Contents

Displaying 4971-4980 of 25101 results.
Content: 5260
Category: 18
Sub Category:
Heading: സഭയുടെ ലക്ഷ്യം സമൂഹത്തിന്റെ ഐക്യവും സമാധാനവും: കര്‍ദിനാള്‍ ആലഞ്ചേരി
Content: ഏ​​റ്റു​​മാ​​നൂ​​ർ: സ​​മൂ​​ഹ​​ത്തി​​ന്‍റെ ഐ​​ക്യ​​വും സ​​മാ​​ധാ​​ന​​വു​​മാ​​ണു സ​​ഭ​​യു​​ടെ ല​​ക്ഷ്യ​​മെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. ‌വി​​സി​​റ്റേ​​ഷ​​ൻ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ ശ​​തോ​​ത്ത​​ര ര​​ജ​​ത​​ജൂ​​ബി​​ലി സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. വി​​സി​​റ്റേ​​ഷ​​ൻ സ​​ന്യാ​​സി​​നീ സ​​മൂ​​ഹം ഈ ​​ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​ണു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈ​​സ്ത​​വ സാ​​ക്ഷ്യ​​ത്തി​​ന്‍റെ വ്യ​​ത്യ​​സ്ത മു​​ഖ​​ങ്ങ​​ൾ വി​​സി​​റ്റേ​​ഷ​​ൻ സ​​മൂ​​ഹ​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​ളി​ലു​ണ്ട്. വി​​ദ്യാ​​ഭ്യാ​​സം, ആ​​തു​​ര​​ശു​​ശ്രൂ​​ഷ, കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​നം, സാ​​മൂ​​ഹ്യ​​ക്ഷേ​​മം എ​​ന്നി​ങ്ങ​നെ അ​വ​ർ സാ​ക്ഷ്യം ന​ൽ​കു​ന്നു. ദൈ​​വം ഒ​​പ്പ​​മു​​ള്ള​​തു ​​കൊ​​ണ്ടാ​​ണു വ​​ലി​​യ കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്യാ​​ൻ സാ​​ധി​​ക്കുന്നതെന്നും മാ​​ർ ആ​​ല​​ഞ്ചേ​​രി പ​​റ​​ഞ്ഞു. നാ​​ഗ്പുർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ഏ​​ബ്ര​​ഹാം വി​​രു​​ത്ത​​ിക്കു​​ള​​ങ്ങ​​ര അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ജ​​സ്റ്റീ​സ് സി​​റി​​യ​​ക് ജോ​​സ​​ഫ് ഡോ​​ക്യു​​മെ​​ന്‍റ​​റി പ്ര​​കാ​​ശ​​നം​ചെ​​യ്തു. സു​​വ​​നീ​​റി​​ന്‍റെ പ്ര​​കാ​​ശ​​നം കൈ​​പ്പു​​ഴ ഫൊ​​റോ​​നാ വി​​കാ​​രി ഫാ.​​മാ​​ത്യു കു​​ഴി​​പ്പി​​ള്ളി​​ൽ നി​​ർ​​വ​​ഹി​​ച്ചു. കെ.​​സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, അ​​തി​​രൂ​​പ​​ത പ്ര​​സ്ബി​​റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഫാ.​​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ൽ, ഒ​​എ​​സ്എ​​ച്ച് സു​​പ്പീ​​രി​​യ​​ർ ജ​​ന​​റാ​​ൾ ഫാ.​​കു​​ര്യ​​ൻ ത​​ട്ടാ​​ർ​​കു​​ന്നേ​​ൽ, എ​​സ്ജെ​​സി സു​​പ്പീ​​രി​​യ​​ർ ജ​​ന​​റാ​​ൾ സി​​സ്റ്റ​​ർ സൗ​​മി, കെ​​സി​​ഡ​​ബ്ല്യു​​എ പ്ര​​സി​​ഡ​​ന്‍റ് ഡെ​​യ്സി കു​​ര്യ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ടി​​ന്‍റെ മു​​ഖ്യ കാ​​ർ​​മി​ക​​ത്വ​​ത്തി​​ൽ അ​​ർ​​പ്പി​​ച്ച വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യെ തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു സ​​മ്മേ​​ള​​നം. വൃ​​ക്ഷ​​ത്തൈ​​ക​​ൾ ന​​ൽ​​കി സ​​മ്മേ​​ള​​ന​​ത്തി​​ലേ​​ക്കു സ്വാ​​ഗ​​തം ചെ​​യ്ത​​തു പു​​തു​​മ​​യാ​​യി. സ​​മ്മേ​​ള​​ന​​ത്തി​​ൽ സു​​പ്പീ​​രി​​യ​​ർ ജ​​ന​​റാ​​ൾ സ്വാ​​ഗ​​തം ആ​​ശം​​സി​​ക്കു​​മ്പോ​​ൾ പൂ​​ക്ക​​ൾ​​ക്കു പ​​ക​​രം ചെ​​ടി​​ച്ച​​ട്ടി​​യി​​ൽ ഓ​​രോ റാം​​ബൂ​​ട്ടാ​​ൻ തൈ​​ക​​ളാ​​ണു ന​​ൽ​​കി​​യ​​ത്.
