Contents

Displaying 4901-4910 of 25101 results.
Content: 5186
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗ വിവാഹം തടയേണ്ടത് തന്റെ കടമ: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍
Content: മോസ്കോ: സ്വവര്‍ഗ്ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹബന്ധം തടയുക എന്നത് രാജ്യത്തിന്റെ തലവനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. അമേരിക്കന്‍ ചലച്ചിത്ര സംവിധായകനായ ഒലിവര്‍ സ്റ്റോണിന് നല്‍കിയ അഭിമുഖ പരമ്പരയിലാണ് പുടിന്‍ സ്വവര്‍ഗ്ഗവിവാഹത്തിനെതിരെയുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്. തന്റെ രാജ്യത്തില്‍ പാരമ്പര്യമൂല്യങ്ങളെ താന്‍ മുറുകെപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിന്റെ തലവെനെന്ന നിലയില്‍ ഞാന്‍ പറയുന്നു, പാരമ്പര്യമൂല്യങ്ങളേയും, കുടുംബബന്ധങ്ങളേയും ഉയര്‍ത്തിപ്പിടിക്കേണ്ടത് എന്റെ കര്‍ത്തവ്യമാണ്. സ്വവര്‍ഗ്ഗ ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തില്‍ കുട്ടികള്‍ ഉണ്ടാവില്ല എന്നതാണ് സ്വവര്‍ഗ്ഗവിവാഹത്തെ താന്‍ എതിര്‍ക്കുന്നതിന്റെ പ്രധാന കാരണം. ഇത് കുടുംബം എന്ന സങ്കല്‍പ്പത്തെ ശിഥിലമാക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വവര്‍ഗ്ഗാനുരാഗികള്‍ കുട്ടികളെ ദത്തെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇതിനെ അനുകൂലിക്കുന്നില്ലായെന്നും കുട്ടികള്‍ പാരമ്പര്യമൂല്യങ്ങള്‍ അനുസരിച്ചുള്ള ഗൃഹാന്തരീക്ഷത്തിലാണ് വളരേണ്ടതെന്നുമായിരിന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം തന്റെ രാജ്യം സ്വവര്‍ഗ്ഗരതിക്കാരെ അടിച്ചമര്‍ത്തുകയില്ല എന്നും റഷ്യന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. സ്വവര്‍ഗ്ഗസ്നേഹിയുള്ള ഒരു സബ്മറൈനില്‍ താങ്കള്‍ കുളിക്കുമോ എന്ന ഒലിവര്‍ സ്റ്റോണിന്റെ ചോദ്യത്തിന് റഷ്യന്‍ സൈന്യത്തില്‍ സ്വവര്‍ഗ്ഗസ്നേഹികള്‍ക്ക് ഔദ്യോഗികമായ വിലക്കുകളൊന്നുമില്ലായെന്നും എന്നാല്‍ സ്വവര്‍ഗ്ഗസ്നേഹിയോടൊത്ത് കുളിക്കുവാന്‍ താന്‍ തയ്യാറല്ല എന്നായിരിന്നു അദ്ദേഹത്തിന്റെ മറുപടി. സ്വവര്‍ഗ്ഗരതിയേയും സ്വവര്‍ഗ്ഗവിവാഹത്തേയും ശക്തമായി എതിര്‍ക്കുന്ന റഷ്യയില്‍ ഓര്‍ത്തഡോക്സ് വിശ്വാസികളാണ് ഭൂരിഭാഗവും.
Image: /content_image/TitleNews/TitleNews-2017-06-16-11:14:02.jpg
Keywords: സ്വവര്‍ഗ്ഗ
Content: 5187
Category: 6
Sub Category:
Heading: യോഗ്യതയില്ലാത്ത വൈദികൻ കൂദാശകൾ പരികര്‍മ്മം ചെയ്‌താൽ..?
