Contents
Displaying 4961-4970 of 25101 results.
Content:
5249
Category: 1
Sub Category:
Heading: സുഡാനിലെ ജനങ്ങൾക്ക് സാന്ത്വനമായി മാർപാപ്പയുടെ സഹായം
Content: വത്തിക്കാൻ: ആഭ്യന്തരകലഹവും ദാരിദ്ര്യവും മൂലം വേദനയനുഭവിക്കുന്ന സുഡാനിലെ ജനങ്ങള്‍ക്ക് മാര്‍പാപ്പയുടെ സഹായം. 'സുഡാനായി മാർപാപ്പ' എന്ന പദ്ധതിയുടെ കീഴിയിലാണ് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നീ മേഖലകളിൽ വത്തിക്കാന്‍ സഹായം ലഭ്യമാക്കുന്നത്. ഇക്കാര്യം ജൂൺ 21 ന് വത്തിക്കാനാണ് മാധ്യമങ്ങളെ അറിയിച്ചത്. സുഡാൻ ടോബുര-യാബിയോ രൂപതയുടെ കീഴിലുള്ള വോ ആശുപത്രിയ്ക്കും നസ്ര ആശുപത്രിയിലും മാർപാപ്പയുടെ പദ്ധതിയുടെ സഹായം ലഭിക്കും. കഴിഞ്ഞ മാസം സുഡാനിലേക്ക് മാർപാപ്പയുടെ സന്ദർശനം തീരുമാനിച്ചിരുന്നുവെങ്കിലും സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്നു യാത്ര ഒഴിവാക്കി സഹായം എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. കർദിനാൾ പീറ്റർ ടർക്സണിന്റെ നേതൃത്വത്തിലുള്ള സമഗ്ര മാനവിക ഉന്നമന കൗൺസിലിലൂടെയായിരിക്കും സഹായമെത്തിക്കുക. സുഡാൻ നിവാസികൾക്ക് സഭയുടെ സാന്നിധ്യവും സാന്ത്വനവും ഉറപ്പുവരുത്തുമെന്ന് കർദിനാൾ ടർക്ക്സൺ അറിയിച്ചു. രാജ്യത്തെ കൃഷിയെ പരിപോഷിപ്പിക്കാൻ രണ്ടു ലക്ഷം യൂറോയുടെ ധനസഹായം മാർപ്പാപ്പ നല്കും. നിശ്ബ്ദ സഹനങ്ങളിലൂടെയും രക്തചൊരിച്ചിലിലൂടെയും കഷ്ടപ്പെടുന്നവരെയും അധികാര ദുർവിനിയോഗം, അനീതി, യുദ്ധം എന്നിവ മൂലം പലായനം ചെയ്യുന്നവരേയും മാർപാപ്പ തന്റെ ഹൃദയത്തിലും പ്രാർത്ഥനയിലും ഓർക്കുന്നതായി കർദിനാൾ ടർക്ക്സൺ പറഞ്ഞു. അതിർത്തികൾപ്പുറം സമാധാനം പുനഃസ്ഥാപിക്കാൻ ഒരു സമൂഹമായി തീരുക എന്നതാണ് മാർപ്പാപ്പയുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി ഓഫ് സുഡാൻ സംഘടനയോട് ചേർന്ന് അദ്ധ്യാപകരുടേയും നേഴ്സുമാരുടേയും, കർഷകരുടേയും, സഭാ നേതാക്കന്മാർക്കും മാർപാപ്പയുടെ പദ്ധതിയുടെ ഭാഗമായി പരിശീലനം നല്കും. കൃഷിയുപകരണങ്ങളും വിത്തും നലകി സ്വന്തം കുടുംബത്തിന് ആവശ്യമായവ ഉത്പാദിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുവാനും പദ്ധതി ഉണ്ട്. 2013 മുതൽ സുഡാനിൽ നിലനില്ക്കുന്ന ആഭ്യന്തര കലഹം, പ്രദേശത്തെ സമാധാനം കെടുത്തി ജനങ്ങളെ പട്ടിണിയിലാഴ്ത്തിയിരിന്നു. രാജ്യത്തു പത്തു ലക്ഷത്തോളം ആളുകള്‍ പട്ടിണിമൂലം മരണപ്പെടാൻ സാധ്യതയുളളതായി കാരിത്താസ് അന്താരാഷ്ട്ര സംഘടനാ സെക്രട്ടറി മൈക്കിൾ റോയി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മാർപ്പാപ്പയുടെ സഹായത്തോടൊപ്പം അന്താരാഷ്ട്ര സംഘടനകളുടെയും സഹായം ലഭ്യമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. 'സുഡാനിനോടൊപ്പം പങ്കുചേരുക' എന്നാണ് മാർപാപ്പ തന്റെ സഹായത്തിലൂടെ ഓർമ്മിപ്പിക്കുന്നതെന്ന് കത്തോലിക്കാ റിലീഫ് സർവീസസ് (സി.ആർ.എസ്) പ്രസിഡന്റ് സീൻ കൽഹാൻ പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-06-23-08:26:56.jpg
Keywords: ആഫ്രിക്ക\

5251
Category: 1
Sub Category:
Heading: ജപമാലയുടെ അത്ഭുതശക്തി കൊണ്ട് ഭീകരരുടെ കൈയില്‍ നിന്നും മകള്‍ മോചിതയായെന്ന് പിതാവിന്റെ സാക്ഷ്യം