Image: /content_image/India/India-2017-06-25-05:47:38.jpg
Keywords: ആലഞ്ചേരി
Content: 5261
Category: 18
Sub Category:
Heading: ഇരിങ്ങാലക്കുടയില്‍ വൈദികന് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം
Content: ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ഫ​​​യ​​​ർ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്നേ​​​ഹ​​​ഭ​​​വ​​​ൻ ഐ​​​ടി​​​സി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​യ് വൈ​​​ദ്യ​​​ക്കാ​​​ര​​​നു നേരെ അ​​​ജ്ഞാ​​​ത​​​സം​​​ഘത്തിന്റെ ആക്രമണം. കൈ​​​ക്കും കാ​​​ലി​​​നും സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ വൈ​​​ദി​​​ക​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചിരിക്കുകയാണ്. ര​​​ണ്ടാ​​​ഴ്ച മു​​​ന്പാ​​​ണ് ഫാ.​​​ജോ​​​യ് വൈ​​​ദ്യ​​​ക്കാ​​​ര​​​ൻ സ്നേ​​​ഹ​​​ഭ​​​വ​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്. അതേ സമയം ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പിന്നിലുള്ള കാരണം വ്യക്തമല്ല. ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം ആ​​​റ​​​ര​​​യോ​​​ടെ​​​ സ്നേ​​​ഹ​​​ഭ​​​വ​​​ന്‍റെ വ​​​രാ​​​ന്ത​​​യി​​​ൽ നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ഫാ. ​​​ജോ​​​യി​​​യെ ബൈ​​​ക്കി​​​ലെ​​​ത്തി​​​യ ര​​​ണ്ടം​​​ഗ സം​​​ഘ​​​മാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​ത്. ബൈ​​​ക്കി​​​ലെ​​​ത്തി​​​യ​​​വ​​​രി​​​ൽ ഒ​​​രാ​​​ൾ പൈ​​​പ്പ് വ​​​ടി​​​യു​​​മാ​​​യി ഓ​​​ടി​​​വ​​​ന്ന് ഫാ. ​​​ജോ​​​യി​​​യു​​​ടെ കൈ​​​യി​​​ലും കാ​​​ലി​​​ലും അ​​​ടി​​​ക്കുകയായിരുന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​വ​​​ർ പെ​​​ട്ടെ​​​ന്നു ബൈ​​​ക്കി​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ടു. താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച വൈ​​​ദി​​​ക​​​നെ പിന്നീട് വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി തൃ​​​ശൂ​​​ർ അ​​​മ​​​ല മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കു മാ​​​റ്റി. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട പോ​​​ലീ​​​സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Image: /content_image/India/India-2017-06-25-06:04:09.jpg