Content: "അവന്റെ പൂർണ്ണതയിൽനിന്നു നാമെല്ലാം കൃപയ്ക്കുമേൽ കൃപ സ്വീകരിച്ചിരിക്കുന്നു" (യോഹ 1:16) #{red->n->b->യേശു ഏകരക്ഷകൻ: ജൂൺ 8}# <br> നമുക്കുവേണ്ടി മരിച്ച് ഉത്ഥാനം ചെയ്ത ഏകരക്ഷകനായ യേശുവിന്റെ കൃപാവരങ്ങൾ കൂദാശകളിലൂടെ പ്രത്യേകമാം വിധം എല്ലാ മനുഷ്യരിലേക്കും വർഷിക്കപ്പെടുന്നു. എന്നാൽ, ഇന്ന് ഒരുവിഭാഗം വിശ്വാസികൾ കൗദാശിക ജീവിതത്തിൽ നിന്നും അകന്നു കഴിയുന്നതിനു അവർ പറയുന്ന കാരണം ഈ കൂദാശകൾ പരികര്‍മ്മം ചെയ്യുന്ന വൈദികരുടെ പാപവും യോഗ്യതയില്ലായ്‌മയുമാണ്. "കൂദാശകൾ പരികര്‍മ്മം ചെയ്യുന്നത് യോഗ്യതയില്ലാത്ത ആളാണെങ്കില്‍ അതിന് എങ്ങനെ ഫലമുണ്ടാകും?" ചില വിശ്വാസികൾ ചോദിക്കുന്ന ഒരു ചോദ്യമാണിത്. കൂദാശകൾ ഫലപ്രദമാകുന്നത് വൈദികരുടെ യോഗ്യതയാലല്ല; ക്രിസ്തുവിന്റെ യോഗ്യതയാലാണ്. അതിനാൽ പരികര്‍മ്മം ചെയ്യുന്നത് യോഗ്യതയില്ലാത്ത ആളാണെങ്കിലും കൂദാശകൾ ഫലപ്രദമായിരിക്കും. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, പരികര്‍മ്മിയുടെ ധാര്‍മ്മിക സ്വഭാവത്തെയോ ആധ്യാത്മിക വീക്ഷണത്തെയോ ആശ്രയിക്കാതെ തന്നെ ക്രിസ്തുവിന്റെ യോഗ്യതയാൽ കൗദാശിക പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ കൂദാശകള്‍‍ ഫലപ്രദണ്. തീര്‍ച്ചയായും കൂദാശകളുടെ പരികര്‍മ്മികള്‍ മാതൃകാപരമായി ജീവിക്കുവാന്‍ എല്ലാവിധത്തിലും കടപ്പെട്ടിരിക്കുന്നു. എന്നാല്‍, കൂദാശകള്‍ അവരുടെ വിശുദ്ധി മൂലമല്ല ഫലമുളവാക്കുന്നത് എന്ന സത്യം നാം തിരിച്ചറിഞ്ഞില്ലങ്കിൽ വൈദികരുടെ വീഴ്ച്ചകൾ നമ്മെ കൗദാശിക ജീവിതത്തിൽ നിന്നും അകറ്റുകയും അത് നമ്മുടെ ആത്മീയവളർച്ചക്ക് തടസ്സമാവുകയും ചെയ്യും. സഭയിൽ കൂദാശകള്‍ ആഘോഷിക്കപ്പെടുമ്പോള്‍, ഓരോ കൂദാശയും സൂചിപ്പിക്കുന്ന കൃപാവരം നല്‍കുന്നതിനുവേണ്ടി ക്രിസ്തു തന്നെ അവയിൽ പ്രവര്‍ത്തിക്കുന്നു. പിതാവ് തന്റെ സ്വപുത്രന്‍റെ സഭയുടെ പ്രാര്‍ത്ഥന സദാ ശ്രവിക്കുന്നു. സഭയാകട്ടെ, ഓരോ കൂദാശയുടെയും റൂഹാക്ഷണ പ്രാര്‍ത്ഥനയില്‍ പരിശുദ്ധാത്മാവിന്‍റെ ശക്തിയിലുള്ള വിശ്വാസം പ്രകടിപ്പിക്കുന്നു. അഗ്നി അത് തൊടുന്നതിനെയെല്ലാം തന്നിലേക്കു രൂപാന്തരപ്പെടുത്തുന്നതുപോലെ പരിശുദ്ധാത്മാവ് അവിടുത്തെ ശക്തിക്കു വിധേയമാക്കപ്പെടുന്ന എന്തിനെയും ദൈവികജീവനായി രൂപാന്തരപ്പെടുത്തുന്നു. "ഒരു കൂദാശ സഭയുടെ നിയോഗമനുസരിച്ചു ആഘോഷിക്കപ്പെടുന്ന നിമിഷം മുതല്‍ ക്രിസ്തുവിന്‍റെയും അവിടുത്തെ ആത്മാവിന്‍റെയും ശക്തി അതിലും അതിലൂടെയും കാര്‍മികന്‍റെ വ്യക്തിപരമായ വിശുദ്ധിയെ ആശ്രയിക്കാതെ തന്നെ, പ്രവര്‍ത്തിക്കുന്നു. എന്നാലും കൂദാശകളുടെ ഫലങ്ങള്‍ അവ സ്വീകരിക്കുന്ന വ്യക്തിയുടെ മനോഭാവത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു" (CCC 1128) #{red->n->b->വിചിന്തനം}# <br> കൂദാശകള്‍ കൃപാവരത്തിന്‍റെ ഫലദായകങ്ങളായ അടയാളങ്ങളാണ്. ക്രിസ്തു സ്ഥാപിച്ചവയും സഭയെ ഏല്പ്പിച്ചവയുമായ കൂദാശകള്‍ വഴി ദൈവികജീവന്‍ നമുക്കു നല്‍കപ്പെടുന്നു. ആവശ്യമായ മനോഭാവങ്ങളോടെ അവയെ സ്വീകരിക്കുന്നവരില്‍ അവ ഫലം പുറപ്പെടുവിക്കുന്നു. അതിനാൽ ഓരോ കൂദാശകളും സ്വീകരിക്കുമ്പോഴുള്ള നമ്മുടെ മനോഭാവം എന്താണ്? നാം വൈദികരുടെ കുറവുകളിലേക്കാണോ നോക്കുന്നത്? അതോ നമ്മുടെ കർത്താവും ലോകരക്ഷകനും ഏകരക്ഷകനുമായ യേശുവിന്റെ അനന്തമായ യോഗ്യതകളിലേക്കാണോ? #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-06-16-11:56:42.jpg
Keywords: യേശു,ക്രിസ്തു
Content: 5188
Category: 1
Sub Category:
Heading: അഴിമതിക്കെതിരെ വത്തിക്കാനില്‍ രാജ്യാന്തര സമ്മേളനം
