Contents

Displaying 4911-4920 of 25101 results.
Content: 5196
Category: 1
Sub Category:
Heading: മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയ്ക്കു കണ്ണീരോടെ വിട
Content: കോട്ടയം: ക്‌​​​നാ​​​നാ​​​യ സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ വ​​​ള​​​ര്‍ച്ച​​​ക്കും കേരളസഭയുടെ അഭിവൃദ്ധിക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയ്ക്കു കണ്ണീരോടെ വിട. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു കോട്ടയം ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ലി​ൽ ആരംഭിച്ച സംസ്ക്കാര ചടങ്ങില്‍ ദിവ്യബലിക്ക് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികനായിരുന്നു. മാര്‍ ജേക്കബ് തൂങ്കുഴി, ഡോ. സൂസൈപാക്യം മെത്രാപ്പോലീത്ത , മാര്‍ ജോസഫ് പണ്ടാരശേരില്‍ തുടങ്ങീ നിരവധി മെത്രാന്മാരും വൈദികരും ദിവ്യബലിയില്‍ സഹകാര്‍മ്മികരായി. തൃശ്ശൂര്‍ അതിരൂപത മുന്‍ ആര്‍ച്ചുബിഷപ്പ്‌ മാര്‍ ജേക്കബ്ബ്‌ തൂങ്കുഴി വചനസന്ദേശവും കെ.സി.ബി.സി പ്രസിഡന്റ്‌ ആര്‍ച്ചുബിഷപ്പ്‌ സൂസൈപാക്യം അനുസ്‌മരണ സന്ദേശവും നല്‍കി. സമാപന ശുശ്രൂഷയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. സീറോ മലബാര്‍ സഭയിലെ അഗ്രഗണ്യനായ വൈദികമേലദ്ധ്യക്ഷന്റെ വേര്‍പാട്‌ സഭയ്‌ക്ക്‌ തീരാനഷ്‌ടമാണെന്ന്‌ അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. പിതാവിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടുള്ള വത്തിക്കാനില്‍ നിന്നുള്ള സന്ദേശം ഫാ. സെബാസ്റ്റ്യന്‍ വാണിയംപുരയ്‌ക്കലും റോമിലെ പൗരസ്‌ത്യ തിരുസംഘത്തിന്റെ അധിപന്റെ സന്ദേശം അതിരൂപത ചാന്‍സിലര്‍ ഫാ. തോമസ്‌ കോട്ടൂരും ഇന്ത്യയിലെ അപ്പസ്‌തോലിക്‌ ന്യൂണ്‍ഷ്യോയുടെ സന്ദേശം ഫാ. ജോണ്‍ ചേന്നാക്കുഴിയും വായിച്ചു. നഗരികാണിക്കലിനെ തുടര്‍ന്ന്‌ കത്തീഡ്രല്‍ ദൈവാലയത്തോടനുബന്ധിച്ച്‌ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്. കത്തീഡ്രല്‍ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതിക ശരീരത്തിന്‌ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍, ജലവിഭവവകുപ്പ്‌ മന്ത്രി മാത്യു ടി. തോമസ്‌, ജോസ്‌ കെ മാണി എം.പി, ജോയി എബ്രാഹം എം.പി, ആന്റോ ആന്റണി എം.പി, ജോയിസ്‌ ജോര്‍ജ്ജ്‌ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ, സുരേഷ്‌ കുറുപ്പ്‌ എം.എല്‍.എ, പി.സി. ജോര്‍ജ്ജ്‌ എം.എല്‍.എ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, സി.കെ ആശ എം.എല്‍.