Keywords: വൈദിക
Content: 5263
Category: 1
Sub Category:
Heading: 'ഓരോ ഭവനത്തിലും ഒരു ബൈബിൾ' എന്ന ലക്ഷ്യത്തിലേക്ക് ഫിലിപ്പീൻസ്
Content: മനില: 'ഓരോ ഭവനത്തിലും ഒരു ബൈബിൾ' എന്ന പദ്ധതി ഫിലിപ്പീൻസില്‍ യാഥാര്‍ത്ഥ്യമാകുന്നു. സുവിശേഷവത്കരണ യജ്ഞം വഴി രാജ്യത്തെ അമ്പത് ലക്ഷം പാവപ്പെട്ട ഫിലിപ്പീൻ കുടുംബങ്ങൾക്ക് ബൈബിൾ നൽകുക എന്നതായിരുന്നു പദ്ധതി. എന്നാൽ എൺപത്തിയാറു കത്തോലിക്കാ രൂപതകളുടെ സഹായത്തോടെ രാജ്യമെങ്ങും പദ്ധതി വ്യാപിപ്പിക്കുകയായിരിന്നു. ബൈബിൾ പഠനവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയെന്നത് ശ്രദ്ധേയമാണ്. 2008ൽ ആരംഭിച്ച പദ്ധതിയുടെ പൂർത്തികരണത്തിന് സഹകരിച്ചവർക്ക് മനില സഹായ മെത്രാൻ ബ്രോഡെറിക്ക് പബിലോ നന്ദി രേഖപ്പെടുത്തി. രണ്ടായിരത്തിനടുത്ത് ഇടവകകളാണ് ബൈബിൾ വിതരണത്തിനും ബൈബിൾ പഠനപ്രവർത്തനങ്ങൾക്കുമായി മുന്നോട്ടു വന്നത്. #{red->none->b-> Also Read: ‍}# {{ജനുവരി മാസം ദേശീയ ബൈബിള്‍ മാസമായി ഫിലിപ്പീന്‍സ് പ്രസിഡന്‍റ് പ്രഖ്യാപിച്ചു-> http://www.pravachakasabdam.com/index.php/site/news/3851 }} ഫിലിപ്പീൻസിലെ അല്‍മായ കൗൺസിൽ, കത്തോലിക്കാ ബൈബിൾ സൊസൈറ്റി , സേക്രമെറ്റൻ ഫാദേഴ്സ്, ബൈബിൾ അപ്പസ്തോലേറ്റിന്റെ എപ്പിസ്കോപ്പൽ കമ്മീഷൻ തുടങ്ങിയ സംഘടനകളുടെ കൃത്യമായ സഹകരണം പദ്ധതിക്കു മുതല്‍കൂട്ടായെന്ന് ബിഷപ്പ് പറഞ്ഞു. #{red->none->b-> Must Read: ‍}# {{നൂറ്റാണ്ടുകളെ അതിജീവിച്ച ക്രിസ്തുവിന്റെ തിരുസ്വരൂപം ലോകത്തിന് മുന്നില്‍ സാക്ഷ്യമാകുന്നു -> http://www.pravachakasabdam.com/index.php/site/news/3826 }} ദൈവവചനമായ ബൈബിൾ വഴി അനുഗ്രഹീത ജീവിതത്തിലേക്ക് ജനങ്ങൾ ദൈവകരത്താൽ നയിക്കപ്പെടുന്നു. അനുദിന ബൈബിൾ വായനയിലൂടെ കുടുംബങ്ങൾ അനുഗ്രഹം പ്രാപിക്കും. രോഗികളെ ശുശ്രൂഷിക്കുന്നതിനൊപ്പം വചനം പങ്കുവെച്ചിരുന്ന ഡോക്റ്ററുടെ അടുത്ത് അവരിലൊരാൾ സുവിശേഷ പ്രഘോഷകനാകാൻ ആഗ്രഹിച്ച് വന്ന അനുഭവവും ബിഷപ്പ് ബ്രോഡെറിക്ക് പങ്കുവെച്ചു. വിവിധ മേഖലയിലുള്ള ക്രൈസ്തവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനുള്ള വേദിയാണ് ഫിലിപ്പീന്‍സിലെ സുവിശേഷവത്ക്കരണ പദ്ധതിയുടെ അടുത്ത ഭാഗം.
Image: /content_image/TitleNews/TitleNews-2017-06-25-07:17:34.jpg
Keywords: ഫിലി
Content: 5264
Category: 1
Sub Category:
Heading: മരണത്തെ പുഞ്ചിരിയോടെ വരവേറ്റ സിസ്റ്റര്‍ സിസിലിയയുടെ സ്മരണക്ക് ഒരു വയസ്സ്
Content: ബ്യൂണസ്‌ ഐറിസ്: ഘോരമായ വേദനയുടെ നടുവില്‍ പുഞ്ചിരിയോടെ നിത്യതയിലേക്ക് യാത്രയായ 'കര്‍മലീറ്റിന്‍ ഓഫ് സാന്റാ ഫീ' സന്യാസിനി സിസ്റ്റര്‍ സിസിലിയയുടെ ഓര്‍മ്മയ്ക്ക് ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23 നാണ് അര്‍ജന്റീനയിലെ സെന്റ് തെരേസ ആന്‍ഡ് ജോസഫ് മൊണാസ്ട്രിയിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ സിസിലിയ നിത്യതയിലേക്ക് യാത്രയായത്. ആശുപ്രത്രിയില്‍ ക്യാന്‍സറിന്റെ കടുത്ത വേദനകളറിഞ്ഞ് മരണത്തിനു കീഴങ്ങുമ്പോഴും പുഞ്ചിരി പ്രതിഫലിപ്പിച്ച 43 വയസുകാരിയായ സിസ്റ്റര്‍ സിസിലിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വലിയ രീതിയിലാണ് വൈറലായത്. 26-ാം വയസില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് സിസിലിയ ക്രിസ്തുവിന്റെ മണവാട്ടിയാകാന്‍ തീരുമാനിച്ചത്. തുടര്‍ന്നു സഭാവസ്ത്രം സ്വീകരിച്ചു. കര്‍മ്മനിരതമായ പ്രവര്‍ത്തനങ്ങള്‍ക്കിടെ സിസ്റ്ററിന്റെ ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിക്കുകയായിരിന്നു. എന്നാല്‍ ക്യാന്‍സറിന് സിസ്റ്ററിന്റെ ക്രിസ്തുവിലുള്ള വിശ്വാസത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. രോഗം ഗുരുതരമായി കിടപ്പിലാകുന്നതിനു മുമ്പുവരെ വയലിനില്‍ പ്രാര്‍ഥനാഗീതങ്ങള്‍ വായിക്കുന്നത് സിസിലിയ മുടക്കിയിരുന്നില്ല. 2016 ജൂണ്‍ 23നു മരണത്തോട് അടുക്കുന്ന ഓരോ വേളയിലും കന്യാസ്ത്രീയുടെ പുഞ്ചിരി അനേകരെ അത്ഭുതപ്പെടുത്തി. മരിച്ച നിമിഷം പുഞ്ചിരി അതിന്റെ നെറുകയില്‍ എത്തി. രോഗത്തിന്റെ കഠിന വേദനയിലും മരണത്തിനു മേലുള്ള ക്രിസ്തുവിന്റെ വിജയം നല്‍കുന്ന പ്രത്യാശയുടെ സന്തോഷമാണ് കന്യാസ്ത്രീയുടെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നതെന്നാണ് അന്ന്‍ പലരും അഭിപ്രായപ്പെട്ടത്. സിസ്റ്ററിന്റെ മരണത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 'പുഞ്ചിരിക്കുന്ന സിസ്റ്ററിന്റെ' ചിത്രങള്‍ സോഷ്യല്‍ മീഡിയായില്‍ വീണ്ടും വൈറലാകുകയാണ്. ചെറിയ വേദനകള്‍ക്ക് പോലും ദുഃഖമനുഭവിക്കുന്ന അനേകര്‍ക്ക് മുന്നില്‍ വലിയ സാക്ഷ്യമാണ് സിസ്റ്റര്‍ സിസിലിയ മരണസമയത്ത് നല്കിയ മാതൃക.
Image: /content_image/TitleNews/TitleNews-2017-06-25-08:28:08.jpg
Keywords: സിസ്റ്റര്‍ സിസി
Content: 5265
Category: 1
Sub Category:
Heading: ഫാ. മാര്‍ട്ടിന്റെ വേര്‍പാടില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദുഃഖം രേഖപ്പെടുത്തി
Content: പ്രസ്റ്റണ്‍: എഡിന്‍ബര്‍ഗ് അതിരൂപതയില്‍ ശുശ്രൂഷ ചെയ്തിരുന്ന ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ ആകസ്മിക വേര്‍പാടില്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മാര്‍ട്ടീനച്ചന്റെ വേര്‍പാടില്‍ രൂപതാ കുടുംബം ഒന്നാകെ അനുശോചിക്കുകയും പ്രാര്‍ത്ഥനാ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. #{red->none->b->Also Read: ‍}# {{ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു -> http://www.pravachakasabdam.com/index.php/site/news/5259}} ഫാ. മാര്‍ട്ടിന് വേണ്ടി സീറോ മലബാര്‍ സഭയുടെ എല്ലാ വി. കുര്‍ബ്ബാന കേന്ദ്രങ്ങളിലും വി. ബലി മധ്യേ അദ്ദേഹത്തെ ഓര്‍ക്കണമെന്നും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ദേവാലയങ്ങളിലും കുടുംബ പ്രാര്‍ത്ഥനയിലും നടത്തണമെന്നും മാര്‍ സ്രാമ്പിക്കല്‍ നിര്‍ദ്ദേശിച്ചു. വൈദികനെ കാണാതായത് മുതല്‍, എഡിന്‍ബറോയിലെ സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി രൂപതാധ്യക്ഷനുമായി നിരന്തരം ബന്ധപ്പെടുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാളെ തന്നെ എഡിന്‍ബറോയിലേക്ക് തിരിക്കും.