Content: വത്തിക്കാന്‍ സിറ്റി: അഴിമതിക്കെതിരായ രാജ്യാന്തര സമ്മേളനം വത്തിക്കാനില്‍ നടന്നു. ഇന്നലെ (ജൂണ്‍ 15) വ്യാഴാഴ്ച പിയൂസ് നാലാമന്‍ പാപ്പായുടെ നാമത്തിലുള്ള മന്ദിരത്തിലാണ് സമ്മേളനം നടന്നത്. വത്തിക്കാന്‍റെ സമഗ്ര മാനവസുസ്ഥിതിക്കായുള്ള സംഘവും പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാദമിയും സംയുക്തമായിട്ടാണ് രാജ്യാന്തര ചര്‍ച്ചാസമ്മേളനം സംഘടിപ്പിച്ചത്. അഴിമതിയെ ചെറുക്കുന്നവരും, അഴിമതിക്കെതിരെ പോരാടി അനുഭവമുള്ള മെത്രാന്മാരും, നീതിപാലകരും, പൊലീസ് ഉദ്യോഗസ്ഥരും, രാഷ്ട്രീയനേതാക്കളും, അഴിമതിക്ക് ഇരയായിട്ടുള്ളവരുടെ പ്രതിനിധികളുമാണ് വത്തിക്കാന്‍റെ സംഗമത്തില്‍ പങ്കെടുത്തത്. അനീതി, അഴിമതി, സംഘടിതമായ കുറ്റകൃത്യങ്ങള്‍, അധോലോക പ്രവര്‍ത്തനങ്ങള്‍, എന്നിവയ്ക്കെതിരെ ജാഗ്രതയോടെ നീങ്ങുവാന്‍ രാജ്യാന്തര നിര്‍വ്വാഹകസംഘം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം നടന്നത്. സമ്മേളനത്തില്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അഴിമതി വേട്ടയാടുന്നത് സമൂഹത്തിലെ പാവങ്ങളെയാണെന്നും ഇതിനാല്‍ അഴിമതിക്കെതിരെ പോരാടേണ്ടത് സഭയുടെ ഉത്തരവാദിത്തമാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. അഴിമിതിക്കെതിരെ സഭയ്ക്ക് ഒത്തിരി പ്രവര്‍ത്തിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുനന്മ ശരിയായ വിധത്തില്‍ നിലനിര്‍ത്തുന്നതിലും ആര്‍ജ്ജിക്കുന്നതിലും സമൂഹത്തിലെ ഇതര സ്ഥാപനങ്ങളും ഉത്തരവാദിത്വപ്പെട്ടവരുമായും ബന്ധപ്പെടാന്‍ സഭ ആഗ്രഹിക്കുന്നതിന്‍റെ ഭാഗമായാണ് സമ്മേളനം നടത്തിയതെന്ന് മാനവസുസ്ഥിതിക്കായുള്ള വത്തിക്കാന്‍റെ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ച്ചുബിഷപ്പ് സില്‍വാനോ ടോമാസി പറഞ്ഞു. പ്രാദേശിക സമയം രാവിലെ 9.30-ന് ആരംഭിച്ച സംഗമം വൈകുന്നേരം 7.30-വരെ നീണ്ടു.
Image: /content_image/News/News-2017-06-16-14:46:55.jpg
Keywords: അഴിമതി
Content: 5189
Category: 6
Sub Category:
Heading: നരകം ചോദിച്ചുവാങ്ങുന്ന മനുഷ്യനെ തടയാൻ ദൈവത്തിനുപോലും കഴിയില്ല
Content: "ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്ക് നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണ്‌; അതിലെ കടന്നുപോകുന്നവര്‍ വളരെയാണ് താനും. എന്നാല്‍ ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം" (മത്തായി 7:13-14) #{red->n->b->യേശു ഏകരക്ഷകൻ: ജൂൺ 06}# <br> ദൈവം കരുണാമയനും സ്നേഹനിധിയും ആണെങ്കില്‍ എങ്ങനെ നരകമുണ്ടായിരിക്കാന്‍ കഴിയും? മനുഷ്യൻ എന്നും ചോദിക്കുന്ന ഒരു ചോദ്യമാണിത്. എന്നാൽ, ദൈവം ആരെയും ശപിച്ചു തള്ളുന്നില്ല. മനുഷ്യന്‍ തന്നെയാണ് ദൈവത്തിന്‍റെ കരുണാപൂര്‍ണമായ സ്നേഹം നിരസിക്കുകയും ദൈവവുമായുള്ള ഐക്യത്തില്‍ നിന്ന് തന്നെത്തന്നെ ഒഴിവാക്കിക്കൊണ്ട് പൂര്‍ണമനസ്സോടെ നിത്യജീവന്‍ ഇല്ലാതാക്കുകയും ചെയ്യുന്നത്. ഏറ്റവും മോശക്കാരനായ പാപിയുമായുള്ള ഐക്യം പോലും ദൈവം ആഗ്രഹിക്കുന്നു. ഓരോ വ്യക്തിയും മാനസാന്തരപ്പെടണമെന്നും രക്ഷിക്കപ്പെടണമെന്നും അവിടന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാലും ദൈവം മനുഷ്യനെ സ്വാതന്ത്ര്യമുള്ളവനായി സൃഷ്ടിച്ചു. അവന്‍റെ തീരുമാനങ്ങള്‍ ആദരിക്കുകയും ചെയ്യുന്നു. "സ്നേഹിക്കുന്നതിനു നിര്‍ബന്ധിക്കാന്‍ ദൈവത്തിനു പോലും സാധ്യമല്ല. ഒരുവന്‍ സ്വര്‍ഗ്ഗത്തിനു പകരം നരകം തിരഞ്ഞെടുക്കുമ്പോള്‍ സ്നേഹിക്കുന്നവനെന്ന നിലയില്‍ അവിടന്ന് "ശക്തിരഹിത"നാണ്" (YOUCAT 162). തന്‍റെ നിത്യമായ ഭാഗധേയം മുന്നില്‍ക്കണ്ടുകൊണ്ട് സ്വാതന്ത്ര്യം ഉപയോഗിക്കാന്‍ മനുഷ്യനുള്ള ഉത്തരവാദിത്വത്തിലേക്കുള്ള ആഹ്വാനമാണ് നരകത്തെ സംബന്ധിക്കുന്ന വിശുദ്ധ ഗ്രന്ഥ പ്രസ്താവനകളും സഭാപ്രബോധനങ്ങളും. അതേസമയം അവ മാനസാന്തരത്തിലേക്കുള്ള അടിയന്തിര സ്വഭാവമുള്ള ഒരു വിളി കൂടിയാണ്. വിനാശത്തിലേക്ക് നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണെന്ന് മുന്നറിയിപ്പു നൽകിക്കൊണ്ട്, ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ വാതിലിലൂടെയും വീതി കുറഞ്ഞ വഴിയിലൂടെയും പ്രവേശിക്കുവാൻ ദൈവം മനുഷ്യനെ നിരന്തരം ക്ഷണിക്കുന്നു. എന്നാൽ മനുഷ്യൻ ദൈവത്തെ മറന്നുകൊണ്ട് ഈ ലോകമോഹങ്ങൾക്ക് അടിമപ്പെട്ട് വിനാശത്തിലേക്ക് നയിക്കുന്ന വാതില്‍ തിരഞ്ഞെടുക്കുന്നു. നമ്മുടെ അവസാന ദിവസമോ മണിക്കൂറോ നമുക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട്, നമ്മുടെ ഭൗതിക ജീവിതത്തിന്‍റെ യാത്ര പൂര്‍ത്തിയായിക്കഴിയുമ്പോള്‍ അവിടുത്തോടുകൂടി വിവാഹ വിരുന്നിലേക്ക്‌ പ്രവേശിക്കാനും വാഴ്ത്തപ്പെട്ടവരുടെ കൂടെ എണ്ണപ്പെടാനും വേണ്ട യോഗ്യത ഉള്ളവരായിരിക്കണം നമ്മൾ. ദൈവത്തെ മറന്നുകൊണ്ട് ജീവിക്കുന്ന മനുഷ്യരെ നമ്മുക്കു ചുറ്റും കാണുവാൻ സാധിക്കും. ഇക്കൂട്ടരുടെ ജീവിതം ലോകത്തിന്റെ ദൃഷ്ടിയിൽ ചിലപ്പോൾ മനോഹരമായി തോന്നിയേക്കാം. എന്നാൽ "മനുഷ്യര്‍ വിലപിക്കുകയും പല്ലുകടിക്കുകയും ചെയ്യുന്ന പുറത്തുള്ള നിത്യാഗ്നിയിയിലേക്കു പിരിഞ്ഞുപോകാന്‍ വിധിക്കപ്പെടുന്ന ദുഷ്ടരും അലസരുമായ ദാസര്‍ ആകാതിരിക്കാൻ വേണ്ടി, നാം കര്‍ത്താവിന്‍റെ ഉപദേശം സ്വീകരിച്ചു നിരന്തരം ജാഗ്രതയോടെ കാത്തിരിക്കണം" (Lumen Gentium 48) #{red->n->b->വിചിന്തനം}# <br> നരകത്തില്‍ പോകാന്‍ ആരെയും ദൈവം മുന്‍കൂട്ടി നിശ്ചയിക്കുന്നില്ല. എല്ലാവരും രക്ഷിക്കപ്പെടുന്നതിനു വേണ്ടിയാണ് പിതാവായ ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ലോകത്തിലേക്ക് അയച്ചത്. ആരും നശിക്കാതിരിക്കാനും, എല്ലാവരും പശ്ചാത്താപത്തിലേക്ക് വരാനും ആഗ്രഹിക്കുന്ന ദൈവത്തിന്‍റെ കാരുണ്യത്തിനായി സഭ കുര്‍ബാനയിലും തന്‍റെ വിശ്വാസികളുടെ അനുദിന പ്രാര്‍ത്ഥനകളിലും അപേക്ഷിക്കുന്നു. എന്നാൽ ദൈവത്തില്‍ നിന്നു മന:പൂര്‍വമായി പിന്‍തിരിയുകയും അവസാനം വരെ അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന വ്യക്തിയെ കാത്തിരിക്കുന്നത് നരകാഗ്നി തന്നെയാണ് എന്ന യാഥാർഥ്യം നാം ഒരിക്കലും വിസ്മരിച്ചു കൂടാ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-06-16-22:49:37.jpg
Keywords: യേശു, ക്രിസ്തു
Content: 5190
Category: 18
Sub Category:
Heading: മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ മൃതസംസ്കാരം ഇന്ന്
Content: കോ​ട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യു​ടെ മൃതസംസ്കാരം ഇ​ന്ന് നടക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു കോട്ടയം ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ലി​ൽ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന ദി​വ്യ​ബ​ലി​യോ​ടെയാണ് മൃതസംസ്കാര ശുശ്രൂഷകള്‍ ആ​രം​ഭി​ക്കുക. ക​ത്തീ​ഡ്ര​ൽ ദേവാ​ല​യ​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ക​ല്ല​റ​യിലാണ് വന്ദ്യപിതാവിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ന​ഗ​രി​കാ​ണി​ക്ക​ലി​നെ​ത്തു​ട​ർന്നാണ് മൃതസംസ്കാരം. തൃ​ശൂ​ർ അ​തി​രൂ​പ​ത മു​ൻ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സൈ​പാ​ക്യം അ​നു​സ്മ​ര​ണ​സ​ന്ദേ​ശം ന​ൽ​കും. സ​മാ​പ​ന ശു​ശ്രൂ​ഷ​യി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വി​വി​ധ സ​ഭ​ക​ളി​ൽ​നി​ന്നു​ള്ള മെ​ത്രാ​ന്മാ​രും വൈ​ദി​ക​രും പ​ങ്കെ​ടു​ക്കും. ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ക്നാ​നാ​യ സു​റി​യാ​നി സ​ഭ ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ​ മെ​ത്രാ​പ്പോ​ലീ​ത്ത, ബി​ഷ​പ്പു​മാ​രാ​യ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ, തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ്, ഡോ. ​തോ​മ​സ് മേ​നാം​പ​റ​ന്പി​ൽ, മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ്പ​റ​ന്പി​ൽ, മാ​ർ ജോ​സ് പു​ളി​ക്ക​ൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ്, ജോ​സ് കെ. ​മാ​ണി എം​പി, എം​എ​ൽ​എ​മാ​രാ​യ കെ.