Contents

Displaying 5011-5020 of 25101 results.
Content: 5301
Category: 1
Sub Category:
Heading: കണ്ണൂർ ബിഷപ്പ് ഒന്നാം പ്രമാണം ലംഘിച്ചു: ബിഷപ്പ് ഹൗസിൽ നിസ്കാര പായ വിരിച്ചു ബാങ്ക് വിളി
Content: മതസൗഹാർദത്തിന്റെ പേരിൽ ചില മെത്രാന്മാരും വൈദികരും ഒന്നാം പ്രമാണം ലംഘിക്കുന്ന കാഴ്ച സഭയിൽ`കണ്ടു വരുന്നുണ്ട്. സത്യദൈവത്തെ ആരാധിക്കാത്ത മതങ്ങളുടെ ദൈവികസങ്കല്പങ്ങളെയും വിഗ്രഹങ്ങളെയും വണങ്ങുന്ന വൈദികരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയായിലൂടെ പ്രചരിക്കാറുണ്ട്. എന്നാൽ കണ്ണൂർ ബിഷപ്പ് ഒരു പടികൂടി കടന്ന് ബിഷപ്പ് ഹൗസിൽ നിസ്കാര പായ വിരിച്ചു ബാങ്ക് വിളി നടത്തുകയും, നിസ്കരിക്കുകയും ചെയ്യുന്ന കാഴ്ച മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുകയും സോഷ്യൽമീഡിയായിലൂടെ പ്രചരിക്കുകയും ചെയ്യുന്നു. ഇത് "നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു; ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്" എന്ന ഒന്നാം പ്രമാണത്തിന്റെ പരസ്യമായ ലംഘനമാണ്. ഇതിനെതിരെ സഭാനേതൃത്വം ശക്തമായ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു. സഭയുടെ അധികാരികൾ തന്നെ ഇപ്രകാരം ഒന്നാം പ്രമാണം ലംഘിക്കുമ്പോൾ, വിശ്വാസികള്‍ക്ക് ഇത്തരം മാരക പാപങ്ങൾ വളരെ ലഘുവായി തോന്നാം. ചിലരൊക്കെ ഇത്തരം പ്രവർത്തികളെ അനുകരിക്കാൻ ശ്രമിച്ചേക്കാം. ഇത്തരം കാര്യങ്ങളില്‍ വിശ്വാസികള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. വായനക്കാരുടെ പ്രതികരണങ്ങളെ ഭയന്നും വായനക്കാര്‍ നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്ക കൊണ്ടും ക്രൈസ്തവ മാധ്യമങ്ങള്‍ പോലും ഇത്തരം വാര്‍ത്തകള്‍ക്കു നേരെ കണ്ണടക്കുകയാണ് ചെയ്യുന്നത്. "നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന അന്യദേവന്മാരെ നിങ്ങള്‍ സേവിക്കരുത്; സേവിച്ചാല്‍ അവിടുത്തെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭൂമുഖത്ത് നിന്നു നശിപ്പിച്ചു കളയുകയും ചെയ്യും" (നിയമാ 6:14-15) എന്നു ദൈവമായ കര്‍ത്താവ് ശക്തമായി താക്കീതു നല്‍കുന്നു. മാമ്മോദീസാ എന്ന കൂദാശയിലൂടെ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചവർ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ മാരകമായ പാപമാണെന്ന് വിശ്വാസികള്‍ തിരിച്ചറിയണം. ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം അപ്പസ്തോലന്മാർ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പോയി ക്രിസ്തുവിനെ പ്രഘോഷിച്ചു. അവർ എത്തിച്ചേർന്ന സ്ഥലങ്ങളിലെല്ലാം ജനങ്ങൾ ദൈവമല്ലാത്ത വെറും 'ദൈവിക സങ്കൽപങ്ങളെയും', വിഗ്രഹങ്ങളെയും മൃഗങ്ങളെയും ആരാധിച്ചിരുന്നു. അപ്പസ്തോലന്മാർ അവരോടൊപ്പം ചേർന്ന് അവരുടെ ദൈവിക സങ്കൽപങ്ങളെ ആരാധിക്കുകയല്ല ചെയ്തത്. പിന്നെയോ, അവർ ആരാധിക്കുന്നത് സത്യദൈവത്തെ അല്ലന്നും, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി യേശുനാമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്ന് അവരോടു വിളിച്ചു പറഞ്ഞു. ഇപ്രകാരം സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ അപ്പസ്തോലൻമാരിൽ പലരും മൃഗീയമായി കൊലചെയ്യപ്പെട്ടു. ഇപ്രകാരം കൊലചെയ്യപ്പെട്ടപ്പോഴും അവർ വിളിച്ചു പറഞ്ഞു: "യേശു ഏകരക്ഷകൻ". അപ്പസ്തോലൻമാരുടെ പിൻഗാമിയായ ഒരു ബിഷപ്പ് ഇപ്രകാരം ചെയ്യുന്നത് മാരകമായ പാപമാണ്. നാം മറ്റു മതങ്ങളിലുള്ള നമ്മുടെ സഹോദരങ്ങളെ ബഹുമാനിക്കുകയും അവരെ സ്നേഹിക്കുകയും വേണം. പക്ഷെ അവരോടുള്ള സ്നേഹവും സൗഹൃദവും പങ്കു വയ്ക്കേണ്ടത് അവർ ആരാധിക്കുന്ന തെറ്റായ ദൈവിക സങ്കൽപങ്ങളെ ആരാധിച്ചുകൊണ്ടല്ല. 