Content | കണ്ണൂർ: ഒഡീഷയിൽ കുഴഞ്ഞുവീണു മരിച്ച സെമിനാരി റെക്ടര്‍ റവ.ഡോ. തോമസ് വടക്കുംകര(49)യുടെ സംസ്കാരം നാളെ നടക്കും. ഒഡീഷയിലെ സാമ്പല്‍പൂര്‍ എസ്വിഡി മേജര്‍ സെമിനാരിയില്‍ റെക്ടറായ ഫാ. വടക്കുംകര വ്യാഴാഴ്ച വൈകുന്നേരം 5.30ഓടെയാണ് മരിച്ചത്. വൈകുന്നേരം നാലിന് ഒഡീഷയിലെ ജാർസഗുഡ എസ്വിഡി സെമിത്തേരിയിലാണ് മൃതസംസ്കാരം നടക്കുക.
1996 ല്‍ എസ്വിഡി സഭയില്‍ വൈദികനായ ഫാ. തോമസ് ഒഡീഷയിലെ സാമ്പല്‍പൂര്‍ രൂപതയില്‍ സേവനം ചെയ്തശേഷം റോമില്‍ ഉപരിപഠനത്തിന് പോയി ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയിരിന്നു. പഠനത്തിനുശേഷം തിരിച്ചെത്തി സെമിനാരി റെക്ടറായി സേവനം അനുഷ്ഠിക്കവെയാണ് മരണം. കണ്ണൂർ ജില്ലയിലെ കാപ്പിമലയിലെ പരേതനായ വടക്കുംകര സേവ്യര്‍-മറിയാമ്മ ദമ്പതികളുടെ മകനാണ്. |