​എം. മാ​ണി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, പി.​സി. ജോ​ർ​ജ്, കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ സി.​എ. ല​ത, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ഡോ. ​കെ.​സി. ജോ​സ​ഫ്, ജ​സ്റ്റീ​സ് കെ.​ടി. തോ​മ​സ് തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.
Image: /content_image/India/India-2017-06-17-05:03:42.jpg
Keywords: കുന്നശ്ശേരി
Content: 5191
Category: 18
Sub Category:
Heading: ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലന പരിപാടി: പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികള്‍
Content: തൃ​​​​ശൂ​​​​ർ: ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ കു​​​​ട്ടി​​​​ക​​​​ളും അ​​​​ധ്യാ​​​​പ​​​​ക​​​​രും പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്കെ​​​​ത്ത​​​​ണ​​​​മെ​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വിനെതിരെ പ്രതിഷേധം ശക്തം. സം​​​​സ്ഥാ​​​​ന ഐ​​​​ടി അ​​​​റ്റ് സ്കൂ​​​​ളി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ‘കു​​​​ട്ടി​​​​ക്കൂ​​​​ട്ടം’പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്ക് എ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് കാ​​​​ണി​​​​ച്ചാ​​​​ണ് തൃ​​​​ശൂ​​​​ർ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ടര്‍ ഉ​​​​ത്ത​​​​ര​​​​വ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇ​​​​ന്നും നാ​​​​ളെ​​​​യും, ജൂ​​​​ലൈ ര​​​​ണ്ട്, ജൂ​​​​ലൈ ഒ​​​​മ്പ​​​ത്, ജൂ​​​​ലൈ 16 ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ക​​​​ളി​​​​ലും നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​രും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും എ​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. ക്രൈ​​​​സ്ത​​​​വ​​​​ അ​​​​ധ്യാ​​​​പ​​​​ക​​​​രും കു​​​​ട്ടി​​​​ക​​​​ളും ഞായറാഴ്ച ആ​​​​രാ​​​​ധ​​​​ന​​​​യി​​​​ലും മ​​​​ത​​​​ബോ​​​​ധ​​​​ന ക്ലാ​​​​സു​​​​ക​​​​ളി​​​​ലും വ്യാപൃതരാണ് എന്ന കാര്യത്തെ തിരസ്കരിച്ചു കൊണ്ട് വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡ​​​​യ​​​​റ​​​​ക്ടര്‍ രേ​​​​ഖാ​​​​മൂ​​​​ലം ഉ​​​​ത്ത​​​​ര​​​​വ് ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്നതില്‍ പ്രതിഷേധം ശക്തമാകുകയാണ്. തൃ​​​​ശൂ​​​​ർ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നു തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് ഇതിനോടകം ആ​​​​വ​​​​ശ്യ​​​​പ്പെട്ടിട്ടുണ്ട്. ‘കു​​​​ട്ടി​​​​ക്കൂ​​​​ട്ടം’ പരിപാടിയില്‍ പങ്കെടുക്കുവാന്‍ രാ​​​​വി​​​​ലെ പ​​​​ത്തു​​​​മു​​​​ത​​​​ൽ വൈ​​​​കു​​​ന്നേ​​​രം നാ​​​​ലു​​​​വ​​​​രെ കു​​​​ട്ടി​​​​ക​​​​ൾ സ്കൂ​​​​ളി​​​​ലുണ്ടാകണമെന്നാണ് വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ നി​​​​ർ​​​​ദേ​​​​ശം. ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ വ്യാ​​​​പ​​​​ക​​​വും ശ​​​ക്ത​​​വു​​​മാ​​​യ​​​ പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അതേ സമയം ഞായറാഴ്ച്ച പ്രവര്‍ത്തി ദിവസമാക്കാന്‍ സ്കൂള്‍ അധികൃതര്‍ വിസമ്മതിച്ചപ്പോള്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ർ നേ​​​​രി​​​​ട്ടു വി​​​​ളി​​​​ച്ചു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യതായും റിപ്പോര്‍ട്ടുണ്ട്.