'മതസ്വാതന്ത്ര്യത്തിനുള്ള അവകാശം തെറ്റിനെ പുല്‍കാനുള്ള ധാര്‍മ്മികാനുവാദമോ തെറ്റു ചെയ്യാനുള്ള അവകാശമോ അല്ല. ഒന്നാം പ്രമാണം ബഹുദേവതാ സങ്കല്‍പ്പത്തെ ശപിച്ചു തള്ളുന്നു. മനുഷ്യന്‍ ഏകദൈവത്തെയല്ലാതെ, മറ്റു ദൈവങ്ങളില്‍ വിശ്വസിക്കുകയോ മറ്റു ദേവന്മാരെ ആരാധിക്കുകയോ ചെയ്യരുത് എന്ന്‍ അത് ആവശ്യപ്പെടുന്നു' (Catechism of the Catholic Church 2108, 2112). {{കണ്ണൂർ ബിഷപ്പ് ഹൗസിൽ നിസ്കാര പായ വിരിച്ചു ബാങ്ക് വിളി നടത്തുകയും, ഇഫ്താർ വിരുന്നു സംഘടിപ്പിക്കുകയും, നിസ്കാരത്തിൽ ബിഷപ്പ് പങ്കെടുക്കുകയും ചെയ്യുന്ന വീഡിയോ കാണാം. -> https://www.facebook.com/pravachakasabdam/videos/833485120140131/ }}
Image: /content_image/TitleNews/TitleNews-2017-06-30-07:52:16.jpg
Keywords: പ്രമാണം
Content: 5302
Category: 1
Sub Category:
Heading: ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ ആത്മശാന്തിക്കായി ദിവ്യബലിയര്‍പ്പിച്ച് മാര്‍ സ്രാമ്പിക്കല്‍; നൂറു കണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്നു
Content: എഡിന്‍ബറോ: കഴിഞ്ഞ ദിവസം സ്‌കോട്ട്‌ലന്റിലലെ എഡിന്‍ബറോയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഫാ: മാര്‍ട്ടിന്‍ വാഴച്ചിറയ്ക്ക് വേണ്ടി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പണം നടന്നു. സ്‌കോട്ട്‌ലന്റിലും പരിസരപ്രദേശങ്ങളിലുമുള്ള വിശ്വാസികളെ പ്രതിനിധീകരിച്ച് അര്‍പ്പിച്ച ദിവ്യബലിയില്‍ 6 വൈദികരും നൂറു കണക്കിന് വിശ്വാസികളും തങ്ങളുടെ പ്രിയപ്പെട്ട മാര്‍ട്ടിനച്ചനു വേണ്ടി വേദന നിറഞ്ഞ ഹൃദയവുമായി പ്രാര്‍ത്ഥിക്കാനെത്തി. വി. കുര്‍ബാനയുടെ സമാപനത്തില്‍ അച്ചനു വേണ്ടി ഒപ്പീസു പ്രാര്‍ത്ഥനയും നടന്നു. എപ്പോഴും സന്തോഷവാനായിരുന്ന വൈദികനായിരുന്നു മാര്‍ട്ടിനച്ചനെന്ന് അനുസ്മരണ സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. ആഴമായ വിശ്വാസമുള്ളവര്‍ക്കേ സന്തോഷത്തോടെയിരിക്കാന്‍ പറ്റൂ എന്നും ഈ സന്തോഷം നിറഞ്ഞ വിശ്വാസമാണ് സ്തുത്യര്‍ഹമായ സേവനം സമൂഹത്തില്‍ ചെയ്യാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു മുന്‍പു സ്‌കോട്ട്‌ലന്റില്‍ വന്ന രണ്ട് അവസരങ്ങളിലും മാര്‍ട്ടിനച്ചനെ കണ്ടിരുന്നെന്നും അച്ചന്റെ ആകസ്മിക വേര്‍പാടിന്റെ വാര്‍ത്ത കേട്ട പലരും തന്നെ ഫോണില്‍ വിളിച്ച് അച്ചനെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ പങ്കു വച്ചെന്നും മാര്‍ സ്രാമ്പിക്കല്‍ അനുസ്മരിച്ചു. ഇന്നലെ വൈകിട്ട് 5. 30 നാണ് എഡിന്‍ബറോ സെന്റ് കാതറീന്‍ ദേവാലയത്തില്‍ വച്ച് മാര്‍ട്ടിനച്ചനു വേണ്ടി അനുസ്മരണ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നത്. അച്ചന്‍ ശുശ്രൂഷ ചെയ്തിരുന്ന എഡിന്‍ബറോ അതിരൂപതയില്‍ മാര്‍ട്ടിനച്ചന്റെ അനുസ്മരണാര്‍ത്ഥം ദിവ്യബലിയും മറ്റ് പ്രാര്‍ത്ഥനാ ശുശ്രൂഷകളും ജൂലൈ 6ാം തീയതി വ്യാഴാഴച ഉച്ചയ്ക്ക് 12. 45 ന് എഡിന്‍ബറോ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് നേതൃത്വം നല്‍കും. എഡിന്‍ബര്‍ഗ് അതിരൂപതയിലെ എല്ലാ ഇടവകറില്‍ നിന്നും വിശ്വാസികളും പ്രതിനിധികളും പങ്കെടുക്കും. മാര്‍ട്ടിനച്ചന്റെ പോസ്റ്റുമോര്‍ട്ടം നടന്നെങ്കിലും തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കായി റിസല്‍റ്റ് പുറത്തു വിട്ടില്ലെന്നും വരുന്ന തിങ്കളാള്ചയോടു കൂടി അറിയാന്‍ സാധിച്ചേക്കുമെന്നും പൊലീസ് അധികാരികള്‍ അറിയിച്ചതായി ഫാ; സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍, ഫാ: ടെബിന്‍ സിഎംഐ എന്നിവര്‍ അറിയിച്ചു.
Image: /content_image/News/News-2017-06-30-10:45:33.jpg
Keywords: ഫാ. മാര്‍
Content: 5303
Category: 1
Sub Category:
Heading: കുടുംബ ജീവിതത്തിന്റെ പവിത്രതയെ ഓര്‍മ്മപ്പെടുത്തി കപ്പിള്‍സ്‌ ഫോര്‍ ക്രൈസ്റ്റ്: പങ്കെടുത്തത് അരലക്ഷത്തിലധികം വിശ്വാസികള്‍
Content: മനില: ക്രിസ്തീയ കുടുംബജീവിതത്തെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ സ്ഥാപിതമായ ‘കപ്പിള്‍സ്‌ ഫോര്‍ ക്രൈസ്റ്റ്’ (CFC) എന്ന ആത്മീയ സംഘടനയുടെ വാര്‍ഷിക ആഘോഷത്തില്‍ അരലക്ഷത്തിലധികം കത്തോലിക്ക വിശ്വാസികള്‍ പങ്കെടുത്തു. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ ജൂണ്‍ 24-ന് നടന്ന മുപ്പത്തിയാറാമത് ആഘോഷത്തിന്റെ സമാപന പരിപാടിയില്‍ 114 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും അണിചേര്‍ന്നിരിന്നു. ആത്മീയ സംവാദങ്ങള്‍, കുടുംബ ജീവിതം, ദൈവശാസ്ത്രം, സുവിശേഷവല്‍ക്കരണം, പുരോഹിത-അല്‍മായ സഹകരണം തുടങ്ങിയവയെക്കുറിച്ചുള്ള കോണ്‍ഫറന്‍സുകള്‍ തുടങ്ങിയവ ഒരാഴ്ച നീണ്ടുനിന്ന ആഘോഷപരിപാടികളുടെ ഭാഗമായി നടന്നിരുന്നു. കുടുംബജീവിതത്തിന്റെ നവീകരണത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന കപ്പിള്‍സ്‌ ഫോര്‍ ക്രൈസ്റ്റ് ഒരു ദൈവീക ദാനമാണെന്നായിരുന്നു ആഘോഷപരിപാടികളുടെ സമാപനത്തിനായി ഒത്തുകൂടിയവരെ അഭിസംബോധന ചെയ്തുകൊണ്ട് സൗത്താഫ്രിക്കയിലെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ഫോക്സ് നാപ്പിയര്‍ പറഞ്ഞത്‌. സ്നേഹവും സമര്‍പ്പണവും, സന്തോഷവും വഴി കുടുംബജീവിതത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ വാര്‍ഷികാഘോഷം നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ഓര്‍മ്മപുതുക്കലായിരിക്കുമെന്ന് കപ്പിള്‍സ്‌ ഫോര്‍ ക്രൈസ്റ്റ് പ്രസിഡന്റായ ജോര്‍ജ്ജ് കാംപോസ്‌ പറഞ്ഞു. കുടുംബജീവിതത്തേയും, ക്രിസ്തീയ വിശ്വാസത്തേയും നവീകരിക്കുവാനുള്ള ഒരു ഉപകരണവും ഉറവിടവുമാണ് സി‌എഫ്‌സി എന്ന് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ആഘോഷപരിപാടികളുടെ സമാപനത്തില്‍ പങ്കെടുത്ത എവര്‍ലിന്‍ ഇല്‍ഷന്‍ എന്ന യുവതി പറഞ്ഞു. 1981 ജൂണ്‍ മാസത്തില്‍ മനിലയിലാണ് കപ്പിള്‍സ്‌ ഫോര്‍ ക്രൈസ്റ്റ്’ സ്ഥാപിതമായത്. ഇപ്പോള്‍ നൂറിലധികം രാജ്യങ്ങളില്‍ ഈ കത്തോലിക്കാ സംഘടനക്ക് സാന്നിദ്ധ്യമുണ്ട്. തുടക്കത്തില്‍ ദമ്പതികള്‍ക്കിടയില്‍ കൂടുതല്‍ ഐക്യമുണ്ടാക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. പിന്നീട് കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങളേയും ഉള്‍പ്പെടുത്തി കുടുംബബന്ധങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തുവാനും വിശ്വാസപരമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിന്നു. സംഘടനയുടെ കീഴില്‍ കുട്ടികള്‍ക്കായി പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക വിഭാഗങ്ങളുമുണ്ട്. കുടുംബങ്ങളുടേയും സമൂഹത്തിന്റെയും നന്മക്കായി നിരവധി കാര്യങ്ങള്‍ ചെയ്തു ശ്രദ്ധയാകര്‍ഷിച്ച കപ്പിള്‍സ്‌ ഫോര്‍ ക്രൈസ്റ്റ് കത്തോലിക്കാ സംഘടനയെ 1995-ല്‍ കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫ്രന്‍സ്‌ ഓഫ് ഫിലിപ്പീന്‍സ് (CFCP) അല്‍മായരുടെ സ്വകാര്യ-ദേശീയ അസ്സോസിയേഷനായി പ്രഖ്യാപിച്ചിരിന്നു. 2000-ല്‍ വത്തിക്കാന്റെ താല്‍ക്കാലിക അംഗീകാരവും, 2005-ല്‍ പൂര്‍ണ്ണമായ അംഗീകാരവും സംഘടനക്ക് ലഭിച്ചു.