Image: /content_image/News/News-2017-06-25-10:59:59.JPG
Keywords: മലയാളി
Content: 5266
Category: 6
Sub Category:
Heading: ക്രിസ്ത്യാനികൾ അവസാനമില്ലാത്ത രാജ്യത്തിന്‍റെ സാക്ഷികൾ
Content: "യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല" (യോഹ 18: 36) #{red->n->b->യേശു ഏകരക്ഷകൻ: ജൂൺ 25}# <br> മനുഷ്യപ്രകൃതിക്ക് അതിന്‍റെ സ്വാഭാവികമായ കഴിവുകള്‍ കൊണ്ടു "പിതാവിന്‍റെ ഭവനത്തിലേക്ക്", ദൈവത്തിന്‍റെ ജീവനിലേക്കും സന്തോഷത്തിലേക്കും, കടന്നുചെല്ലാന്‍ കഴിയുകയില്ല. ഈ പ്രവേശനം മനുഷ്യന് സാധ്യമാക്കുവാന്‍ ക്രിസ്തുവിനു മാത്രമേ കഴിയൂ. നമ്മുടെ ശിരസ്സും ആദികാരണവുമായി അവിടുന്നു പോയിടത്തേക്ക് അവിടുത്തെ അവയവങ്ങളായ നമുക്കും പോകാന്‍ കഴിയും. "ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്ക്‌ ആകര്‍ഷിക്കും" എന്ന യേശുവിന്റെ വാക്കുകൾ, സ്വര്‍ഗ്ഗാരോഹണമാകുന്ന ഉയര്‍ത്തലിനെ സൂചിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. നവീനവും ശാശ്വതവുമായ ഉടമ്പടിയുടെ ഏകപുരോഹിതനായ യേശുക്രിസ്തു മനുഷ്യ നിര്‍മിതമായ വിശുദ്ധ സ്ഥലത്തേക്കല്ല, പിന്നെയോ നമുക്കുവേണ്ടി ദൈവസന്നിധിയില്‍ നില്‍ക്കാന്‍ സ്വര്‍ഗത്തിലേക്കു തന്നെയാണ് പ്രവേശിച്ചത്. ഇപ്പോള്‍ മുതല്‍ ക്രിസ്തു പിതാവിന്‍റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. "പിതാവിന്‍റെ വലതുഭാഗത്ത്" എന്നതുകൊണ്ട്‌ നാം മനസ്സിലാക്കുന്നതു ദൈവികത്വത്തിന്‍റെ ബഹുമാനവും മഹത്വവുമാണ്. എല്ലാ യുഗങ്ങള്‍ക്കും മുന്‍പേ ദൈവപുത്രനായിരിക്കുന്നവന്‍, യഥാര്‍ത്ഥത്തില്‍ ദൈവമായിട്ടുള്ളവന്‍, പിതാവിനോട് ഏകസത്തയായിട്ടുള്ളവന്‍, യഥാകാലം മാംസം ധരിക്കുകയും അതേ ശരീരം മഹത്വം പ്രാപിക്കുകയും ചെയ്തശേഷം ശാരീരികമായിത്തന്നെ അവിടുത്തോടൊപ്പം ഉപവിഷ്ടനായിരിക്കുന്നു. പിതാവിന്‍റെ വലതുഭാഗത്ത്‌ ഉപവിഷ്ടനായിരിക്കുന്നു എന്നത്, മിശിഹായുടെ രാജ്യത്തിന്‍റെ ഉദ്ഘാടനത്തെ, മനുഷ്യപുത്രനെ സംബന്ധിച്ചു ദാനിയേല്‍ പ്രവാചകനുണ്ടായ ദര്‍ശനത്തിന്‍റെ പൂര്‍ത്തീകരണത്തെ, സൂചിപ്പിക്കുന്നു. എല്ലാ ജനതകളും ജനപദങ്ങളും എല്ലാ ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി. അവന്‍റെ ആധിപത്യം ശാശ്വതമാണ്. അതൊരിക്കലും ഇല്ലാതാവുകയില്ല. അവന്‍റെ രാജത്വം അനശ്വരമാണ്. അതിനാൽ ക്രിസ്ത്യാനികൾ "അവസാനമില്ലാത്ത രാജ്യത്തിന്‍റെ" സാക്ഷികളായിത്തീര്‍ന്നിരിക്കുന്നു. #{red->n->b->വിചിന്തനം}# <br> സഭയുടെ ശിരസ്സായ യേശുക്രിസ്തു പിതാവിന്‍റെ മഹത്വപൂര്‍ണമായ രാജ്യത്തിലേക്കു നമുക്കു മുന്‍പേ പോയിരിക്കുന്നു. അവിടുത്തെ ശരീരത്തിന്‍റെ അവയവങ്ങളായ നാം, ഒരിക്കല്‍ എന്നേക്കുമായി അവിടുത്തോടൊപ്പമായിരിക്കുന്നതിനു വേണ്ടിയാണ് ഇത്. അതിനാൽ ക്രിസ്‌ത്യാനികൾ ഏതെങ്കിലും ഒരു വിശ്വാസത്തിന്റെയോ, പ്രത്യയശാസ്ത്രത്തിന്റെയോ, ഭൂമിയിലെ ഏതെങ്കിലും പ്രത്യേക സംവിധാനങ്ങളുടെയോ സാക്ഷികളല്ല. അവർ ക്രിസ്തുവിന്റെ അവസാനമില്ലാത്ത രാജ്യത്തിന്‍റെ സാക്ഷികളാണ്. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-06-25-11:49:50.JPG
