Contents

Displaying 4981-4990 of 25101 results.
Content: 5271
Category: 1
Sub Category:
Heading: വിശ്വാസത്തിൽ ആഴപ്പെടുന്നതിനുള്ള മാർഗ്ഗമായി പ്രതിസന്ധികളെ സ്വീകരിക്കണമെന്നു ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ആഴപ്പെടുന്നതിനുള്ള മാർഗ്ഗമായി പ്രതിസന്ധികളെയും പീഡനങ്ങളെയും സ്വീകരിക്കണമെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ജൂണ്‍ 25 ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സന്ദേശം നല്കുകയായിരിന്നു പാപ്പ. തീക്ഷ്ണതയോടെ മിഷൻ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും പീഡനങ്ങളുടെ നടുവിലും ക്രിസ്തുവിന്റെ ധീര സാക്ഷികളാകുകയും ചെയ്യുമ്പോൾ നാം പിതാവായ ദൈവത്തിന്റെ സ്വന്തമാകുമെന്നു പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. വിശ്വാസ പരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോഴും ധീരതയോടെയും സ്ഥിരതയോടെയും പിടിച്ചു നില്ക്കാൻ ക്രൈസ്തവര്‍ക്ക് സാധിക്കണം. ലോകം നിങ്ങളെ ദേഷിക്കുകയും പുറത്താക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ഭയപ്പെടേണ്ട എന്ന യേശുവിന്റെ വചനങ്ങളാണ് നമ്മെ പ്രതിസന്ധികളിലും തളരാതെ മുന്നോട്ട് നയിക്കുന്നത്. വിശ്വാസത്തെ പ്രതി ലോകം നിങ്ങളെ പരിത്യജിക്കുകയും പുറത്താക്കുകയും ചെയ്യും എന്ന വചനം വഴി, സഹനങ്ങളിൽ നിന്നും സംരക്ഷണമല്ല, അവയെ അതിജീവിക്കാനാണ് ക്രിസ്തു നമ്മോടു ആവശ്യപ്പെട്ടിരിക്കുന്നത്. മനുഷ്യരാൽ പുറത്താക്കപ്പെടുകയും കുരിശിൽ വധിക്കപ്പെടുകയും ചെയ്ത ക്രിസ്തുവിലുള്ള ജീവിതത്തിലേക്ക് വിളിക്കപ്പെട്ടവരാണ് അവിടുത്തെ അനുയായികള്‍. യേശുവിലുള്ള വിശ്വാസത്തിൽ ആഴപ്പെടുന്നതിനുള്ള മാർഗ്ഗമായി പ്രതിസന്ധികളെ നാം സ്വീകരിക്കണം. തീക്ഷ്ണതയോടെ മിഷൻ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും പീഡനങ്ങളുടെ നടുവിലും ക്രിസ്തുവിന്റെ ധീര സാക്ഷികളാകുകയും ചെയ്യുമ്പോൾ നാം പിതാവായ ദൈവത്തിന്റെ സ്വന്തമാകും. ദൈവവചനങ്ങളെ വിനയത്തോടെ സ്വീകരിക്കുകയും ധീരതയോടെ നടപ്പിലാക്കുകയും ചെയ്തതാണ് പരിശുദ്ധ കന്യക മാതാവിന്റെ മാതൃക. ക്രൈസ്തവ രക്തസാക്ഷികളുടെ പ്രചോദനം, ധീരതയോടെ അനുദിന കർത്തവ്യങ്ങളിൽ പങ്കെടുക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. മിഷൻ പ്രവർത്തങ്ങളുടെ ഫലപ്രാപ്തിയെയല്ല, പ്രതിസന്ധികളിലും പതറാതെയുള്ള വിശ്വാസ തീക്ഷ്ണതയാണ് അവിടുന്ന് നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മാർപാപ്പ പറഞ്ഞു. കമ്മ്യൂണിസ്റ്റ് ഭരണാധികാരികളാല്‍ തൊണ്ണൂറാം വയസിൽ രക്തസാക്ഷിത്വം വരിച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തപ്പെട്ട ലിത്വാനിയയിലെ ആര്‍ച്ച് ബിഷപ്പ് തിയോഫിലിയൂസ് മാറ്റുലിയോണിസിനെ മാർപാപ്പ തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. മരിയൻ പ്രാർത്ഥനകൾക്കു ശേഷം ചൈന സിൻമോ ഗ്രാമത്തിലെ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന സന്ദേശത്തോടെയാണ് മാർപാപ്പ തന്റെ പ്രസംഗം ഉപസംഹരിച്ചത്.