Image: /content_image/TitleNews/TitleNews-2017-06-30-11:48:51.jpg
Keywords: ഫിലിപ്പീ, മനില
Content: 5304
Category: 6
Sub Category:
Heading: രക്ഷപ്രാപിക്കാൻ ക്രിസ്തുവിലുള്ള വിശ്വാസം അത്യാവശ്യമാണെങ്കിലും, അതിനായി ആരെയും നിർബന്ധിക്കുന്നില്ല
Content: "അപ്പോൾ അപ്പസ്തോലൻമാർ കർത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ!" (ലൂക്കാ 17:5) #{red->n->b->യേശു ഏകരക്ഷകൻ: ജൂൺ 15}# <br> രക്ഷപ്രാപിക്കാൻ ക്രിസ്തുവിൽ വിശ്വസിക്കേണ്ടത് അത്യാവശ്യമാണെങ്കിലും നിര്‍ബന്ധിത മതപരിവർത്തനത്തെ സഭ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. മനുഷ്യന്‍ നല്‍കുന്ന വിശ്വാസത്തിന്‍റെ പ്രത്യുത്തരം സ്വതന്ത്രമായിരിക്കണം എന്നു സഭ പഠിപ്പിക്കുന്നു. ഇക്കാരണത്താല്‍, സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി വിശ്വാസം സ്വീകരിക്കാന്‍ ആരിലും സമ്മര്‍ദം ചെലുത്താന്‍ പാടില്ല എന്നു സഭ നിർദ്ദേശിക്കുന്നു; പ്രകൃത്യാതന്നെ വിശ്വാസപ്രഖ്യാപനം ഒരു സ്വതന്ത്ര പ്രവര്‍ത്തനമാണ്. ആത്മാവിലും സത്യത്തിലും തന്നെ സേവിക്കുവാന്‍ ദൈവം മനുഷ്യനെ വിളിക്കുന്നു. തന്മൂലം ഇത് സ്വീകരിക്കുവാന്‍ മനുഷ്യന്‍ തന്‍റെ മന:സാക്ഷിയില്‍ ചുമതലപ്പെട്ടവനാണെങ്കിലും അതിനായി അവന്‍ നിര്‍ബന്ധിക്കപ്പെടുന്നില്ല. ഈ സത്യം അതിവിശിഷ്ടമായി യേശുക്രിസ്തുവില്‍ പ്രകടമായി. വിശ്വാസത്തിലേക്കും മാനസാന്തരത്തിലേക്കും ക്രിസ്തു ജനങ്ങളെ ക്ഷണിച്ചു. പക്ഷേ യാതൊരുവിധ സമ്മര്‍ദവും അവരുടെമേല്‍ ചെലുത്തിയില്ല. അവിടുന്നു സത്യത്തിനു സാക്ഷ്യം വഹിച്ചു; എങ്കിലും അതിനെ എതിര്‍ത്തവരുടെമേല്‍ അത് അടിച്ചേല്‍പ്പിക്കാന്‍ അവിടുന്ന് ആഗ്രഹിച്ചില്ല. ക്രിസ്തുവിന്‍റെ രാജ്യം വളരുന്നതു മനുഷ്യൻ വിഭാവനം ചെയ്യുന്ന ഏതെങ്കിലും പദ്ധതികൾകൊണ്ടല്ല; പിന്നെയോ, കുരിശില്‍ ഉയര്‍ത്തപ്പെട്ട അവിടുന്നു എല്ലാ മനുഷ്യരെയും തന്നിലേക്ക് ആകര്‍ഷിക്കുന്ന സ്നേഹം കൊണ്ടാണ്. ഏകരക്ഷകനായ യേശുക്രിസ്തുവിലും, നമ്മുടെ രക്ഷയ്ക്കായി അവിടുത്തെ അയച്ചവനിലും വിശ്വസിക്കുക നിത്യരക്ഷാപ്രാപ്തിക്ക് ആവശ്യമാണ്‌. കാരണം, ദൈവത്തെ പ്രസാദിപ്പിക്കുന്നതിനും, അവിടുത്തെ മക്കളുടെ സംസര്‍ഗത്തിലേക്ക് വരുന്നതിനും വിശ്വാസംകൂടാതെ മനുഷ്യര്‍ക്കു സാധ്യമല്ല; വിശ്വാസംകൂടാതെ ആരും നീതീകരണം നേടിയിട്ടില്ല. അവസാനംവരെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാത്ത ആരും നിത്യരക്ഷ പ്രാപിക്കുകയുമില്ല. ദൈവം മനുഷ്യനു നല്‍കുന്ന സൗജന്യമായ ഒരു ദാനമാണ് വിശ്വാസം. അമൂല്യമായ ഈ ദൈവദാനം നമുക്കു നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. വിശ്വാസത്തോടും നല്ല മന:സാക്ഷിയോടുംകൂടെ നന്നായി പൊരുതുവാൻ വിശുദ്ധ പൗലോസ് തിമോത്തിയോസിനെ ഉദ്ബോദ്ധിപ്പിക്കുന്നു; അതോടൊപ്പം, മന:സാക്ഷിയുടെ സ്വരം നിരസിച്ചതിനാല്‍ ചിലരുടെ വിശ്വാസനൗക തകര്‍ന്നു പോയതിനെക്കുറിച്ച് വിശുദ്ധൻ മുന്നറിയിപ്പു നൽകുന്നുമുണ്ട്. വിശ്വാസത്തില്‍ ജീവിക്കുവാനും വളരുവാനും അന്ത്യം വരെ ഉറച്ചു നില്‍ക്കുവാനും ദൈവവചനം കൊണ്ട് നാം അതിനെ പരിപോഷിപ്പിക്കണം; നമ്മുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേയെന്ന് കര്‍ത്താവിനോടു നാം യാചിക്കണം. വിശ്വാസം സ്നേഹത്താല്‍ പ്രവര്‍ത്തനനിരതമാകണം, പ്രത്യാശയാല്‍ നിലനിര്‍ത്തപ്പെടണം, സഭയുടെ വിശ്വാസത്തില്‍ രൂഢമൂലമാകണം. #{red->n->b->വിചിന്തനം}# <br> ഏകരക്ഷകനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവൻ ജീവിതത്തിൽ ശരിയായ പാതയിൽ ചരിക്കുന്നു. ഈ വിശ്വാസം മറ്റുള്ളവരിലേക്കു പകർന്നു കൊടുക്കാൻ ഓരോരുത്തർക്കും കടമയുണ്ട്. കുരിശില്‍ ഉയര്‍ത്തപ്പെട്ട ക്രിസ്തു എല്ലാ മനുഷ്യരെയും തന്നിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്തുവിന്റെ ഈ സ്നേഹം വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും നാം മറ്റുള്ളവരിലേക്കു പകർന്നുകൊടുക്കുന്നതിലൂടെയാണ് ക്രിസ്തുവിന്‍റെ രാജ്യം വളരുന്നത്. ഇപ്രകാരം പകർന്നുകൊടുക്കാൻ ഓരോ ക്രൈസ്തവനും വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും ആഴപ്പെടുകയും ചെയ്യണം. അതിനായി അപ്പസ്തോലൻമാർ ക്രിസ്തുവിനോടു അപേക്ഷിച്ചതുപോലെ നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കണമേ എന്നു നമ്മുക്കും പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/Meditation/Meditation-2017-06-30-13:30:58.jpg