Keywords: യേശു, ക്രിസ്തു
Content: 5267
Category: 18
Sub Category:
Heading: ഫാ. മാര്‍ട്ടിന്റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി
Content: തിരുവനന്തപുരം: സ്കോട്ലൻഡിലെ എഡിൻബറോയിൽ മലയാളി വൈദികൻ ഫാദർ മാർട്ടിൻ സേവ്യറിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു. വൈദികന്‍റെ ആകസ്മിക മരണത്തില്‍ ബന്ധുക്കൾക്കും സഭയ്ക്കും കടുത്ത വേദനയും സംശയവും ഉണ്ടായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മരണകാരണം കണ്ടെത്താൻ അടിയന്തരമായി അന്വേഷണം നടത്താൻ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് നിർദേശം നൽകണം. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 10.30ന് എഡിൻബറയിലെ ഈസ്റ്റ് ലോഥിയാൻ പ്രവിശ്യയിൽ ഡൺബാർ ബീച്ചിനു സമീപത്തു നിന്നാണ് വൈദികന്‍റെ മൃതദേഹം കണ്ടെത്തിയത്. അതേ സമയം ഇന്ന് പോസ്റ്റ‌്‌മോർട്ടം നടക്കുമെന്നാണ് സൂചന. ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ തോമസ് സേവ്യറിന്റെയും പരേതയായ മറിയാമ്മയുടെയും മകനായ ഫാ. മാർട്ടിൻ വാഴച്ചിറ ഒരു വർഷം മുൻപാണ് എഡിൻബറ സർവകലാശാലയിൽ ഉപരിപഠനത്തിനായി സ്കോ‌ട്‌ല‌ൻഡിലേക്കു പോയത്.
Image: /content_image/India/India-2017-06-26-04:30:50.jpg
Keywords: മാര്‍ട്ടി, മലയാ
Content: 5268
Category: 1
Sub Category:
Heading: ഫാ. മാര്‍ട്ടിന്റെ മരണത്തില്‍ ദുഃഖം പങ്കുവെച്ച് എഡിന്‍ബര്‍ഗ് അതിരൂപതാധ്യക്ഷന്‍
Content: ലണ്ടന്‍: സ്കോട്ട്ലാന്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഫാ. മാര്‍ട്ടിന്റെ വേര്‍പാടില്‍ വേദന രേഖപ്പെടുത്തി സെന്റ് ആന്‍ഡ്രുസ് ആന്റ് എഡിന്‍ബര്‍ഗ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ലിയോ വില്യം. ഫാ. മാര്‍ട്ടിനെ അറിയുകയും സ്‌നേഹിക്കുകയും ചെയ്തവരെ സംബന്ധിച്ച് വലിയ നടുക്കവും ദു:ഖവുമാണ് ഈ മരണവാര്‍ത്ത ഉളവാക്കിയിരിക്കുന്നതെന്ന്‍ ബിഷപ്പ് അനുശോചന കുറിപ്പില്‍ കുറിച്ചു. #{red->none->b->Also Read: ‍}# {{ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു -> http://www.pravachakasabdam.com/index.php/site/news/5259}} നമ്മുടെ ചിന്തയും പ്രാര്‍ഥനകളും അദ്ദേഹത്തിനും സ്‌കോട്‌ലന്‍ഡിലും ഇന്ത്യയിലും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും ഒപ്പമുണ്ടാകണം. സെന്റ് ആന്‍ഡ്രൂസ് ആന്‍ഡ് എഡിന്‍ബറോ അതിരൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആര്‍ച്ച് ബിഷപ് ലിയോ വില്യം കഷ്‌ലി കുറിച്ചു. അതേ സമയം അതിരൂപതയുടെ കീഴിലുള്ള വിവിധ പള്ളികളിലും പ്രാര്‍ഥന കൂട്ടായ്മകളിലും ഫാ. മാര്‍ട്ടിനുവേണ്ടി പ്രത്യേകം പ്രാര്‍ഥനകള്‍ സംഘടിപ്പിച്ചു.
