Contents

Displaying 4841-4850 of 25098 results.
Content: 5125
Category: 1
Sub Category:
Heading: ക്രിസ്തുവിന് 'പിശാച്' എന്നു വിശേഷണം നല്‍കി ഗുജറാത്തിലെ പാഠപുസ്തകം
Content: അഹമ്മദാബാദ്: ഗുജറാത്തിലെ ഒന്‍പതാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ യേശുവിനെ 'പിശാച്' എന്ന്‍ വിശേഷിപ്പിച്ചത് വിവാദത്തില്‍. സ്‌റ്റേറ്റ് സിലബസില്‍ ഒന്‍പതാം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് വിവാദ പരാമര്‍ശം. 'ഭാരതീയ സംസ്‌കൃതി മേ ഗുരു ശിക്ഷ്യ സംബന്ധ്' (ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഗുരുശിക്ഷ്യ ബന്ധം) എന്ന പേരിലുള്ള പതിനാറാം പാഠത്തിലെ എഴുപതാം പേജിലാണ് ക്രിസ്തുവിനെ നിന്ദിച്ചു കൊണ്ടുള്ള പരാമര്‍ശം. പുസ്തകത്തിലെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. ഇക്കാര്യം ഒരുമാസം മുന്‍പേ സര്‍ക്കാരിനെ അറിയിച്ചിരുന്നതായി സംസ്ഥാനത്തെ ക്രൈസ്തവ സമൂഹം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് സ്‌റ്റേറ്റ് സ്‌കൂള്‍ ടെക്‌സ്റ്റ് ബുക്ക് (ജിഎസ്എസ്ടിബി )ബോര്‍ഡിനേ വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ ഗുജറാത്തിലെ വക്താവ് ഫാ.വിനായക് ജാധവ് രംഗത്തുണ്ട്. ഗുരുതരമായ ഈ തെറ്റ് ഒരു മാസം മുന്‍പേ സഭ ചൂണ്ടിക്കാട്ടിയിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. ഏറെ പ്രധാനപ്പെട്ട തെറ്റ് ബോര്‍ഡ് ചെയര്‍മാനേയും വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷനെയും അറിയിച്ചിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐക്യ ക്രൈസ്തവ ഫോറം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു മുമ്പാകെ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ടൈപ്പ് ചെയ്തപ്പോള്‍ സംഭവിച്ച പിഴവാണെന്നാണ് ടെക്സ്റ്റുബുക്ക് കമ്മറ്റി ചെയര്‍മാന്‍ നിഥിന്‍ പേഥനിയുടെ വാദം. ഹിന്ദിയില്‍ ഹൈവ എന്ന വാക്ക് ഹൈവാന്‍ എന്ന് ടൈപ്പ് ചെയ്തപ്പോള്‍ അര്‍ത്ഥം മാറിപ്പോയതാണെന്നാണ് വിശദീകരണം നല്കിയിരിക്കുന്നത്.
Image: /content_image/News/News-2017-06-09-08:26:04.jpg
Keywords: ഇന്ത്യ, ഭാരത
Content: 5126
Category: 1
Sub Category:
Heading: പോളണ്ടിനെ മാതാവിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചു: ചടങ്ങുകള്‍ നടന്നത്‌ പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍
Content: വാര്‍സോ: പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രസേജ് ഡൂഡാ, പ്രധാനമന്ത്രി ബിയാറ്റാ സിഡ്ലോ, ഗവണ്‍മെന്റ് പ്രതിനിധികള്‍, പാര്‍ലമെന്റംഗങ്ങള്‍, പ്രാദേശിക ഭരണസഭാ പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിത്യത്തില്‍ രാജ്യത്തെ മാതാവിന്റെ വിമല ഹൃദയത്തിനു സമര്‍പ്പിച്ചു. ജൂണ്‍ 6നു 'സാക്കോപ്പേനിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമാ' ദേവാലയത്തില്‍ വെച്ചായിരുന്നു സമര്‍പ്പണ ചടങ്ങുകള്‍ നടത്തിയത്. പോളണ്ടിലെ ബിഷപ്സ് കോണ്‍ഫ്രന്‍സിന്റെ പ്രസിഡന്റായ സ്റ്റാനിസ്ലോ ഗാഡെക്കി മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ പ്രത്യേക വിശുദ്ധ കുര്‍ബ്ബാന അര്‍പ്പണം നടന്നു. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം വിവാഹ ബന്ധത്തിന്റെ വിശുദ്ധി കാത്ത് സൂക്ഷിക്കുമെന്നും, ഗര്‍ഭാവസ്ഥയിലുള്ള ശിശുക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും, സദാചാരപരമായ അധപതനത്തെ തടയുമെന്നും പുരോഹിതരും, വിശ്വാസികളും ഒരുമിച്ച് പ്രതിജ്ഞ ചെയ്തു. വിവാഹത്തിന്റെ പവിത്രത, കുടുംബം, എല്ലാവര്‍ക്കും ജീവിക്കുവാനുള്ള അവകാശം, സ്ത്രീകളുടെ അന്തസ്സ് എന്നിവയെ കേന്ദ്രീകരിച്ചാണ് രാജ്യത്തെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചത്.സെപ്റ്റംബര്‍ 8-ന് രൂപതാ തലത്തിലും, ഇടവകാ തലത്തിലും പ്രത്യേകമായി സഭയെ മാതാവിന് സമര്‍പ്പിക്കുവാന്‍ പോളണ്ടിലെ സഭ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ യേശുവിനെ പോളണ്ടിന്റെ രാജാവായി പ്രഖ്യാപിച്ചിരിന്നു. ഈ ചടങ്ങിലും പോളണ്ട് പ്രസിഡന്റ് സന്നിഹിതനായിരുന്നു.