Image: /content_image/TitleNews/TitleNews-2017-06-26-08:33:37.jpg
Keywords: ക്രൈസ്തവ, പാപ്പ
Content: 5272
Category: 1
Sub Category:
Heading: വിവേചനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ആശ്വാസമായി ഓസ്ട്രേലിയന്‍ ഗവണ്‍മെന്‍റ്
Content: സിഡ്നി: വിദേശരാജ്യങ്ങളില്‍ വിവേചനങ്ങള്‍ക്കും, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരകളായതിന്റെ പേരില്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറാന്‍ അനുമതി ലഭിച്ചവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികള്‍. ഗവണ്‍മെന്റിന്റെ സ്പെഷ്യല്‍ ഹുമാനിറ്റേറിയന്‍ പ്രോഗ്രാമിന്റെ (SHP) ഭാഗമായി അനുവദിച്ച വിസകള്‍ വഴിയാണ് വിവിധ പ്രതിസന്ധികളിലൂടെ കടന്ന്‍ പോകുന്ന ക്രൈസ്തവര്‍ക്ക് ഓസ്ട്രേലിയ ആശ്വാസമായത്. അടുത്തിടെ ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് പുറത്ത് വിട്ട കണക്കുകളില്‍ നിന്നുമാണ് ഈ വസ്തുതകള്‍ പുറത്ത് വന്നത്. അഭയാര്‍ത്ഥികള്‍, അടിയന്തിര രക്ഷാപദ്ധതി ആവശ്യമുള്ളവര്‍, പുരുഷന്‍മാരുടെ സഹായമില്ലാതെ ജീവനും സ്വാതന്ത്ര്യവും അപകടകരമായ അവസ്ഥയില്‍ വിദേശത്ത് കഴിയുന്ന വനിതകള്‍, പ്രത്യേക മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ തുടങ്ങിയ വിസകളിലാണ് ഓസ്ട്രേലിയയിലേക്ക് ആളുകള്‍ കുടിയേറിയത്. #{red->none->b->You May Like: ‍}# {{ കുടിയേറ്റക്കാരായ ക്രൈസ്തവര്‍ ഓസ്‌ട്രേലിയായില്‍ ശക്തമായ ക്രൈസ്തവ സാക്ഷ്യമായി മാറുന്നുവെന്ന്‍ പഠനം -> http://www.pravachakasabdam.com/index.php/site/news/3628 }} ഇത്തരം വിസകളിലൂടെ രാജ്യത്തേക്ക് കുടിയേറിയ 15,552 ആളുകളില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്ന്‍ കണക്കുകള്‍ ചൂണ്ടികാണിക്കുന്നു. അതേ സമയം 4625 ഇസ്ലാം മതസ്ഥരും രാജ്യത്തേക്ക് കുടിയേറിയിട്ടുണ്ട്. ശേഷിക്കുന്നത് ബുദ്ധമതക്കാരും ഹിന്ദുക്കളും, മറ്റുള്ളവരുമാണ്. അതേ സമയം പ്രത്യേക മാനുഷിക പരിഗണന പ്രകാരം അധികമായി അനുവദിച്ച 12,000 വിസകളില്‍ 90% പേരും ക്രൈസ്തവരാണെന്നാണ് റിപ്പോര്‍ട്ട്. സിറിയ, ഈജിപ്ത് എന്നിവിടങ്ങളിലെ മതപീഡനങ്ങള്‍ മൂലം പലായനം ചെയ്യുന്ന ക്രിസ്ത്യാനികളുടെ വിസാ അപേക്ഷകള്‍ തങ്ങള്‍ വീണ്ടും പരിഗണിക്കും എന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായ മാല്‍ക്കം ടേണ്‍ബുള്‍ ഈ അടുത്തകാലത്ത് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ ഗവണ്‍മെന്‍റ് പ്രത്യേക മാനുഷിക പരിഗണന മേല്‍ അനുവദിച്ച 13,765 വിസകളില്‍ 9199 വിസകളും ക്രിസ്ത്യാനികള്‍ക്കാണെന്നതും ശ്രദ്ധേയമാണ്.
Image: /content_image/TitleNews/TitleNews-2017-06-26-10:26:13.jpg
Keywords: ഓസ്ട്രേ
Content: 5273
Category: 1
Sub Category:
Heading: സോദോം ഗൊമോറായുടെ നാശത്തെക്കുറിച്ചുള്ള ബൈബിൾ വിവരണത്തിന് ശാസ്ത്രീയ തെളിവുകളുമായി ഗവേഷകര്‍
Content: ബ്രിസ്റ്റോള്‍: ബൈബിളിലെ പഴയനിയമത്തില്‍ പരാമര്‍ശിക്കുന്ന സോദോം ഗൊമോറാ നശിച്ചതിന് പിന്നിലുള്ള കാരണങ്ങള്‍ വെളിപ്പെടുത്തി ഗവേഷകസംഘം. ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ സോദോം- ഗൊമോറാ നശിച്ചതിന് പിന്നില്‍ ഛിന്നഗ്രഹമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉല്‍പത്തി പുസ്തകത്തിലെ 19ാം അധ്യായം 24ാം വാക്യം "കര്‍ത്താവ് ആകാശത്തില്‍ നിന്നു സോദോമിലും ഗൊമോറായിലും അഗ്‌നിയും ഗന്ധകവും വര്‍ഷിച്ചു" എന്ന വചനത്തെ ശരിവെക്കുന്നതാണ് കണ്ടെത്തല്‍. കഴിഞ്ഞ 150 വര്‍ഷങ്ങളായി ശാസ്ത്രലോകത്തെ കുഴക്കികൊണ്ടിരുന്ന ‘പ്ലാനിസ്ഫിയര്‍ ഫലകം’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കളിമണ്‍ ഫലകത്തിലെ രഹസ്യ ഭാഷയാണ് ഈ കണ്ടത്തലിനാധാരം. പത്തൊന്‍പതാം നൂറ്റാണ്ടിലെ നിനവേയിലെ (ഇപ്പോഴത്തെ ഇറാഖിലെ മൊസൂളിനു സമീപം) അസ്സീറിയന്‍ രാജകൊട്ടാരത്തിലെ ലൈബ്രറിയുടെ അവശിഷ്ടങ്ങളില്‍ നിന്നും ഹെന്രി ലയാര്‍ഡായിരുന്നു ഈ ഫലകം കണ്ടെത്തിയത്. #{red->none->b->You May Like: ‍}# {{ ഇസ്രായേല്‍ ജനം അമോര്യരോട് യുദ്ധം ചെയ്ത സമയം സൂര്യന്‍ നിശ്ചലമായി നിന്നുവെന്ന ബൈബിളിലെ ഭാഗം സത്യമാണെന്നു തെളിയിച്ചുകൊണ്ട് ശാസ്ത്രസമൂഹം -> http://www.pravachakasabdam.com/index.php/site/news/3994 }} ബി‌സി 700-ല്‍ ജീവിച്ചിരുന്ന ഒരു സുമേറിയന്‍ ജ്യോതിശ്ശാസ്‌ത്രജ്ഞന്റെ വാന-നിരീക്ഷണഫലങ്ങളാണ് അടയാള രൂപത്തില്‍ ഈ ഫലകത്തില്‍ ആലേഖനം ചെയ്തിരുന്നത്. “സമീപിച്ചുകൊണ്ടിരിക്കുന്ന വെളുത്ത പാറകൊണ്ടുള്ള ഒരു കോപ്പ” എന്നാണ് ഈ ഛിന്നഗ്രഹത്തെ അദ്ദേഹം പരാമര്‍ശിച്ചിരിക്കുന്നത്. കഴിഞ്ഞ 150 വര്‍ഷങ്ങളായി ഈ ഫലകത്തിലെ കോഡുകളെ വ്യഖ്യാനിക്കുന്നതിനായി ശാസ്ത്രജ്ഞര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ബി‌സി 3123 ജൂണ്‍ 29 പ്രഭാതത്തിനു തൊട്ട്മുന്‍പ് സുമേറിയന്‍ ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന ആകാശത്തെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പുനര്‍സൃഷ്ടിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഒരു കിലോമീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള ഛിന്നഗ്രഹത്തിന്റെ പാതയും വലുപ്പവും കണക്ക് കൂട്ടിയാണ് ഇത് പതിച്ച സ്ഥലം ഗവേഷകര്‍ കണ്ടെത്തിയത്. സ്ഫോടനഫലമായി ഏതാണ്ട് 400 സെന്റിഗ്രേഡോളം വരുന്ന താപമാണ് ആളുകളുടെ നാശത്തിനു കാരണമായതെന്ന്‍ കരുതപ്പെടുന്നു. ദൈവത്തിന്റെ ശിക്ഷാവിധിക്ക് സോദോം ഗൊമോറോ ഇരയാകാന്‍ കാരണങ്ങളില്‍ ഒന്ന്‍ സ്വവര്‍ഗ്ഗഭോഗം എന്ന മ്ളേച്തയായിരിന്നുവെന്ന്‍ ഉത്പത്തി പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. സ്വവര്‍ഗ്ഗഭോഗം മ്ലേച്ഛമായ പ്രവൃത്തിയാണെന്ന് ദൈവവചനം വീണ്ടും സാക്ഷ്യപ്പെടുത്തുന്നു. "സ്ത്രീയോടെന്ന പോലെ പുരുഷനോടു കൂടെ നീ ശയിക്കരുത്. അത് മ്ലേച്ഛതയാകുന്നു" (ലേവ്യര്‍ 18:22). ഇത്തരം പ്രവൃത്തികളെ വധശിക്ഷയര്‍ഹിക്കുന്ന കുറ്റമായി പഴയനിയമം കണക്കാക്കിയിരുന്നു. "ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടു കൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണ്‌ ചെയ്യുന്നത്; അവരെ വധിക്കണം" (ലേവ്യര്‍ 20:13). #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} ഒരു ദശലക്ഷം ചതുരശ്ര കിലോമീറ്ററോളം ഭൂപ്രദേശം ഈ സ്ഫോടനത്തിന്റെ ഫലമായി ഇല്ലാതായെന്ന്‍ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 1000 ടണ്ണില്‍ കൂടുതല്‍ TNT യുടെ സ്ഫോടനശേഷിക്ക് തുല്ല്യമാണിത്. ഡോ. മാര്‍ക്ക്‌ ഹെംപ്ഷാല്‍, അലന്‍ ബോണ്ട്‌ എന്നിവരാണ് ഗവേഷണം നടത്തിയത്. ഇവരുടെ ഗവേഷണ ഫലം “എ സുമേരിയന്‍ ഒബ്സര്‍വേഷന്‍ ഓഫ് ദി കോഫെല്‍സ് ഇംപാക്ട് ഇവന്റ്” എന്ന പേരില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Originally Published On: 01/04/2008
Image: /content_image/TitleNews/TitleNews-2017-06-26-12:05:17.jpg
Keywords: ബൈബിളിലെ
Content: 5274
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് തിയോഫിലിയൂസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍ സിറ്റി: കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തി രക്തസാക്ഷിത്വം വരിച്ച ലിത്വാനിയയിലെ ആര്‍ച്ച് ബിഷപ്പ് തിയോഫിലിയൂസ് മാറ്റുലിയോണിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്നലെ വില്‍നിയൂസിലെ സിറ്റി സെന്‍റര്‍ സ്വകയറില്‍ നടന്ന ചടങ്ങില്‍ മുപ്പത്തിനായിരത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. നാമകരണ നടപടികള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാട്ടോ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ബിഷപ്പ് തിയോഫിലിയൂസ് വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിച്ച മനുഷ്യസ്നേഹിയായിരുന്നുവെന്ന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാട്ടോ തന്റെ സന്ദേശത്തില്‍ പറഞ്ഞു. ചടങ്ങില്‍ ലിത്വാനിയന്‍ പ്രസിഡന്‍റ് ഡാലിയ ഗ്രിബോസ്കൈറ്റ് സന്നിഹിതനായിരിന്നു. ഇന്നലെത്തെ ഞായറാഴ്ച ദിന സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ തിയോഫിലിയൂസ് മാറ്റുലിയോണിസിനെ പ്രത്യേകം സ്മരിച്ചിരിന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും തടവറയില്‍ കഴിയേണ്ടി വന്ന മാറ്റുലിയോണിസ് മെത്രാപ്പോലീത്ത വിശ്വാസത്തിന് വേണ്ടി ശക്തമായ നിലകൊണ്ട പോരാളിയായിരിന്നു. 1962-ലാണ് അദ്ദേഹത്തെ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തിയത്. ബോള്‍ഷേവിക് വിപ്ലവകാലത്ത് തിരുസഭ അടിച്ചമര്‍ത്തപ്പെടുന്നതിനു സാക്ഷ്യം വഹിച്ച ആളാണ്‌ മാറ്റുലിയോണിസ് മെത്രാപ്പോലീത്ത. ഇതേ വര്‍ഷം ഭരണകൂടാനുകൂലികള്‍ നടത്തിയ ഒരു പരിശോധനക്കിടയില്‍ അദ്ദേഹത്തിനു മാരകമായ മരുന്ന്‍ കുത്തിവെച്ചതിനെ തുടര്‍ന്നു 1962 ഓഗസ്റ്റ് 20നു അദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. ‘തിയോഫിലിയൂസ് മാറ്റുലിയോണിസിനേപ്പോലെയുള്ള ഒരു ധീരനെ നമുക്ക് തന്ന ലിത്വാനിയക്ക് മഹത്വമുണ്ടാകട്ടെ’ എന്ന് തന്നെ സന്ദര്‍ശിച്ച ഒരു കൂട്ടം തീര്‍ത്ഥാടകരോട് പിയൂസ് പതിനൊന്നാമന്‍ പാപ്പാ പില്‍ക്കാലത്ത് പറഞ്ഞിരിന്നു. തന്റെ ധീരതയാലും, ഉറച്ചതീരുമാനങ്ങളാലും ശ്രദ്ധയാകര്‍ഷിച്ച മാറ്റുലിയോണിസിനെ 2016 ഡിസംബറിലാണ് ഫ്രാന്‍സിസ് പാപ്പാ രക്തസാക്ഷിയായി പ്രഖ്യാപിച്ചത്.