Keywords: യേശു,ക്രിസ്തു
Content: 5305
Category: 1
Sub Category:
Heading: ഫാ. മാര്‍ട്ടിന്‍റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായെങ്കിലും മരണകാരണം ഇപ്പോഴും അവ്യക്തം
Content: ലണ്ടന്‍ : എഡിന്‍ബറോയില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീടു ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ കഴിഞ്ഞിട്ടും മരണകാരണം ഇപ്പോഴും അവ്യക്തമായി തുടരുന്നു. ഇതോടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ വൈകുമെന്ന് ഉറപ്പായി. പോസ്റ്റ്മോര്‍ട്ടം പരിശോധനയിലെ പാതോളജി റിപ്പോര്‍ട്ട് തിങ്കളാഴ്ച വിദഗ്ധരടങ്ങിയ സംഘം പുനഃരവലോകനം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിദഗ്ദ്ധരുടെ സംഘം മരണകാരണം കണ്ടെത്താനായാല്‍ ഈ റിപ്പോര്‍ട്ട് ഫിസ്കല്‍ ഓഫിസര്‍ക്കു ലഭിക്കുന്നതോടെ മൃതദേഹം വിട്ടുകിട്ടിയേക്കും. അതേ സമയം കൂടുതല്‍ കോശ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധിക്കേണ്ടിവന്നാല്‍ കാലതാമസമുണ്ടാകുമെന്നാണ് സൂചന. #{red->none->b->Also Read: ‍}# {{ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു -> http://www.pravachakasabdam.com/index.php/site/news/5259}} തിങ്കളാഴ്ച മരണകാരണം സ്ഥിരീകരിക്കാനായാലും ആഴ്ചയുടെ അവസാനത്തോടെയെ മൃതദേഹം നാട്ടിലെത്തിക്കാനാകൂ. അതേ സമയം ദൂരൂഹമരണങ്ങളെ കുറിച്ച് അന്വേഷിക്കുന്ന സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫാ. മാര്‍ട്ടിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ എഡിന്‍ബറോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് ചാന്‍സറി ഭട്ട മിസ്ര, കേസ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഫിസ്കല്‍ ഓഫിസറുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ സാധ്യമാക്കിയത്. സി​എം​ഐ സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഫാ.​ടെ​ബി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ലാണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കു നേതൃത്വം വഹിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-06-30-17:28:22.JPG
Keywords: ഫാ. മാര്‍ട്ടി
Content: 5306
Category: 18
Sub Category:
Heading: മാര്‍ത്തോമ പുരസ്കാരം ഫാ. തോമസ് മണ്ണൂരാപറമ്പിലിന്
Content: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ക്രി​​​​സ്തീ​​​​യ പൈ​​​​തൃ​​​​ക​​​​ത്തി​​​​ന്‍റെ പ​​​​രി​​​​പോ​​​​ഷ​​​​ണാ​​​​ർ​​​​ഥം ദൈ​​​​വ​​​​ശാ​​​​സ്ത്രം, ക​​​​ല, സാ​​​​ഹി​​​​ത്യം, സ​​​​ഭാ​​​​ച​​​​രി​​​​ത്രം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ​​​​വ​​​​രെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ല്മാ​​​​യ​​​​ർ​​​​ക്കു വേ​​​​ണ്ടി​​​​യു​​​​ള്ള ഉ​​​​ന്ന​​​​ത ദൈ​​​​വ​​​​ശാ​​​​സ്ത്ര പ​​​​ഠ​​​​ന കേ​​​​ന്ദ്ര​​​​മാ​​​​യ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി മാ​​​​ർ​​​​ത്തോ​​​​മ്മാ വി​​​​ദ്യാ​​​​നി​​​​കേ​​​​ത​​​​ൻ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ മാ​​​​ർ​​​​ത്തോ​​​​മ്മാ പു​​​​ര​​​​സ്കാ​​​​ര​​​​ം റ​​​​വ.​​​​ഡോ.​​​​തോ​​​​മ​​​​സ് മ​​​​ണ്ണൂ​​​​രാം​​​​പ​​​​റമ്പിലിന്. ചങ്ങനാശേരി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്സ് ഹൗ​​​​സി​​​​ൽ ന​​​​ട​​​​ന്ന വാ​​​​ർ​​​​ത്താ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ട​​​​മാ​​​​ണ് അ​​​​വാ​​ർ​​​​ഡ് പ്ര​​​​ഖ്യാ​​പി​​ച്ച​​ത്. 