Image: /content_image/TitleNews/TitleNews-2017-06-09-09:01:50.jpg
Keywords: പോളണ്ട്, പോളണ്ടി
Content: 5127
Category: 6
Sub Category:
Heading: യേശുവിനെ വ്യക്തിപരമായി കണ്ടുമുട്ടാതെ ആർക്കും സുവിശേഷം പ്രഘോഷിക്കാൻ സാധ്യമല്ല
Content: "ജീവന്റെ നാഥനെ നിങ്ങള്‍ വധിച്ചു. എന്നാല്‍, ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു. അതിനു ഞങ്ങള്‍ സാക്ഷികളാണ്" (അപ്പ. 3: 15). #{red->n->b->യേശു ഏകരക്ഷകൻ: മെയ് 25}# <br> ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനുള്ള തീക്ഷ്ണത, ആരംഭം മുതലേ ആദ്യശിഷ്യന്‍മാരില്‍ ഉജ്ജ്വലിച്ചിരുന്നു. അവർ കാണുകയും കേള്‍ക്കുകയും നേരിട്ട് അനുഭവിച്ചറിയുകയും ചെയ്ത ക്രിസ്തുവിനെയാണ് അവർ പ്രഘോഷിച്ചത്. അതുകൊണ്ടാണ് സുവിശേഷത്തിനു വേണ്ടി ജീവൻ ത്യജിക്കുവാൻ പോലും അവർ തയ്യാറായത്. ആദിമ സഭയിലെ ക്രിസ്തുശിഷ്യന്മാരെ പോലെ ലോകരക്ഷകനായ യേശുവിനെ വ്യക്തിപരമായി കണ്ടുമുട്ടാതെ ആർക്കും അവിടുത്തെ ലോകത്തിനു കാണിച്ചുകൊടുക്കാൻ സാധ്യമല്ല. സുവിശേഷം പ്രഘോഷിക്കുവാൻ വിളിക്കപ്പെട്ടവർ ആദ്യമായി യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവിന്‍റെ ഔന്നത്യം തേടാന്‍ ശ്രമിക്കണം. ഇപ്രകാരം ക്രിസ്തുവിനെ നേടുന്നതിനും അവനില്‍ കാണപ്പെടുന്നതിനും വേണ്ടി സര്‍വ നഷ്ടങ്ങളും അവർ സഹിക്കണം. സുവിശേഷ പ്രഘോഷണം എന്നത് നേട്ടങ്ങൾ കൊയ്യുന്ന ഒരു ജോലിയല്ല; പലതും ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്നതും, ത്യാഗങ്ങൾ ഏറ്റെടുക്കേണ്ടതുമായ ഒരു പ്രവർത്തിയാണ്. സുവിശേഷ പ്രഘോഷകൻ ക്രിസ്തുവിനെയും, അവിടുത്തെ പുനരുത്ഥാനത്തിന്‍റെ ശക്തിയെയും അറിയുകയും അവിടുത്തെ സഹനങ്ങളില്‍ പങ്കുചേരുകയും, മരണത്തില്‍ അവിടുത്തോടു സദൃശനാവുകയും വേണം. എങ്കിൽ മാത്രമേ യേശു ഏകരക്ഷകനാണെന്നും, ലോകരക്ഷകനാണെന്നും പ്രഘോഷിക്കുവാനുള്ള ധൈര്യവും ജ്ഞാനവും അയാൾക്കു ലഭിക്കൂ. #{red->n->b->വിചിന്തനം}# <br> ക്രിസ്തുവിനെപ്പറ്റിയുള്ള സ്നേഹനിര്‍ഭരമായ ജ്ഞാനമാണ് അവിടുത്തെ പ്രഘോഷിക്കുവാനും, സദ്വാര്‍ത്ത അറിയിക്കുവാനും, യേശുക്രിസ്തുവിലുള്ള വിശ്വാസപ്രഖ്യാപനത്തിലേക്ക് മറ്റുള്ളവരെ നയിക്കുവാനുമുള്ള ആഗ്രഹം നമ്മില്‍ ജനിപ്പിക്കുന്നത്. ലോകം മുഴുവനിലുമുള്ള ധാരാളം വിശ്വാസികൾ ഈ ജ്ഞാനത്താൽ നിറയപ്പെടുവാനും; അങ്ങനെ 'യേശു ഏകരക്ഷകൻ' എന്ന് ലോകം മുഴുവനും പ്രഘോഷിക്കപ്പെടുവാനുമായി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/Meditation/Meditation-2017-06-09-12:53:21.JPG
Keywords: യേശു, ക്രിസ്തു
Content: 5128
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ സ്വത്തുവകകള്‍ പിടിച്ചടക്കുവാന്‍ കുര്‍ദ്ദിഷ് പോരാളികള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്
Content: ഇര്‍ബില്‍: വടക്കന്‍ ഇറാഖിലെ ക്രിസ്ത്യാനികളുടെ ഭൂമിയും സ്വത്തുവകകളും പിടിച്ചെടുത്ത് ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളെ കുര്‍ദ്ദിഷ് മേഖലകളാക്കി മാറ്റുവാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. മതസ്വാതന്ത്ര്യത്തിനായുള്ള യു‌എസ് അന്താരാഷ്ട കമ്മീഷന്‍ (USCIRF) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടികാണിച്ചിരിക്കുന്നത്. ‘കുര്‍ദ്ദിഷ് സൂര്യനാല്‍ കരിയുന്നവര്‍: വടക്കന്‍ ഇറാഖിലെ മതന്യൂനപക്ഷങ്ങളുടെ ഭയവും പ്രതീക്ഷകളും’ എന്ന തലക്കെട്ടോടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട അനേകം മതന്യൂനപക്ഷങ്ങള്‍ക്ക് അഭയകേന്ദ്രമായ മേഖലയില്‍ പോലും ക്രിസ്ത്യാനികളും മറ്റ് ന്യൂനപക്ഷങ്ങളും വിവേചനത്തിനും ആക്രമണങ്ങള്‍ക്കും വിധേയരായികൊണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. മത, വംശ ന്യൂനപക്ഷങ്ങള്‍ക്ക് സമൂഹവുമായി പൂര്‍ണ്ണമായി ഇഴുകിചേര്‍ന്ന് ജീവിക്കുവാന്‍ കഴിയാത്ത ഒരവസ്ഥയാണ് രാജ്യത്തു നിലനില്‍ക്കുന്നത്. നിയമങ്ങളും മറ്റും സുന്നി കുര്‍ദ്ദുകള്‍ അല്ലാത്തവര്‍ക്ക് മാത്രമേ ബാധകമാവുന്നുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദോഹുക് ഉള്‍പ്പെടെയുള്ള മേഖലകളിലും, നഹലാ പ്രദേശങ്ങളിലും ക്രിസ്ത്യാനികളുടെ പരിതാപകരമായ അവസ്ഥ ശരിവെക്കുന്ന രീതിയിലുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. സമീപവര്‍ഷങ്ങളില്‍ ഏതാണ്ട് 42-ഓളം അനധികൃത കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്ന് മേഖലകളില്‍ ക്രിസ്ത്യാനികള്‍ വെളിപ്പെടുത്തുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് ചെക്ക്പോസ്റ്റുകളില്‍ അടക്കം വിവേചനം