Content: ബാഖ്ഡിഡ, ഇറാഖ്: ഐസിസിന്റെ പിടിയിലായിരുന്ന 6 വയസ്സുകാരി ബാലികയുടെ മോചനത്തിന് സഹായകമായത് ജപമാലയാണെന്ന് പിതാവിന്റെ സാക്ഷ്യം. 2014-ല്‍ ആണ് ഇറാഖിലെ ബാഖ്ഡിഡയില്‍ നിന്നും ക്രിസ്റ്റീന എന്ന ബാലികയെ ഐഎസ് തട്ടികൊണ്ട് പോയത്. മകളെ നഷ്ട്ടപ്പെട്ടതിന്റെ അതീവ വേദനയില്‍ കഴിഞ്ഞ താന്‍ തന്റെ കുഞ്ഞിന്റെ മോചനത്തിനായി അന്ന്‍ മുതല്‍ ജപമാല ചൊല്ലുവാന്‍ ആരംഭിക്കുകയായിരിന്നുവെന്നും തത്ഫലമായി മകളെ തിരികെ ലഭിച്ചുയെന്നുമാണ് പിതാവ് ഖൌദര്‍ എസ്സോയുടെ വെളിപ്പെടുത്തല്‍. കുടുംബ സുഹൃത്തും സിറിയന്‍ കത്തോലിക്കാ പുരോഹിതനുമായ ഫാദര്‍ ഇഗ്നേഷ്യസ് ഓഗ്യുമായി അഭിമുഖത്തിലൂടെയാണ് ഈ അത്ഭുതത്തെക്കുറിച്ച് ലോകമറിഞ്ഞത്. 2014 ഓഗസ്റ്റില്‍ ഐഎസ് തീവ്രവാദികള്‍ വടക്കന്‍ ഇറാഖില്‍ ആക്രമണം നടത്തിയപ്പോള്‍ ക്രിസ്റ്റീനക്ക് 3 വയസ്സായിരുന്നു പ്രായം. ബാഖ്ഡിഡയില്‍ നിന്നും പോകുന്ന ബസ്സില്‍ കയറുക അല്ലെങ്കില്‍ മരിക്കുവാന്‍ തയ്യാറാവുക എന്നാണ് തീവ്രവാദികള്‍ ക്രിസ്റ്റീനയുടെ കുടുംബത്തോട് പറഞ്ഞത്. തുടര്‍ന്നു വേറെ നിവൃത്തിയില്ലാത്തതിനാല്‍ അവര്‍ ബസ്സില്‍ കയറുകയായിരിന്നു. ബസ്സ് പോകുന്നതിനു തൊട്ടുമുന്‍പ് അമ്മയുടെ കയ്യില്‍ ഇരുന്ന ക്രിസ്റ്റീനയെ ഐഎസ് തീവ്രവാദികളില്‍ ഒരാള്‍ ബലമായി പിടിച്ചുവാങ്ങുകയായിരിന്നു. പിന്നീട് അവളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഏറെ വേദനയില്‍ കഴിഞ്ഞ അവളുടെ പിതാവായ ഖൌദര്‍ എസ്സോ തന്റെ പ്രതീക്ഷ കൈവിടാതെ പ്രാര്‍ത്ഥനയോടൊപ്പം തന്റേതായ രീതിയില്‍ അന്വേഷണം തുടര്‍ന്നു കൊണ്ടിരുന്നു. പിന്നീട് പ്രദേശത്തുള്ള ഒരു മുസ്ലീം പള്ളിയില്‍ ഒരു തീവ്രവാദിക്കൊപ്പം ക്രിസ്റ്റീനയെ കണ്ടു എന്ന് അദ്ദേഹത്തിന് അറിവ് കിട്ടി. എന്നാല്‍ അവരുമായി ബന്ധപ്പെടുവാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. അവളെ തിരിച്ചുകിട്ടുവാന്‍ പ്രാര്‍ത്ഥനയല്ലാതെ മറ്റൊരു മാര്‍ഗ്ഗമൊന്നുമില്ലായെന്ന് തിരിച്ചറിഞ്ഞ ആ പിതാവ് അവളുടെ വരവിനായി തുടര്‍ച്ചയായി ജപമാല ചൊല്ലുവാന്‍ ആരംഭിക്കുകയായിരിന്നു. 5 മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഖൌദര്‍ എസ്സോയുടെ കുടുംബ സുഹൃത്തില്‍ നിന്നും ക്രിസ്റ്റീന മൊസൂളിലെ ഒരു മുസ്ലീം കുടുംബത്തില്‍ ഉണ്ടെന്ന അറിവ് അവര്‍ക്ക് കിട്ടി. യുദ്ധം അവസാനിച്ചതിനു ശേഷം അവളെ അവളുടെ മാതാപിതാക്കള്‍ക്ക് തിരികെ ഏല്‍പ്പിക്കാം എന്ന് കരുതിയാണ് മുസ്ലിം കുടുബം ക്രിസ്റ്റീനയെ തങ്ങളുടെ വീട്ടില്‍ എത്തിച്ചത്. അറബിയിലേയും, വിദേശ വാര്‍ത്താമാധ്യമങ്ങളിലൂടെ അവളുടെ കഥ പ്രചരിച്ചു. യുദ്ധം കൊടുമ്പിരിക്കൊണ്ടതിനാല്‍ ആ മുസ്ലീം കുടുംബം അവളേയും കൊണ്ട് വേറൊരു സ്ഥലത്തേക്ക് മാറിയിരിന്നു. ഇതിനാല്‍ അവളുടെ പിതാവുമായി ബന്ധപ്പെടുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. 3 വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ജൂണ്‍ 10നാണ് ഇരുകുടുംബങ്ങളും കണ്ടുമുട്ടിയത്. തുടര്‍ച്ചയായ പ്രാര്‍ത്ഥനക്കും ത്യാഗത്തിനും ഒടുവില്‍ ക്രിസ്റ്റീന അവളുടെ പിതാവിന്റെ കരങ്ങളില്‍ എത്തുകയായിരിന്നു. അവളുടെ ജനനവും, മാമ്മോദീസയും, ഐഎസ് തട്ടികൊണ്ടുപോകലും മുസ്ലീം കുടുംബത്തിന്റെ ദത്തെടുക്കലും തിരിച്ചുവരവും ക്രിസ്റ്റീനയുടെ നാലാം ജന്മമാണെന്നാണ് ഫാദര്‍ ഓഗ്ഗിയുടെ അഭിപ്രായം. ജപമാലയുടെ ശക്തിയാല്‍ സംഭവിച്ചത് ഒരു അത്ഭുതം തന്നെയാണെന്നു അവളുടെ പിതാവ് വീണ്ടും വീണ്ടും സാക്ഷ്യപ്പെടുത്തുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
Image: /content_image/TitleNews/TitleNews-2017-06-23-10:42:02.jpg
Keywords: ജപമാല

5252
Category: 23
Sub Category:
Heading: ഫാ. മാര്‍ട്ടിനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി: പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍
Content: ഫാല്‍കിര്‍ക്: സ്കോട്ട്ലൻഡിലെ എഡിൻബറോയിൽനിന്നും ദുരൂഹസാഹചര്യത്തിൽ കാണാതായ മലയാളിയായ യുവ വൈദികനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. സിഎംഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയുമായ ഫാ. മാർട്ടിൻ സേവ്യർ വാഴച്ചിറയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആണ് സ്കോട്ടിഷ് പോലീസ് നടത്തി കൊണ്ടിരിക്കുന്നത്. വൈദികനെ ബുധനാഴ്ച മുതൽ കാണാനില്ലെന്ന് എഡിൻബറ ബിഷപ് തിരുവനന്തപുരത്തെ സിഎംഐ പ്രൊവിൻഷ്യലിനെ വിളിച്ചറിയിക്കുകയായിരുന്നു. പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ ഫാ. മാർട്ടിൻ ചെത്തിപ്പുഴ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരിക്കെ കഴിഞ്ഞവർഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്കോട്‌ലൻഡില്‍ എത്തിയത്. ഫാൽകിർക്കിനു സമീപമുള്ള ക്രിസ്റ്റോർഫിൻ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്’ റോമൻ കാത്തലിക് പള്ളിയിലാണ് പഠനത്തോടൊപ്പം അദ്ദേഹം സേവനം ചെയ്തു കൊണ്ടിരിന്നത്. കഴിഞ്ഞ ശനി, തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ നാട്ടിലുള്ള സഹോദരങ്ങൾ ഫാ. മാർട്ടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. ബുധനാഴ്ച മൂത്ത സഹോദരനെ ഫാ. മാർട്ടിൻ വിളിച്ചെങ്കിലും സംസാരിക്കാൻ സാധിച്ചില്ല. പിന്നീട് തിരികെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. ക്രിസ്റ്റോർഫിൻ മലനിരകളിലൂടെയുള്ള നടത്തം ഫാ. മാർട്ടിൻ ഏറെ ആസ്വദിച്ചിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന സ്കോട്ടിഷ് പൊലീസ് പറഞ്ഞതായി 'ബിബിസി' ഇന്നലെ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതേ സമയം ഭീകരവാദസംഘടനകൾക്ക് തിരോധാനവുമായി ബന്ധമുണ്ടായേക്കാമെന്ന തരത്തിൽ റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭ്യമായിട്ടില്ല. ചെറുതായി ചുരുണ്ട മുടിയും ക്ലീൻ ഷേവ് ചെയ്ത മുഖവുമുള്ള വൈദികനെക്കുറിച്ചുള്ള വിവരങ്ങൾ സ്കോട്ട്ലൻഡ് യാർഡ് പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവിട്ടിട്ടുണ്ട്. അഞ്ചടി അഞ്ചിഞ്ച് ഉയരവും ഇടത്തരം ശരീരപ്രകൃതിക്കാരനുമായ ഫാ. മാർട്ടിൻ ഇരുനിറക്കാരനാണ്. വൈദികനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിൽ അറിയിക്കണമെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇൻസ്പെക്ടർ ക്രെയ്ഗ് റോജേഴ്സൺ അഭ്യര്‍ത്ഥിച്ചു. ബ്രിട്ടനിലെ സിഎംഐ വൈദികരും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയും എഡിൻബറോ രൂപതയുമായി ചേർന്ന് വൈദികനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. കേരളത്തിൽനിന്നും സിഎംഐ സഭാ അധികൃതർ എഡിൻബറോ ബിഷപ്പുമായും വികാരി ജനറാളുമായും ബന്ധപ്പെട്ട് സ്ഥിതിഗതികൾ അന്വേഷിക്കുന്നുണ്ട്. ഫാ. മാട്ടിൻ സുരക്ഷിതമായി തിരിച്ചുവരാനായി പ്രാര്‍ത്ഥനയോടെ കഴിയുകയാണ് യുകെയിലെ ക്രൈസ്തവ വിശ്വാസികള്‍.
Image: /content_image/TitleNews/TitleNews-2017-06-24-04:24:45.jpg
Keywords: മലയാ

5253
Category: 18
Sub Category:
Heading: ഒഡീഷയില്‍ അന്തരിച്ച വൈദികന്റെ മൃതസംസ്കാരം നാളെ
Content: കണ്ണൂർ: ഒഡീഷയിൽ കുഴഞ്ഞുവീണു മരിച്ച സെമിനാരി റെക്ടര്‍ റവ.ഡോ. തോമസ് വടക്കുംകര(49)യുടെ സംസ്കാരം നാളെ നടക്കും. ഒഡീഷയിലെ സാമ്പല്‍പൂര്‍ എസ്വിഡി മേജര്‍ സെമിനാരിയില്‍ റെക്ടറായ ഫാ. വടക്കുംകര വ്യാഴാഴ്ച വൈകുന്നേരം 5.30ഓടെയാണ് മരിച്ചത്. വൈകുന്നേരം നാലിന് ഒഡീഷയിലെ ജാർസഗുഡ എസ്വിഡി സെമിത്തേരിയിലാണ് മൃതസംസ്കാരം നടക്കുക. 1996 ല്‍ എസ്വിഡി സഭയില്‍ വൈദികനായ ഫാ. തോമസ് ഒഡീഷയിലെ സാമ്പല്‍പൂര്‍ രൂപതയില്‍ സേവനം ചെയ്തശേഷം റോമില്‍ ഉപരിപഠനത്തിന് പോയി ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയിരിന്നു. പഠനത്തിനുശേഷം തിരിച്ചെത്തി സെമിനാരി റെക്ടറായി സേവനം അനുഷ്ഠിക്കവെയാണ് മരണം. കണ്ണൂർ ജില്ലയിലെ കാപ്പിമലയിലെ പരേതനായ വടക്കുംകര സേവ്യര്‍-മറിയാമ്മ ദമ്പതികളുടെ മകനാണ്.