Image: /content_image/TitleNews/TitleNews-2017-06-26-13:15:26.jpg
Keywords: ലിത്വാ, വാഴ്ത്ത
Content: 5275
Category: 6
Sub Category:
Heading: ലളിതമായ ഭാഷയിലൂടെ യേശു എല്ലാ മനുഷ്യരെയും ദൈവരാജ്യത്തിലേക്കു ക്ഷണിക്കുന്നു
Content: "ഇതെല്ലം ഉപമകൾ വഴിയാണ് യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തത്. ഉപമകളിലൂടെയല്ലാതെ അവൻ ഒന്നും അവരോടു പറഞ്ഞിരുന്നില്ല" (മത്തായി 13:34) #{red->n->b->യേശു ഏകരക്ഷകൻ: ജൂൺ 11}# <br> ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ എല്ലാ മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ കുരിശുമരണവും ഉത്ഥാനവും സകല മനുഷ്യർക്കും വേണ്ടിയുള്ളതാണ്. ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ യേശു മനുഷ്യരെ ക്ഷണിക്കുന്നത് എല്ലാ മനുഷ്യർക്കും മനസ്സിലാകുന്ന, ലളിതമായ ഭാഷ ഉപയോഗിച്ചുകൊണ്ടാണ്. സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ ഉപമകളിലൂടെ യേശു ആഹ്വാനംചെയ്യുന്നു. അവിടുത്തെ പ്രബോധനത്തിന്‍റെ ഒരു മുഖമുദ്രയാണ് ഉപമകള്‍. അവയിലൂടെ രാജ്യത്തിന്‍റെ വിരുന്നിലേക്ക് അവിടുന്ന് ജനങ്ങളെ ക്ഷണിക്കുന്നു. എന്നാല്‍ അടിസ്ഥാനപരമായ ഒരു തിരഞ്ഞെടുപ്പും അവിടുന്ന് ആവശ്യപ്പെടുന്നു: സ്വര്‍ഗരാജ്യം അവകാശപ്പെടുത്തുന്നതിന് എല്ലാം ദാനം ചെയ്യണം; വാക്കുകള്‍ മാത്രം പോരാ, പ്രവൃത്തികളും വേണം. അവിടുന്ന് പറഞ്ഞ ഉപമകൾ സാധാരണ മനുഷ്യന്റെ അനുദിന ജീവിതവുമായി ബന്ധപ്പെട്ടവയായിരുന്നു. വചനത്തെ സംബന്ധിച്ച് അവന്‍ നല്ല ഭൂമിയാണോ, അതോ കഠിനമായ മണ്ണാണോ? തനിക്കു ലഭിച്ച താലന്തുകള്‍കൊണ്ട് അവന്‍ എന്തു ചെയ്തു? ഇപ്രകാരം വളരെ ലളിതമായി സ്വയം വിലയിരുത്തുവാൻ അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു. എങ്കിലും യേശുവും, ദൈവരാജ്യത്തിന്‍റെ ഈ ലോകത്തിലെ സാന്നിധ്യവും അവിടുത്തെ ഉപമകളുടെയെല്ലാം കേന്ദ്രത്തില്‍ നിഗൂഢമായി നിലനില്‍ക്കുന്നു. അതിനാൽ സ്വര്‍ഗരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ അറിയുന്നതിനു നാം അവിടുത്തെ രാജ്യത്തില്‍ പ്രവേശിക്കണം. അതായത്- ക്രിസ്തുവിന്‍റെ ശിഷ്യരാകണം. പുറത്തു നില്‍ക്കുന്നവര്‍ക്ക് എല്ലാം ദുര്‍ഗ്രഹവും നിഗൂഢവുമാണ്. സ്വര്‍ഗരാജ്യത്തിലെ മേശയിലേക്ക്‌ യേശു പാപികളെ ക്ഷണിക്കുന്നു. "നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്" എന്നു പറഞ്ഞുകൊണ്ട് സ്വര്‍ഗരാജ്യ പ്രവേശനത്തിനുള്ള അവശ്യവ്യവസ്ഥയായ മാനസാന്തരത്തിന് അവിടുന്ന് പാപികളെ ആഹ്വാനം ചെയ്യുന്നു. പാപികളുടെനേര്‍ക്കു തന്‍റെ പിതാവിനുള്ള നിസ്സീമമായ കാരുണ്യവും അനുതപിക്കുന്ന ഒരു പാപിയുടെ പേരില്‍ സ്വര്‍ഗത്തിലുണ്ടാകുന്ന സന്തോഷവും അവിടുന്ന് വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും വ്യക്തമാക്കുന്നു. പാപികളുടെ നേർക്കുള്ള യേശുവിന്റെ സ്നേഹത്തിന്‍റെ പരമമായ പ്രകടനമായിരുന്നു 'പാപമോചനാര്‍ത്ഥം' അവിടുന്ന് സ്വജീവന്‍ കുരിശിൽ ഹോമിച്ചത്. ദരിദരുടേയും വിനീതഹൃദയരുടേതുമാണു സ്വര്‍ഗരാജ്യം. അതായത്, വിനീതഹൃദയത്തോടെ ക്രിസ്തുവിന്റെ വചനം സ്വീകരിക്കുന്നവർ അതിൽ പ്രവേശിക്കുന്നു. ദരിദ്രരോടു സുവിശേഷം പ്രസംഗിക്കുന്നതിനാണ് ഈശോ അയയ്ക്കപ്പെട്ടത്. അവിടുന്ന് അവരെ 'ഭാഗ്യവാന്മാര്‍' എന്നു പ്രഖ്യാപിക്കുകയും 'സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാകുന്നു' എന്നു വെളിപ്പെടുത്തുകയും ചെയ്യുന്നു. വിജ്ഞാനികളില്‍ നിന്നും വിവേകമതികളില്‍ നിന്നും മറയ്ക്കപ്പെട്ടിരിക്കുന്നത്, ചെറിയവരായ അവര്‍ക്കു വെളിപെടുത്തുവാന്‍ പിതാവു തിരുവുള്ളമായി. പുല്‍ക്കൂടുമുതല്‍ കുരിശുവരെ യേശു ദരിദ്രരരുടെ ജീവിതത്തില്‍ പങ്കുചേരുന്നു. വിശപ്പും ദാഹവും ദൗര്‍‍ലഭ്യവും അവിടുന്ന് അനുഭവിക്കുന്നു. എല്ലാത്തരം പാവപ്പെട്ടവരുമായി