നേരിടേണ്ടതായും വരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ‌എസ് ആക്രമണം മൂലം പലായനം ചെയ്ത ക്രൈസ്തവര്‍ തിരിച്ചുവരാതിരിക്കുന്നതിനായി അവരുടെ സ്വത്തുവകകള്‍ മനപ്പൂര്‍വ്വം നശിപ്പിക്കുന്നതായി നിരവധി സന്നദ്ധസംഘടനകളും, മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇര്‍ബില്‍, ദോഹക് എന്നീ മേഖലകളിലെ കുര്‍ദ്ദിഷ് ഭൂവുടമകള്‍ ക്രിസ്ത്യാനികളുടെ ഭൂമി തട്ടിയെടുക്കുന്നതായി ശ്രമം നടത്തിയിരിന്നുവെന്ന് വ്യാപക പരാതി ഉയര്‍ത്തിയിരിന്നു. തങ്ങളുടെ ഭൂമികള്‍ കുര്‍ദ്ദിഷ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും, ധനസമ്പാദനത്തിനും ഉപയോഗിക്കുന്നതായി ചില അസ്സീറിയന്‍ ക്രിസ്ത്യാനികളും പരാതിപ്പെട്ടിട്ടുണ്ട്. ഇത്തരം നടപടികള്‍ ക്രിസ്ത്യന്‍ മേഖലകളെ കുര്‍ദ്ദിഷ് മേഖലകളാക്കി മാറ്റുവാനുള്ള ഗൂഡപദ്ധതിയുടെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/TitleNews/TitleNews-2017-06-10-06:00:11.jpg
Keywords: ഇറാഖ
Content: 5129
Category: 18
Sub Category:
Heading: ദൈവശാസ്ത്രജ്ഞര്‍ അജഗണത്തിന്റെ സ്വരം ശ്രവിക്കാന്‍ തയാറാകണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: കൊ​​​ച്ചി: സ​​​ഭ​​​യി​​​ലെ ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രും അ​​​ജ​​​പാ​​​ല​​​ക​​​രും അ​​​ജ​​​ഗ​​​ണ​​​ങ്ങ​​​ളു​​​ടെ സ്വ​​​രം ശ്ര​​​വി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു സി​​​ബി​​​സി​​​ഐ ദൈ​​​വ​​​ശാ​​​സ്ത്ര ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ദൈ​​​വ​​​ശാ​​​സ്ത്ര​​​ഫോ​​​റ​​​ത്തി​​​ന്‍റെ അ​​​ർ​​​ധ​​​വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു സംസാരിക്കുകയായിരിന്നു ബിഷപ്പ്. ഓ​​​രോ വി​​​ശ്വാ​​​സി​​​യി​​​ലൂ​​​ടെ​​​യും സം​​​സാ​​​രി​​​ക്കു​​​ന്ന പ​​​രി​​​ശു​​​ദ്ധാ​​​ത്മാ​​​സ്വ​​​ര​​​ത്തി​​​ലാ​​​ണു സ​​​ഭ നേ​​​രി​​​ടു​​​ന്ന കാ​​​ലി​​​ക​​​പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ​​​ക്കു​​​ള്ള ഉ​​​ത്ത​​​രം തേ​​​ടേ​​​ണ്ട​​​തെ​​​ന്നും മാ​​​ർ ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് കൂട്ടിചേര്‍ത്തു. സി​​​ബി​​​സി​​​ഐ ദൈ​​​വ​​​ശാ​​​സ്ത്ര ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. സമ്മേളനത്തില്‍ "വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ വി​​​ചാ​​​ര​​​ങ്ങ​​​ൾ സ​​​ഭ​​​യു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ൽ" എ​​​ന്ന അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ദൈ​​​വ​​​ശാ​​​സ്ത്ര ക​​​മ്മീ​​​ഷ​​​ന്‍റെ പ്ര​​​ബോ​​​ധ​​​ന​​രേ​​​ഖ ച​​​ർ​​​ച്ച ചെ​​​യ്തു. സ​​​ഭ​​​യു​​​ടെ ദൈ​​​വ​​​ശാ​​​സ്ത്ര ക​​​മ്മീ​​​ഷ​​​ൻ എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ഫ്രാ​​​ൻ​​​സി​​​സ് പി​​​ട്ടാ​​​പ്പി​​​ള്ളി, റ​​​വ.​ ഡോ. ​​ഡെ​​​ന്നീ​​​സ് ക​​​ഴു​​​താ​​​ടി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Image: /content_image/India/India-2017-06-10-06:47:23.jpg
Keywords: മാര്‍ ജോസഫ്
Content: 5130
Category: 18
Sub Category:
Heading: വരാപ്പുഴ അതിരൂപതാ വിന്നേഴ്സ് മീറ്റ് നാളെ നടക്കും
Content: വ​രാ​പ്പു​ഴ: ഈ ​വ​ര്‍​ഷ​ത്തെ എ​സ്എ​സ്എ​ല്‍​സി പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ വ​രാ​പ്പു​ഴ അ​തി​രൂ​പ​തയിലെ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​ നാളെ ആദരിക്കും. അ​തി​രൂ​പ​ത വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​മാ​യ ന​വ​ദ​ര്‍​ശ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് എ​റ​ണാ​കു​ളം ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി​യി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ്പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എസ്‌എസ്‌എല്‍‌സി പ്ലസ് ടു പരീക്ഷയില്‍ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ അ​തി​രൂ​പ​ത​യി​ലെ സ്‌​കൂ​ളു​ക​ളെ​യും വി​വി​ധ കോ​ഴ്‌​സു​ക​ളി​ല്‍ റാ​ങ്കു​ക​ള്‍ നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ചടങ്ങില്‍ ആ​ദ​രി​ക്കും. ചടങ്ങില്‍ ഫാ. ​ജോ​സ​ഫ് പ​ടി​യാ​രം പ​റ​മ്പി​ല്‍, ന​വ​ദ​ര്‍​ശ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡെ​ന്നി മാ​ത്യു പെ​രി​ങ്ങാ​ട്ട്, ഫാ. ​ആ​ന്‍റ​ണി ബി​ബു, ഫാ.​ജോ​സ​ഫ് പ​ള്ളി​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.