എ, മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍, ആര്‍ച്ചുബിഷപ്പ്‌ സിവേറിയോസ്‌ മാര്‍ കുര്യാക്കോസ്‌, ആര്‍ച്ചുബിഷപ്പ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ആര്‍ച്ചുബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, ഗ്രേഗോറിയോസ്‌ മാര്‍ കുര്യാക്കോസ്‌, ഇവാനിയോസ്‌ മാര്‍ കുര്യാക്കോസ്‌, ബസേലിയോസ്‌ മാര്‍ പൗലോസ്‌ ദ്വിതീയന്‍ മെത്രാപ്പോലീത്ത, മാര്‍ ജെയിംസ്‌ തോപ്പില്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, റവ. ഡോ. സ്റ്റാന്‍ലി റോമന്‍, ബിഷപ്പ്‌ തോമസ്‌ മാര്‍ തിമോത്തിയോസ്‌, മാര്‍ തോമസ്‌ മേനാംപറമ്പില്‍, മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍, മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, ബിഷപ്പ്‌ ഇര്‍നേവൂസ്‌, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസ്‌ പുളിക്കല്‍, കോട്ടയം ജില്ലാ കളക്‌ടര്‍ സി.എസ്‌ ലത ഐ.എ.എസ്‌, ജസ്റ്റീസ്‌ സിറിയക്‌ ജോസഫ്‌, കെ.എം.മാണി, അനൂപ്‌ ജേക്കബ്ബ്‌, പി.ജെ. ജോസഫ്‌, കെ.സി. ജോസഫ്‌, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പോലീസ്‌ മേധാവി എന്‍.രാമചന്ദ്രന്‍ ഐ.പി.എസ്‌ തുടങ്ങി മത, സാമൂഹിക, സാംസ്‌ക്കാരിക, രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി പിതാവിന്റെ വേര്‍പാടിലുള്ള അനുശോചനമായി അതിരൂപതയില്‍ ഏഴ്‌ ദിവസം ദുഃഖാചരണമായിരിക്കുമെന്ന്‌ അതിരൂപതാ അറിയിച്ചു.
Image: /content_image/TitleNews/TitleNews-2017-06-17-14:10:39.jpg
Keywords: കുന്നശ്ശേ
Content: 5197
Category: 1
Sub Category:
Heading: സമോവ ഇനി ക്രിസ്ത്യന്‍ രാജ്യം: ഭേദഗതിയ്ക്കു അംഗീകാരം
Content: അപിയ, സമോവ: തെക്കന്‍ പസഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപ്‌ സമൂഹവും മതേതര രാജ്യവുമായ 'ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ് ഓഫ് സമോവ' ക്രിസ്ത്യന്‍ രാജ്യമായി പ്രഖ്യാപിക്കുന്ന ബില്ലിന് അംഗീകാരം. ഇതു സംബന്ധിച്ച ഭരണഘടനാ ഭേദഗതിക്കനുകൂലമായി സമോവന്‍ പാര്‍ലമെന്റിലെ 49 അംഗങ്ങളില്‍ 43 പേരും വോട്ട് ചെയ്തതോടെയാണ് സമോവ ക്രിസ്ത്യന്‍ രാജ്യമായി അംഗീകരിക്കപ്പെട്ടത്. ഭരണഘടനയിലെ മതപരമായ ആശയകുഴപ്പങ്ങള്‍ ഒഴിവാക്കുവാനും സമോവ ക്രിസ്ത്യന്‍ രാജ്യമാണെന്ന് ഭരണഘടനയിലൂടെ പ്രഖ്യാപിക്കുകയുമായിരുന്നു ബില്ലിന്റെ ലക്ഷ്യം. പുതിയ ഭരണഘടനാ ഭേദഗതി സമോവയിലെ പൗരന്‍മാരുടെ വ്യക്തി സ്വാതന്ത്ര്യത്തേയും, അവകാശങ്ങളേയും ഒരു തരത്തിലും ഹനിക്കുകയില്ലെന്നും, തങ്ങള്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കുമെന്നും അറ്റോര്‍ണി ജനറലായ ലെമാലു ഹെര്‍മന്‍ അറിയിച്ചു. സമോവന്‍ ജനതയുടെ 98 ശതമാനവും ക്രിസ്ത്യാനികളാണ്. ദൈവത്തിന്റെ കല്‍പ്പനകള്‍ക്ക് അനുസൃതമായി വേണം സമോവന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കേണ്ടതെന്നും, രാജ്യത്തെ സമൂഹം ക്രിസ്തീയ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സമൂഹമാണെന്നും ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ പരാമര്‍ശമുണ്ട്. പസഫിക്കിലെ ഒട്ടുമിക്കവാറും ദ്വീപ്‌ രാജ്യങ്ങളുടെ ഭരണഘടനയില്‍ ഇത്തരത്തിലുള്ള ക്രിസ്ത്യന്‍ പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്. ‘ദൈവത്തില്‍ സ്ഥാപിതമായ ഒരു രാജ്യമാണ് സമോവ’ എന്നായിരുന്നു ഭരണഘടനയുടെ ഒന്നാം വകുപ്പില്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് ആശയക്കുഴപ്പത്തിന് ഇടനല്‍കുംവിധം വിശാലമായ മതസങ്കല്‍പ്പം കാഴ്ചവെക്കുന്ന പ്രഖ്യാപനമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഭേദഗതി അനുസരിച്ച് പ്രഖ്യാപനം ‘ദൈവമാകുന്ന പിതാവിലും, പുത്രനിലും, പരിശുദ്ധാത്മാവിലും സ്ഥാപിതമായ രാജ്യമാണ് സമോവ’ എന്നായി മാറും. ചുരുക്കത്തില്‍ സംശയങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ഇടനല്‍കാതെ സമോവ ഒരു ക്രിസ്ത്യന്‍ രാജ്യമാണെന്നുള്ള വ്യക്തമായ പ്രഖ്യാപനമാണ് ഇത് നല്‍കുക. സ്വവര്‍ഗ്ഗരതി, സ്വവര്‍ഗ്ഗ വിവാഹം തുടങ്ങിയ സാംസ്കാരിക മൂല്യച്യുതികളെ ഒഴിവാക്കുക, ഇസ്ലാമിക ഭീഷണികളെ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഭരണഘടനാ ഭേദഗതികൊണ്ട് സാധ്യമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. 2001-ലെ സെന്‍സസ് പ്രകാരം സമോവയിലെ മുസ്ലീം ജനസംഖ്യ 0.03 ശതമാനമായിരുന്നു. വളരെ ചെറിയ സംഖ്യയില്‍ യഹൂദന്‍മാരും, ഹിന്ദുക്കളും, ബുദ്ധമതക്കാരും സമോവയില്‍ ഉണ്ട്. പുതിയ ഭരണഘടനാ ഭേദഗതിയില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്.
Image: /content_image/TitleNews/TitleNews-2017-06-17-19:27:22.jpg
Keywords: ക്രൈസ്തവ, രാജ്യ
Content: 5198
Category: 18
Sub Category:
Heading: കുട്ടിക്കൂട്ടം പരിശീലന പരിപാടിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
Content: കോ​ട്ട​യം: സം​സ്ഥാ​ന ഐ​ടി അ​റ്റ് സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക്കൂ​ട്ടം പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ സ്കൂ​ളി​ലെ​ത്ത​ണ​മെ​ന്ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വ് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ​മി​തി. കേ​ര​ള​ത്തി​ൽ കൈ​സ്ത​വ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലാ​ണ് ത​ങ്ങ​ളു​ടെ മ​ത​ബോ​ധ​ന ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. തൃ​ശൂ​ർ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​റു​ടെ ഉ​ത്ത​ര​വു പ്ര​കാ​രം ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ മ​ത​പ​ര​മാ​യ അ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ളത്. പ്ര​സി​ഡ​ന്‍റ് വി.​വി. അ​ഗ​സ്റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് യോ​ഗത്തിലാണ് ഇക്കാര്യം ഉയര്‍ന്നത്. ക്ഷേ​മ​കാ​ര്യാ​ല​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പ​റ​യ​ന്നി​ലം, ജോ​സു​കു​ട്ടി മാ​ട​പ്പ​ള്ളി, ടോ​ണി ജോ​സ​ഫ്, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, സാ​ജു അ​ല​ക്സ്, ഡേ​വി​സ് പു​ത്തൂ​ർ, ബേ​ബി പെ​രു​മാ​ലി, സൈ​ബി അ​ക്ക​ര, ഡേ​വി​സ് തു​ളു​വ​ത്ത്, സെ​ബാ​സ്റ്റ്യ​ൻ വ​ട​ശേ​രി, രാ​ജീ​വ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Image: /content_image/India/India-2017-06-18-01:16:35.jpg