25,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി പ​​​​ത്ര​​​​വും ഫ​​​​ല​​​​ക​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​ണു പു​​​​ര​​​​സ്കാ​​​​രം. പാ​​​​ലാ രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ, റ​​​​വ.​​​​ഡോ.​​​​തോ​​​​മ​​​​സ് കു​​​​ഴു​​​​പ്പി​​​​ൽ, പ്ര​​​​ഫ.​​​​ജോ​​​​സ​​​​ഫ് ടി​​​​റ്റോ നേ​​​​ര്യം​​​​പ​​​​റ​​​​ന്പി​​​​ൽ എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് റ​​​​വ.​​​​ഡോ.​​​​തോ​​​​മ​​​​സ് മ​​​​ണ്ണൂ​​​​രാം​​​​പ​​​​റമ്പിലിനെ തിരഞ്ഞെടുത്തത്. സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ ആ​​​​രാ​​​​ധ​​​​ന​​​​ക്ര​​​​മ പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ​​​​ത്തി​​​​ന് റ​​​​വ.​​​​തോ​​​​മ​​​​സ് മ​​​​ണ്ണൂ​​​​രാം​​​​പ​​​​റ​​​​ന്പി​​​​ൽ ന​​​​ൽ​​​​കി​​​​യ നി​​​​സ്തു​​​​ല സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് പു​​​​ര​​​​സ്കാ​​​​രം. ആ​​​​രാ​​​​ധ​​​​ന​​​​ക്ര​​​​മ പ​​​​ണ്ഡി​​​​ത​​​​ൻ, ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​ൻ, ഗ​​​​വേ​​​​ഷ​​​​ക​​​​ൻ, ഗ്ര​​​​ന്ഥ​​​​കാ​​​​ര​​​​ൻ, അ​​​​ധ്യാ​​​​പ​​​​ക​​​​ൻ എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വൈദികന്‍ അ​​​​തു​​​​ല്യ​​​​മാ​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ദു​​​​ക്റാ​​​​ന​​​​തി​​​​രു​​​​നാ​​​​ൾ ദി​​​​ന​​​​മാ​​​​യ മൂ​​​​ന്നി​​​​ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30ന് വി​​​​ദ്യാ​​​​നി​​​​കേ​​​​ത​​​​ൻ ഹാ​​​​ളി​​​​ൽ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം അ​​​​വാ​​​​ർ​​​​ഡ് സ​​​​മ്മാ​​​​നി​​​​ക്കും.
Image: /content_image/India/India-2017-07-01-04:13:12.jpg
Keywords: അവാര്‍ഡ്, പുരസ്
Content: 5307
Category: 18
Sub Category:
Heading: ദുക്റാന തിരുനാള്‍ ദിനത്തിലെ പരീക്ഷ മാറ്റിവെക്കണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Content: കൊ​​​ച്ചി: മാ​​​ർ​​​ത്തോ​​​മാ പാ​​​ര​​​മ്പ​​​ര്യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ൾ വ​​​ള​​​രെ പ​​​രി​​​പാ​​​വ​​​ന​​​മാ​​​യി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ജൂലൈ മൂ​​​ന്നി​​​ലെ ദുക്റാന തിരുനാള്‍ ദിനത്തില്‍ നടത്തുന്ന പി‌ജി പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യവുമായി കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്. തി​​​രു​​​നാ​​​ൾ ദി​​​ന​​​ത്തി​​​ൽ മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പി​​​ജി പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത് ക്രൈ​​​സ്ത​​​വ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ട് ഉ​​​ള​​​വാ​​​ക്കു​​മെ​​ന്ന​​തി​​​നാ​​​ൽ ഈ ​​​ദി​​​ന​​​ത്തി​​​ലെ പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ​​​റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു മാ​​​ർ താ​​​ഴ​​​ത്ത് പ്രസ്താവനയിലൂടെയാണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടത്. എം​​​ജി​ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ക​​​മ്യൂ​​​ണി​​​റ്റി, മാ​​​നേ​​​ജു​​​മെ​​​ന്‍റ് ക്വോ​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളോ​​​ട് വി​​​വേ​​​ച​​​നം കാ​​​ണി​​​ക്കു​​​ന്നതിനെതിരെയും ബിഷപ്പ് അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഡി​​​ഗ്രി കോ​​​ഴ്സി​​​ന് മാ​​​നേ​​​ജ്മെ​​​ന്‍റ് േേക്വാ​​​ട്ട​​​യി​​​ലോ ക​​​മ്യൂ​​​ണി​​​റ്റി േക്വാ​​​ട്ട​​​യി​​​ലോ അ​​​ഡ്മി​​​ഷ​​​ൻ എ​​​ടു​​​ത്ത വി​​​ദ്യാ​​​ർ​​​ഥി, മെ​​​റി​​​റ്റി​​​ൽ സെ​​​ല​​​ക്‌്ഷ​​​ൻ കി​​​ട്ടി അ​​​ഡ്മി​​​ഷ​​​ൻ എ​​​ടു​​​ക്കാ​​​ൻ വ​​​രു​​​മ്പോ​​​ൾ വീ​​​ണ്ടും നേ​​​ര​​​ത്തെ അ​​​ട​​​ച്ച തു​​​ക​​​യു​​​ടെ അ​​​ത്ര​​​യും പ​​​ണം അ​​​ട​​​യ്ക്കേ​​​ണ്ടി വ​​​രു​​​ന്നു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളോ​​​ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​ണി​​​ക്കു​​​ന്ന വ​​​ഞ്ച​​​നാ​​​പ​​​ര​​​മാ​​​യ ഈ ​​​ന​​ട​​പ​​ടി എ​​​ത്ര​​​യും വേ​​​ഗം പി​​​ൻ​​​വ​​​ലി​​​ക്കാ​​നും ഇ​​​തു​​​വ​​​രെ പി​​​ടി​​​ച്ചെ​​​ടു​​​ത്ത തു​​​ക വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് തി​​​രി​​​ച്ചു​​ന​​​ൽ​​​കാ​​നും വൈ​​​സ് ചാ​​​ൻ​​​സ​​​ല​​ർ നി​​ർ​​ദേ​​ശം ന​​ൽ​​ക​​ണ​​മെ​​ന്നും മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Image: /content_image/India/India-2017-07-01-04:27:03.jpg
