category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇത് മാരകമായ പാപം: സ്കോട്ടിഷ് എപ്പിസ്കോപ്പൽ സഭയിൽ സ്വവർഗ്ഗ വിവാഹത്തിന് അനുമതി
Content'സ്വവര്‍ഗ്ഗഭോഗം മ്ലേച്ഛമായ പ്രവൃത്തി'യാണെന്ന് ദൈവവചനം നൽകുന്ന മുന്നറിയിപ്പിനെ അവഗണിച്ചുകൊണ്ട് സ്കോട്ടിഷ് എപ്പിസ്കോപ്പൽ സഭയ സ്വവർഗ്ഗ വിവാഹത്തിന് അനുമതി നൽകുന്നു. ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിക്കുകയും, വിവാഹ ബന്ധത്തിലൂടെ പുരുഷൻ സ്ത്രീയുമായി ചേരുകയും സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്ന് അവിടുന്ന് കൽപിക്കുകയും ചെയ്തു. അതിനാൽ വിവാഹം എന്നത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധമാണ്. വിവാഹത്തെ സംബന്ധിച്ച ദൈവത്തിന്റെ ഈ കൽപ്പന എക്കാലവും മാറ്റമില്ലാത്ത നിയമമാണ്. ഇതിനെതിരായിട്ടാണ് സ്‌കോട്ലണ്ടിലെ ആംഗ്ലിക്കൻ സഭാവിശ്വാസികൾക്ക്, 'സ്വവർഗ്ഗ വിവാഹങ്ങൾ കാർമ്മികന്റെ നേതൃത്വത്തിൽ ദേവലായത്തിൽ വച്ച് നടത്തുവാൻ' കാനോൻ നിയമ ഭേദഗതി എഡിബർഗ്ഗ് സിനഡ് യോഗത്തിൽ വച്ച് സഭ നടപ്പിലാക്കിയത്. യു.കെ ആംഗ്ലിക്കൻ വിശ്വാസികളുടെയിടയിൽ നിലവിൽ വരുന്ന 'ചരിത്രപരമായ വീഴ്ച'യാണ് സ്കോട്ടിഷ് എപ്പിസ്കോപ്പൽ സഭയുടേത്. ഈ വർഷം തന്നെ വിവാഹം നടത്താൻ സൗകര്യങ്ങൾ ഒരുങ്ങുമെന്ന് തീരുമാനത്തെ അനുകൂലിച്ച് ഫാ.ഡേവിഡ് ചില്ലിങ്ങ്വർത്ത് പറഞ്ഞു. എന്നാൽ ഇത് ക്രൈസ്തവ വിശ്വാസത്തിൽ നിന്നുള്ള വ്യതിചലനമാണെന്ന് ആർച്ച് ബിഷപ്പ് ജോസിയ ഐഡൊ ഫിയറോൻ പ്രതികരിച്ചു. സ്വവര്‍ഗ്ഗഭോഗം മ്ലേച്ഛമായ പ്രവൃത്തിയാണെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. "സ്ത്രീയോടെന്ന പോലെ പുരുഷനോടു കൂടെ നീ ശയിക്കരുത്. അത് മ്ലേച്ഛതയാകുന്നു" (ലേവ്യര്‍ 18:22). ഇത്തരം പ്രവൃത്തികളെ വധശിക്ഷയര്‍ഹിക്കുന്ന കുറ്റമായി പഴയനിയമം കണക്കാക്കിയിരുന്നു. "ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടു കൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണ്‌ ചെയ്യുന്നത്; അവരെ വധിക്കണം" (ലേവ്യര്‍ 20:13). ദൈവത്തിന്റെ ശിക്ഷാവിധിക്ക് സൊദോം ഗൊമോറോ ഇരയാകാന്‍ കാരണങ്ങളില്‍ ഒന്ന്‍ ഈ മ്ളേച്തയായിരിന്നുവെന്ന്‍ ഉത്പത്തി പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. പുതിയ നിയമത്തില്‍ പൗലോസ് അപ്പസ്തോലന്‍, സ്വവര്‍ഗ്ഗ ഭോഗികള്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്ന്‍ അസന്നിഗ്ദ്ധമായി പ്രസ്താവിക്കുന്നു. (cf: 1 കൊറി 6:9). പൗലോസ് ശ്ലീഹാ, റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ ഇത്തരം തിന്മകളെ വളരെ ഗൗരവമായി തന്നെ കാണുന്നു. "...അവരുടെ സ്ത്രീകള്‍ സ്വാഭാവിക ബന്ധങ്ങള്‍ക്കു പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടു. അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയില്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്കു ലഭിച്ചു." (റോമാ. 1:26-27). ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണന്ന് ദൈവകല്‍പനയുടെ അടിസ്ഥാനത്തിൽ പൗലോസ് ശ്ലീഹാ വിശ്വാസികള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്നു. (cf:റോമാ:1:32). സ്വവര്‍ഗ്ഗഭോഗ വാസനയുള്ളവരെ കത്തോലിക്കാ സഭ കലവറയില്ലാതെ സ്നേഹിക്കുന്നു. ആദരവോടും, സഹാനുഭൂതിയോടും, പരിഗണനയോടുംകൂടി അവരെ സ്വീകരിക്കുമ്പോഴും സ്വവര്‍ഗ്ഗ ഭോഗപരമായ എല്ലാ ബന്ധങ്ങളും, അവ ഏതു രൂപത്തിലുള്ളവയായാലും, മാരകമായ പാപമാണെന്നു കത്തോലിക്കാ സഭ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ദൈവവചനത്തില്‍ അധിഷ്ഠിതമായ ഈ പ്രഖ്യാപനത്തെ മാറ്റാന്‍ ഈ ലോകത്തിലെ നിയമങ്ങള്‍‍ക്കോ സഭയ്ക്കു പോലുമോ അധികാരമില്ല.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-06-12 13:00:00
Keywordsസ്വവര്‍
Created Date2017-06-12 16:46:22