Keywords: കത്തോലിക്ക കോണ്‍
Content: 5199
Category: 18
Sub Category:
Heading: സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയുമായി തൃശൂര്‍ അതിരൂപത
Content: തൃ​ശൂ​ർ: തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷാ പ​ദ്ധ​തി​യി​ൽ അംഗമാകുന്നതിന് വേണ്ടിയുള്ള അവസാന തീയതി 30. അ​തി​രൂ​പ​ത​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​മാ​യ സാ​ന്ത്വ​നം, ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. നാ​ല് അം​ഗ​ങ്ങ​ളു​ള്ള കു​ടും​ബ​ത്തി​നു 460 രൂ​പ വാ​ർ​ഷി​ക പ്രീ​മി​യം അ​ട​ച്ച് അം​ഗ​ത്വ​മെ​ടു​ക്കാം. ഓ​രോ കു​ടും​ബാം​ഗ​ത്തി​നും 15,000 രൂ​പ വ​രെ​യു​ള്ള ചി​കി​ത്സാചെ​ല​വി​ന് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യു​ണ്ടാ​കും. ആകെ മു​പ്പ​തി​നാ​യി​രം രൂ​പ​യ്ക്കാ​ണ് ഇ​ൻ​ഷ്വ​ർ ചെ​യ്യു​ന്ന​ത്. അം​ഗ​ത്വ​മെ​ടു​ക്കു​ന്ന​വ​ർ​ക്ക് ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി അ​ട​ക്ക​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ 15,000 രൂ​പ​വ​രെ​യു​ള്ള ചി​കി​ത്സ​യ്ക്കു പ​ണം അ​ട​യ്ക്കേ​ണ്ട​തി​ല്ല. 80 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള ആ​റ് അം​ഗ​ങ്ങ​ൾ​ക്കു പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തി​ന് 920 രൂ​പ​യാ​ണു പ്രീ​മി​യം. പ​ദ്ധ​തി​യി​ൽ അം​ഗമാകുന്നതിന് ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യു​മാ​യോ 7994724568 എ​ന്ന ന​മ്പറി​ലോ ബ​ന്ധ​പ്പെ​ട​ണം.
Image: /content_image/India/India-2017-06-18-01:29:07.jpg
Keywords: ചികി
Content: 5200
Category: 1
Sub Category:
Heading: ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: ജര്‍മ്മനിയുടെ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തി. ഇന്നലെ ശനിയാഴ്ച(17/06/17) ആയിരുന്നു കൂടിക്കാഴ്ച നടന്നത്. ഭര്‍ത്താവ് യൊവാക്കിം സവയാലിനോപ്പമാണ് ആഞ്ചല മെര്‍ക്കല്‍ ഫ്രാന്‍സീസ് പാപ്പായെ സന്ദര്‍ശിക്കാന്‍ വത്തിക്കാനില്‍ എത്തിയത്. മെര്‍ക്കലും ഫ്രാന്‍സിസ് പാപ്പായും തമ്മിലുള്ള ആറാമത്തെ കൂടിക്കാഴ്ചായാണിത്. 40 മിനിറ്റോളം ദൈര്‍ഖ്യമുള്ള സ്വകാര്യ സംഭാഷണവേളയില്‍ ഇരുവരും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ജര്‍മ്മനിയും പരിശുദ്ധസിംഹാസനവും തമ്മിലുള്ള ബന്ധം കൂടുതല്‍ സജീവമാക്കുവാന്‍ ഇരുവരും തീരുമാനിച്ചു. ദാരിദ്ര്യം, ആഗോള ഭീകരപ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥമാറ്റം തുടങ്ങി നിരവധി വിഷയങ്ങള്‍ ഇരുവരുടെയും സ്വകാര്യ സംഭാഷണവേളയില്‍ ചര്‍ച്ചാവിഷയങ്ങളായി.
Image: /content_image/News/News-2017-06-18-05:51:22.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, ജര്‍മ്മനി
Content: 5201
Category: 6
Sub Category:
Heading: ബുദ്ധി വഴി മാത്രമല്ല, ഇന്ദ്രിയങ്ങളിലൂടെയും ദൈവത്തിലേക്കു ചെല്ലാന്‍ നമുക്കു കഴിയും
Content: "അപ്പോൾ, പന്ത്രണ്ടു വർഷമായി രക്തസ്രാവമുണ്ടായിരുന്നവളും ആർക്കും സുഖപ്പെടുത്താൻ കഴിയാതിരുന്നവളുമായ ഒരു സ്ത്രീ പിന്നിലൂടെവന്ന് അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ചു. തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു" (ലൂക്കാ 8:43-44). #{red->n->b->യേശു ഏകരക്ഷകൻ: ജൂൺ 3}# <br> യേശുവിന്റെ ഭൗമികജീവിതകാലത്ത് ജനങ്ങള്‍ക്ക് യേശുവിനെ കാണാനും, കേള്‍ക്കാനും, സ്പര്‍ശിക്കാനും അങ്ങനെ ശരീരത്തിലും ആത്മാവിലും രക്ഷയും സുഖപ്പെടുത്തലും അനുഭവിച്ചറിയാനും കഴിഞ്ഞു. ഇത് തന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷവും തുടരണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. കൂദാശകളുടെ അടയാളങ്ങളിലൂടെ യേശു ആത്മാവും ശരീരവുമുള്ള സമ്പൂർണ്ണ മനുഷ്യനോടു സംസാരിക്കുകയും അവനെ സ്പർശിക്കുകയും ചെയ്യുന്നു. പിതാവിന്‍റെ വലത്തുഭാഗത്തായിരുന്നുകൊണ്ടും, സഭയാകുന്ന തന്‍റെ ശരീരത്തില്‍ പരിശുദ്ധാത്മാവിനെ ചൊരിഞ്ഞുകൊണ്ടും, താന്‍ സ്ഥാപിച്ച കൂദാശകളിലൂടെ, തന്‍റെ കൃപാവരം പകര്‍ന്നു കൊടുക്കുവാനായി ക്രിസ്തു തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കൂദാശകള്‍ സൂചിപ്പിക്കുന്ന കൃപാവരത്തെ ക്രിസ്തുവിന്‍റെ പ്രവൃത്തിയും പരിശുദ്ധാത്മാവിന്‍റെ ശക്തിയും വഴി ഫലപ്രദമായി വിശ്വാസികളിലേക്കു ചൊരിയുന്നു. ഒരേസമയം ശരീരവും അരൂപിയുമായിട്ടുള്ള മനുഷ്യന്‍, ആധ്യാത്മിക യാഥാര്‍ത്ഥ്യങ്ങളെ ഭൗതികാടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും പ്രകാശിപ്പിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. സാമൂഹിക ജീവി എന്ന നിലയില്‍ ഭാഷ, ആംഗ്യങ്ങള്‍, പ്രവൃത്തികള്‍ എന്നിവയിലൂടെ മറ്റുള്ളവരുമായി ആശയവിനിമയം ചെയ്യാന്‍ മനുഷ്യന് അടയാളങ്ങളും പ്രതീകങ്ങളും ആവശ്യമാണ്‌. ഇതുപോലെതന്നെയാണ് ദൈവവുമായിട്ടുള്ള ബന്ധത്തിലും. അതിനാൽ കൂദാശകൾ, ക്രിസ്തു നിര്‍വഹിച്ച രക്ഷയെ സൂചിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും, സ്വര്‍ഗ്ഗത്തിലെ മഹത്വത്തെ മുന്‍കൂട്ടി ചിത്രീകരിക്കുകയും അനുഭവവേദ്യമാക്കുകയും ചെയ്യുന്നു. കര്‍ത്താവായ യേശു തന്‍റെ പ്രസംഗത്തില്‍, ദൈവരാജ്യത്തിന്‍റെ അടയാളങ്ങളെ അറിയിക്കുവാന്‍ പലപ്പോഴും സൃഷ്ടിയുടെ അടയാളങ്ങള്‍ ഉപയോഗിക്കുന്നു. അവിടുന്നു ഭൗതികമായ അടയാളങ്ങളും പ്രതീകാത്മകമായ പ്രവൃത്തികളും കൊണ്ടു രോഗശാന്തികള്‍ നല്‍കുകയും തന്‍റെ പ്രഘോഷണത്തെ വിശദീകരിക്കുകയും