Keywords: താഴത്ത്
Content: 5308
Category: 18
Sub Category:
Heading: ഫാ. റെയ്മണ്ട് മഞ്ചേരില്‍ സി‌എം‌ഐ നിര്യാതനായി
Content: ഗാസിയാബാദ്: സിഎംഐ സഭയുടെ സാമൂഹ്യസേവനവിഭാഗത്തിന്‍റെ ജനറൽ കൗണ്‍സിലറും ബിജ്നോർ സെന്‍റ് ജോണ്‍സ് പ്രൊവിൻസിന്‍റെ പ്രൊവിൻഷ്യലും, റീജണൽ സുപ്പീരിയറുമായി സേവനമനുഷ്ഠിച്ച ഫാ. റെയ്മണ്ട് മഞ്ചേരിൽ സിഎംഐ നിര്യാതനായി. 80 വയസ്സായിരിന്നു. ഗാസിയാബാദിലെ സെന്‍റ് ജോസഫ്സ് ഹോസ്പിറ്റലിലായിരിന്നു അന്ത്യം. സിഎംഐ സഭയുടെ പൊതുശ്രേഷ്ഠ ഭവനത്തോടു ചേർന്നുള്ള കാരിക്കാമുറി സെന്‍റ് ജോസഫ്സ് ആശ്രമത്തിന്‍റെ സുപ്പീരിയർ ബോയ്സ് ഹോം ഡയറക്ടർ തുടങ്ങി സാഗർ, മൈസൂർ, പ്രൊവിൻസുകളിലെ വിവിധ ഭവനങ്ങളിലും സുപ്പീരിയറായും സേവനം ചെയ്തിട്ടുണ്ട്. മൃതസംസ്കാരം നജീബാബാദിലുള്ള സെന്‍റ് ജോണ്‍സ് പ്രവിശ്യാ ഭവനത്തിൽ ജൂലൈ അഞ്ചിനു വൈകീട്ട് രണ്ട് മണിക്ക് നടക്കും.
Image: /content_image/India/India-2017-07-01-05:21:07.jpg
Keywords: നിര്യാത
Content: 5309
Category: 23
Sub Category:
Heading: സഭയെ താങ്ങി നിര്‍ത്തുന്നത് ദാരിദ്രവും സഹനവും മതപീഡനവുമാണെന്ന് ലാവോസിലെ പ്രഥമ കര്‍ദിനാള്‍
Content: ബെല്ലെവില്ലേ: ദാരിദ്രം, സഹനം, മതപീഡനം എന്നീ മൂന്നു ഘടകങ്ങളാണ് സഭയെ താങ്ങി നിറുത്തുന്നതെന്ന്‍ ലാവോസിലെ കത്തോലിക്ക സഭയിലെ പ്രഥമ കർദിനാളായി നിയമിതനായ ലൂയീസ്‌ മാരി ലിംഗ് മാന്‍ഖാനെഖോന്‍. നാഷണൽ കാത്തലിക്ക് റിപ്പോര്‍ട്ടര്‍ എന്ന മാധ്യമത്തിനനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. യേശുവിനെ പ്രഘോഷിച്ചുവെന്ന കുറ്റാരോപിതനായി താനും മൂന്നു വർഷം തടവിലാക്കപ്പെട്ടതായി കർദ്ദിനാൾ പറഞ്ഞു. അഭിമുഖത്തില്‍ ലാവോസിലെ സഭയെ കുറിച്ചും അദ്ദേഹം വിവരിച്ചു. നാൽപത്തിയയ്യാരത്തോളം കത്തോലിക്കാ വിശ്വാസികളുണ്ടെങ്കിലും രാജ്യത്തെ ജനസംഖ്യയിൽ ഒരു ശതമാനത്തിൽ താഴെയാണ് ഇത്. ഗോത്ര വംശജരുടേയും പ്രകൃതി ശക്തികളെ ആരാധിക്കുന്നവരുടേയും ഇടയിലാണ് 218 ഇടവകകളുള്ള ലാവോസിലെ ക്രൈസ്തവ സഭ. കമ്യൂണിസ്റ്റ് ഭരണം അധികാരത്തിലേറിയതോടെ വിദേശ മിഷ്ണറിമാരെ നാടുകടത്തുകയും കത്തോലിക്കാ പുരോഹിതരെ തടവിലാക്കുകയും ചെയ്തു. യേശുവിനെ പ്രഘോഷിച്ചുവെന്ന കുറ്റാരോപിതനായി താനും മൂന്നു വർഷം തടവിലാക്കപ്പെട്ടു. #{red->none->b->You May Like: ‍}# {{ ലാവോസിലെ 17 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടരുടെ ഗണത്തിലേക്ക് ഉയര്‍ത്തി -> http://www.pravachakasabdam.com/index.php/site/news/3646 }} സാമ്പത്തിക പരിവർത്തനങ്ങൾക്കിടയിലും രാജ്യം വിദേശ സംഭാവനകളെയാണ് ആശ്രയിക്കുന്നത്. മതവും മാധ്യമവും ഇന്ന് ഗവൺമെന്റ് പരിധിയിലാണ്. സഭാസ്ഥാപനങ്ങനങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും നിലവിലുള്ള ദേവാലയങ്ങളെല്ലാം സുരക്ഷിതമാണ്. സഭയും ഗവൺമെന്റും തമ്മിൽ സുദൃഢബന്ധം സ്ഥാപിക്കുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേർത്തു. നേരത്തെ ജനുവരി 26 ന് ലാവോസിലെ ബിഷപ്പുമാര്‍ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ലാവോസ് സഭയുടെ ശക്തി അവിടുത്തെ ദേവാലയങ്ങളാണെന്നും പീഡനങ്ങളുടെ നടുവിലും ലാവോസിലെ ക്രൈസ്തവർ, ആഗോളസഭയുടെ നെടുംതൂണായി നിലകൊള്ളുന്നുവെന്നും അന്ന്‍ മാര്‍പാപ്പ പറഞ്ഞിരിന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് വിവിധ രാജ്യങ്ങളില്‍ നിന്നും പ്രേഷിത പ്രവര്‍ത്തനവുമായി ലാവോസില്‍ എത്തി രക്തസാക്ഷിത്വം വരിച്ച 17പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് സഭ ഉയര്‍ത്തിയത്.
