Content | പറപ്പൂക്കര: യേശുവിന്റെ തിരുഹൃദയ തിരുനാളിനോടനുബന്ധിച്ച് ഇന്ത്യയിലെ തന്നെ ആദ്യത്തെ ജലചിത്രം തയാറാക്കി പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാൻ ഫൊറോനപള്ളി മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. ഉപയോഗശൂന്യമായതും പുതിയതുമായി ഏഴായിരം ഗ്ലാസുകൾ ഉപയോഗിച്ച് സിഎൽസി, ജൂനിയർ സിഎൽസി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ജലചിത്രം തയാറാക്കിയത്.
ഇടവകയിലെ മികച്ച കലാകാരിയായ അർച്ചിഷ ജോഷിയുടെ നേതൃത്വത്തിലുള്ള സംഘം എട്ടുമണിക്കൂർ നേരത്തെ കഠിനപ്രയത്നം കൊണ്ടാണ് തങ്ങളുടെ ഉദ്യമം ഭംഗിയായി പൂര്‍ത്തീകരിച്ചത്. അഞ്ജലീന ബിജു, സ്റ്റെഫി ഒൗസേപ്പ്, ആൻതെരേസ് ജോസ്, മരിയ വർഗീസ്, ടാനിയ ഇഗ്്നേഷ്യസ്, ജൊബീന ജോസഫ്, ആൽഫിൻ, അരുണ്‍ ബാബു, ജോഫി കാളൻ ഉൾപ്പെടെയുള്ള ഇരുപതോളം കുട്ടികള്‍ പങ്കെടുത്തു. ഫൊറോന വികാരി ഫാ. ജോണ്‍ കവലക്കാട്ടാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. |