ചെയ്യുന്നു. കൂദാശകളിലൂടെയും ക്രിസ്തു ഇതുതന്നെയാണ് ചെയ്യുന്നത്. #{red->n->b->വിചിന്തനം}# <br> ബുദ്ധി വഴി മാത്രമല്ല, എല്ലാ ഇന്ദ്രിയങ്ങളിലൂടെയും ദൈവത്തിലേക്കു ചെല്ലാന്‍ നമുക്കു കഴിയും. അങ്ങനെ ചെല്ലുകയും വേണം. അതുകൊണ്ടാണ് ക്രിസ്തു ഭൗതികമായ അടയാളങ്ങളിലൂടെ തന്നെത്തന്നെ നമുക്കു നല്‍കുന്നത്. വിശുദ്ധ കുർബ്ബാനയിൽ ക്രിസ്തുവിന്‍റെ ശരീരരക്തങ്ങള്‍ നമ്മുക്കു നല്‍കിക്കൊണ്ട് സവിശേഷമാംവിധം അവിടുത്തെ അനുഭവിച്ചറിയാൻ അവിടുന്നു നമ്മെ ക്ഷണിക്കുന്നു. ഈ ക്ഷണം സ്വീകരിച്ചുകൊണ്ട് ബുദ്ധികൊണ്ടും ഇന്ദ്രിയങ്ങളിലൂടെയും ദൈവത്തെ അനുഭവിച്ചറിയുന്നവർ ഭാഗ്യവാന്മാർ. ▛ {{ ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-06-18-14:02:07.jpg
Keywords: യേശു,ക്രിസ്തു
Content: 5202
Category: 18
Sub Category:
Heading: പാലാ രൂപതാ കൗൺസിലുകളുടെ ഉദ്ഘാടനം നാളെ
Content: പാ​​ലാ‌: പാലാരൂ​​പ​​ത​​യു​​ടെ പ​​ന്ത്ര​​ണ്ടാം പ്ര​​സ്ബി​​റ്റ​​റ​​ൽ കൗ​​ണ്‍​സി​​ലി​​ന്‍റെ​​യും പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ലി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​ന​​വും പ്ര​​ഥ​​മ സ​​മ്മേ​​ള​​ന​​വും നാളെ (ജൂണ്‍ 20) നടക്കും. ​​അ​​രു​​ണാ​​പു​​ര​​ത്തു​​ള്ള അ​​ൽ​​ഫോ​​ൻ​​സി​​യ​​ൻ പാ​​സ്റ്റ​​റ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ രാവിലെ 10 മണിക്കാണ് പരിപാടി ആരംഭിക്കുക. സ​​മി​​തി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നോ​​ദ്ഘാ​​ട​​നം സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ്പ് ക​​ർ​ദി​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി നി​​ർ​വ​​ഹി​​ക്കും. ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
Image: /content_image/India/India-2017-06-19-02:17:40.jpg
Keywords: പാലാ
Content: 5203
Category: 18
Sub Category:
Heading: ഐ‌ഓ‌സി സമരം: നടപടി വേദനാജനകമെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍
Content: കൊ​ച്ചി: പു​തു​വൈ​പ്പി​ൽ ഐ​ഒ​സി എ​ൽ​പി​ജി പ്ലാ​ന്‍റി​നെ​തി​രേ ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തെ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ച്ച ന​ട​പ​ടിയെ അപലപിച്ചു വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ. നടപടി വേദനാജനകമാണെന്ന് ആ​ർ​ച്ച്ബി​ഷ​പ് പറഞ്ഞു. സ​മാ​ധാ​ന​പ​ര​മാ​യും നി​യ​മ​പ​ര​മാ​യും കാ​ര്യ​ങ്ങ​ളെ നേ​രി​ടേ​ണ്ട​തി​നു പ​ക​രം ഏ​വ​രെ​യും ഏ​റെ വേ​ദ​നി​പ്പി​ക്കും​വി​ധ​മു​ണ്ടാ​യ ഈ ​അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഇ​നി ആ​വ​ർ​ത്തി​ക്ക​പ്പെ​ടരുത്. മ​നു​ഷ്യ​ത്വര​ഹി​ത​മാ​യ ന​ട​പ​ടി​ക​ൾ ശാ​ശ്വ​ത​പ​രി​ഹാ​ര​മ​ല്ലെ​ന്നും സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും അ​വ​രു​ടെ അ​വ​സ്ഥ​ക​ൾ പോ​ലും പ​രി​ഗ​ണി​ക്കാ​തെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​ക​ൾ മാ​റി​യേ മ​തി​യാ​വൂ​വെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Image: /content_image/India/India-2017-06-19-02:31:45.jpg
