Contents

Displaying 4861-4870 of 25099 results.
Content: 5146
Category: 1
Sub Category:
Heading: ഫാ. സിറിള്‍ എഡമനയും ഫാ. സാജു ജോണ്‍ മുല്ലശ്ശേരിയും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കമ്മീഷന്‍ ഫോര്‍ യൂത്ത് അപ്പസ്‌തോലേറ്റിന്റെ ചെയര്‍മാൻമാര്‍
Content: പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കമ്മീഷന്‍ ഫോര്‍ യൂത്ത് അപ്പസ്‌തോലേറ്റിന്റെ ചെയര്‍മാനായി ഫാ. സിറിള്‍ എഡമന എസ്. ഡി. ബി. യെയും കമ്മീഷന്‍ ഫോര്‍ ഇന്റര്‍നെറ്റ് ഇവാഞ്ചലൈസേഷന്റെ ചെയര്‍മാനായി ഫാ. സാജു ജോണ്‍ മുല്ലശ്ശേരി എസ്. ഡി. ബി. യെയും രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. കണ്ണുര്‍ ജില്ലയിലുള്ള തിരൂര്‍ സെന്റ് ഫ്രാന്‍സീസ് ഇടവകയില്‍ 1976 മെയ് 18ന് ജനിച്ച ഫാ. സിറിള്‍ മ്രദാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം. എസ്. ഡബ്യു. വും നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ എം. ഫില്ലും കരസ്തമാക്കിയിട്ടു്. കണ്ണൂര്‍ ജില്ലയിലുള്ള അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌ക്കോ കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനായി ശുശ്രൂഷ ചെയ്തിട്ടുള്ള അദ്ദേഹം 2009 മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സലേഷ്യന്‍ പ്രോവിന്‍സില്‍ വിവിധ സ്‌കൂളുകളില്‍ അധ്യാപകനായും ചാപ്ലെയിനായും ശുശ്രൂഷ ചെയ്തിട്ടു്. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ അടുത്ത് ബോള്ളിംടണ്‍ണിലുള്ള യൂത്ത് ആനിമേഷന്‍ സെന്ററായ സാവിയോ ഹൗസില്‍ ശുശ്രൂഷ ചെയ്യുന്നു. 1974 മാര്‍ച്ച് 20 ാം തീയതി വാഴക്കുളം സെന്റ് ജോര്‍ജ്ജ് ഫോറോനയില്‍ ജനിച്ച ഫാ. സാജു ഓസ്മാനിയാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ എം. എ. യും പോിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ എം. എ. യും യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനില്‍ നിന്ന് ഡിജിറ്റല്‍ മീഡിയ മാനേജ്‌മെന്റില്‍ എം. എ. യും കരസ്തമാക്കിയിട്ടു്. റോമിലെ സലേഷ്യന്‍ ജനറലേറ്റല്‍ 2006 മുതല്‍ 2010 വരെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിങ്ങിന്റെ ചുമതല വഹിച്ചിരുന്നു. 2012 മുതല്‍ ലണ്ടണിലെ സെന്റ് ജോണ്‍ ബോസ്‌ക്കോ കോളേജില്‍ അധ്യാപകനായും ചാപ്ലെയിനായും ശുശ്രൂഷ ചെയ്യുന്നു.
Image: /content_image/News/News-2017-06-12-00:47:45.jpg
Keywords: ഗ്രേറ്റ് ബ്രിട്ട,സ്രാമ്പി
Content: 5147
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി മാധ്യമ പുരസ്കാരം സമ്മാനിച്ചു
Content: കൊ​​​ച്ചി: 2016​​ല്‍ സാ​​​ഹി​​​ത്യ മാ​​​ധ്യ​​​മ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ​ശ്ര​​​ദ്ധേ​​​യ​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ന​​​ല്‍​കി​​​യ​​​വ​​​ര്‍​ക്കു​​​ള്ള കെ​​​സി​​​ബി​​​സി മാധ്യമപുരസ്കാരം വി​​​ത​​​ര​​​ണം​​ചെ​​​യ്തു. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ലോ​​​ക​​​സ​​​മ്പ​​​ര്‍​ക്ക മാ​​​ധ്യ​​​മ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തോ​​​ടൊ​​​പ്പം ന​​​ട​​​ന്ന ച​​​ട​​​ങ്ങ് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ചടങ്ങില്‍ കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ തെ​​​ക്ക​​​ത്തെച്ചേ​​​രി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യി. 2016ല്‍ ​​​ശ്ര​​​ദ്ധേ​​​യ​​​മാ​​​യ സം​​​ഭ​​​ാ വ​​​ന​​​ക​​​ള്‍ ന​​​ല്‍​കി​​​യ ജോ​​​സ് വ​​​ട്ട​​​പ്പ​​​ലം, ഡോ. ​​​അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ ജേ​​​ക്ക​​​ബ്, ഡോ. ​​​വി.​​​പി. ഗം​​​ഗാ​​​ധ​​​ര​​​ന്‍, ജ​​​യ്‌​​​മോ​​​ന്‍ കു​​​മ​​​ര​​​കം, റാ​​​ഫേ​​​ല്‍ ബി​​​നു എ​​​ന്നി​​​വ​​​ര്‍​ക്കു ഡോ. ​​​സൂ​​​സ​​​പാ​​​ക്യം വി​​​വി​​​ധ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ സ​​​മ്മാ​​​നി​​​ച്ചു. റ​​​വ. ഡോ. ​​​മാ​​​ത്യു വെ​​​ള്ളാ​​​നി​​​ക്ക​​​ല്‍, റ​​​വ. ഡോ. ​​​തോ​​​മ​​​സ് പ​​​ണി​​​ക്ക​​​ര്‍, ലി​​​ഡ ജേ​​​ക്ക​​​ബ്, സി​​​സ്റ്റ​​​ര്‍ ബെ​​​ഞ്ച​​​മി​​​ന്‍ മേ​​​രി, സ്റ്റീ​​​ഫ​​​ന്‍ പു​​​ഷ്പ​​​മം​​​ഗ​​​ലം എ​​​ന്നി​​​വ​​​ര്‍ ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്‌​​​കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ര്‍ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍ മാ​​​ധ്യ​​​മ​​​ദി​​​ന സ​​​ന്ദേ​​​ശം ന​​​ല്‍​കി. ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ര്‍ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ളി വ​​​ട​​​ക്ക​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Image: /content_image/India/India-2017-06-12-00:57:21.jpg
Keywords: അവാര്‍
Content: 5148
Category: 18
Sub Category:
Heading: മദ്യനയത്തില്‍ തിരുത്തല്‍ നടത്തിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: കൊ​​​ച്ചി: മ​​​ദ്യലോ​​​ബി​​​ക​​​ള്‍​ക്കു അ​​​വ​​​ര്‍​പോ​​​ലും ക​​​രു​​​താ​​​ത്ത വി​​​ധ​​​ത്തി​​​ൽ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന മ​​​ദ്യ​​​ന​​​യം പി​​​ന്‍​വ​​​ലി​​​ക്കു​​​ക​​​യോ തി​​​രു​​​ത്ത​​​ലു​​​ക​​​ള്‍ വ​​​രു​​​ത്തു​​​ക​​​യോ ചെ​​​യ്തി​​​ല്ലെ​​​ങ്കി​​​ല്‍ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​വ​​​രു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം.പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എ​​​ല്‍​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​ര്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച മ​​​ദ്യ​​​ന​​​യം കേ​​​ര​​​ള​​​ത്തെ മ​​​ദ്യ​​​ത്തി​​​ല്‍ മു​​​ക്കു​​​ന്നതാണ്.സ​​​ര്‍​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ ദു​​​ര​​​ന്ത​​​ഫ​​​ല​​​ങ്ങ​​​ള്‍ അ​​​നു​​​ഭ​​​വി​​​ക്കാ​​​ന്‍ പോ​​​കു​​​ന്ന​​​ത് സ്​​​ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളു​​​മ​​​ട​​​ങ്ങു​​​ന്ന സ​​​മൂ​​​ഹ​​​മാ​​​ണ്. ഈ ​​​സ​​​മൂ​​​ഹ​​​ത്തെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മാ​​​യി കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി മു​​​ന്നോ​​​ട്ടു പോ​​​കും. കെ​​​സി​​​ബി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മ​​​ദ്യ​​​വി​​​രു​​​ദ്ധ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​യു​​​ക്ത യോ​​​ഗം 15ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 1.30ന് ​​​പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ചേ​​​രും. യു​​​വ​​​ജ​​​ന സം​​​ഘ​​​ട​​​ന​​​ക​​​ള്‍, കു​​​ട്ടി​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ള്‍, കെ​​​സി​​​ബി​​​സി വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍, കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ന്‍, കെ​​​എ​​​ല്‍​സി​​​എ, കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ്, മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍, മ​​​റ്റ് അ​​​ല്മാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ള്‍, കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​നസ​​​മി​​​തി എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ മ​​​ദ്യ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള പ്ര​​​ക്ഷോ​​​ഭം പ്രാ​​​ദേ​​​ശി​​​ക​​​ത​​​ല​​​ത്തി​​​ലേ​​​ക്കു വ്യാ​​​പി​​​പ്പി​​​ക്കും. നി​​​ര​​​വ​​​ധി ക​​​ണ​​​ക്കു​​​ക​​​ള്‍ നി​​​ര​​​ത്തി മ​​​ദ്യ​​​ല​​​ഭ്യ​​​ത കു​​​റ​​​ച്ച പ​​​ഴ​​​യ ന​​​യം പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്നു സ​​​മ​​​ര്‍​ഥി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. മ​​​ദ്യ ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ആ​​​ത്മാ​​​ർ​​​ഥ​​​മാ​​​യി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ ഇ​​​പ്പോ​​​ള്‍ ന​​​ട​​​ക്കു​​​ന്ന ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം എ​​​ക്‌​​​സൈ​​​സി​​​നെ ഏ​​​ല്പി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​നെ​​​യും സാ​​​മൂ​​​ഹ്യ​​നീ​​​തി വ​​​കു​​​പി​​​നേ​​​യും ഏ​​​ല്പ്പി​​​ക്ക​​​ണം. വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന​​​യ്ക്കു വീ​​​ഞ്ഞ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നെ ചൊ​​​ല്ലി​​​യു​​​ണ്ടാ​​​ക്കു​​​ന്ന വി​​​വാ​​​ദ​​​ങ്ങ​​​ളും ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും സ​​​ഭ​​​യെ അ​​​പ​​​കീ​​​ര്‍​ത്തി​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ കെ​​​സി​​​ബി​​​സി ജാ​​​ഗ്ര​​​താ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ര്‍ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ തെ​​​ക്ക​​​ത്തെചേ​​​രി​​​ല്‍, പി​​​ഒ​​​സി ഡ​​​യ​​​റ​​​ക്‌​​​ട​​​ര്‍ ഫാ. ​​​വ​​​ര്‍​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജി ജോ​​​ര്‍​ജ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Image: /content_image/India/India-2017-06-12-01:03:13.jpg
Keywords: മദ്യ
Content: 5149
Category: 18
Sub Category:
Heading: മദര്‍ തെരേസ അവാര്‍ഡ് ബാലന്‍മാസ്റ്ററിന്
Content: കൊ​​​ച്ചി: ബാ​​​ഗ്ലൂ​​​ര്‍ കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍റ​​​ഗ്രി​​​റ്റി പീ​​​സ് ആ​​​ൻ​​​ഡ് ഫ്ര​​​ണ്ട്ഷി​​​പ് സൊ​​​സൈ​​​റ്റി ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ ഈ ​​​വ​​​ര്‍​ഷ​​​ത്തെ മ​​​ദ​​​ര്‍​തെ​​​രേ​​​സ എ​​​ക്‌​​​സ​​​ല​​​ന്‍​സ് അ​​​വാ​​​ര്‍​ഡി​​​നു പി.​​​എ. ബാ​​​ല​​​ന്‍​മാസ്റ്റര്‍ അര്‍ഹനായി. പൊ​​​തു​​​മേ​​​ഖ​​​ല​​​യി​​​ലെ ദീ​​​ര്‍​ഘ​​​കാ​​​ല​​​ത്തെ ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​വാ​​​ര്‍​ഡ്. മി​​​ല്‍​മ എ​​​റ​​​ണാ​​​ക​​​ളം മേ​​​ഖ​​​ലാ ക്ഷീ​​​രോ​​​ത്പാ​​​ദ​​​ന യൂ​​​ണി​​​യ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നും സാ​​​മൂ​​​ഹ്യ സാം​​​സ്‌​​​കാ​​​രി​​​ക രാ​​​ഷ്‌​​ട്രീ​​​യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​നുമാണ് ബാലന്‍മാസ്റ്റര്‍.