Image: /content_image/News/News-2017-06-26-05:15:59.jpg
Keywords: ഫാ. മാര്‍
Content: 5269
Category: 18
Sub Category:
Heading: തിരുഹൃദയ തിരുനാളില്‍ ഇന്ത്യയിലെ ആദ്യത്തെ ജലചിത്രം നിര്‍മ്മിച്ച് പറപ്പൂക്കര ഫൊറോന
Content: പ​റ​പ്പൂ​ക്ക​ര: യേശുവിന്റെ തി​രു​ഹൃ​ദ​യ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ ജ​ല​ചി​ത്രം ത​യാ​റാ​ക്കി പ​റ​പ്പൂ​ക്ക​ര സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ൻ ഫൊ​റോ​ന​പ​ള്ളി മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തും പു​തി​യ​തു​മാ​യി ഏ​ഴാ​യി​രം ഗ്ലാ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് സി​എ​ൽ​സി, ജൂ​നി​യ​ർ സി​എ​ൽ​സി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തിലാണ് ജലചിത്രം തയാറാക്കിയത്. ഇ​ട​വ​ക​യി​ലെ മി​ക​ച്ച ക​ലാ​കാ​രി​യാ​യ അ​ർ​ച്ചി​ഷ ജോ​ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘം എ​ട്ടു​മ​ണി​ക്കൂ​ർ നേ​ര​ത്തെ ക​ഠി​ന​പ്ര​യ​ത്നം​ കൊണ്ടാണ് തങ്ങളുടെ ഉദ്യമം ഭംഗിയായി പൂര്‍ത്തീകരിച്ചത്. അ​ഞ്ജ​ലീ​ന ബി​ജു, സ്റ്റെ​ഫി ഒൗ​സേ​പ്പ്, ആ​ൻ​തെ​രേ​സ് ജോ​സ്, മ​രി​യ വ​ർ​ഗീ​സ്, ടാ​നി​യ ഇ​ഗ്്നേ​ഷ്യ​സ്, ജൊ​ബീ​ന ജോ​സ​ഫ്, ആ​ൽ​ഫി​ൻ, അ​രു​ണ്‍ ബാ​ബു, ജോ​ഫി കാ​ള​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​രു​പ​തോ​ളം കു​ട്ടി​കള്‍ പങ്കെടുത്തു. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ണ്‍ ക​വ​ല​ക്കാട്ടാണ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തത്.