Keywords: കളത്തി
Content: 5204
Category: 18
Sub Category:
Heading: കേരളത്തിലെ കത്തോലിക്ക രൂപതകളില്‍ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നു
Content: കൊച്ചി: കേരളത്തിലെ കത്തോലിക്ക രൂപതകളിൽ ജീവന്റെ സംരക്ഷണത്തിനുവേണ്ടി പ്രൊ ലൈഫ് പ്രവർത്തനങ്ങൾ സജീവമാക്കുന്നു. ഡയറക്ടർ, ആനിമേറ്റർ ഒപ്പം 11 അംഗങ്ങൾ അടങ്ങുന്ന പ്രവർത്തക സമിതിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ പദ്ധതി. മനുഷ്യ ജീവസംരക്ഷണത്തിന്റെയും മഹത്വത്തിന്റെയും പ്രാധാന്യത്തില്‍ ഊന്നി ജീവന്റെ മഹത്വത്തിനായുള്ള പ്രവർത്തനം, പ്രാര്‍ത്ഥന കൂട്ടായ്മ എന്നിവ കെ‌സി‌ബി‌സി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. വ്യത്യസ്ത മത സാംസ്കാരിക മേഖലയിലുള്ളവരുടെ സഹകരണത്തോടെയും പരിപാടികൾ ആവിഷ്ക്കരിക്കുന്നുണ്ട്. ജീവസമൃദ്ധി, ചാവറ വെൽഫെയർ സെന്റർ എറണാകുളത്തിന്റ സഹകരണത്തോടെ നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമം, കാരുണ്യ സന്ദേശ യാത്ര, ജീവകാരുണ്യ പ്രവർത്തനം എന്നിവ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ഇതിനോടകം നടന്നിട്ടുണ്ട്. സമിതിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സജീവമാക്കാന്‍ സംസ്ഥാനതല സമ്മളനം ഓഗസ്റ്റിൽ പാലാരിവട്ടം പി ഓ സി യിൽ നടക്കും. മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ചെയർമാനായും ഫാ പോൾ മാടശ്ശേരി ഡയറക്ടറായുമുള്ള സമിതിയില്‍ സാബു ജോസ്, ജോർജ് എഫ് സേവ്യർ വലിയവീട്, ജെയിംസ് ആഴ്ചങ്ങാടൻ, യുഗേഷ് തോമസ് പുളിക്കൻ, സിസ്റ്റർ മേരി ജോർജ് എഫ് സി സി, അഡ്വ ജോസി സേവ്യർ തുടങ്ങിയവരാണ് സംസ്ഥാന തലത്തിൽ നേതൃത്വം നൽകുന്നത്. രൂപതകളിൽ ഫാമിലി കമ്മീഷൻ ഡയറക്ടറാണ് പ്രോലൈഫ് സമിതിയ്ക്ക് നേതൃത്വം നൽകുന്നത്.
Image: /content_image/India/India-2017-06-19-06:31:21.jpg
Keywords: പ്രോലൈ
Content: 5205
Category: 1
Sub Category:
Heading: ദിവ്യകാരുണ്യം ദൈവസ്നേഹത്തിന്റെ ഓർമ്മപ്പെടുത്തൽ: ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാൻ സിറ്റി: ദൈവസ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലാണ് ദിവ്യകാരുണ്യമെന്നു ഫ്രാന്‍സിസ് പാപ്പ. ഇന്നലെ (ജൂൺ 18) യേശുവിന്റെ തിരുശരീര രക്തങ്ങളുടെ തിരുന്നാളിനോടനുബന്ധിച്ച് സന്ദേശം നല്‍കുകയായിരിന്നു മാര്‍പാപ്പ. പരസ്പര സ്നേഹത്തിലൂടെ യേശുവിനായി അദ്ധ്വാനിക്കാനുള്ള വിളിയാണ് വിശുദ്ധ കുർബാന സ്വീകരിക്കുന്ന നാം ഏറ്റെടുത്തിരിക്കുന്നത്. വിദ്വേഷം, അസൂയ, പരദൂഷണം എന്നിവയിൽ നിന്നകന്ന് സ്നേഹത്തിൻ ജീവിക്കുന്നതിന്റെ ആനന്ദമാണ് വി.