Image: /content_image/India/India-2017-06-24-05:15:09.jpg
Keywords: വൈദിക

5254
Category: 1
Sub Category:
Heading: യുകെയില്‍ കാണാതായ മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍റെ മൃതദേഹം കണ്ടെത്തി
Content: ഫാല്‍കിര്‍ക്: യുകെയിലെ സ്കോട്ട്ലൻഡ് എഡിൻബറോയിൽനിന്നും ദുരൂഹസാഹചര്യത്തിൽ കാണാതായ മലയാളിയായ യുവ വൈദികന്‍ ഫാ. മാർട്ടിൻ സേവ്യറിന്‍റെ മൃതദേഹം കണ്ടെത്തി. വൈദികന്‍റെ താമസസ്ഥലത്തില്‍ നിന്ന്‍ മാറി സ്ഥിതി ചെയ്യുന്ന ബീച്ചിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. സിഎംഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയുമാണ് ഫാ. മാർട്ടിൻ. പുലർച്ചെ അഞ്ചു മണിയോടെ സെന്‍റ് ആന്‍ഡ്രൂസ് & എഡിൻബറോ ആര്‍ച്ച് ബിഷപ്പ് സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഹൗസിൽ ഫോൺ വഴി ബന്ധപ്പെട്ടാണ് മരണ വിവരം നൽകിയത്. പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ ഫാ. മാർട്ടിൻ ചെത്തിപ്പുഴ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരിക്കെ കഴിഞ്ഞവർഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്കോട്‌ലൻഡില്‍ എത്തിയത്. ഫാൽകിർക്കിനു സമീപമുള്ള ക്രിസ്റ്റോർഫിൻ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്’ റോമൻ കാത്തലിക് പള്ളിയിലാണ് പഠനത്തോടൊപ്പം അദ്ദേഹം സേവനം ചെയ്തു കൊണ്ടിരിന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഇംഗ്ലീഷുകാര്‍ക്ക് ഇടയില്‍ ശക്തമായ വിശ്വാസബോധ്യങ്ങള്‍ പകര്‍ന്ന് നല്കി ശ്രദ്ധേയനായ വൈദികനായിരിന്നു ഫാ. മാര്‍ട്ടിന്‍. മികച്ച ഗായകന്‍ കൂടിയായിരിന്ന ഫാ. മാര്‍ട്ടിന്റെ മരണം ഞെട്ടലോടെയാണ് ഇംഗ്ലീഷ് സമൂഹവും ശ്രവിച്ചത്. ബുധനാഴ്ച രാവിലെ ദിവ്യബലിക്കെത്തിയ വിശ്വാസികള്‍ വൈദികനെ കാണാത്തതിനെ തുടര്‍ന്നു പള്ളി മുറി പരിശോധിച്ചപ്പോള്‍ മുറി തുറന്ന്‍ കിടക്കുന്നതായാണ് കണ്ടത്. വൈദികന്റെ പേഴ്സും, പാസ്പോര്‍ട്ടും മൊബൈലും മറ്റു വസ്തുക്കളും മുറിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നു വിശ്വാസികള്‍ മടങ്ങുകയായിരിന്നു. ഉച്ചയ്ക്ക് വൈദികനെ അന്വേഷിച്ച് ആളുകള്‍ വീണ്ടും പള്ളിമുറിയില്‍ എത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായിരിന്നു. കഴിഞ്ഞ ശനി, തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ നാട്ടിലുള്ള സഹോദരങ്ങൾ ഫാ. മാർട്ടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. ബുധനാഴ്ച മൂത്ത സഹോദരനെ ഫാ. മാർട്ടിൻ വിളിച്ചെങ്കിലും സംസാരിക്കാൻ സാധിച്ചില്ല. പിന്നീട് തിരികെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. തുടര്‍ന്നു സ്കോട്ടിഷ് പോലീസ് അന്വേഷണം ആരംഭിക്കുകയായിരിന്നു #{red->none->b->നിത്യതയിലേക്ക് യാത്രയായ പ്രിയപ്പെട്ട മാര്‍ട്ടിന്‍ അച്ചന് പ്രവാചക ശബ്ദത്തിന്റെ ആദരാജ്ഞലി }#
Image: /content_image/TitleNews/TitleNews-2017-06-24-06:31:20.jpg

5255
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗ വിവാഹത്തെ നിയമപരമാക്കുന്ന പ്രമേയം ലിത്വാനിയന്‍ പാര്‍ലമെന്റ് തള്ളി