Image: /content_image/TitleNews/TitleNews-2017-07-01-06:40:02.jpg
Keywords: ലാവോ
Content: 5310
Category: 1
Sub Category:
Heading: സഭയെ താങ്ങി നിര്‍ത്തുന്നത് ദാരിദ്രവും സഹനവും മതപീഡനവുമാണെന്ന് ലാവോസിലെ പ്രഥമ കര്‍ദിനാള്‍
Content: ബെല്ലെവില്ലേ: ദാരിദ്രം, സഹനം, മതപീഡനം എന്നീ മൂന്നു ഘടകങ്ങളാണ് സഭയെ താങ്ങി നിറുത്തുന്നതെന്ന്‍ ലാവോസിലെ കത്തോലിക്ക സഭയിലെ പ്രഥമ കർദിനാളായി നിയമിതനായ ലൂയീസ്‌ മാരി ലിംഗ് മാന്‍ഖാനെഖോന്‍. നാഷണൽ കാത്തലിക്ക് റിപ്പോര്‍ട്ടര്‍ എന്ന മാധ്യമത്തിനനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. യേശുവിനെ പ്രഘോഷിച്ചുവെന്ന കുറ്റാരോപിതനായി താനും മൂന്നു വർഷം തടവിലാക്കപ്പെട്ടതായി കർദ്ദിനാൾ പറഞ്ഞു. അഭിമുഖത്തില്‍ ലാവോസിലെ സഭയെ കുറിച്ചും അദ്ദേഹം വിവരിച്ചു. നാൽപത്തിയയ്യാരത്തോളം കത്തോലിക്കാ വിശ്വാസികളുണ്ടെങ്കിലും രാജ്യത്തെ ജനസംഖ്യയിൽ ഒരു ശതമാനത്തിൽ താഴെയാണ് ഇത്. ഗോത്ര വംശജരുടേയും പ്രകൃതി ശക്തികളെ ആരാധിക്കുന്നവരുടേയും ഇടയിലാണ് 218 ഇടവകകളുള്ള ലാവോസിലെ ക്രൈസ്തവ സഭ. കമ്യൂണിസ്റ്റ് ഭരണം അധികാരത്തിലേറിയതോടെ വിദേശ മിഷ്ണറിമാരെ നാടുകടത്തുകയും കത്തോലിക്കാ പുരോഹിതരെ തടവിലാക്കുകയും ചെയ്തു. യേശുവിനെ പ്രഘോഷിച്ചുവെന്ന കുറ്റാരോപിതനായി താനും മൂന്നു വർഷം തടവിലാക്കപ്പെട്ടു. #{red->none->b->You May Like: ‍}# {{ ലാവോസിലെ 17 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടരുടെ ഗണത്തിലേക്ക് ഉയര്‍ത്തി -> http://www.pravachakasabdam.com/index.php/site/news/3646 }} സാമ്പത്തിക പരിവർത്തനങ്ങൾക്കിടയിലും രാജ്യം വിദേശ സംഭാവനകളെയാണ് ആശ്രയിക്കുന്നത്. മതവും മാധ്യമവും ഇന്ന് ഗവൺമെന്റ് പരിധിയിലാണ്. സഭാസ്ഥാപനങ്ങനങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും നിലവിലുള്ള ദേവാലയങ്ങളെല്ലാം സുരക്ഷിതമാണ്. സഭയും ഗവൺമെന്റും തമ്മിൽ സുദൃഢബന്ധം സ്ഥാപിക്കുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേർത്തു. നേരത്തെ ജനുവരി 26 ന് ലാവോസിലെ ബിഷപ്പുമാര്‍ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ലാവോസ് സഭയുടെ ശക്തി അവിടുത്തെ ദേവാലയങ്ങളാണെന്നും പീഡനങ്ങളുടെ നടുവിലും ലാവോസിലെ ക്രൈസ്തവർ, ആഗോളസഭയുടെ നെടുംതൂണായി നിലകൊള്ളുന്നുവെന്നും അന്ന്‍ മാര്‍പാപ്പ പറഞ്ഞിരിന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് വിവിധ രാജ്യങ്ങളില്‍ നിന്നും പ്രേഷിത പ്രവര്‍ത്തനവുമായി ലാവോസില്‍ എത്തി രക്തസാക്ഷിത്വം വരിച്ച 17പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് സഭ ഉയര്‍ത്തിയത്.
Image: /content_image/TitleNews/TitleNews-2017-07-01-06:47:48.jpg
Keywords: ലാവോ