കുർബാനയിലുള്ള ജീവിതം. സഭയെ ഭിന്നിപ്പിക്കുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് ഒരു സമൂഹമായി വർത്തിക്കുവാനും ഫ്രാൻസിസ് പാപ്പ തന്റെ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി സ്വന്തം ശരീരം തന്നെ നല്കിയ ദൈവസ്നേഹത്തിന്റെ പ്രതീകമാണ് തിരുശരീരരക്തങ്ങളുടെ തിരുന്നാൾ. സൗഖ്യദായകമായ തിരുവോസ്തി ആന്തരിക മുറിവുകളെ ഉണക്കുന്നു. യേശുവിന്റെ വാക്കുകളുടേയും പ്രവർത്തികളുടേയും പ്രതീകവും പരിശുദ്ധാരൂപിയുടെ സാന്നിധ്യവുമായ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ നാം ദൈവസ്നേഹത്താൽ നിറയും. യേശുവിന്റെ ശരീരത്തിൽ പങ്കു ചേർന്ന് ഏക ശരീരമായി തീരുവാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ. വിമർശനങ്ങളെ അതിജീവിച്ചു സ്വാർത്ഥതയുടേതായ ആഗ്രഹങ്ങളെ മാറ്റി വച്ച് നമ്മുടെ ജീവിതത്തിലെ ദൈവസാന്നിധ്യമായി വിശുദ്ധ കുർബാനയെ സ്വീകരിക്കണം. മരുഭൂമിയിലൂടെ യാത്ര ചെയ്ത ഇസ്രായേൽ ജനം, ദൈവത്തിന്റെ പരിപാലനയെ അനുസ്മരിച്ചതു പോലെ നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ കരുതലിനെ കുറിച്ച് നാം കടപ്പെട്ടവരായിരിക്കണമെന്നും വിശ്വാസ വളർച്ചയ്ക്ക് അത് ഉപകരിക്കുമെന്നും മാർപാപ്പ ഓർമ്മപ്പെടുത്തി. ഇന്നത്തെ കാലഘട്ടത്തിൽ കൃതൃജ്ഞതയോടെ ഓർക്കുന്നവർ വിളരമാണ്. നമ്മെ സഹായിച്ചവരെ ഒന്നും പരിഗണിക്കാതെ, മുന്നോട്ടുള്ള യാത്രയെങ്ങനെ ആനന്ദകരമാക്കാം എന്ന ചിന്തയിൽ ജീവിക്കുന്നവരാണ് നമ്മിൽ ഭൂരിപക്ഷവും. നൈമിഷിക സുഖങ്ങൾക്ക് മുൻതൂക്കം നൽകി നമ്മുടെ ജീവിത ലക്ഷ്യത്തെ മറന്നു പോകരുതെന്നും മാർപ്പാപ്പ ഓര്‍മ്മിപ്പിച്ചു. ദിവ്യകാരുണ്യം അനുഭവിച്ച് ദൈവത്തെ ആരാധിക്കുകയും അവിടുന്ന് നല്കിയ ദാനങ്ങൾക്ക് നന്ദി പറയുകയും വേണം. സഭയോട് ചേർന്ന് പ്രവർത്തിക്കണമെന്ന ആഹ്വാനത്തോടെയാണ് മാർപാപ്പയുടെ സന്ദേശം സമാപിച്ചത്. നേരത്തെ പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാളും ദിവ്യകാരുണ്യ പ്രദക്ഷിണവും റോമില്‍ ജൂണ്‍ 18 ഞായറാഴ്ചത്തേയ്ക്ക് മാറ്റിവെക്കുകയായിരിന്നു. പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ച പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാള്‍ ആചരിക്കുന്ന പാരമ്പര്യമാണ് കൂടുതല്‍ ആളുകള്‍ തിരുനാളില്‍ പങ്കുചേരുന്നതിനു ഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ചയിലേയ്ക്ക് മാറ്റിയത്. ഇന്നലെ ആയിരകണക്കിന് വിശ്വാസികളാണ് വത്തിക്കാനില്‍ തിരുനാളില്‍ പങ്കെടുക്കാന്‍ എത്തിയത്.
Image: /content_image/TitleNews/TitleNews-2017-06-19-07:06:52.gif
Keywords: ദിവ്യകാരുണ്യ