Image: /content_image/India/India-2017-06-10-07:23:44.jpg
Keywords: വരാപ്പുഴ
Content: 5131
Category: 1
Sub Category:
Heading: ദളിത് വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനു സഹായവുമായി ഭാരതത്തിലെ മെത്രാൻ സമിതി
Content: ന്യൂഡൽഹി: നിർധനരായ ദളിത് പിന്നോക്ക വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് സഹായവുമായി കാത്തലിക്ക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ). ഐഎഎസ്, ഐപിഎസ്, ഐആർഎസ്, ഐഇസ് തുടങ്ങിയ ഉന്നത പരീക്ഷകളെഴുതാൻ തയാറെടുക്കുന്ന ക്രൈസ്തവ വിദ്യാർത്ഥികൾക്കാണ് പുസ്തകങ്ങളും മറ്റും വാങ്ങുന്നതിനായി പതിനായിരം രൂപ വരെ മെത്രാൻ സമിതി നല്‍കുക. മെത്രാൻ സമിതി ചെയർപേഴ്സൺ നിയോഗിക്കുന്ന, സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കുന്നവർക്ക് ധനസഹായം ലഭിക്കുമെന്ന്‍ സി‌ബി‌സി‌ഐ ദളിത് കമ്മീഷന്‍ സെക്രട്ടറി ഫാ. ദേവസഹായരാജ് പറഞ്ഞു. ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയൊടൊപ്പം രൂപതാ പിന്നോക്ക വിഭാഗ കമ്മീഷൻ സെക്രട്ടറിയുടെ ശുപാർശയോടെ ഫണ്ടിന് അപേക്ഷിക്കാം. മാമ്മോദീസ - കമ്മ്യൂണിറ്റി സർട്ടിഫിറ്റുകളും അപേക്ഷയോടൊപ്പം സമർപ്പിച്ച് ഏതെങ്കിലും പരിശീലന സെൻററുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
Image: /content_image/News/News-2017-06-10-08:16:43.jpg
Keywords: ദളിത്, സി‌ബി‌സി‌ഐ
Content: 5132
Category: 1
Sub Category:
Heading: ദേവാലയ സന്ദര്‍ശനം പരമാവധി ഒഴിവാക്കുക: ഈജിപ്തിലെ ക്രൈസ്തവര്‍ക്ക് ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം
Content: കെയ്റോ: ഐ‌എസ് ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഈജിപ്തിലെ ക്രിസ്ത്യാനികള്‍ തീര്‍ത്ഥാടനങ്ങളും, ദേവാലയാഘോഷങ്ങളും, ആശ്രമ സന്ദര്‍ശനങ്ങളും പരമാവധി കുറക്കണമെന്ന്‍ ആഭ്യന്തര മന്ത്രി മഗദി അബ്ദേല്‍ ഗഫാറിന്റെ നിര്‍ദ്ദേശം. ഭരണകൂടം കൈകൊണ്ടിരിക്കുന്ന കര്‍ശന സുരക്ഷാ വ്യവസ്ഥകളുടെ ഒരു ഭാഗമെന്ന നിലയിലാണ് അദ്ദേഹം നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുള്ളത്‌. രാജ്യത്ത് നില നില്‍ക്കുന്ന അടിയന്തിര സാഹചര്യത്തെ നേരിടുവാനായി ആരാധനാലയങ്ങളിലും, ദേവാലയങ്ങളിലും പ്രാര്‍ത്ഥനക്കും ആരാധനക്കുമായി ജനങ്ങള്‍ തടിച്ചു കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി ജൂണ്‍ 8 വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് മന്ത്രി ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഏതാനും മാസങ്ങളായി ഈജിപ്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിന്തുണയോടെ മതന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മഗദി അബ്ദേല്‍ ഗഫാര്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചക്കിടയില്‍ സുരക്ഷയുടെ കാര്യത്തില്‍ ദേവാലയങ്ങള്‍ക്കും, ആശ്രമങ്ങള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കണമെന്നു മന്ത്രി നിര്‍ദ്ദേശിച്ചതായാണ് സൂചന. തിരുകുടുംബത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുള്ള ഈജിപ്തിനെ ആഗോള തലത്തില്‍ ക്രൈസ്തവരുടെ ഇടയില്‍ ഒരു വലിയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുക എന്നതാണ് രാജ്യത്തെ വിനോദസഞ്ചാര വകുപ്പിന്റെ നയം. ആഭ്യന്തരമന്ത്രിയുടെ പുതിയ നിര്‍ദ്ദേശം ടൂറിസം മേഖലയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഈജിപ്തിലെ ടൂറിസം മേഖല.
Image: /content_image/TitleNews/TitleNews-2017-06-10-10:05:44.jpg
Keywords: ഈജി, ഐ‌എസ്
Content: 5133
Category: 4
Sub Category:
Heading: 'ഓം' എന്ന മന്ത്രം ക്രൈസ്തവ പ്രാർത്ഥനകളിൽ ഉപയോഗിക്കരുത്