Image: /content_image/India/India-2017-06-12-01:07:59.jpg
Keywords: അവാര്‍ഡ്
Content: 5150
Category: 1
Sub Category:
Heading: ഐഎസ് തലവൻ കൊല്ലപ്പെട്ടതായി സിറിയന്‍ സര്‍ക്കാര്‍ ചാനല്‍
Content: ആലപ്പോ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ തലവൻ അബൂബക്കർ അൽ ബാഗ്ദാദി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയൻ സർക്കാർ ചാനലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. സിറിയയിൽ വെച്ചു നടന്ന ആക്രമണത്തില്‍ ഐഎസ് തലവൻ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മൊസൂളിനു പുറത്തുള്ള മരുഭൂമിയിലാണ് ബാഗ്ദാദി കഴിഞ്ഞിരുന്നതെന്നാണ് നിഗമനം. മാർച്ചിൽ ഇറാഖി സേന മൊസൂൾ തിരിച്ചുപിടിച്ചതോടെ അദ്ദേഹം അവിടെനിന്നും രക്ഷപ്പെടുകയായിരുന്നുവെന്നാണ് സൂചന. ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ ബാഗ്ദാദി കൊല്ലപ്പെട്ടതായാണ് സിറിയൻ സർക്കാർ ചാനൽ റിപ്പോർട്ട് ചെയ്തത്. തുടര്‍ച്ചയായി നടന്ന ആക്രമണത്തിൽ പതിമൂന്ന് പേർ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. നേരത്തേയും ഐ‌എസ് തലവന്‍ മരിച്ചെന്നുള്ള വാർത്തകൾ വന്നിട്ടുള്ളതിനാൽ അതീവജാഗ്രതയിലാണ് ലോകരാജ്യങ്ങള്‍.
Image: /content_image/News/News-2017-06-12-01:18:08.jpg
Keywords: ഐ‌എസ്
Content: 5151
Category: 1
Sub Category:
Heading: ഇത് മാരകമായ പാപം: സ്കോട്ടിഷ് എപ്പിസ്കോപ്പൽ സഭയിൽ സ്വവർഗ്ഗ വിവാഹത്തിന് അനുമതി
Content: 'സ്വവര്‍ഗ്ഗഭോഗം മ്ലേച്ഛമായ പ്രവൃത്തി'യാണെന്ന് ദൈവവചനം നൽകുന്ന മുന്നറിയിപ്പിനെ അവഗണിച്ചുകൊണ്ട് സ്കോട്ടിഷ് എപ്പിസ്കോപ്പൽ സഭയ സ്വവർഗ്ഗ വിവാഹത്തിന് അനുമതി നൽകുന്നു. ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിക്കുകയും, വിവാഹ ബന്ധത്തിലൂടെ പുരുഷൻ സ്ത്രീയുമായി ചേരുകയും സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്ന് അവിടുന്ന് കൽപിക്കുകയും ചെയ്തു. അതിനാൽ വിവാഹം എന്നത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധമാണ്. വിവാഹത്തെ സംബന്ധിച്ച ദൈവത്തിന്റെ ഈ കൽപ്പന എക്കാലവും മാറ്റമില്ലാത്ത നിയമമാണ്. ഇതിനെതിരായിട്ടാണ് സ്‌കോട്ലണ്ടിലെ ആംഗ്ലിക്കൻ സഭാവിശ്വാസികൾക്ക്, 'സ്വവർഗ്ഗ വിവാഹങ്ങൾ കാർമ്മികന്റെ നേതൃത്വത്തിൽ ദേവലായത്തിൽ വച്ച് നടത്തുവാൻ' കാനോൻ നിയമ ഭേദഗതി എഡിബർഗ്ഗ് സിനഡ് യോഗത്തിൽ വച്ച് സഭ നടപ്പിലാക്കിയത്. യു.കെ ആംഗ്ലിക്കൻ വിശ്വാസികളുടെയിടയിൽ നിലവിൽ വരുന്ന 'ചരിത്രപരമായ വീഴ്ച'യാണ് സ്കോട്ടിഷ് എപ്പിസ്കോപ്പൽ സഭയുടേത്. ഈ വർഷം തന്നെ വിവാഹം നടത്താൻ സൗകര്യങ്ങൾ ഒരുങ്ങുമെന്ന് തീരുമാനത്തെ അനുകൂലിച്ച് ഫാ.ഡേവിഡ് ചില്ലിങ്ങ്വർത്ത് പറഞ്ഞു. എന്നാൽ ഇത് ക്രൈസ്തവ വിശ്വാസത്തിൽ നിന്നുള്ള വ്യതിചലനമാണെന്ന് ആർച്ച് ബിഷപ്പ് ജോസിയ ഐഡൊ ഫിയറോൻ പ്രതികരിച്ചു. സ്വവര്‍ഗ്ഗഭോഗം മ്ലേച്ഛമായ പ്രവൃത്തിയാണെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. "സ്ത്രീയോടെന്ന പോലെ പുരുഷനോടു കൂടെ നീ ശയിക്കരുത്. അത് മ്ലേച്ഛതയാകുന്നു" (ലേവ്യര്‍ 18:22). ഇത്തരം പ്രവൃത്തികളെ വധശിക്ഷയര്‍ഹിക്കുന്ന കുറ്റമായി പഴയനിയമം കണക്കാക്കിയിരുന്നു. "ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടു കൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണ്‌ ചെയ്യുന്നത്; അവരെ വധിക്കണം" (ലേവ്യര്‍ 20:13). ദൈവത്തിന്റെ ശിക്ഷാവിധിക്ക് സൊദോം ഗൊമോറോ ഇരയാകാന്‍ കാരണങ്ങളില്‍ ഒന്ന്‍ ഈ മ്ളേച്തയായിരിന്നുവെന്ന്‍ ഉത്പത്തി പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. പുതിയ നിയമത്തില്‍ പൗലോസ് അപ്പസ്തോലന്‍, സ്വവര്‍ഗ്ഗ ഭോഗികള്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്ന്‍ അസന്നിഗ്ദ്ധമായി പ്രസ്താവിക്കുന്നു. (cf: 1 കൊറി 6:9). പൗലോസ് ശ്ലീഹാ, റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ ഇത്തരം തിന്മകളെ വളരെ ഗൗരവമായി തന്നെ കാണുന്നു. "...അവരുടെ സ്ത്രീകള്‍ സ്വാഭാവിക ബന്ധങ്ങള്‍ക്കു പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടു. അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയില്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്കു ലഭിച്ചു." (റോമാ. 1:26-27). ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണന്ന് ദൈവകല്‍പനയുടെ അടിസ്ഥാനത്തിൽ പൗലോസ് ശ്ലീഹാ വിശ്വാസികള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്നു. (cf:റോമാ:1:32). സ്വവര്‍ഗ്ഗഭോഗ വാസനയുള്ളവരെ കത്തോലിക്കാ സഭ കലവറയില്ലാതെ സ്നേഹിക്കുന്നു. ആദരവോടും, സഹാനുഭൂതിയോടും, പരിഗണനയോടുംകൂടി അവരെ സ്വീകരിക്കുമ്പോഴും സ്വവര്‍ഗ്ഗ ഭോഗപരമായ എല്ലാ ബന്ധങ്ങളും, അവ ഏതു രൂപത്തിലുള്ളവയായാലും, മാരകമായ പാപമാണെന്നു കത്തോലിക്കാ സഭ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ദൈവവചനത്തില്‍ അധിഷ്ഠിതമായ ഈ പ്രഖ്യാപനത്തെ മാറ്റാന്‍ ഈ ലോകത്തിലെ നിയമങ്ങള്‍‍ക്കോ സഭയ്ക്കു പോലുമോ അധികാരമില്ല.
Image: /content_image/TitleNews/TitleNews-2017-06-12-12:38:51.jpg
Keywords: സ്വവര്‍
Content: 5152
Category: 6
Sub Category:
Heading: എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്? അത് യേശുവിൽ നിന്നും പഠിക്കുക
Content: "അവൻ ഒരിടത്തു പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ശിഷ്യന്മാരിലൊരുവൻ വന്നു പറഞ്ഞു: കർത്താവേ യോഹന്നാൻ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുക" (ലൂക്കാ 11:1) #{red->n->b->യേശു ഏകരക്ഷകൻ: ജൂൺ 04}# <br> എല്ലാ മതങ്ങളും മനുഷ്യനെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നുണ്ട്. എന്നാൽ ക്രൈസ്തവ വിശ്വാസത്തിൽ മാത്രമാണ് സാക്ഷാൽ ദൈവം തന്നെ മനുഷ്യനെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നതും, പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണെന്ന് മനുഷ്യനു കാണിച്ചുകൊടുക്കുന്നതും. യേശു വിവിധ സാഹചര്യങ്ങളിൽ പ്രാർത്ഥിച്ചിരുന്നത് ശിഷ്യന്മാർ ദർശിച്ചിരുന്നു. എങ്കിലും പ്രാർത്ഥനയെക്കുറിച്ചുള്ള അവരുടെ അറിവ് അപൂർണ്ണമായിരുന്നു. അതുകൊണ്ടാണ് അവരെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കാൻ അവർ യേശുവിനോട് ആവശ്യപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥന പഠിപ്പിച്ചുകൊണ്ട് എന്താണ് പ്രാർത്ഥിക്കേണ്ടത് എന്ന് യേശു ശിഷ്യന്മാരെ പഠിപ്പിക്കുന്നു. പിന്നീട്, എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്ന് അവിടുന്ന് ശുഷ്യന്മാരെ പഠിപ്പിക്കുന്നത് സുവിശേഷത്തിൽ പല ഭാഗങ്ങളിലായി നാം കാണുന്നു. പ്രാർത്ഥിക്കാൻ പഠിപ്പിക്കുക മാത്രമല്ല യേശു ചെയ്തത്, അവിടുന്ന് തന്റെ ജീവിതത്തിലൂടെ അത് കാണിച്ചുകൊടുക്കുകയും ചെയ്തു. ബാലനായ യേശു പ്രാർത്ഥിക്കാൻ പഠിച്ച വിവിധ മാർഗ്ഗങ്ങൾ, പ്രർത്ഥനയെക്കുറിച്ചുള്ള ആഴമായ അറിവിലേക്കു നമ്മെ നയിക്കും. തന്‍റെ കുടുംബത്തിലും സിനഗോഗിലും വച്ച് ബാലനായ യേശു പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു. ഒരേസമയം ദൈവവും മനുഷ്യനുമായ യേശു മറ്റു യഹൂദകുട്ടികളോടൊപ്പം തന്‍റെ ജനത്തിന്‍റെ- ഇസ്രായേല്‍ ജനത്തിന്‍റെ മതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനാസൂക്തങ്ങളുടെയും ഇടയില്‍ വളര്‍ന്നുവന്നു. എങ്കിലും, പഠനം വഴി നേടാനാവാത്ത ഒന്ന്‍ യേശുവിന്‍റെ ജീവിതത്തിലുണ്ടായിരുന്നു. സ്വര്‍ഗ്ഗത്തിലുള്ള തന്‍റെ പിതാവുമായുള്ള അഗാധവും അനന്യവുമായ ഐക്യമായിരുന്നു അത്. പന്ത്രണ്ടു വയസ്സുള്ള യേശുവിനെ സംബന്ധിച്ച് ദേവാലയത്തിലുണ്ടായ സംഭവം (ലൂക്കാ 2:41) ഈ സത്യം വെളിപ്പെടുത്തുന്നു. മറ്റെല്ലാ മനുഷ്യരേയും പോലെ, യേശു പരലോകത്തെ, വരാനുള്ള ലോകത്തെ, പ്രതീക്ഷിക്കുകയും അതിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഒരിക്കല്‍ മനുഷ്യർ യേശുവിനോടു പ്രാര്‍ത്ഥിക്കുമെന്നും അവിടത്തെ ദൈവമായി അംഗീകരിക്കുമെന്നും അവിടത്തെ കൃപയ്ക്കായി യാചിക്കുമെന്നും ഈ സന്ദര്‍ഭം വ്യക്തമാക്കുന്നു. മനുഷ്യാനായവതരിച്ചു നമ്മുടെയിടയില്‍ വാസമുറപ്പിച്ച വചനത്തിലൂടെയാണു പ്രാര്‍ത്ഥനയാകുന്ന നാടകം നമുക്കു പൂര്‍ണ്ണമായി വെളിപ്പെടുന്നത്. യേശുവിന്‍റെ സാക്ഷികള്‍ സുവിശേഷത്തില്‍ നമ്മോടു പ്രഘോഷിക്കുന്നവയിലൂടെ അവിടുത്തെ പ്രാര്‍ത്ഥനയെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നതിന്‍റെ അര്‍ത്ഥം കത്തിയെരിയുന്ന മുള്‍പ്പടര്‍പ്പിനെയെന്നപോലെ നാം പരിശുദ്ധനും കര്‍ത്താവുമായ യേശുവിനെ സമീപിക്കുന്നു എന്നതാണ്. ആദ്യംതന്നെ പ്രാര്‍ത്ഥനയില്‍ അവിടുത്തെ ധ്യാനവിഷയമാക്കുക, പിന്നീട് എങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് അവിടുന്ന് നമ്മെ പഠിപ്പിക്കുന്നത് ശ്രദ്ധിക്കുക, അവിടുന്ന് നമ്മുടെ പ്രാര്‍ത്ഥന എങ്ങനെ കേള്‍ക്കുന്നു എന്നു മനസ്സിലാക്കുന്നതിനു വേണ്ടിയാണത്. "കന്യാപുത്രനായിത്തീര്‍ന്ന ദൈവപുത്രന്‍ തന്‍റെ മനുഷ്യഹൃദയപ്രകാരം പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു. സര്‍വശക്തന്‍ ചെയ്ത എല്ലാ "വന്‍കാര്യങ്ങളും" സ്വഹൃദയത്തില്‍ കാത്തുസൂക്ഷിക്കുകയും അവയെപ്പറ്റി ധ്യാനിക്കുകയും ചെയ്ത തന്‍റെ അമ്മയില്‍ നിന്നാണ് ബാലനായ യേശു പ്രാര്‍ത്ഥനാ വചസ്സുകള്‍ പഠിച്ചത്. നസ്രത്തിലെ സിനഗോഗിലും, (ജറുസലേമിലെ) ദേവാലയത്തിലും തന്‍റെ ജനം ചൊല്ലിവന്ന പ്രാര്‍ത്ഥനയുടെ വാക്കുകളും താളങ്ങളുമുപയോഗിച്ച് പ്രാര്‍ത്ഥിക്കുവാന്‍ അവന്‍ അഭ്യസിച്ചു. "ഞാന്‍ എന്‍റെ പിതാവിന്‍റെ ഭവനത്തിലായിരിക്കണം" എന്നു പന്ത്രണ്ടാം വയസ്സില്‍ അവിടുന്ന് വെളിപ്പെടുത്താന്‍ കനിഞ്ഞതുപോലെ അന്യഥാ നിഗൂഢമായ വേറൊരു ഉറവിടവും അവിടുത്തെ പ്രാര്‍ത്ഥനയ്ക്കുണ്ടായിരുന്നു. ഇവിടെ സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ പ്രാര്‍ത്ഥനയുടെ പുതുമ വെളിപ്പെടുവാന്‍ ആരംഭിക്കുന്നു. പിതാവു സ്വന്തം മക്കളില്‍ നിന്നു പ്രതീക്ഷിക്കുന്ന പുത്രസഹജമായ പ്രാര്‍ത്ഥന ഇപ്പോഴിതാ തന്‍റെ ഏകജാതന്‍ അവിടുത്തെ മനുഷ്യസ്വഭാവത്തില്‍ മനുഷ്യരോടൊപ്പവും മനുഷ്യര്‍ക്കു വേണ്ടിയും ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നു" (CCC 2599) #{red->n->b->വിചിന്തനം}# <br> പ്രാർത്ഥനയെക്കുറിച്ച് നമ്മൾ എത്ര അറിവു നേടിയിട്ടുണ്ടങ്കിലും, നാം വ്യക്തിപരമായി ക്രിസ്തുവിനോട് ചോദിക്കുകയും അവിടുന്നു തന്നെ വ്യക്തിപരമായി നമ്മെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ പ്രാർത്ഥനയെക്കുറിച്ചുള്ള നമ്മുടെ അറിവു പൂർണ്ണമാവുകയുള്ളൂ. ഓരോ മനുഷ്യന്റെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. അതിനാൽ നാം പ്രാർത്ഥന ആരംഭിക്കുമ്പോൾ തന്നെ യേശുവിനോട് എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടതെന്നും എന്താണ് പ്രാർത്ഥിക്കേണ്ടതെന്നും ചോദിക്കണം. പിതാവുമായി ഒന്നായിരിക്കുന്ന അവിടുത്തേക്കുമാത്രമേ നമ്മുടെ ആവശ്യങ്ങളും നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികളും വ്യക്തമായി അറിയൂ. അപ്പോൾ അവിടുത്തെ ആത്മാവുതന്നെ നമ്മെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുകയും, നമ്മിലും നമുക്കുവേണ്ടിയും പ്രാർത്ഥിക്കുകയും ചെയ്യും. അപ്പോൾ മാത്രമേ ദൈവത്തിന്റെ തിരുഹിതം നമ്മിൽ പൂർത്തിയാവുകയുള്ളൂ. ▛ {{ ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-06-12-14:36:19.jpg
Keywords: യേശു,ക്രിസ്തു
Content: 5153
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പായുടെ ‘അമോരിസ് ലറ്റീഷ്യാ’ കത്തോലിക്കാ സഭാ പ്രബോധനങ്ങളുടെ തുടര്‍ച്ച : പോളണ്ടിലെ മെത്രാന്‍ സമിതി
Content: സാങ്കോപേൻ: വിവാഹമോചിതരുടേയും, പുനര്‍വിവാഹിതരുടേയും ദിവ്യകാരുണ്യ സീകരണത്തെക്കുറിച്ചുള്ള തിരുസഭാ നിലപാടിനെ, ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്തോലിക പ്രബോധനമായ ‘അമോറിസ് ലെറ്റീഷ’ യാതൊരുവിധത്തിലും ചോദ്യംചെയ്യുന്നില്ല എന്ന് പോളണ്ടിലെ മെത്രാന്‍ സമിതി. ഇക്കാര്യത്തില്‍ കാലാകാലങ്ങളായി തിരുസഭ പിന്തുടര്‍ന്നുവരുന്ന പ്രബോധനങ്ങളുടെ തുടര്‍ച്ചമാത്രമാണ് ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹികാഹ്വാനമെന്ന് മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു. കുടുംബങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ 2014-15 വർഷങ്ങളിൽ വിളിച്ചു കൂട്ടിയ സിനഡിനെ തുടർന്ന്, ഫ്രാൻസിസ് മാർപ്പാപ്പ പുറപ്പെടുവിച്ച ശ്ലൈഹികാഹ്വാനമാണ് (Apostolic Exhortation) അമോറിസ് ലെറ്റീഷ (Amoris Laetitia). ലത്തീൻ ഭാഷയിലുള്ള ഈ പേരിന് സ്നേഹത്തിന്റെ സന്തുഷ്ടി (Joy of Love) എന്നാണർത്ഥം. പോളണ്ടിലെ സാങ്കോപേനില്‍ വെച്ച് കഴിഞ്ഞയാഴ്ച കൂടിയ പ്ലീനറി യോഗത്തിന് ശേഷം പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് പോളണ്ടിലെ മെത്രാന്‍ സമിതി തങ്ങളുടെ അഭിപ്രായം അറിയിച്ചത്. കൗദാശികമല്ലാത്ത രീതിയിലൂടെയുള്ള പരസ്പര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന കത്തോലിക്കരായ ദമ്പതികള്‍ ശരിയായ അനുതാപവും, കൗദാശികമായ അനുരജ്ഞനവും നിറഞ്ഞ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രസ്താവനയില്‍ പറയുന്നു. ഇക്കാര്യത്തില്‍ തിരുസഭാ പ്രബോധനങ്ങളുടെ ഒരു തുടര്‍ച്ചയാണ് ഫ്രാന്‍സിസ് പാപ്പായുടെ ‘അമോരിസ് ലറ്റീഷ്യാ’ എന്നും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ശ്ലൈഹികാഹ്വാനമായ ‘ഫാമിലിയാരിസ് കൊണ്‍സോര്‍ഷ്യോ’യുമായി തികച്ചും