Content: വില്‍നിയുസ്: സ്വവര്‍ഗ്ഗവിവാഹം നിയമപരമാക്കണമെന്ന പ്രമേയം ലിത്വാനിയന്‍ പാര്‍ലമെന്റ് (Seimas) തള്ളി. 29നെതിരെ 59 വോട്ടുകള്‍ക്കാണ് പ്രമേയം തള്ളപ്പെട്ടത്. സ്വവര്‍ഗ്ഗാനുകൂലികളുടെ താത്പര്യത്തിന് വേണ്ടി കഴിഞ്ഞയാഴ്ചയാണ് പ്രമേയം പാര്‍ലമെന്റിന്റെ മുന്‍പില്‍ കൊണ്ട് വന്നത്. 20-ഓളം പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി-സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നിന്നും ഒമ്പത് പേരും, 8 ലിബറല്‍സും, യാതൊരു പാര്‍ട്ടിയിലും ഇല്ലാത്ത 3 പേരും ഉള്‍പ്പെടെ 29 പേരാണ് നിര്‍ദ്ദേശത്തെ അനുകൂലിച്ചത്. കൃഷിക്കാര്‍, ഗ്രീന്‍സ് യൂണിയന്‍, ഓര്‍ഡര്‍ ആന്‍ഡ് ജസ്റ്റിസ്, ഇലക്ടറല്‍ ആക്ഷന്‍ ഓഫ് പോള്‍സ് തുടങ്ങിയവരുടെ പ്രതിനിധികള്‍ ആരും തന്നെ സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ച് വോട്ട് ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്. നിര്‍ദ്ദേശം പുനപരിശോധനക്ക് വേണ്ടി മടക്കി അയക്കുവാനുള്ള നിര്‍ദ്ദേശം പോലും വോട്ടെടുപ്പിള്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. #{red->none->b->Must Read: }# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> #http://www.pravachakasabdam.com/index.php/site/news/1849 }} നിര്‍ദേശത്തെ പുനപരിശോധനയ്ക്കു അയക്കണം എന്ന ആവശ്യത്തെ പിന്തുണച്ച് 43 പേര്‍ വോട്ട് ചെയ്തപ്പോള്‍ 64 പേരാണ് ഇതിനെതിരെ വോട്ട് ചെയ്തത്. തുടര്‍ന്നു നിര്‍ദ്ദേശം പൂര്‍ണ്ണമായും പിന്തള്ളപ്പെട്ടിരിക്കുകയാണ്. 80 ശതമാനം ലിത്വാനിയക്കാരും സ്വവര്‍ഗ്ഗ പങ്കാളിത്തത്തെ എതിര്‍ക്കുന്നവരാണ്. ഭരണത്തിലിരിക്കുന്ന ഫാര്‍മേഴ്സ് ആന്‍ഡ് ഗ്രീന്‍ പാര്‍ട്ടിയുടെ വോട്ടര്‍മാരില്‍ 90 ശതമാനവും ഇതിനെ എതിര്‍ക്കുന്നുണ്ട്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരുടെ നിയമസാധുതയെപ്പറ്റിയുള്ള കൊഹാബിറ്റേഷന്‍ ബില്‍ പാസ്സാക്കിയ ഉടന്‍ തന്നെയാണ് ലിത്വാനിയന്‍ പാര്‍ലിയമെന്റ് സ്വവര്‍ഗ്ഗ വിവാഹം നിയമാനുസൃതമാക്കാനുള്ള നിര്‍ദ്ദേശത്തെ നിരാകരിച്ചത്. വിവാഹം കഴിക്കുവാനോ, കുട്ടികളെ ജനിപ്പിക്കുവാനോ താല്‍പ്പര്യമില്ലാതെ ഒരുമിച്ച് താമസിക്കുന്നവരെ കുടുംബമായിട്ടു കണക്കാക്കുവാന്‍ കഴിയുകയില്ല എന്നാണ് കൊഹാബിറ്റേഷന്‍ ആക്ട് പറയുന്നത്. പാരമ്പര്യ കുടുംബബന്ധങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണ് പ്രസ്തുത ആക്ട്. പാരമ്പര്യ കുടുംബ മൂല്യങ്ങള്‍ക്ക് പരിഗണന നല്‍കി സ്വവര്‍ഗ്ഗാനുരാഗികളെ അംഗീകരിക്കാത്ത ചുരുക്കം ചില യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് ലിത്വാനിയയാണ്.
Image: /content_image/TitleNews/TitleNews-2017-06-24-07:18:29.jpg
Keywords: സ്വവര്‍

5256
Category: 1
Sub Category:
Heading: ലെബനോനെയും മധ്യപൂര്‍വ്വേഷ്യയെയും മാതാവിന്റെ വിമല ഹൃദയത്തിനു സമര്‍പ്പിക്കുന്നു
Content: ബെയ്റൂട്ട്: ലെബനനേയും, മധ്യപൂര്‍വ്വേഷ്യയേയും പരിശുദ്ധ കന്യകാ മാതാവിന്റെ അമലോല്‍ഭവ ഹൃദയത്തിനു സമര്‍പ്പിക്കും. മാരോനൈറ്റ് സഭയുടെ തലവനായ കര്‍ദ്ദിനാള്‍ ബെച്ചാര ബൌട്രോസ് റായിയുടെ നേതൃത്വത്തിലാണ് സമര്‍പ്പണം. ലോക പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ വെച്ചു നാളെയാണ് സമര്‍പ്പണം നടത്തുക. പരിശുദ്ധ കന്യകാമാതാവിന്റെ ദേവാലയത്തില്‍ വെച്ച് പാത്രിയാര്‍ക്കീസിന്റെ നേതൃത്വത്തില്‍ ഇന്ന് അനുബന്ധ പ്രാര്‍ത്ഥനകളും ദിവ്യകാരുണ്യാരാധനയും നടക്കും. ഇതിനുമുന്‍പും പാത്രിയാര്‍ക്കീസ് റായി, ലെബനോനിനേയും, മധ്യപൂര്‍വ്വേഷ്യയേയും മാതാവിന്റെ അമലോല്‍ഭവ ഹൃദയത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ലെബനോനിലെ ഹരീസ്സായിലെ മരിയന്‍ ദേവാലയത്തില്‍ വെച്ചായിരുന്നു സമര്‍പ്പണം നടന്നത്. അന്ന്‍ സമര്‍പ്പണത്തിനിടക്ക് മധ്യപൂര്‍വ്വേഷ്യയിലെ യുദ്ധക്കെടുതികളില്‍ നിന്നും, ആക്രമണങ്ങളില്‍ നിന്നും മേഖലയിലെ മുഴുവന്‍ ജനങ്ങളേയും രക്ഷിക്കുവാനായുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരിന്നു. ഫാത്തിമാ ശതാബ്ദിയോടനുബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ വെസ്റ്റ്മിനിസ്റ്ററിലെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് ഇംഗ്ളണ്ടിനേയും, വെയില്‍സിനേയും മാതാവിന്റെ നിര്‍മ്മല ഹൃദയത്തിനായി സമര്‍പ്പിച്ചിരിന്നു. അതേ സമയം പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിക്കുവാന്‍ കാനഡയും തയാറെടുക്കുന്നുണ്ട്. വരുന്ന ജൂലൈ 1-ന് രാജ്യത്തെ എല്ലാ മെത്രാന്‍മാരും ദൈവമാതാവിന്റെ വിമല ഹൃദയത്തിലേക്ക് തങ്ങളുടെ രൂപതയെ സമര്‍പ്പിക്കുവാനാണ് കനേഡിയന്‍ കത്തോലിക്കാ ബിഷപ്സ് കോണ്‍ഫറന്‍സ് തീരുമാനിച്ചിരിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-06-24-07:49:22.jpg
Keywords: വിമല

5257
Category: 6
Sub Category:
Heading: സ്‌നാപകയോഹന്നാനെ പോലെ ആത്മാവിൽ നിറഞ്ഞ് ക്രിസ്തുവിനെ പ്രഘോഷിക്കാം
Content: "പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെ മേല്‍ ഉണ്ട്" (യോഹ 3: 36). #{red->n->b->യേശു ഏകരക്ഷകൻ: ജൂൺ 26}# <br> ഈ ലോകത്തിന്റെ മോഹങ്ങൾക്ക് അടിമപ്പെടാതെയും, ആരുടെയും മുഖം നോക്കാതെയും ക്രിസ്തുവിനെക്കുറിച്ചുള്ള സത്യങ്ങൾ സ്‌നാപകയോഹന്നാൻ ധൈര്യപൂർവ്വം ലോകത്തോടു വിളിച്ചു പറഞ്ഞു. മറ്റുള്ളവരുടെ മുൻപിൽ താൻ ശ്രദ്ധിക്കപ്പെടാതിരിക്കാനും ലോകം മുഴുവനും ക്രിസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വേണ്ടി "അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം" എന്നു പറഞ്ഞുകൊണ്ട് സ്നാപകയോഹന്നാൻ രക്ഷകനെ പ്രഘോഷിച്ചു. ഇത് എല്ലാ വചനപ്രഘോഷകരും മാതൃകയാക്കേണ്ടതാണ്. ദൈവപുത്രന്‍റെ ഭൂമിയിലേക്കുള്ള ആഗമനം അതിപ്രധാനമായ മഹാസംഭവമായിരുന്നു. അതിനുവേണ്ടി നൂറ്റാണ്ടുകളിലൂടെ ലോകത്തെ ഒരുക്കുവാന്‍ ദൈവം തിരുമനസ്സായി. ആദ്യ ഉടമ്പടിയുടെ അനുഷ്ഠാനങ്ങളും, ബലികളും പ്രതിരൂപങ്ങളും പ്രതീകങ്ങളുമെല്ലാം അവിടുന്നു ക്രിസ്തുവിലേക്ക് കേന്ദ്രീകരിച്ചു. ഇസ്രായേലില്‍ തുടരെത്തുടരെ വന്ന പ്രവാചകന്മാര്‍ മുഖേന, ദൈവം അവിടുത്തെക്കുറിച്ചു അറിയിപ്പു നല്‍കുന്നു. ഇതിനുംപുറമേ, അവിടുത്തെ ആഗമനത്തെക്കുറിച്ചുള്ള ഒരു മങ്ങിയ പ്രതീക്ഷ വിജാതീയരുടെ ഹൃദയങ്ങളിലും ദൈവം ഉണര്‍ത്തിയിരുന്നു. വചനം മാംസമായി ഈ ഭൂമിയിലേക്ക് ഒരുദിവസം വെറുതെ അവതരിക്കുകയല്ല ചെയ്‌തത്. പിന്നെയോ, അതിനായി ഈ ലോകത്തെ ദൈവം പ്രത്യേകമാം വിധം ഒരുക്കി. ഇപ്രകാരമുള്ള ഒരു ഒരുക്കം എല്ലാ വചനപ്രഘോഷണങ്ങൾക്കും ആത്മീയ ശുശ്രൂഷകൾക്കും ആവശ്യമാണ്. വചനം പ്രഘോഷിക്കപ്പെടുന്ന സ്ഥലങ്ങളും സാഹചര്യങ്ങളും പ്രത്യേകമാം വിധം ക്രമീകരിക്കപ്പെടുന്നതിനും, വചനം ശ്രവിക്കുന്നവരുടെ ഹൃദയങ്ങൾ ക്രിസ്തുവിനെ സ്വീകരിക്കാൻ ഒരുങ്ങുന്നതിനും വേണ്ടി പ്രത്യേക പ്രാർത്ഥനയും ഉപവാസവും ആവശ്യമാണ്. കര്‍ത്താവിന്‍റെ വരവിനു തൊട്ടുമുന്‍പ് അവിടുത്തെ വഴി ഒരുക്കുവാനായി അയയ്ക്കപ്പെട്ട മുന്നോടി ആയിരുന്നു സ്നാപകയോഹന്നാന്‍. അത്യുന്നതന്‍റെ പ്രവാചകനായ യോഹന്നാന്‍, പ്രവാചകന്മാരില്‍ അവസാനത്തേതെങ്കിലും, അവരെല്ലാവരെയുംകാള്‍ ഉന്നതനായിരുന്നു. യോഹന്നാന്‍ സുവിശേഷം ഉദ്ഘാടനം ചെയ്യുന്നു; മാതൃഗര്‍ഭത്തില്‍ വച്ചു തന്നെ ക്രിസ്തുവിന്‍റെ ആഗമനം സ്വാഗതം ചെയ്യുന്നു: "മണവാളന്‍റെ മിത്രം" ആയിരിക്കുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. "ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്" എന്നാണ് അദ്ദേഹം ക്രിസ്തുവിനെ ലോകത്തിനു പരിചയപ്പെടുത്തിയത്. ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടുംകൂടെ യേശുവിനു മുന്‍പേ രംഗപ്രവേശം ചെയ്ത യോഹന്നാന്‍ പ്രസംഗത്തിലൂടെയും മാനസാന്തരത്തിന്‍റെ മാമ്മോദീസയിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും അവിടുത്തേക്കു സാക്ഷ്യം വഹിക്കുന്നു. #{red->n->b->വിചിന്തനം}# <br> ഓരോ വര്‍ഷവും ക്രിസ്തുവിന്റെ മുന്നോടിയായ യോഹന്നാന്‍റെ ജനനവും രക്തസാക്ഷിത്വവും ഘോഷിച്ചുകൊണ്ട്, സഭ അദ്ദേഹത്തിന്‍റെ ആഗ്രഹത്തോടു ഐക്യപ്പെടുന്നു: "അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം". ഇപ്രകാരം സ്വയം കുറയുവാനും തന്നിലും മറ്റുള്ളവരിലും ക്രിസ്തു വളരുവാനുമുള്ള തീവ്രമായ അഭിലാഷത്താൽ ഓരോ വചനപ്രഘോഷകരും നിറയുവാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23220" data-iframely-url="//iframely.net/38M55iP"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-06-24-12:12:29.jpg
Keywords: യേശു, ക്രിസ്തു

5258
Category: 1
Sub Category:
Heading: നെതര്‍ലന്‍റ് രാജാവും പത്നിയും മാര്‍പാപ്പായെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: നെതര്‍ലന്‍റ് രാജാവ് വില്യം അലക്സാണ്ടറും പത്നി മാക്സിമയും വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായുമായി കൂടികാഴ്ച നടത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച (22/06/17) ആയിരുന്നു കൂടിക്കാഴ്ച നടന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ചയില്‍ ദാരിദ്ര്യത്തിനെതിരായ പോരാട്ടം, പരിസ്ഥിതി പരിപാലനം തുടങ്ങിയ പൊതു വിഷയങ്ങള്‍ ചര്‍ച്ചയായി. ആഗോള തലത്തില്‍ പരിശുദ്ധസിംഹാസനം നല്കിയിട്ടുള്ള സംഭാവനകളും ഇരുവരും സ്മരിച്ചു. കുടിയേറ്റം, ഭിന്നസംസ്കാരങ്ങളില്‍പ്പെട്ടവരുടെ സമാധാനപരമായ സഹജീവനം, സമാധാനം, ആഗോള സുരക്ഷിതത്വം എന്നിവയെക്കുറിച്ചും ഫ്രാന്‍സിസ് പാപ്പായും അലക്സാണ്ഡര്‍ രാജാവും ചര്‍ച്ച നടത്തി. മാര്‍പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അലക്സാണ്ടാര്‍ രാജാവ് വത്തിക്കാന്‍ സ്റ്റേറ്റ്സ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, വത്തിക്കാന്‍റെ വിദേശകാര്യലായ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗെര്‍ എന്നിവരുമായും ചര്‍ച്ച നടത്തി.
Image: /content_image/TitleNews/TitleNews-2017-06-24-13:06:43.jpg
Keywords: സന്ദര്‍ശി

5259
Category: 1
Sub Category:
Heading: ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു
Content: ലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡില്‍ മരിച്ച മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. ഫാ. മാര്‍ട്ടിന്‍ സേവനം ചെയ്തു കൊണ്ടിരിന്ന ക്രിസ്റ്റോർഫിൻ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് റോമൻ കത്തോലിക്ക പള്ളിയില്‍ നിന്ന് ഏതാണ്ട് മുപ്പതു മൈല്‍ അകലെ എഡിന്‍ബര്‍ഗിലെ ഡന്‍ബാര്‍ കടല്‍ത്തീരത്തു നിന്നുമാണ് മൃതദേഹം ലഭിച്ചെതെന്ന്‍ ഇന്ത്യന്‍ കോണ്‍സല്‍ നല്‍കുന്ന വിവരം. ഇത്രയും ദൂരത്ത് ഫാ. മാര്‍ട്ടിന്‍ എത്തിയതിന് പിന്നില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. ഫാ.മാർട്ടിൻ വാഴച്ചിറയെ ചൊവ്വാഴ്ച മുതൽ കാണാനില്ലായിരിന്നുവെന്നാണ് സ്കോട്‌ലൻഡിൽ നിന്നുള്ള വിവരം. അതേ സമയം ബുധനാഴ്ച രാവിലെ ഫാ.മാർട്ടിന്റെ സഹോദരൻ ആന്റണി സേവ്യറിനു വൈദികന്‍റെ ഫോണിൽ നിന്ന കോൾ വന്നിരിന്നു. ഈ കോള്‍ എടുക്കാന്‍ തങ്കച്ചന് സാധിച്ചിരിന്നില്ല. ഇത് ആര് വിളിച്ചതായിരിക്കും എന്ന ചോദ്യമാണ് പുതുതായി ഉയരുന്നത്. ബുധൻ രാവിലെ കുർബാനയ്ക്കെത്തിയവർ ഫാ. മാർട്ടിന്റെ മുറിയിൽ അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തെ കാണാനില്ലെന്ന് അറിഞ്ഞത്. എന്നാൽ ബുധനാഴ്ച രാവിലെ ഉപഭോക്തൃ കോടതി ജീവനക്കാരനായ തങ്കച്ചൻ ഫാ.