അവിടുന്ന് താദാത്മ്യം പ്രാപിക്കുന്നുവെന്നു മാത്രമല്ല, പാവങ്ങളുടെ നേര്‍ക്കുള്ള സ്നേഹം തന്‍റെ രാജ്യത്തില്‍ പ്രവേശിക്കുന്നതിനുള്ള അവശ്യവ്യവസ്ഥയായി അവിടുന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. #{red->n->b->വിചിന്തനം}# <br> ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ എല്ലാ മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നു. എങ്കിലും, അതില്‍ പ്രവേശിക്കാന്‍ ഏകരക്ഷകനായ യേശുവിന്‍റെ വചനം സ്വീകരിക്കണം. വയലില്‍ വിതച്ച വിത്തിനോടു സദൃശമാണു കര്‍ത്താവിന്‍റെ വചനം. വിശ്വാസപൂര്‍വം ആ വചനം ശ്രവിക്കുകയും ക്രിസ്തുവിന്‍റെ ചെറിയ ആട്ടിന്‍കൂട്ടത്തില്‍ എണ്ണപ്പെടുകയും ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദൈവരാജ്യം സ്വീകരിച്ചവരാണ്. അനന്തരം അത് സ്വതസിദ്ധമായ ശക്തിയാല്‍ മുളയ്ക്കുകയും കൊയ്ത്തുകാലം വരെ വളരുകയും ചെയ്യുന്നു. അതിനാൽ എല്ലാ മനുഷ്യരും യേശുവിന്റെ ജീവദായകമായ വചനം സ്വീകരിക്കുന്നതിനും, സ്വീകരിച്ചവർ ധാരാളം ഫലം പുറപ്പെടുവിക്കുന്നതിനും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-06-26-14:01:13.jpg
Keywords: യേശു,ക്രിസ്തു
Content: 5276
Category: 1
Sub Category:
Heading: സാമൂഹ്യ മാധ്യമങ്ങൾ 'സുഹൃത്ത്' എന്ന പദത്തിന്റെ അർത്ഥത്തിൽ മാറ്റം വരുത്തുന്നതായി ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാൻ: സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം മൂലം സുഹൃത്ത് എന്ന പദം, അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നിന്ന് വ്യതിചലിച്ചതായി ഫ്രാൻസിസ് മാർപാപ്പ. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വെറും ബാഹ്യമായ ഇടപെടലുകളിൽ ഒരു യഥാർത്ഥ സൗഹൃദത്തിന്റെ ആഴവും അടുപ്പവും കണ്ടെത്താനാകില്ലന്ന് അദ്ദേഹം പറഞ്ഞു. പൗരോഹിത്യ- ആത്മീയ ദൈവനിയോഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര അല്മായ സംഘടനയായ സെറയിലെ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാർപ്പാപ്പ . "ഇന്റർനെറ്റ് എന്ന സാങ്കേതിക വിദ്യയിലൂടെ ഉത്ഭവിച്ച സാമൂഹ്യ മാധ്യമങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന പദമാണ് 'സുഹൃത്ത്' (friend). എന്നാൽ ബാഹ്യമായ ഇടപെടലുകളിൽ ഒരു യഥാർത്ഥ സൗഹൃദത്തിന്റെ ആഴവും അടുപ്പവും കണ്ടെത്താനാകില്ല". യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ടതാണ് യഥാർത്ഥ സൗഹൃദത്തിന്റെ അർത്ഥമെന്ന് മാർപ്പാപ്പ പറഞ്ഞു. "മറ്റൊരു വ്യക്തിയുമായുള്ള പങ്കുവെയ്ക്കലാണ് സൗഹൃദം. തന്റെ പിതാവിൽ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങൾ ശിഷ്യന്മാരുമായി പങ്കുവെച്ച്, സ്നേഹിതർ എന്നാണ് ഈശോ ശിഷ്യന്മാരെ അഭിസംബോധന ചെയ്തത്. അങ്ങനെ ദൈവവും മനുഷ്യനും തമ്മിൽ അവിടുന്ന് ഒരു പുതിയ സുഹൃദ് ബന്ധം സ്ഥാപിച്ചു." മാർപ്പാപ്പ തുടർന്നു: "സൗഹൃദം, ജീവിതകാലം മുഴുവൻ നിലനില്ക്കുന്ന ഉത്തരവാദിത്വമാണെന്ന് ഈശോ കാണിച്ചു തന്നു. സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല (യോഹന്നാന്‍ 15:13). നമ്മുടെ ഒപ്പമായിരിക്കാനും, പറയാതെ തന്നെ നമ്മെ ശ്രവിക്കാനും, നമ്മുടെ ബലഹീനതകളെ മനസ്സിലാക്കനും, വീഴ്ചകളിൽ കൂടെ നില്ക്കാനും, നിയന്ത്രിക്കുന്നതിനേക്കാൾ സ്നേഹത്തോടെ തെറ്റുകൾ ചൂണ്ടി കാണിക്കാനും ഉത്തമസ്നേഹിതർ കൂടെയുണ്ടാകും". വൈദികരും അല്മായരും തമ്മിലുള്ള സൗഹൃദം സഭയ്ക്ക് എക്കാലവും ഒരു മുതൽക്കൂട്ടാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വിശ്വാസത്തിൽ നിലനിൽക്കാനും, പ്രാർത്ഥനയിൽ ആശയിക്കാനും, അപ്പസ്തോലിക പ്രവർത്തനങ്ങളിൽ പങ്കുചേരാനും, അലമായർ വൈദികരുടെ യഥാർത്ഥ സ്നേഹിതരാകണമെന്ന ആഹ്വാനത്തോടെയാണ് മാർപ്പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.