ചേര്‍ന്നു പോകുന്നതാണ് ‘അമോറിസ് ലെറ്റീഷ’ എന്നും മെത്രാന്‍ സമിതി ചൂണ്ടിക്കാണിച്ചു. വിവാഹമോചിതരുടേയും, പുനര്‍വിവാഹിതരുടേയും കാര്യത്തില്‍ ഒരു പുതിയ സമീപനം സ്വീകരിക്കേണ്ടത് ആവശ്യമാണ്‌, സഭാജീവിതത്തില്‍ അവരേയും ഉള്‍പ്പെടുത്തുവാന്‍ സഭാ മക്കള്‍ ശ്രദ്ധിക്കണമെന്ന് പോളണ്ടിലെ മെത്രാന്‍ സമിതിയുടെ ഔദ്യോഗിക വക്താവായ ഫാ. പാവെല്‍ അന്‍ഡ്രിയാനിക്ക് പറഞ്ഞു. എന്നിരുന്നാലും അവരെ ദിവ്യകാരുണ്യം സ്വീകരിക്കുവാന്‍ അനുവദിച്ചുകൂടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Image: /content_image/TitleNews/TitleNews-2017-06-13-11:10:03.jpg
Keywords: പാപ്പാ
Content: 5154
Category: 1
Sub Category:
Heading: അഹിയാര രൂപതയിലെ വൈദികർക്ക് ഫ്രാൻസിസ് മാർപാപ്പയുടെ കർശന താക്കീത്
Content: അബുജ: നൈജീരിയയിലെ അഹിയാര രൂപതയിൽ നിയുക്തനായ ബിഷപ്പിനെ സ്വീകരിച്ച് അനുസരിക്കാത്ത പക്ഷം വൈദികരെ, അവരുടെ പദവികളിൽ നിന്നും പുറത്താക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ താക്കീത് നല്കി. നൈജീരിയൻ മെത്രാൻ സമിതി പ്രസിഡന്റ്, ആർച്ച് ബിഷപ്പ് ഇഗ്നേഷ്യസ് കയിഗാമയുടെ ബ്ലോഗിലാണ് ജൂൺ ഒൻപതിന് ഫ്രാൻസിസ് പാപ്പയുടെ ഇംഗ്ലീഷിൽ എഴുതിയ സന്ദേശം പ്രസിദ്ധീകരിച്ചത്. 2012-ൽ ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയാണ് പീറ്റർ എബിരെ ഒക്പലാകേയയെ അഹിയാര രൂപതയുടെ ബിഷപ്പായി നിയമിച്ചത്. എന്നാൽ തദ്ദേശീയനല്ലാത്ത ബിഷപ്പിനെ സ്വീകരിക്കുന്നതിൽ വൈദികർ വിമുഖത പ്രകടിപ്പിച്ചു. വൈദികരുടെ എതിർപ്പുമൂലം രൂപതയുടെ ചുമതല ഏറ്റെടുക്കുവാൻ അദ്ദേഹത്തിനു സാധിച്ചില്ല. ഈ പ്രതിസന്ധി, ചർച്ച ചെയ്യാൻ സഭാ നേതാക്കന്മാർ ജൂൺ എട്ടിന് ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ചിരുന്നു. രൂപതയിലെ സ്ഥിതിഗതികൾ സ്വീകാര്യമല്ല എന്നും യോജിച്ച നടപടിയെടുക്കാൻ മാർപ്പാപ്പയ്ക്ക് അധികാരമുണ്ടെന്നും വത്തിക്കാനിൽ നിന്ന് അറിയിച്ചു. ബ്ലോഗിലൂടെ പുറത്തുവന്ന, ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദേശം ജൂൺ പത്തിന്, വത്തിക്കാൻ പ്രസ്സ് ഓഫീസ് വാർത്തയിൽ പ്രസിദ്ധീകരിച്ചതായി അബു ജയിലെ കർദിനാൾ ജോൺ ഓലോറുൺ ഫെമി ഒനയികൻ പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-06-13-11:40:07.jpg
Keywords: മാർപ്പാപ്പ
Content: 5155
Category: 6
Sub Category:
Heading: സത്പ്രവൃത്തികള്‍ കൊണ്ട് മാത്രം ഒരാള്‍ക്ക് സ്വര്‍ഗം നേടാന്‍ കഴിയില്ല
Content: "ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല" (യോഹ 15:5) #{red->n->b->യേശു ഏകരക്ഷകൻ: മെയ് 29}# <br> സ്വർഗ്ഗം നേടാൻ സത്പ്രവൃത്തികള്‍ ചെയ്‌താൽ മതിയെന്നും അല്ലാതെ ദൈവത്തെ ആരാധിക്കേണ്ട ആവശ്യമില്ലെന്നും ഇന്ന് അനേകം മനുഷ്യർ കരുതുന്നു. ഈ ചിന്താഗതിയെ ബലപ്പെടുത്താൻ 'മറ്റുള്ളവരിൽ ദൈവത്തെ കാണണം, ദൈവം നമ്മുടെ ഹൃദയത്തിലാണ്, ദേവാലയങ്ങളിൽ ദൈവം വസിക്കുന്നില്ല' എന്നു തുടങ്ങി നിരവധി മനോഹര സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നതും നമുക്കു കാണാം. എന്നാൽ, മനുഷ്യന്റെ സത്പ്രവൃത്തികള്‍ കൊണ്ടോ, സ്വയം പരിശ്രമം കൊണ്ടോ മാത്രം അവന് സ്വര്‍ഗം നേടാൻ സാധിക്കുകയില്ല എന്ന വലിയ സത്യം നാം തീരിച്ചറിയണം. ദൈവത്തെ മാറ്റിനിറുത്തിക്കൊണ്ട് മനുഷ്യൻ ചെയ്യുന്ന സത്പ്രവൃത്തികള്‍ അവനെ സ്വയം