മാർട്ടിനെ വിളിച്ചിരുന്നു. അന്നേരം ഫോൺ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. തങ്കച്ചൻ ജോലിക്കു കയറിയശേഷം ഫാ.മാർട്ടിന്റെ ഫോണിൽ നിന്നു തങ്കച്ചന്റെ ഫോണിലേക്കു വിളി വന്നു. അന്നേരം എടുക്കാൻ കഴിയാത്തതിനാൽ അൽപം കഴിഞ്ഞു തങ്കച്ചൻ തിരിച്ചു വിളിച്ചപ്പോൾ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു. ആരും എടുത്തില്ല. ചൊവ്വാഴ്ച മുതൽ ഫാ.മാർട്ടിനെ കാണാനില്ലെങ്കിൽ ബുധനാഴ്ച ആരാകും തന്റെ ഫോണിലേക്കു തിരികെ വിളിച്ചതെന്ന സംശയമാണ് തങ്കച്ചന്‍ പങ്കുവെക്കുന്നത്. വൈദികന്‍റെ മൊബൈല്‍ അപ്രത്യക്ഷമായതിലും ചോദ്യങ്ങള്‍ തുടരുകയാണ്. നേരത്തെ ബുധനാഴ്ച രാവിലെ ദിവ്യബലിക്കെത്തിയ വിശ്വാസികള്‍ വൈദികനെ കാണാത്തതിനെ തുടര്‍ന്നു പള്ളി മുറി പരിശോധിച്ചപ്പോള്‍ മുറി തുറന്ന്‍ കിടക്കുന്നതായാണ് കണ്ടത്. വൈദികന്റെ പേഴ്സും, പാസ്പോര്‍ട്ടും മൊബൈലും മറ്റു വസ്തുക്കളും മുറിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നു വിശ്വാസികള്‍ മടങ്ങുകയായിരിന്നു. ഉച്ചയ്ക്ക് വൈദികനെ അന്വേഷിച്ച് ആളുകള്‍ വീണ്ടും പള്ളിമുറിയില്‍ എത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായിരിന്നുവെന്നാണ് സ്കോട്ട്ലണ്ടില്‍ നിന്ന്‍ ലഭിക്കുന്ന വിവരം. ഇതും കൂടുതല്‍ ദുരൂഹതയിലേക്ക് വഴി തെളിയിക്കുകയാണ്. അതേ സമയം വൈദികന്‍റെ മൃതശരീരം ചൊവ്വാഴ്ച പോസ്റ്റമോര്‍ട്ടം നടത്തുമെന്നു സ്‌കോട്ട്‌ലന്‍ഡിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അഞ്ജു രഞ്ജന്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്. പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ തോമസ് സേവ്യറിന്റെയും(മാമ്മച്ചൻ) പരേതയായ മറിയാമ്മയുടെയും ഇളയ മകനാണു മരിച്ച ഫാ. മാർട്ടിൻ വാഴച്ചിറ. പുളിങ്കുന്ന് അമലോത്ഭവ എൽപി സ്കൂളിലും സെന്റ് ജോസഫ്സ് ഹൈസ്കൂളിലുമായി പത്താം ക്ലാസ് വരെ പഠിച്ചശേഷം സെമിനാരിയിൽ ചേർന്ന ഫാ.മാർട്ടിൻ മാന്നാനം കെഇ സ്കൂളിൽ നിന്നു പ്ലസ് ടു പാസായി. തുടർന്ന് ചങ്ങനാശേരി എസ്ബി കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിലും ബെംഗളൂരു ധർമാരം വിദ്യാക്ഷേത്രത്തിൽ നിന്നു ദൈവശാസ്ത്രത്തിൽ ബിരുദം നേടി. സെമിനാരി പഠന കാലത്ത് കൊൽക്കത്ത, മഹാരാഷ്ട്രയിലെ വാർധ തുടങ്ങിയ സ്ഥലങ്ങളിൽ സാമൂഹിക സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡീക്കൻ പട്ടം സ്വീകരിച്ചശേഷം ആലപ്പുഴ പൂന്തോപ്പ് പള്ളിയിൽ ഡീക്കനായി ഒരു വർഷത്തോളം സേവനമനുഷ്ഠിച്ചു. 2013 ഡിസംബർ 28 ന് തക്കല ബിഷപ് ഡോ.ജോർജ് രാജേന്ദ്രനിൽ നിന്നുമാണ് വൈദികപട്ടം സ്വീകരിച്ചത്. ചെത്തിപ്പുഴ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരിക്കെ കഴിഞ്ഞവർഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്കോട്‌ലൻഡില്‍ എത്തിയത്. ജൂലൈയിൽ ഫാൽകിര്‍ക്ക് ഇടവകയിൽ എത്തിയ അദ്ദേഹം ഒക്ടോബർ മുതലാണ് ക്രിസ്റ്റോർഫിന്‍ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്’ റോമൻ കാത്തലിക് പള്ളിയുടെ ചുമതലയേറ്റെടുത്തത്. പരേതയായ ആൻസമ്മ സേവ്യർ, മറിയാമ്മ സേവ്യർ(ജയമ്മ), തോമസുകുട്ടി സേവ്യർ (ലാലിച്ചന്‍), ജോസഫ് സേവ്യർ(ജോച്ചൻ), ആന്റണി സേവ്യർ (തങ്കച്ചൻ), റോസമ്മ സേവ്യർ, റീത്താമ്മ സേവ്യർ എന്നിവരാണു സഹോദരങ്ങൾ.
Image: /content_image/TitleNews/TitleNews-2017-06-24-15:03:03.jpg