Image: /content_image/TitleNews/TitleNews-2017-06-27-11:27:07.jpg
Keywords: പാപ്പ
Content: 5277
Category: 6
Sub Category:
Heading: ലോകം അവസാനിക്കുന്നത് എങ്ങനെയായിരിക്കും?
Content: "എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും" (മത്തായി 24:14). #{red->n->b->യേശു ഏകരക്ഷകൻ: ജൂൺ 12}# <br> ലോകം ഉടനെ അവസാനിക്കുമെന്നു പറഞ്ഞുകൊണ്ട് ചില വ്യക്തികളും സംഘടനകളും ഓരോ വർഷവും രംഗത്തുവരാറുണ്ട്. എന്നാൽ ഒന്നും സംഭവിക്കാതെ ഈ ലോകം ഇന്നും മുന്നോട്ടുപോകുന്നു. ഇത്തരം വ്യാജപ്രവചനങ്ങളിൽ നാം ഒരിക്കലും വിശ്വസിക്കരുത്. ഈ ലോകം ഒരുദിവസം അവസാനിക്കുമെന്ന് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. എന്നാൽ "ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാർക്കും, സ്വർഗ്ഗത്തിലെ ദൂതൻമാർക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ" (മത്തായി 24:36). ലോകം അവസാനിക്കുന്നത് എങ്ങനെയായിരിക്കും എന്നതിന്റെ ചില സൂചനകൾ വിശുദ്ധ ലിഖിതം നമ്മുക്കു നൽകുന്നുണ്ട് (ലൂക്കാ 18:8, മത്തായി 24:3-14). ലോകം അവസാനിക്കുമ്പോള്‍ എല്ലാവര്‍ക്കും കാണാന്‍ വേണ്ടി ക്രിസ്തു വരും. വ്യക്തമായിത്തീരുന്ന ദുഷ്ടതയും, പലരുടെയും വിശ്വാസം പരീക്ഷിക്കുന്ന വിസ്താരങ്ങളും, മതപീഡനങ്ങളും ഈ യാഥാര്‍ത്ഥ്യത്തിന്‍റെ ഇരുണ്ട വശം മാത്രമാണ്. അവസാനം, തിന്മയ്ക്കു മേല്‍ ദൈവം നേടുന്ന ആത്യന്തിക വിജയം ദൃശ്യമാകും. ദൈവത്തിന്‍റെ മഹത്വവും സത്യവും നീതിയും പ്രശോഭിച്ചു നില്‍ക്കും. ക്രിസ്തുവിന്‍റെ രണ്ടാം വരവോടെ 'പുതിയ ആകാശവും പുതിയ ഭൂമിയും' ഉണ്ടാകും. അവിടന്ന് അവരുടെ മിഴികളില്‍ നിന്ന് കണ്ണീര്‍ തുടച്ചു നീക്കും. പിന്നീട് മരണമോ, ദുഃഖമോ, മുറവിളിയോ, വേദനയോ ഉണ്ടായിരിക്കുകയില്ല. ക്രിസ്തു വീണ്ടും വരുന്നതിനു മുന്‍പു സഭ ഒരന്തിമ പരീക്ഷയിലൂടെ കടന്നു പോകേണ്ടതുണ്ട്. അതു പല വിശ്വാസികളുടെയും വിശ്വാസത്തെ പിടിച്ചുകുലുക്കും. ഭൂമിയിലുള്ള അവളുടെ തീര്‍ത്ഥാടനത്തോടൊത്തുപോകുന്ന പീഡനം 'തിന്മയുടെ രഹസ്യത്തെ' വെളിവാക്കും. മനുഷ്യരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗം വാഗ്ദാനം ചെയ്യുന്ന മതപരമായ ഒരു വഞ്ചനയുടെ രൂപത്തിലായിരിക്കും അതു പ്രത്യക്ഷപെടുക. സത്യത്തെ പരിത്യജിക്കുക എന്ന വില അവര്‍ അതിനു കൊടുക്കേണ്ടിവരും. മതപരമായ പരമവഞ്ചന അന്തിക്രിസ്തുവിന്‍റേതായിരിക്കും. ദൈവത്തിന്‍റെയും മാംസം ധരിച്ചുവന്ന അവിടുത്തെ മിശിഹായുടെയും സ്ഥാനത്ത് മനുഷ്യന്‍ തന്നെത്തന്നെ മഹത്വപ്പെടുത്തുന്ന മിഥ്യയായ മിശിഹാവാദമാണ് അത്. യുഗാന്ത്യപരമായ വിധിയിലൂടെ ചരിത്രത്തിനതീതമായി യേശുവിലൂടെ മാത്രം സാക്ഷാത്കരിക്കപ്പെടാന്‍ കഴിയുന്നതാണ് മെസയാനിക പ്രത്യാശ. എന്നാൽ ഇത് ചരിത്രത്തില്‍ത്തന്നെ സാക്ഷാത്കരിക്കാമെന്ന് അവകാശപ്പെടുമ്പോഴെല്ലാം അന്തിക്രിസ്തുവിന്‍റെ വഞ്ചനയുടെ നിഴല്‍ ലോകത്തില്‍ പടര്‍ന്നു തുടങ്ങുന്നു. വരാനുള്ള രാജ്യത്തെ സംബന്ധിച്ചു സഹസ്രാബ്ദവാഴ്ചാവാദം (millenarianism) എന്ന പേരിലുള്ള വ്യാജസങ്കല്‍പ്പത്തിന്‍റെ പരിഷ്കൃത രൂപങ്ങളെ, പ്രത്യേകിച്ച് ഒരു ലൗകിക മിശിഹാത്വത്തിന്‍റെ, 'പ്രകൃത്യാ തലതിരിഞ്ഞ' രാഷ്ട്രീയരൂപത്തെ സഭ തള്ളിക്കളഞ്ഞിട്ടുണ്ട്. കര്‍ത്താവിന്‍റെ, മരണത്തിലും പുനരുത്ഥാനത്തിലും പങ്കു പറ്റുന്ന അന്തിമമായ ഈ പെസഹായിലൂടെ മാത്രമേ സഭ ദൈവരാജ്യത്തിന്‍റെ മഹത്വത്തിലേക്കു പ്രവേശിക്കുകയുള്ളൂ. ഈ രാജ്യം സാക്ഷാത്കരിക്കപ്പെടുന്നതു സഭ ഉത്തരോത്തരം ഉയര്‍ന്നു ചരിത്രപരമായ ഒരു വിജയം കൈവരിക്കുമ്പോഴല്ല. പിന്നെയോ തിന്മയുടെ അന്തിമമായ സ്വതന്ത്രവിഹാരത്തിന്മേല്‍ ദൈവം നേടുന്ന വിജയത്തിലൂടെ മാത്രമാണ്. അത് അവിടുത്തെ വധു സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക്‌ വരുന്നതിനു ഇടയാക്കും. തിന്മയുടെ ധിക്കാരത്തിന്‍മേല്‍ ദൈവം കൈവരിക്കുന്ന വിജയം, കടന്നുപോകുന്ന ഈ ലോകത്തിന്‍റെ അന്തിമമായ പ്രാപഞ്ചിക തകിടം മറിച്ചിലിന് ശേഷം നടക്കുന്ന അന്തിമ വിധിയുടെ രൂപം സ്വീകരിക്കും. (cf: CCC 675- 677) #{red->n->b->വിചിന്തനം}# <br> ലോകാവസാനത്തിൽ, തിന്മയുടെമേൽ നന്മയ്ക്കുള്ള ആത്യന്തികമായ വിജയം നേടുന്നതുനുവേണ്ടി ക്രിസ്തു മഹത്വത്തോടെ വരും. നന്മയും തിന്മയും ആ ദിവസം വരെ കോതമ്പും കളകളും പോലെ ചരിത്ര ഗതിയിൽ ഒരുമിച്ചു വളരും. ജീവനിലേക്കു നയിക്കുന്ന നന്മയുടെ പ്രവർത്തികളോ, മരണത്തിലേക്കു നയിക്കുന്ന തിന്മയുടെ പ്രവർത്തികളോ ചെയ്യുവാൻ ആ ദിവസം വരെ മനുഷ്യനു സ്വാതന്ത്ര്യമുണ്ട്. വിധി ദിവസത്തിൽ ഓരോ മനുഷ്യനും അവന്റെ പ്രവർത്തികൾക്ക് അനുസൃതമായും, കൃപാവരത്തിന്റെ സ്വീകരണത്തിനോ തിരസ്കരണത്തിനോ അനുസൃതമായും പ്രതിഫലം ലഭിക്കും എന്ന സത്യം നാം ഒരിക്കലും മറക്കരുത്. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിനമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-06-27-13:35:31.jpg
Keywords: യേശു,ക്രിസ്തു
Content: 5278
Category: 18
Sub Category:
Heading: നേഴ്സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
Content: വെള്ളിമാടുകുന്ന്: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ന​​​ഴ്സു​​​മാ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് താ​​​മ​​​ര​​​ശേ​​​രി രൂപതാദ്ധ്യക്ഷന്‍ മാ​​​ർ റെമിജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ. രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടേ​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടേ​​​യും ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രു​​​ടെ യോ​​​ഗം പി​​​എം​​​ഒ​​​സി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു സന്ദേശം നല്‍കുകയായിരിന്നു അ​​​ദ്ദേ​​​ഹം. കു​​​ടും​​​ബം പോ​​​റ്റാ​​​നു​​​ള്ള ശ​​​മ്പ​​​ളം ഏ​​​വ​​​ർ​​​ക്കും ല​​ഭി​​​ക്ക​​​ണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. വാ​​​യ്പ​​​യെ​​​ടു​​​ത്തു ന​​​ഴ്സിം​​​ഗ് പ​​​ഠി​​ച്ച് എ​​ത്തു​​ന്ന​​​വ​​​രി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും കു​​റ​​ഞ്ഞ ശ​​​മ്പ​​​ള​​ത്തി​​നാ​​ണ് ആ​​തു​​ര​​സേ​​വ​​നം ചെ​​​യ്യു​​​ന്ന​​ത്. ശ​​​മ്പ​​​ള​​​ത്തി​​​ൽ നി​​​ന്ന് പ​​ണം സ്വ​​രൂ​​പി​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​ൻ പ​​ല​​പ്പോ​​ഴും ക​​​ഴി​​​യു​​​ന്നി​​​ല്ല. ഈ ​​​സ്ഥി​​​തി മാ​​​റ​​​ണം. കു​​​ടും​​​ബം പോ​​​റ്റാ​​​നു​​​ള്ള ശ​​​മ്പ​​​ളം ഏ​​​വ​​​ർ​​​ക്കും ല​​ഭി​​​ക്ക​​​ണം. അ​​​തേ സ​​​മ​​​യം, ആ​​​തു​​​ര​​​സേ​​​വ​​​ന​​ത്തെ നി​​സ്വാ​​ർ​​ഥ ശു​​ശ്രൂ​​ഷ​​യാ​​യി ക​​ണ്ടു​​കൊ​​ണ്ട് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഒ​​ട്ടേ​​റെ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ഇ​​​വി​​​ടെ​​​യു​​​ണ്ട്. അ​​ത്ത​​രം സ്ഥാ​​പ​​ന​​ങ്ങ​​ളെ​​യും അ​​വ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​യും ന​​​ഴ്സു​​​മാ​​​ർ തി​​​രി​​​ച്ച​​​റി​​​യ​​​ണം. പാ​​​വ​​​പ്പെ​​​ട്ട രോ​​​ഗി​​​ക​​​ൾ​​​ക്ക് ക​​ടു​​ത്ത സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത ഉ​​​ണ്ടാ​​​കു​​ന്ന സാ​​ഹ​​ച​​ര്യം വ​​രു​​ത്താ​​തി​​​രി​​​ക്കാ​​​നും, ചാ​​​രി​​​റ്റി സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​ക്ക് സ്വ​​ത​​ന്ത്ര​​മാ​​യി തു​​​ട​​​ർ​​​ന്നും പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നും ക​​​ഴി​​​യേ​​​ണ്ട​​​തു​​​ണ്ട്. ര​​ണ്ടു മേ​​ഖ​​ല​​യേ​​യും പ​​ക്വ​​ത​​യോ​​ടെ വി​​ല​​യി​​രു​​ത്തി​​ക്കൊ​​ണ്ട് ന​​​ഴ്സു​​​മാ​​​രു​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ അ​​​വ​​​സ്ഥ​​യ്ക്ക് മാ​​റ്റ​​മു​​ണ്ടാ​​ക്കാ​​നാ​​ണ് ശ്ര​​മം ന​​ട​​ക്കേ​​ണ്ട​​ത്. ഇക്കാര്യത്തില്‍ യുക്തിയുള്ള നിലപാട് സര്‍ക്കാര്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Image: /content_image/India/India-2017-06-28-03:40:51.jpg
Keywords: ഇഞ്ച
Content: 5279
Category: 1
Sub Category:
Heading: ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതഗതിയില്‍