Image: /content_image/India/India-2017-06-17-05:25:42.jpg
Keywords: ക്രൈസ്തവ
Content: 5192
Category: 1
Sub Category:
Heading: ബജ്റംഗ്ദള്ളിന്റെ സമ്മര്‍ദ്ധം: മലയാളി കന്യാസ്ത്രീക്ക് നേരെ വീണ്ടും പോലീസ് കേസ്
Content: ഭോപ്പാല്‍: മദ്ധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് റെയിൽവേ പോലീസ് പന്ത്രണ്ട് മണിക്കൂറോളം തടഞ്ഞു വെച്ച മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ ബീന ജോസഫിനെതിരെ വീണ്ടും പോലീസ് അതിക്രമം. നി​ർ​ബ​ന്ധ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന പ​രാ​തി തെറ്റാണെന്ന് തെ​ളി​ഞ്ഞ​തി​നു പി​ന്നാ​ലെ​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന കു​റ്റം ചു​മ​ത്തിയാണ് സ​ത്ന റെ​യി​ൽ​വേ പോ​ലീ​സ് വീണ്ടും കേ​സെ​ടുത്തിരിക്കുന്നത്. യു​വ​തി​ക​ളെ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്ന തീവ്ര ഹൈന്ദവ സംഘടനായ ബ​ജ​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു ആദ്യം പോലീസ് നടപടിയെടുത്തത്. ജാ​ർ​ഖ​ണ്ഡി​ൽനി​ന്നു ഭോ​പ്പാ​ലി​ലേ​ക്കു സ​ത്ന എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസ് നടപടിയില്‍ തെറ്റ് കണ്ടെത്തിയ സ​ബ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് സി​സ്റ്റ​ർ ബീ​ന ജോ​സ​ഫി​നെ മോചിപ്പിച്ചിരിന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം. ബ​ജ​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​കരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നു ക​ന്യാ​സ്ത്രീ​ക്കെ​തി​രേ പു​തി​യ കേ​സെ​ടു​ത്ത​തെ​ന്നാ​ണു റിപ്പോര്‍ട്ട്. 20 വ​യ​സു​ള്ള പെ​ണ്‍കു​ട്ടി​യു​ടെ ആ​ധാ​ർ കാ​ർ​ഡി​ൽ ജ​ന​ന തീ​യ​തി തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കി​യ​തെ​ന്നും ഇ​തു പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന പേ​രി​ൽ പു​തി​യ കേ​സെ​ടു​ത്ത​ത്. പെ​ണ്‍കു​ട്ടി​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന ആ​രോ​പ​ണ​വും തെ​റ്റാ​ണെന്നു സി​സ്റ്റ​ർ ബീ​ന ജോസഫ് നേരത്തെ വെളിപ്പെടുത്തിയിരിന്നു. അതേ സമയം ഭോ​പ്പാ​ലി​ൽ നിന്നു ചെ​ന്നൈ​ക്കു കൊ​ണ്ടു​പോ​കു​ന്നെ​ന്ന പേ​രി​ലാ​ണു പെ​ണ്‍കു​ട്ടി​യെ കൊ​ണ്ടു​വ​ന്ന​തെ​ന്നു പെ​ണ്‍കു​ട്ടി​യു​ടെ പി​താ​വ് മൊ​ഴി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കേ​സെ​ടു​ത്ത​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, പ​ഠ​ന​ത്തി​നാ​യാ​ണ് ഭോ​പ്പാ​ലി​ൽ കൊ​ണ്ടു​വ​ന്ന​തെ​ന്നു പെ​ണ്‍കു​ട്ടി​ക​ൾ സ​ബ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റി​നു മു​ന്പാ​കെ മൊ​ഴി ന​ൽ​കി​യിട്ടുണ്ട്. ഇതിനെ കുറിച്ച് പ്ര​തി​ക​രി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല.