Image: /content_image/India/India-2017-06-26-05:26:36.jpg
Keywords: ഗോവണി
Content: 5270
Category: 1
Sub Category:
Heading: സാത്താന്‍ യാഥാര്‍ത്ഥ്യമാണെന്ന് പഠിപ്പിക്കുവാന്‍ പുരോഹിതര്‍ വിമുഖത കാണിക്കരുത്: പ്രശസ്ത ഭൂതോച്ചാടകന്‍ ഫാ. ബാമോണ്ടെ
Content: വത്തിക്കാന്‍ സിറ്റി: പിശാചിനേയും അവന്റെ ലോകത്തേപ്പറ്റിയും പഠിപ്പിക്കുന്നതില്‍ സെമിനാരികളും പുരോഹിത ദൈവശാസ്ത്രജ്ഞരും വിമുഖത കാണിക്കരുതെന്ന് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റിന്റെ ചെയര്‍മാനും പ്രസിദ്ധ ക്ഷുദ്രോച്ചാടകനുമായ ഫാദര്‍ ഫ്രാന്‍സെസ്ക്കോ ബാമോണ്ടെ. റോമില്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ക്ലര്‍ജിയുടെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. ഇന്നും നിലനില്‍ക്കുന്ന പിശാചിനേയും അവന്റെ ലോകത്തേപ്പറ്റിയും പഠിപ്പിക്കുന്നതില്‍ സെമിനാരികളും ദൈവശാസ്ത്രജ്ഞരും പുലര്‍ത്തുന്ന ശ്രദ്ധക്കുറവ് വലിയ പ്രശ്നമാണ് സൃഷ്ട്ടിക്കുക. ഇവയേക്കുറിച്ച് ചില പ്രൊഫസ്സര്‍മാര്‍ സ്വീകരിച്ചിട്ടുള്ള നിഷേധാത്മകമായ നിലപാട് ഇന്നത്തെ സെമിനാരി പരിശീലനത്തിന്റെ ഒരു പ്രധാന പോരായ്മയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. #{red->none->b->You May Like: ‍}# {{ ലൂസിഫര്‍ സാത്താന്‍ സഭയുടെ സ്ഥാപകന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു -> http://www.pravachakasabdam.com/index.php/site/news/4431 }} സഭാ പ്രബോധനങ്ങളുടേയും സുവിശേഷത്തിന്റേയും വെളിച്ചത്തില്‍ സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ സാത്താന്‍ ഉണ്ടെന്നും അവന്റെ പൈശാചിക ലോകം, അവന്റെ കുടിലതകള്‍, എന്നിവയെക്കുറിച്ച് വ്യക്തമായി പഠിപ്പിക്കേണ്ടതാണ്. ശരിയായ സെമിനാരി പരിശീലനത്തിന്റെ അഭാവം വിദ്യാര്‍ത്ഥികളെ ആത്മീയതയ്ക്ക് വിരുദ്ധമായ പാതയില്‍ സഞ്ചരിക്കുവാന്‍ പ്രേരിപ്പിക്കും. സാത്താന്‍ എന്ന പ്രതിഭാസത്തെക്കുറിച്ച് ഒരുപാട് അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പിശാചിനേയും അവന്റെ പൈശാചിക ലോകത്തെക്കുറിച്ചും വിശ്വാസികള്‍ക്ക് ശരിയായ അറിവില്ല. ശരിയായ പരിശീലനം കിട്ടിയില്ലെങ്കില്‍ പുരോഹിതര്‍ക്ക് സാത്താന്റെ പ്രവര്‍ത്തികളെക്കുറിച്ചും, ഈ മേഖലയില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളെക്കുറിച്ചും വിശ്വാസികളെ പറഞ്ഞു മനസ്സിലാക്കുവാന്‍ സാധിക്കുകയില്ല. #{red->none->b->Must Read: ‍}# {{ പിശാചുക്കളെ മനുഷ്യനിൽ നിന്നും പുറത്താക്കുന്നതെങ്ങനെ? ഭൂതോച്ചാടനത്തെ കുറിച്ച് അറിയേണ്ടതെല്ലാം -> http://www.pravachakasabdam.com/index.php/site/news/4616 }} സാത്താന്റെ പീഡകളാല്‍ വലയുന്ന നിരവധി സഹോദരീ സഹോദരന്‍മാരുടെ മോചനത്തിന് ക്ഷുദ്രോച്ചാടകരല്ലാത്ത പുരോഹിതരും ക്ഷുദ്രോച്ചാടകരായ പുരോഹിതരും തമ്മില്‍ ഒരു സഹകരണം ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അതിനായി തങ്ങളുടെ പരിശീലനകാലത്ത് തന്നെ സെമിനാരി വിദ്യാര്‍ത്ഥികള്‍ ഈ മേഖലയില്‍ പരിചയസമ്പന്നരായ പുരോഹിതരുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നത് നല്ലതായിരിക്കുമെന്നും ഫാദര്‍ ഫ്രാന്‍സെസ്ക്കോ ബാമോണ്ടെ അഭിപ്രായപ്പെട്ടു. തങ്ങളുടെ പരിശീലനകാലത്ത് സെമിനാരി വിദ്യാര്‍ത്ഥികള്‍ ഏറ്റവും കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും ഒരു ക്ഷുദ്രോച്ചാടകനായ പുരോഹിതനുമായി കൂടിക്കാഴ്ച നടത്തുന്നത് നല്ലതാണ്. അതുവഴി അവര്‍ക്ക് പുരോഹിതന്റെ സാക്ഷ്യം കേള്‍ക്കുവാനും ഈ പ്രേഷിത മേഖലയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ കഴിയുമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
Image: /content_image/TitleNews/TitleNews-2017-06-26-06:43:35.jpg
Keywords: സാത്താ, പിശാ