Content: എഡിന്‍ബര്‍ഗ്: സ്കോട്ട്ലന്റിലെ ഡണ്‍ബാര്‍ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ സി. എം. എ. യുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നു. ഇതിന്റെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എഡിന്‍ബര്‍ഗ് അതിരൂപതാദ്ധ്യക്ഷന്‍ ലിയോ കുഷ്‌ലിയുമായി ഇന്നലെ (ചൊവ്വാഴ്ച) കൂടിക്കാഴ്ച നടത്തി. മൃതദേഹ പരിശോധനയുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കുന്നതിനുള്ള സഹായങ്ങള്‍ അതിരൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ലിയോ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗവണ്‍മെന്റ് അധികാരികളുമായി എത്രയും പെട്ടന്ന് ബന്ധപ്പെട്ടുകൊള്ളാമെന്നു അദ്ദേഹം ഉറപ്പു നല്കിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അതിരൂപതയുടെ ഭാഗത്തുനിന്നും എല്ലാ സഹായങ്ങളും ബിഷപ്പ് ഇതിനോടകം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. എഡിന്‍ബര്‍ഗ് അതിരൂപത സീറോ മലബാര്‍ രൂപതാ ചാപ്ലന്‍ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, ഫാ. ഫെന്‍സുവ പത്തില്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. എഡിന്‍ബര്‍ഗില്‍ തുടരുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഫാ. മാര്‍ട്ടിന്റെ അനുസ്മരണാര്‍ത്ഥം നാളെ വ്യാഴാഴ്ച വൈകുന്നേരം 5 :30 ന് എഡിന്‍ബര്‍ഗ് സെന്റ് കാതറിന്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ദിവ്യബലിയില്‍ സ്‌കോട്ട്‌ലന്‍റിലുള്ള എല്ലാ മലയാളീ വൈദീകരും വിശ്വാസികളും പങ്കെടുക്കും. അതേ സമയം ഫാ. റ്റെബിന്‍ പുത്തന്‍പുരയ്ക്കല്‍ സി. എം. ഐ. കോണ്‍സുലാര്‍ ചാന്‍സറിയിലെ തലവന്‍ ഭട്ട മിസ്രയെ സന്ദര്‍ശിച്ചു. അദ്ദേഹം പ്രോക്കുറേറ്റര്‍ ഫിസ്‌കലുമായി ബന്ധപ്പെട്ടു ഇന്ന് തന്നെ മൃതദേഹ പരിശോധന പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ഫാ. റ്റെബിന്‍ പുത്തന്‍പുരയ്ക്കല്‍ സി. എം. ഐ, ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, ഫാ. സിറിയക്ക് പാലക്കുടിയില്‍ കപ്പൂച്ചിന്‍, ഫാ. പ്രിന്‍സ് മാത്യു കുടക്കച്ചിറകുന്നേല്‍ കപ്പൂച്ചിന്‍, ഫാ. ഫാന്‍സുവ പത്തില്‍ എന്നിവരാണ് മൃതദേഹം കേരളത്തില്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Image: /content_image/TitleNews/TitleNews-2017-06-28-04:18:49.jpg
Keywords: ഫാ. മാര്‍
Content: 5280
Category: 1
Sub Category:
Heading: ഫാ. മാര്‍ട്ടിന്റെ മരണം: നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സുഷമ സ്വരാജ്
Content: ന്യൂഡൽഹി: സ്കോട്‌ലൻഡിൽ ഫാ.മാർട്ടിൻ സേവ്യർ മരിച്ചതിനെക്കുറിച്ച് അവിടത്തെ സർക്കാരുമായി ഇന്ത്യൻ സ്ഥാനപതി കാര്യാലയം ബന്ധപ്പെട്ടുവരികയാണെന്നും അന്വേഷണം ഊർജിതപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ഫാ.മാർട്ടിൻ സേവ്യറുടെ മരണത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നു കൊടിക്കുന്നിൽ സുരേഷ് നേരിട്ടുകണ്ട് ആവശ്യപ്പെട്ടപ്പോഴാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ മിഷനറി പ്രവർത്തനം നടത്തുന്ന ഇന്ത്യക്കാരായ വൈദികർക്കും കന്യാസ്ത്രീകൾക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. #{red->none->b->Also Read: ‍}# {{ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു -> http://www.pravachakasabdam.com/index.php/site/news/5259}} അതേ സമയം ഫാ. ​മാ​ർ​ട്ടി​ൻ സേ​വ്യ​റി​ന്‍റെ മ​ര​ണ​ത്തി​ൽ ഭാ​ര​ത ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി ദുഃഖം രേ​ഖ​പ്പെ​ടു​ത്തി. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദു​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യും മ​ര​ണ​ത്തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത പുറത്തു കൊണ്ടുവരണമെന്നും സി​ബി​സി​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ മോ​ണ്‍. ജോ​സ​ഫ് ചി​ന്ന​യ്യ​ൻ പറഞ്ഞു.
Image: /content_image/News/News-2017-06-28-04:38:39.jpg
Keywords: ഫാ. മാര്‍ട്ടി