Image: /content_image/TitleNews/TitleNews-2017-06-17-06:44:45.jpg
Keywords: കന്യാസ്ത്രീ
Content: 5193
Category: 1
Sub Category:
Heading: ഇറാഖിലേയും സിറിയയിലേയും ആക്രമണം: ക്രൈസ്തവരുടെ എണ്ണം പകുതിയായി കുറഞ്ഞു
Content: ആംസ്റ്റര്‍ഡാം, നെതര്‍ലന്‍ഡ്‌സ്‌ : ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ കനത്ത ആക്രമണവും സിറിയന്‍ ആഭ്യന്തര യുദ്ധവും മൂലം ഏതാണ്ട് പകുതിയിലധികം ഇറാഖി- സിറിയന്‍ ക്രിസ്ത്യാനികള്‍ പലായനം ചെയ്തതായി പുതിയ റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ സന്നദ്ധസംഘടനയായ ‘ഓപ്പണ്‍ ഡോഴ്സ്’ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്ളത്. ഒരു ലക്ഷത്തോളം ഇറാഖി ക്രിസ്ത്യാനികള്‍ പലായനം ചെയ്യുകയോ ഭവനരഹിതരാവുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. രണ്ട് ദശലക്ഷത്തോളം ഉണ്ടായിരുന്ന സിറിയയിലെ ക്രിസ്ത്യന്‍ ജനസംഖ്യ 2011-ന് ശേഷം ഏതാണ്ട് പകുതിയോളം കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റേയും മറ്റ് ജിഹാദി സംഘടനകളുടേയും ആക്രമണങ്ങള്‍ ഉള്‍പ്പെടെ ഇറാഖിലെ വടക്കന്‍ മേഖലയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ നഗരമായ നിനവേയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍, അഭയാര്‍ത്ഥി പ്രശ്നങ്ങള്‍, സാമുദായിക ഉന്മൂലനം, തൊഴിലില്ലായ്മ, നാണ്യപ്പെരുപ്പം, വിദ്യാഭ്യാസത്തിനുവേണ്ട സൗകര്യമില്ലായ്മ തുടങ്ങിയവയാണ് ഇതിനു കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നത്. അക്കാദമിക പഠനങ്ങളിലൂടെയും, സന്നദ്ധപ്രവര്‍ത്തകര്‍, മതനേതാക്കള്‍ തുടങ്ങി വിവിധ ആളുകളുമായുള്ള അഭിമുഖങ്ങള്‍ വഴിയുമാണ്‌ റിപ്പോര്‍ട്ടിന് ആധാരമായ വസ്തുതകള്‍ ശേഖരിച്ചത്. യു‌എസ് ആക്രമണവും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിര്‍ഭാവവും 2003-മുതല്‍ ഇറാഖിലേയും, സിറിയയിലേയും ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിനു കാരണമായെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും നിരവധി ക്രിസ്ത്യാനികള്‍ ജോര്‍ദ്ദാന്‍, ലെബനന്‍, തുര്‍ക്കി തുടങ്ങിയ ദേശങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ സ്വന്തം രാജ്യത്ത് ഭവനരഹിതരായി തുടരുന്നു. 1990-കളില്‍ ഇറാഖില്‍ മാത്രം ഏതാണ്ട് രണ്ട് ദശലക്ഷത്തിനടുത്ത് ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2014-ആയപ്പോഴേക്കും ഏതാണ്ട് 3 ലക്ഷമായി മാറി. ഇപ്പോള്‍ ഏതാണ്ട് ഒരു ലക്ഷം ക്രിസ്ത്യാനികള്‍ മാത്രമാണ് അവിടെ ഉള്ളത്. ഭൂരിഭാഗം ക്രിസ്ത്യാനികളും ഭവനരഹിതരാവുകയോ ഇര്‍ബിലിലേക്ക് പലായനം ചെയ്യുകയോ ചെയ്തിട്ടുണ്ട്. സിറിയയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന്‍ സിറിയന്‍ ക്രിസ്ത്യാനികളില്‍ പകുതിയോളം പേര്‍ മാത്രമാണ് രാജ്യത്തുള്ളത്. ഇവരില്‍ത്തന്നെ 35 ശതമാനം പേരും രാജ്യം വിട്ടുപോകുവാനാണ് ആഗ്രഹിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-06-17-07:24:19.jpg
Keywords: ഇറാഖ, സിറി
Content: 5194
Category: 1
Sub Category:
Heading: കെനിയയിൽ ക്രൈസ്തവ അധ്യാപകനെ ഇസ്ളാമിക തീവ്രവാദികൾ വധിച്ചു
Content: നെയ്റോബി: കെനിയയില്‍ തീവ്രവാദികളുടെ വെടിയേറ്റ് ക്രിസ്ത്യൻ അദ്ധ്യാപകൻ കൊല്ലപ്പെട്ടു. ഇസ്ളാമിക തീവ്രവാദ സംഘടനയായ അൽ ഷബാബ് ആണ് ആക്രമണം നടത്തിയത്. മെയ് 31 ന് നടന്ന സംംഭവത്തിൽ ഫാഫിയിലെ അദ്ധ്യാപകൻ എല്ലി ഒല്ലോ ഒജെയിമയ്ക്കാണ് വധിക്കപ്പെട്ടത്. ഇക്കാര്യം മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാലയത്തിൽ അതിക്രമിച്ച് കയറിയ തീവ്രവാദികൾ, പഠിപ്പിച്ചു കൊണ്ടിരിന്ന അദ്ധ്യാപകനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കെനിയൻ ക്രൈസ്തവർക്ക് അഭയം നല്കിയതിനെ ചൊല്ലി തീവ്രവാദികൾ വിദ്യാലയത്തിലെ മുസ്ളിം അദ്ധ്യാപകരെയും ഉപദ്രവിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2016ൽ മാത്രം അൽ ഷബാബ് തീവ്രവാദ സംഘടന നാലായിരത്തോളം ക്രൈസ്തവരെ വധിച്ചതായാണ് കണക്കുകള്‍ ചൂണ്ടികാണിക്കുന്നത്. എല്ലാ സംഭവങ്ങളിലും ക്രൈസ്തവരെ ഇസ്ലാം മതസ്ഥരിലും നിന്നും മാറ്റി നിറുത്തിയാണ് ആക്രമണം നടത്തിയതെന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവരുടെ ഉന്മൂലനം ലക്ഷ്യമിട്ട് ആഫ്രിക്കയില്‍ സജീവമായ അൽ ഷബാബ് അൽക്വയ്ദയുമായി അടുത്ത ബന്ധമുള്ള സംഘടന ആണെന്നാണ് വിലയിരുത്തല്‍.
