category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിവേചനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ആശ്വാസമായി ഓസ്ട്രേലിയന്‍ ഗവണ്‍മെന്‍റ്
Content സിഡ്നി: വിദേശരാജ്യങ്ങളില്‍ വിവേചനങ്ങള്‍ക്കും, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരകളായതിന്റെ പേരില്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറാന്‍ അനുമതി ലഭിച്ചവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികള്‍. ഗവണ്‍മെന്റിന്റെ സ്പെഷ്യല്‍ ഹുമാനിറ്റേറിയന്‍ പ്രോഗ്രാമിന്റെ (SHP) ഭാഗമായി അനുവദിച്ച വിസകള്‍ വഴിയാണ് വിവിധ പ്രതിസന്ധികളിലൂടെ കടന്ന്‍ പോകുന്ന ക്രൈസ്തവര്‍ക്ക് ഓസ്ട്രേലിയ ആശ്വാസമായത്. അടുത്തിടെ ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് പുറത്ത് വിട്ട കണക്കുകളില്‍ നിന്നുമാണ് ഈ വസ്തുതകള്‍ പുറത്ത് വന്നത്. അഭയാര്‍ത്ഥികള്‍, അടിയന്തിര രക്ഷാപദ്ധതി ആവശ്യമുള്ളവര്‍, പുരുഷന്‍മാരുടെ സഹായമില്ലാതെ ജീവനും സ്വാതന്ത്ര്യവും അപകടകരമായ അവസ്ഥയില്‍ വിദേശത്ത് കഴിയുന്ന വനിതകള്‍, പ്രത്യേക മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ തുടങ്ങിയ വിസകളിലാണ് ഓസ്ട്രേലിയയിലേക്ക് ആളുകള്‍ കുടിയേറിയത്. #{red->none->b->You May Like: ‍}# {{ കുടിയേറ്റക്കാരായ ക്രൈസ്തവര്‍ ഓസ്‌ട്രേലിയായില്‍ ശക്തമായ ക്രൈസ്തവ സാക്ഷ്യമായി മാറുന്നുവെന്ന്‍ പഠനം -> http://www.pravachakasabdam.com/index.php/site/news/3628 }} ഇത്തരം വിസകളിലൂടെ രാജ്യത്തേക്ക് കുടിയേറിയ 15,552 ആളുകളില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്ന്‍ കണക്കുകള്‍ ചൂണ്ടികാണിക്കുന്നു. അതേ സമയം 4625 ഇസ്ലാം മതസ്ഥരും രാജ്യത്തേക്ക് കുടിയേറിയിട്ടുണ്ട്. ശേഷിക്കുന്നത് ബുദ്ധമതക്കാരും ഹിന്ദുക്കളും, മറ്റുള്ളവരുമാണ്. അതേ സമയം പ്രത്യേക മാനുഷിക പരിഗണന പ്രകാരം അധികമായി അനുവദിച്ച 12,000 വിസകളില്‍ 90% പേരും ക്രൈസ്തവരാണെന്നാണ് റിപ്പോര്‍ട്ട്. സിറിയ, ഈജിപ്ത് എന്നിവിടങ്ങളിലെ മതപീഡനങ്ങള്‍ മൂലം പലായനം ചെയ്യുന്ന ക്രിസ്ത്യാനികളുടെ വിസാ അപേക്ഷകള്‍ തങ്ങള്‍ വീണ്ടും പരിഗണിക്കും എന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായ മാല്‍ക്കം ടേണ്‍ബുള്‍ ഈ അടുത്തകാലത്ത് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ ഗവണ്‍മെന്‍റ് പ്രത്യേക മാനുഷിക പരിഗണന മേല്‍ അനുവദിച്ച 13,765 വിസകളില്‍ 9199 വിസകളും ക്രിസ്ത്യാനികള്‍ക്കാണെന്നതും ശ്രദ്ധേയമാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-06-26 14:42:00
Keywordsഓസ്ട്രേ
Created Date2017-06-26 14:56:13