കേന്ദ്രീകൃതനായ ഒരു വ്യക്തിയാക്കി മാറ്റുന്നു. അവന്റെ സത്പ്രവൃത്തികള്‍ ലോകം അംഗീകരിക്കണമെന്നും, മറ്റുള്ളവർ അവനെ നന്ദിയോടെ കാണണമെന്നും ക്രമേണ അവൻ ആഗ്രഹിക്കാൻ തുടങ്ങും. ഇത് അവനെ അഹങ്കാരത്തിലേക്കും, സഹായം കൈപ്പറ്റിയവരിൽ നിന്നും ഉണ്ടാകുന്ന അവഗണനകൾ അവനെ നിരാശയിലേക്കും ദുഖത്തിലേക്കും നയിക്കുന്നു. മനുഷ്യന്റെ സത്പ്രവൃത്തികള്‍ കൊണ്ട് സ്വർഗ്ഗരാജ്യം സ്വന്തമാക്കാൻ മനുഷ്യനു സാധിക്കുമെങ്കിൽ ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ആവശ്യമില്ലായിരുന്നു. ഈ ലോകത്തിൽ ഒരു മനുഷ്യനു വേണ്ട ഏറ്റവും സുപ്രധാനമായ അറിവ് 'യേശുക്രിസ്തുവിലൂടെ മാത്രമേ ഒരു മനുഷ്യനു സ്വർഗ്ഗരാജ്യം സ്വന്തമാക്കാൻ സാധിക്കൂ' എന്നതാണ്. ദൈവത്തിന്‍റെ മുന്‍പില്‍ നമുക്കുള്ള സകല യോഗ്യതകളുടെയും ഉറവിടം ക്രിസ്തുവിന്‍റെ സ്നേഹമാണ്. സജീവമായ ആ സ്നേഹത്തില്‍ നമ്മെ ക്രിസ്തുവിനോടു യോജിപ്പിക്കുന്നത് ദൈവത്തിന്റെ കൃപാവരമാണ്. ഈ കൃപാവരമാണ് ദൈവത്തിന്‍റെയും മനുഷ്യരുടെയും മുന്‍പില്‍ നമ്മുടെ പ്രവൃത്തികളുടെ യോഗ്യത ഉറപ്പാക്കുന്നത്. തങ്ങളുടെ യോഗ്യതകള്‍ എന്നത് കൃപാവരം മാത്രമാണെന്ന ഉറച്ച ബോധ്യം വിശുദ്ധര്‍ക്ക് എപ്പോഴും ഉണ്ടായിരുന്നു. "ഭൂമിയിലെ വിപ്രവാസത്തിനുശേഷം, പിതൃരാജ്യത്തു ചെന്ന് നിന്നെ ആസ്വദിക്കാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, സ്വര്‍‍ഗത്തിനുവേണ്ടി യോഗ്യതകള്‍ ശേഖരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിന്‍റെ സ്നേഹത്തിനു മാത്രം വേണ്ടി അധ്വാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... ഈ ജീവിതത്തിന്‍റെ സായാഹ്നത്തില്‍, ഞാന്‍ നിന്‍റെ മുന്‍പില്‍ ശൂന്യമായ കൈകളോടെ പ്രത്യക്ഷപ്പെടും. എന്തെന്നാല്‍ കര്‍ത്താവേ, എന്‍റെ പ്രവൃത്തികളെ പരിഗണിക്കണമെന്നു ഞാന്‍ നിന്നോടു ആവശ്യപ്പെടുന്നില്ല. ഞങ്ങളുടെ എല്ലാ നീതിയും നിന്‍റെ കണ്‍മുമ്പില്‍ കളങ്കമുള്ളതാണ്. അതുകൊണ്ട് നിന്‍റെ നീതിയാല്‍ പൊതിയപ്പെടാനും നിന്‍റെ സ്നേഹത്താല്‍ നിന്നെത്തന്നെ എന്നേക്കും സ്വന്തമാക്കാനും ഞാന്‍ ആശിക്കുന്നു" (ലിസ്യുവിലെ വിശുദ്ധ തെരേസ). #{red->n->b->വിചിന്തനം}# <br> ക്രിസ്തുവിനെ കൂടാതെ നമ്മുക്കു ഒന്നും ചെയ്യുവാൻ സാധ്യമല്ല. ഈ ഭൂമിയിൽ സത്പ്രവൃത്തികള്‍ ചെയ്യാൻ ദൈവം നമ്മോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അത് ദൈവത്തെ മാറ്റിനിറുത്തിക്കൊണ്ടുള്ള സത്പ്രവൃത്തികളല്ല. തന്റെ ഏകജാതനും ലോകരക്ഷകനുമായ യേശുവിനെ ഈ ഭൂമിയിലേക്കയച്ചുകൊണ്ട് അവനിൽ വിശ്വസിക്കുവാനും അവനെ ആരാധിക്കുവാനും ദൈവം മനുഷ്യനോട് ആവശ്യപ്പെടുന്നു. ഇപ്രകാരം ക്രിസ്തുവിനോട് ചേർന്നു നിൽക്കുന്ന ഒരു വ്യക്തിയിലേക്ക് അവിടുത്തെ അളവില്ലാത്ത സ്നേഹം ഒഴുകുവാൻ തുടങ്ങും. ഇപ്രകാരം ക്രിസ്തുവിന്റെ സ്നേഹത്താൽ നിറഞ്ഞ് നാം മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിലൂടെ അവിടുത്തെ സ്നേഹം മറ്റുള്ളവരിലേക്കും വ്യാപിക്കും. അങ്ങനെ നമ്മുടെ സത്പ്രവർത്തികൾ കണ്ട് അവർ സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തും. ഇപ്രകാരം ദൈവത്തിന്‍റെ കൃപാവരത്തോടുള്ള മനുഷ്യന്‍റെ സഹകരണത്തിലൂടെ മാത്രമേ ഒരുവന് സ്വർഗ്ഗരാജ്യം സ്വന്തമാക്കാൻ സാധിക്കൂ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-06-13-13:43:34.jpg
Keywords: യേശു,ക്രിസ്തു