Image: /content_image/TitleNews/TitleNews-2017-06-17-10:40:59.jpg
Keywords: കെനിയ
Content: 5195
Category: 1
Sub Category:
Heading: വിശുദ്ധനാട് സന്ദര്‍ശിക്കാന്‍ ക്രൈസ്തവര്‍ക്ക് അവസരമൊരുക്കി കൊണ്ട് ഘാന സര്‍ക്കാര്‍
Content: അക്ക്രാ: വിശുദ്ധ നാടും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കുവാന്‍ രാജ്യത്തെ ക്രൈസ്തവര്‍ക്ക് സഹായവുമായി ഘാനയിലെ ഗവണ്‍മെന്‍റ്. ഘാനയിലെ ചീഫ്റ്റന്‍സി ആന്‍ഡ്‌ റിലീജിയസ് അഫയേഴ്സ് മന്ത്രിയായ സാമുവല്‍ കോഫി അഹിയാവേ സാമേസി തലസ്ഥാനമായ അക്ക്രായില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്. മറ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സംഘടിപ്പിക്കുവാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് തങ്ങളുടെ ആത്മീയത പ്രകടിപ്പിക്കുവാന്‍ അവസരങ്ങള്‍ നല്‍കുന്നത് വഴി രാഷ്ട്രനിര്‍മ്മാണത്തില്‍ ജനങ്ങളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുവാന്‍ സാധിക്കും. രാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ആരാധന നടത്തുവാന്‍ പരസ്പര സൗഹാര്‍ദ്ദവും, ആശ്രയത്വവും ആവശ്യമാണ്. ക്രിസ്ത്യന്‍ സമുദായത്തിന്റെ ആകുലതകളെ തങ്ങള്‍ കണക്കിലെടുത്തിട്ടുണ്ടെന്നും അതിനാലാണ് തങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ സര്‍ക്കാര്‍ അവര്‍ക്ക് അവസരം നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മികച്ച സംഘാടനപാടവത്തോടുകൂടിയ തീര്‍ത്ഥാടനങ്ങളാണ് തന്റെ മന്ത്രാലയത്തിന്റെ കീഴില്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി മന്ത്രാലയത്തിന്റെ കീഴില്‍ രണ്ട് സബ്-കമ്മിറ്റികള്‍ (പ്ലാനിംഗ് കമ്മിറ്റിയും, സ്ക്രീനിംഗ് കമ്മിറ്റിയും) രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റികളില്‍ ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളാണ് അംഗങ്ങളായിരിക്കുക. വിവിധ സഭകളില്‍ നിന്നുള്ള നൂറോളം പേര്‍ അടങ്ങുന്ന ഒരു സംഘമായിരിക്കും പ്രഥമ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നത്. തീര്‍ത്ഥാടനങ്ങളുടെ വിജയത്തിനായി ഇസ്രായേല്‍ എംബസിയുമായി ഘാനയിലെ ബന്ധപ്പെട്ട അധികാരികള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. കാനായിലെ അത്ഭുതത്തിന്റെ ദേവാലയത്തില്‍ വെച്ച് മാമോദീസാ, വിവാഹ ഉടമ്പടികള്‍ പുതുക്കുവാനുള്ള സൗകര്യം, ജെറുസലേം തീര്‍ത്ഥാടന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ തങ്ങളുടെ തീര്‍ത്ഥാടനത്തിന്റെ പ്രത്യേകതാണെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടനങ്ങളുടെ വിജയത്തിനായി ഘാനയിലെ മുഴുവന്‍ ക്രിസ്ത്യാനികളുടെ സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2017-06-17-11:41:57.jpg
Keywords: ഘാന