടു ബുദ്ധിമുട്ടുണ്ടാകുന്നവരുടെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കും. സ്ഥലം നഷ്ടപ്പെടുന്നവർക്കു തീരദേശത്തു തന്നെ താമസിക്കാൻ സംവിധാനമൊരുക്കും. എല്ലാവർക്കും വീടെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിക്കു മുഖ്യമന്ത്രി ക്രൈസ്തവ സഭകളുടെ പിന്തുണ അഭ്യർഥിച്ചു. ചില സഭകൾക്ക് ഇതിൽ വലിയ പങ്ക് വഹിക്കാനാവും. വീട് നിർമിച്ചു നൽകാൻ തയാറായാൽ ആ സഹായം സർക്കാർ സ്വീകരിക്കും. ഇതൊരു അഭ്യർഥനയായി സഭകൾക്കു മുന്നിൽ വയ്ക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.ടി. ജലീൽ, ന്യൂനപക്ഷക്ഷേമ സെക്രട്ടറി കെ. ഷാജഹാൻ, തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ.സാമുവൽ മാർ ഐറേനിയോസ്, ക്നാനായ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഓർത്തഡോക്സ് തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, മാർത്തോമ്മാ സഭാ എപ്പിസ്കോപ്പ ജോസഫ് മാർ ബർണബാസ്, മലങ്കര ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്ത ഡോ. സക്കറിയാസ് മാർ അപ്രേം, സിഎസ്ഐ ബിഷപ് ധർമരാജ് റസാലം തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Image: /content_image/India/India-2017-06-30-04:04:27.jpg
Keywords: പിണറാ, മുഖ്യമന്ത്രി

5297
Category: 18
Sub Category:
Heading: വൈദികനു നേരെ നടന്ന ആക്രമണം: ഇരിങ്ങാലക്കുടയില്‍ വന്‍പ്രതിഷേധ പ്രകടനം
Content: ഇരിങ്ങാലക്കുട: ഫാ. ജോയ് വൈദ്യക്കാരനെ ആക്രമിച്ച സാമൂഹ്യ ദ്രോഹികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ടൗണിൽ വന്‍പ്രതിഷേധ പ്രകടനം. പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിനു വൈദികരും സന്യസ്തരും വിശ്വാസികളുമടക്കം വൻ ജനാവലിയാണ് അണിചേര്‍ന്നത്. ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ നടന്ന പ്രതിഷേധ കൂട്ടായ്മയിലും നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തു. പ്രകടനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിഷപ് മാർ പോളി കണ്ണൂക്കാടൻ വൈദികനു നേരെ നടന്ന ആക്രമണത്തിനെതിരേ സമൂഹ മനസാക്ഷി ഉണരണമെന്നു പറഞ്ഞു. സമൂഹ നന്മയ്ക്കുവേണ്ടി ഏറെ ത്യാഗങ്ങളും സഹനങ്ങളും ഏറ്റുവാങ്ങിയതാണ് ക്രൈസ്തവ സഭ. എന്നാൽ, ഫാ. ജോയ് വൈദ്യക്കാരനെ ആക്രമിച്ചതുപോലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാൻ ഏവരും ജാഗരൂകരാകണം. മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ മാസ്റ്റര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനംമ്പിള്ളി രാഘവമേനോന്‍, ടൗണ്‍ ജുമാമസ്ജിദ് ഇമാം കബീര്‍ മൗലവി, രൂപതാ വികാരി ജനറാള്‍ ഫാ. ജോബി പോഴോലിപറമ്പില്‍, സി.എം.ഐ ദേവമാതാ പ്രോവിന്‍സിന്റെ കൗണ്‍സിലര്‍മാരായ ഫാ. പോള്‍സണ്‍ പാലിയേക്കര, ഫാ. ഷാജു എടമന എന്നിവര്‍ സംസാരിച്ചു.
Image: /content_image/India/India-2017-06-30-04:34:10.jpg
Keywords: ഇരിങ്ങാല, വൈദിക

5298
Category: 18
Sub Category:
Heading: സത്യദീപം മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു
Content: കൊച്ചി: സത്യദീപം വാരികയുടെ കർദിനാൾ മാർ ആന്റണി പടിയറ മാധ്യമ പുരസ്കാരവും ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലെ മികച്ച രചനയ്ക്കുള്ള പുരസ്കാരവും പ്രഖ്യാപിച്ചു. ദേശാഭിമാനി കോട്ടയം യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ആർ. സാംബൻ, കർദിനാൾ മാർ ആന്റണി പടിയറ മാധ്യമ പുരസ്കാരത്തിന് അർഹനായി.അര ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്കാരം. ബാലസാഹിത്യകാരനും തേവര സെന്‍റ് മേരീസ് സ്കൂൾ അധ്യാപകനുമായ ഷാജി മാലിപ്പാറയ്ക്കാണ് ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലെ മികച്ച രചനയ്ക്കുള്ള പുരസ്കാരം. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്കാരം. സത്യദീപത്തിന്റെ നവതി ആഘോഷ സമാപനത്തോടനുബന്ധിച്ചു ജൂലൈ രണ്ടിനു കലൂർ റിന്യുവൽ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും
Image: /content_image/India/India-2017-06-30-04:59:05.jpg
Keywords: പുരസ്കാര