Content: "ഓം" എന്ന മന്ത്രം ഉപയോഗിച്ചുള്ള പ്രാര്‍ത്ഥനകള്‍ ക്രൈസ്തവര്‍ക്ക് അനുവദനീയമോ? ഫാ. സൈജു തുരുത്തിയിലിന്‍റെ ക്രിസ്താനുഭവ യോഗ എന്ന പുസ്തകത്തിലെ പ്രാരംഭ പ്രാര്‍ത്ഥന ഓം മന്ത്രം ഉപയോഗിച്ചുള്ളതാണ്. അച്ഛന്‍ നടത്തുന്ന ക്രിസ്താനുഭവ യോഗാധ്യാനത്തില്‍ ഓം മന്ത്രം ഉപയോഗിച്ചുള്ള ഭജനകള്‍ ആലപിക്കുന്നുണ്ട്. "ഓം ക്രിസ്തായ നമ:" എന്നപേരില്‍ ഒരു ഓഡിയോ സി.ഡി.യും അച്ഛന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് ബൈബിളിലെ വെളിപാടിനോടും ക്രിസ്തീയ ദൈവശാസ്ത്രത്തോടും ചേര്‍ന്നുപോകുന്നതാണോ? അല്ലെന്ന് വ്യക്തമായ പഠനം, പൗരസ്ത്യ തിരുസംഘം നല്‍കിയിട്ടുണ്ട്. "Report on the state of Liturgical Reform in the Syro Malabar Church" എന്ന തലക്കെട്ടില്‍ 1980 ആഗസ്റ്റ് 12 ന് നല്‍കിയ പ്രമാണ രേഖയിലാണ് ഇതേക്കുറിച്ച് പ്രബോധനമുള്ളത്. സീറോമലബാര്‍ കുര്‍ബ്ബാനയുടെ ചരിത്ര പശ്ചാത്തലം എന്ന പുസ്തകത്തില്‍ റവ.ഡോ.തോമസ്‌ മണ്ണൂരാംപറമ്പില്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട് (Page 155-170)സ്കൂളുകളിലും മറ്റും യോഗ ചെയ്യുമ്പോള്‍ അതില്‍ ഓംകാരവും ഋഗ്വേദമന്ത്രങ്ങളും നമസ്കാരമുദ്രയും ഉണ്ടായിരിക്കണമെന്ന ആയുഷ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ നിര്‍ദ്ദേശം അസ്വീകാര്യമെന്നാണ് കെ.സി.ബി.സി. യുടെ നിലപാട് (ദീപിക, 19-05-2016, Page 13). എന്നാല്‍ ഇവയെല്ലാം ഒരു തടസ്സവുമില്ലാതെ ക്രിസ്താനുഭവ ധ്യാനത്തില്‍ ഉപയോഗിക്കുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യുന്നു. ബൈബിളും യോഗയും സമന്വയിപ്പിക്കുന്നതാണ് തന്‍റെ ധ്യാനമെന്ന് അദ്ദേഹം പറയുന്നു. ഇവയെ യോജിപ്പിലെത്തിക്കുക അസാധ്യമെന്ന് സഭ പറയുന്നു. #{red->none->b-> വെറും വ്യായാമമായി യോഗ ചെയ്യുന്നതില്‍ തെറ്റുണ്ടോ? ‍}# ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞ് അവസാനിപ്പിക്കാന്‍ കഴിയും വിധം ലളിതമല്ല ഈ വിഷയം. ചോദ്യം വ്യായാമം ചെയ്യുന്നത് തെറ്റാണോ എന്നായിരുന്നെങ്കില്‍ വളരെ എളുപ്പമാകുമായിരുന്നു: വ്യായാമം ചെയ്യുന്നത് തെറ്റല്ല. അത് രക്തോട്ടം വര്‍ദ്ധിപ്പിക്കാനും പേശികളെ ഉത്തേജിപ്പിക്കാനുമൊക്കെ നല്ലതാണ്. എന്നാല്‍ ഇവിടുത്തെ ചോദ്യമിതാണ്: ഞാന്‍ യോഗയെ ആത്മീയമായി കണക്കാക്കുന്നില്ല. ധ്യാനവും പ്രാര്‍ത്ഥനയുമൊന്നും നടത്തുന്നില്ല. അതിലെ വ്യായാമങ്ങള്‍ പരിശീലിക്കുന്നതേയുള്ളൂ. അതിലെന്താണ് കുഴപ്പം? ഈ ചോദ്യം പരിശുദ്ധാരൂപിയുടെ കൃപാപ്രകാശത്താല്‍ നിറഞ്ഞ് വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഇത്തരത്തിലുള്ള യോഗാപരിശീലനം, സത്യവിശ്വാസത്തിന് ക്ഷതമേല്‍പ്പിക്കാന്‍ സാധ്യത തുറക്കുമോ എന്നതാണ് നാം പരിഗണിക്കേണ്ടത്. അതായത്, നിരുപദ്രവവും മതനിരപേക്ഷവുമെന്നു കരുതി ആരംഭിച്ചിട്ട് ക്രിസ്തീയ വിശ്വാസത്തിന് മങ്ങലേല്‍പ്പിച്ച് വിശ്വാസവിരുദ്ധമായവയിലേയ്ക്ക് പോകാന്‍ യോഗയിലെ വ്യായാമ പരിശീലനം ഇടയാക്കുമോ എന്നതാണ് നാം പഠിക്കേണ്ടത്. നാലു കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പരിശോധിച്ചത്. 1. #{green->none->b-> യോഗയുടെ ഉപാസകരല്ലാതെ യോഗയെപ്പറ്റി താത്ത്വികമായി അറിവുള്ളവര്‍ ഇതേക്കുറിച്ച് എന്താണു പറയുന്നത്? ‍}#<br> 2. #{green->none->b-> യോഗയുടെ ഉപാസകര്‍ ഇതേക്കുറിച്ച് എന്തുപറയുന്നു? ‍}# <br> 3. #{green->none->b->ഒരിക്കല്‍ യോഗയുടെ ഉപാസകരായിട്ട് അത് ഉപേക്ഷിച്ചവര്‍ എന്തുപറയുന്നു? ‍}# <br> 4. #{green->none->b-> സഭാപ്രബോധനം എന്തു പറയുന്നു? ‍}# 1. #{blue->none->b->യോഗയെക്കുറിച്ച് താത്ത്വിക അറിവുമാത്രമുള്ളവന്‍ എന്തു പറയുന്നു? ‍}# ഈ ഗണത്തില്‍ പെടുന്നവര്‍ തന്നെ ഭിന്നാഭിപ്രായക്കാരാണ്. A) ഡോ. അഗസ്റ്റിന്‍ തോട്ടക്കര പറയുന്നത് എട്ടുഘട്ടങ്ങളുള്ള യോഗയിലെ പ്രാരംഭ ഘട്ടത്തില്‍പെടുന്നതാണ് യോഗാസനങ്ങള്‍. അതില്‍ ക്രിസ്തീയ വിശ്വാസ സത്യങ്ങള്‍ക്ക് വിരുദ്ധമായതൊന്നും അദ്ദേഹം കാണുന്നില്ലെന്നാണ്. B) Yoga the Truth Behind the Posture എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവായ ഡോ. ജോര്‍ജ്ജ് അലക്സാണ്ടര്‍ പറയുന്നത് യോഗയുടെ Spiritual aspects മാറ്റിനിര്‍ത്തി Physical Aspects മാത്രം സ്വാംശീകരിക്കാം എന്നത് അബദ്ധ ധാരണയാണെന്നാണ്. C) കര്‍ദ്ദിനാള്‍ Noberto Rivera Carrera മെക്സിക്കോ സിറ്റിയുടെ ആര്‍ച്ചുബിഷപ്പായിരിക്കുമ്പോള്‍ "ന്യൂ ഏജിനെതിരെ ജാഗ്രതയുള്ള ആഹ്വാനം" എന്ന പേരില്‍ നല്‍കിയ ഇടയലേഖനത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്: "പൗരസ്ത്യ ധ്യാനരീതികളുടെ പ്രചാരകര്‍ ഇവ ഉപകാരപ്രദമായ ടെക്നിക്കുകള്‍ മാത്രമാണെന്നും, അതില്‍ ക്രിസ്തീയതയ്ക്ക് നിരക്കാത്ത പ്രബോധനങ്ങളൊന്നുമില്ലെന്നും ആണയിട്ടു പറഞ്ഞാലും ശരി, ഈ ടെക്നിക്കുകള്‍ അതില്‍ തന്നെ ക്രിസ്ത്യാനിയെ സംബന്ധിച്ച് ഗുരുതരപോരായ്മകള്‍ ഉള്ളതാണ് അവയിലെ വ്യായാമങ്ങളും ആസനങ്ങളും മതപരമായ പ്രത്യേക ലക്ഷ്യത്തോടെ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ്. അവ അതില്‍തന്നെ ഉപാസകനെ വ്യക്തിയല്ലാത്ത പരാശക്തിയിലേയ്ക്ക് നയിക്കാനുള്ള പടികളാണ്. ഒരു ക്രിസ്തീയാന്തരീക്ഷത്തിലാണ് അവ നടപ്പാക്കുന്നത് എന്നുവന്നാല്‍ പോലും അവയുടെ നൈസര്‍ഗികമായ അര്‍ത്ഥം (Intrinisic Meaning) മാറ്റമില്ലാതെ തുടരുന്നു. (നമ്പര്‍ 33). 2. #{blue->none->b->യോഗയുടെ ഉപാസകര്‍ എന്തുപറയുന്നു? ‍}# A) ക്രിസ്താനുഭവ യോഗാധ്യാനം നടത്തുന്ന ഫാ.സൈജു തുരുത്തിയലിന്‍റെ വാക്കുകള്‍: "മനസ്സ് ദൈവവുമായി ഒന്നായിച്ചേരുന്ന പ്രക്രിയയാണ് യോഗ. കൈകളും കാലുകളും ഒടിച്ചുമടക്കികാണിക്കുന്ന കസര്‍ത്തല്ല യോഗ". "യോഗയെന്നാല്‍ വെറും വ്യായാമമല്ല. കസര്‍ത്ത് കളിയോ വിനോദമോ അല്ല. യോഗ എന്നത് ജീവിതമാണ്. ജീവിതത്തിന്‍റെ ആത്മീയതയാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ഉള്‍ച്ചേരലാണ് ഇത്. ഇതാണ് യോഗയുടെ ഏറ്റവും പ്രധാന ഗുണം. മനുഷ്യനെ ദിവ്യാവബോധത്തിലേയ്ക്ക് ഉയര്‍ത്തുകയാണ് യോഗയുടെ ലക്ഷ്യം." "തത്ത്വശാസ്ത്രപരമായ കാരണങ്ങളോടു കൂടിയ വിശാലമായ ഒരു ശിക്ഷണ പരിശീലന പദ്ധതിയാണ് യോഗ. യോഗ ഒരുവന്‍റെ സത്താപരമായ ആവശ്യങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു." B) യോഗയുടെ ഉപാസകനായ ഡോ.എസ്.പൈനാടത്ത് S.J.യുടെ വാക്കുകള്‍: "യോഗയെ ആരോഗ്യം നന്നാക്കാനും, വണ്ണം കുറയ്ക്കാനും, സൗന്ദര്യം കൂട്ടാനും ശരീരപേശികള്‍ക്ക് അയവുണ്ടാക്കാനും മനസ്സിനെ ശാന്തമാക്കാനും മറ്റും മാത്രം ഉപയോഗിച്ചു വരുന്നത് ഒരുതരം കച്ചവടവത്കരണം മാത്രമാണ്. പരമാര്‍ത്ഥത്തില്‍ യോഗ സമഗ്രമായ ഒരു ആധ്യാത്മിക ജീവിത ദര്‍ശനവും ജീവിത ശൈലിയുമാണ്. മതങ്ങള്‍ക്കുപരി ആധ്യാത്മികത തേടുന്ന ഏതൊരു മനുഷ്യനും - ഇതൊരു ക്രൈസ്തവനും സ്വീകരിക്കാവുന്ന സാധനാപഥമാണ് യോഗ". C) ഡോ. ചെറിയാന്‍ പുത്തന്‍പുര Yoga Spirituality എന്ന തന്‍റെ പുസ്തകത്തില്‍ പറയുന്നത് ഉദ്ധരിക്കാം: There is no asana which does not have a spiritual effect on the practitioner..... Every asana is a prayer. Every prayer is an offering. And every offering is a sacrifice. This is the spiritual essence or content of the practice of Asanas (പരിശീലിക്കുന്നവന്‍റെ മേല്‍ ആത്മീയഫലം ഉളവാക്കാത്ത ഒരു ആസനവുമില്ല... ഓരോ ആസനയും ഓരോ പ്രാര്‍ത്ഥനയാണ്. ഓരോ പ്രാര്‍ത്ഥനയും ഓരോ അര്‍പ്പണമാണ്, ഓരോ അര്‍പ്പണവും ഓരോ ബലിയാണ്. ഇതാണ് ആസനകള്‍ പരിശീലിക്കുന്നതിന്‍റെ പൊരുള്‍ അഥവാ ആധ്യാത്മിക സത്ത" (page 109-110). D) " A Christian trying to adapt these practices will likely disrupt their own christian beliefs". -Sannyasin Arumuga Swami in HINDUISM TODAY 3. #{blue->none->b-> ഒരിക്കല്‍ യോഗയുടെ ഉപാസകരായിട്ട് അത് ഉപേക്ഷിച്ചാല്‍ എന്തു പറയുന്നു? ‍}# ഇക്കാര്യം അറിയാന്‍ വായിച്ച രണ്ടു പുസ്തകങ്ങളാണ് രബീന്ദ്ര നാഥ്‌ ആര്‍ മഹാരാജിന്‍റെ "The Death of a Guru", , കാരില്‍ മാട്രീഷ്യാനയുടെ "Out of India" എന്നിവ. (ഇതുകൂടാതെ അനേകം ലേഖനങ്ങള്‍ വായിച്ചു, ഡോക്യുമെന്‍ററികള്‍ കണ്ടു, പ്രസംഗങ്ങള്‍ കേട്ടു.) A) രബീന്ദ്ര നാഥ്‌ ആര്‍ മഹാരാജ് ട്രിനിഡാഡില്‍ ജനിച്ച് വളര്‍ന്ന, നന്നേ ചെറുപ്പം മുതല്‍ യോഗ ചെയ്തിരുന്ന ബ്രാഹ്മണ പൂജാരിയായിരുന്നു. പിന്നീട് അദ്ദേഹം അതെല്ലാം ഉപേക്ഷിച്ച് മാമ്മോദീസ സ്വീകരിക്കുകയും ബില്ലി ഗ്രഹാമിന്‍റെ കൂടെ സുവിശേഷ വേല ചെയ്യുകയും ചെയ്തു. യോഗ, തന്നെ ആത്മനാശത്തിന്‍റെ വക്കിലെത്തിച്ചുവെന്നും അത് ദൈവികമേഖലയില്‍ നിന്നുള്ളതല്ലെന്നുമാണ് അദ്ദേഹം ശക്തമായി പറയുന്നത്. B) കാരില്‍ മട്രീഷ്യാന ബ്രിട്ടീഷ് ഇന്ത്യയില്‍ 1947 ല്‍ ജനിച്ച് പത്തൊമ്പതു വയസ്സുവരെ കല്‍ക്കട്ടയില്‍ വളര്‍ന്നയാളാണ്. ഇംഗ്ലണ്ടിലേയ്ക്ക് മടങ്ങിയ കാരില്‍ "ബീറ്റില്‍സ്" ഗായകസംഘത്തിന്‍റെ മാസ്മരിക സ്വാധീനം മൂലം ചലം അഴല ലേയ്ക്ക് ആകൃഷ്ടയായി. Altered State of Consciousness (പരിവര്‍ത്തിത ബോധാവസ്ഥ) ഉളവാക്കി ആത്മസാക്ഷാത്കാരം പ്രാപിക്കാന്‍ യോഗയുടെ ഉപാസകരായി; മയക്കുമരുന്നും പരീക്ഷിച്ചു. പിന്നീട് ഇതെല്ലാം ഉപേക്ഷിച്ച് യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച കാരില്‍ "Out of India" യില്‍ പറയുന്നത് ഉദ്ധരിക്കാം: "കൂടുതല്‍ ഉണര്‍വ്, ആയാസം ഇല്ലാതാക്കല്‍, കൂടുതല്‍ ശാന്തത, കൂടുതല്‍ ശക്തി, കൂടുതല്‍ ബുദ്ധി ശക്തി, ലൈംഗികശേഷി വര്‍ദ്ധിപ്പിക്കല്‍, ബലഹീനതകളുടെമേല്‍ നിയന്ത്രണം എന്നിങ്ങനെ യോഗയുടെ ഗുണഗണങ്ങളെക്കുറിച്ചുള്ള പരസ്യം കണ്ടാണ്‌ ഞാന്‍ യോഗയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടത്" (Page 71) "യോഗയിലെ വ്യായാമങ്ങള്‍ ശാരീരിക പരിശീലനം എന്ന മട്ടിലാണ് ആരംഭിച്ചതെങ്കിലും അറിയാതെതന്നെ സാവകാശത്തില്‍ ഹിന്ദു തത്ത്വചിന്തയേയും നിഗൂഢമായ ആത്മീയതയേയും ആശ്ലേഷിക്കാന്‍ ആരംഭിച്ചു.... അപ്പോള്‍ ലഭിച്ച അതീന്ദ്രിയാനുഭവങ്ങള്‍ യോഗയുടെയും ധ്യാനത്തിന്‍റെയും ആഴങ്ങളിലേക്ക് പോകാന്‍ പ്രേരണ നല്‍കി. മുമ്പ് മയക്കുമരുന്നു വഴി ഉണ്ടായ അതീന്ദ്രിയാനുഭവങ്ങള്‍ തന്നെ യോഗാധ്യാനം വഴിയും ഉണ്ടായി" (Page 73). 4. #{blue->none->b-> സഭാപ്രബോധനം എന്തുപറയുന്നു? ‍}# യുകാറ്റ് യോഗയെ നിഗൂഢവിദ്യകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യോഗ ക്രൈസ്തവ വിശ്വാസവുമായി ഒത്തുപോകുമോ എന്ന ചോദ്യത്തിന് "ഇല്ല" എന്ന ഉത്തരമാണ് യുകാറ്റ്-356 നല്‍കുന്നത്. തുടര്‍ന്ന്‍ പറയുന്നത് ഇങ്ങനെയാണ്: "പലരും ആരോഗ്യപരമായ കാരണങ്ങളാല്‍ "യോഗ" അഭ്യസിക്കുന്നു. ധ്യാന പദ്ധതിയില്‍ ചേരുന്നുമുണ്ട്. ചിലര്‍ നൃത്തപരിശീലന പദ്ധതിയില്‍ ചേരുന്നു. പുതിയ രീതിയില്‍ തങ്ങളുടെ ശരീരങ്ങള്‍ അനുഭവിക്കാന്‍ വേണ്ടിതന്നെ. ഈ സാങ്കേതിക വിദ്യ എപ്പോഴും ദോഷരഹിതമല്ല. പലപ്പോഴും ക്രിസ്തുമതത്തിന് അന്യമായ സിദ്ധാന്തങ്ങളിലേക്കുള്ള വാഹനങ്ങളാണവ. വിവേകമുള്ള ഒരു വ്യക്തിയും യുക്തി രഹിതമായ ലോകവീക്ഷണം പുലര്‍ത്തരുത്." Orationis Formas രേഖയില്‍ നമ്പര്‍ 27ല്‍ പറയുന്നു: "വേണ്ട രീതിയില്‍ ശാരീരിക ചേഷ്ടതകളെ മനസ്സിലാക്കിയില്ലെങ്കില്‍ അതു തന്നെ ഒരു വിഗ്രഹമായി മാറാം. അത് നമ്മുടെ ആത്മാവിനെ ദൈവത്തിലേക്ക് ഉയര്‍ത്തുന്നതിന് തടസ്സമാകും. ശാരീരിക ചെഷ്ഠയെ മുന്‍ നിര്‍ത്തി പ്രാര്‍ത്ഥനയെ നയിക്കരുത് വളരെ ബുദ്ധിമുട്ടേറിയതാണ്. അത് ശരീരത്തിന്‍റെ ഒരു ഭ്രമമായി അധ:പതിക്കുകയും എല്ലാ ശാരീരിക അനുഭവങ്ങളും ആത്മീയാനുഭവങ്ങളായി തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്." അതേ രേഖ നമ്പര്‍ 28ല്‍ പറയുന്നു: "ചില ശാരീരിക അനുഷ്ഠാനങ്ങള്‍ സ്വാഭാവികമായി ആത്മീയാനുഭവത്തോട് വളരെ സദൃശമായ ഉള്‍പ്രകാശവും സ്നേഹാനുഭവവും ശാന്തതയും ഉത്കണ്ഠയില്ലാത്ത അവസ്ഥയും മറ്റു സുഖകരമായ അവസ്ഥകളേയും നല്‍കുന്നതാണ്. ഒരുപക്ഷേ അവ ആത്മീയ സുസ്ഥിതി എന്നു