5299
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ ഉള്‍പ്പെടെ 36 മെത്രാപ്പോലീത്തമാര്‍ പാലിയം സ്വീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ അടക്കം സഭയിലെ 36 നവമെത്രാപ്പോലീത്തമാര്‍ ഫ്രാന്‍സിസ് പാപ്പയില്‍ നിന്നും സ്ഥാനികചിഹ്നമായ പാലിയം ഉത്തരീയം സ്വീകരിച്ചു. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനമായ ഇന്നലെ രാവിലെ 9.30നു വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ കൂടാതെ ഏഷ്യന്‍ രാജ്യക്കാരായ മറ്റ് അഞ്ച് മെത്രാപ്പോലീത്തമാരും പാലിയം സ്വീകരിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയുടെ ആദ്യഭാഗത്തായിരുന്നു ശുശ്രൂഷ. ആമുഖപ്രാര്‍ത്ഥനക്കു ശേഷം കര്‍ദ്ദിനാള്‍ പ്രോട്ടോ ഡീക്കന്‍ ഷോണ്‍ ലൂയി ട്യുറാന്‍ നവമെത്രാപ്പോലീത്തമാരുടെ പേരുവിളിച്ച് പാലിയം ഉത്തരീയം സ്വീകരിക്കേണ്ട നവമെത്രാപ്പോലീത്തമാരുടെ സാന്നിദ്ധ്യം അറിയിച്ചു. തുടര്‍ന്നു ആഗോള സഭാകൂട്ടായ്മയിലുള്ള ഈ മെത്രാപ്പോലീത്തമാരുടെ ഭാഗഭാഗിത്വത്തിന്‍റെയും, പത്രോസിന്‍റെ പരമാധികാരത്തിലുള്ള അവരുടെ പങ്കാളിത്തത്തിന്‍റെയും അടയാളമായി പാലിയം ആശീര്‍വ്വദിച്ചു നല്കണമെന്ന് പാപ്പായോട് കര്‍ദ്ദിനാള്‍ ട്യുറാന്‍ അഭ്യര്‍ത്ഥിച്ചു. ഇതിന് പിന്നാലേ മെത്രാപ്പോലീത്തമാര്‍ കൂട്ടമായി അവരുടെ വിധേയത്വം പാപ്പായുടെ മുന്നില്‍ ഏറ്റുചൊല്ലി. തുടര്‍ന്നു പാപ്പ പാലിയം ആശീര്‍വദിച്ചു. പിന്നീട് ദിവ്യബലിയുടെ സമാപനാശീര്‍വ്വാദത്തിനുശേഷം പാപ്പാ ഫ്രാന്‍സിസ് നവമെത്രാപ്പോലീത്തമാരെ വ്യക്തിപരമായി അഭിവാദ്യം ചെയ്തു ഓരോരുത്തര്‍ക്കും ആശീര്‍വ്വദിച്ച പാലിയങ്ങള്‍ നല്‍കുകയായിരിന്നു. നല്ലിടയനായ ക്രിസ്തുവിനോട് ഐക്യപ്പെടേണ്ട മെത്രാപ്പോലീത്തായുടെ ഇടയദൗത്യമാണ് പാലിയം ഉത്തരീയത്തിലൂടെ സൂചിപ്പിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-06-30-05:57:52.jpg
Keywords: കളത്തി

5300
Category: 1
Sub Category:
Heading: എറിട്രിയയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള പീഡനം വര്‍ദ്ധിക്കുന്നു
Content: അസ്മാറ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിട്രിയയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തല്‍ കൂടുതല്‍ ശക്തമാകുന്നു. ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ ഭാഗമായി ഇതിനോടകം തന്നെ ഏറ്റവും ചുരുങ്ങിയത് 160-ഓളം ക്രിസ്ത്യാനികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേ സമയം മതപീഡനത്തിനെതിരെ നിലകൊള്ളുന്ന അന്തരാഷ്ട്ര സംഘടനയായ ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡിന്റെ റിപ്പോര്‍ട്ടനുസരിച്ച് വിവിധ പട്ടണങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഏതാണ്ട് 170-ഓളം ക്രിസ്ത്യാനികള്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ മാസത്തില്‍ ഒരു വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരുന്ന നൂറോളം ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ബൈബിള്‍ പോലെയുള്ള മതപരമായ വസ്തുക്കള്‍ പിടിച്ചെടുക്കുകയും, ദിവ്യകര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തുകയുമായിരുന്നു നേരത്തെ സര്‍ക്കാര്‍ അധികൃതര്‍ നടത്തി കൊണ്ടിരിന്നത്. നിലവില്‍ ക്രിസ്ത്യാനികളെ അവരുടെ വീടുകളില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്യുവാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതേ സമയം എറിട്രിയയിലെ അദി ക്വാലാ ജയിലില്‍ 2 മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ ഏതാണ്ട് 12-ഓളം കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം തടവില്‍ കഴിയുന്നുണ്ടെന്നാണ് റിലീസ് ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 50-ഓളം കുട്ടികളെ അവരുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തശേഷം തനിയെ വിട്ടിരിക്കുകയാണ്. അവര്‍ക്ക് ഏതെങ്കിലും ക്രിസ്തീയ സമുദായത്തില്‍ നിന്നും സഹായം ലഭിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ച് വരികയും ചെയ്യുന്നുണ്ട്. എറിട്രിയായിലെ അതോറിട്ടേറിയന്‍ സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത മതവിഭാഗങ്ങള്‍ക്ക് നേരെ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ദേവാലയങ്ങള്‍ തകര്‍ക്കുകയും, മതാചാരങ്ങള്‍ നിരോധിക്കുകയുണ്ടായി. ‘ഓപ്പണ്‍ ഡോര്‍സ്’ തയ്യാറാക്കിയ പട്ടികയില്‍ ലോകത്ത് ഏറ്റവും അധികം മതപീഡനം നടക്കുന്ന രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് എറിട്രിയയുടെ സ്ഥാനം.
Image: /content_image/TitleNews/TitleNews-2017-06-30-07:05:46.jpg
Keywords: പീഡന