തോന്നിയേക്കാവുന്ന പ്രകാശത്തിന്‍റേയും ഊഷ്മളതയുടേയും അനുഭവം നല്‍കിയേക്കാം. എന്നാല്‍ ഇവയെ പരിശുദ്ധാത്മാവിന്‍റെ ആധികാരികമായ ആശ്വസിപ്പിക്കലുകളാണ് എന്ന്‍ ധരിച്ചാല്‍ അത് ആത്മീയ ജീവിതത്തെക്കുറിച്ചുള്ള തെറ്റായ ബോധ്യങ്ങള്‍ സ്വീകരിക്കുകയാകും ചെയ്യുന്നത്." JCBWL 4-ല്‍ പറയുന്നു: "ക്രിസ്ത്യന്‍ വിശ്വാസത്തിന്‍റെ കാഴ്ചപ്പാടില്‍ മറ്റ് ഘടകങ്ങളെ നിരാകരിച്ചു കൊണ്ട് ന്യൂ ഏജ് മതാത്മകതയിലെ, കുറച്ച് ഘടകങ്ങളെ വേര്‍തിരിച്ച് അത് ക്രിസ്ത്യന്‍ വിശ്വാസത്തിന് സ്വീകാര്യമാക്കി തീര്‍ക്കുക അസാധ്യമാണ്." JCBWL 6.2 ല്‍ പറയുന്നു: "കിഴക്കിന്‍റെ ജ്ഞാനത്തില്‍ നിന്ന്‍ കടം എടുക്കുന്നതില്‍ ('borrowing') ഒരു ഉപദ്രവവും ഇല്ല എന്ന്‍ ധാരാളം ആളുകള്‍ ധരിച്ചുവെച്ചിരിക്കുന്നുണ്ട്. എന്നാല്‍ അതീന്ദ്രിയ ധ്യാനത്തിന്‍റെ ('Transcendental meditation (TM) ഉദാഹരണം, അറിയാതെ തന്നെ അവരെ തന്നെ മറ്റൊരു മതത്തിലേക്ക് (ഈ കാര്യത്തില്‍ ഹിന്ദുത്വത്തിലേക്ക്) സമര്‍പ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ക്രിസ്ത്യാനികള്‍ ജാഗ്രത പുലര്‍ത്തണം എന്ന പാഠം നല്‍കുന്നു". #{red->none->b-> പ്രായോഗിക പാഠം ‍}# സഭാപ്രബോധനങ്ങളുടെ മലയാള പരിഭാഷയായ "യേശുക്രിസ്തു ജീവജലത്തിന്‍റെ വാഹകന്‍" എന്ന പുസ്തകത്തിന്‍റെ അവതാരികയില്‍ അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് ഇങ്ങനെ എഴുതി: "ലോകം വെച്ചു നീട്ടുന്ന എല്ലാറ്റിനേയും കണ്ണുമടച്ച് ക്രിസ്തുവിശ്വാസി സ്വീകരിക്കാന്‍ പാടില്ല. ഏറ്റവും മഹത്തായ ക്രിസ്തീയ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ അവയെ നിര്‍ബന്ധമായും പരിശോധിക്കണമെന്ന് ഈ രേഖയില്‍ ആവശ്യപ്പെടുന്നുണ്ട്.... ഈ കാലഘട്ടത്തില്‍ ഒരു സാധാരണ ക്രിസ്തുവിശ്വാസിയുടെ മുന്നിലെ ചതിക്കുഴികള്‍ എന്തൊക്കെയാണ് എന്ന്‍ ഈ രേഖ വ്യക്തമായി കാണിച്ചുതരുന്നു." യോഗയുടെ ഉപാസകരായിരുന്നിട്ട് അതുപേക്ഷിച്ച് ക്രിസ്തീയ വിശ്വാസം സ്വീകരിച്ചവര്‍, നിരുപദ്രവമെന്നു കരുതി തുടങ്ങിയ യോഗാ പരിശീലനം തങ്ങളെ ചതിക്കുഴിയിലാക്കിയെന്ന്‍ മുന്നറിയിപ്പു തരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ തുടങ്ങുന്ന യോഗാ പരിശീലനം ക്രിസ്തുമതത്തിന് അന്യമായ മതങ്ങളിലേയ്ക്കുള്ള വാഹനമാകാമെന്ന് സഭ മുന്നറിയിപ്പ് തരുന്നു. ഏറെവര്‍ഷക്കാലത്തെ വൈദിക പരിശീലനം നേടി, ലോകത്തില്‍ ഏക രക്ഷകനായ യേശുക്രിസ്തുവിനെ പ്രഘോഷിക്കാന്‍ കത്തോലിക്കാ സഭയില്‍ വൈദികരായവര്‍ വരെ ആ ദൗത്യം മറന്ന് യോഗവഴി ദൈവൈക്യവും രക്ഷയും പ്രാപിക്കാമെന്നു പഠിപ്പിക്കുന്ന വിധത്തില്‍ ചതിക്കുഴിയില്‍പ്പെട്ടതിന്‍റെ ദൃഷ്ടാന്തം മുന്നില്‍ നില്‍ക്കുന്നു. ഇതില്‍ നിന്നെല്ലാം ഉരുത്തിരിഞ്ഞ്‌ ഞാന്‍ ഉള്‍ക്കൊണ്ട പാഠം ഇതാണ്: യോഗാ ഗുരുക്കന്മാര്‍ പരിചയപ്പെടുത്തുന്ന വ്യായാമങ്ങള്‍ ഒരുപക്ഷേ ശാരീരികമായി ഉപകാരപ്രദമാണെങ്കിലും, വിശ്വാസവിരുദ്ധമായവയിലേയ്ക്ക്‌ പോയി ആത്മരക്ഷ അപകടത്തിലാക്കാന്‍ സാധ്യതയുണ്ട് എന്നതുകൊണ്ട്, ആത്മപാലനത്തിനായി എനിക്ക് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നവരെ, യോഗയെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും അതില്‍ ചതിക്കുഴികളുണ്ടെന്നുമുളള സഭയുടെ മുന്നറിയിപ്പുകളെപ്പറ്റി അവബോധമുള്ളവരാക്കും. ശരീരത്തിന്‍റെ തല്‍ക്കാല ക്ഷേമത്തിനായി ആത്മാവിന്‍റെ നിത്യരക്ഷ അപകടത്തിലാക്കുന്ന ഒന്നിലേക്കും ആരെയും തള്ളിവിടുകയില്ല. (Acts 20:26-31) #{red->none->b-> ഉപസംഹാരം ‍}# യേശുക്രിസ്തു ജീവജലത്തിന്‍റെ വാഹകന്‍ എന്ന രേഖ പറയുന്നു: "വളരെയധികം സംഭവങ്ങളില്‍ കത്തോലിക്കാ ആത്മീയ കേന്ദ്രങ്ങള്‍, സഭയില്‍, ന്യൂ ഏജ് മതാത്മകത പ്രചരിപ്പിക്കുന്നതില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നതായി കാണാം. ആശയ കുഴപ്പങ്ങളും തെറ്റുകളും പ്രചരിപ്പിക്കുന്നത് തടയാന്‍ വേണ്ടി മാത്രമല്ല അതു വഴി ക്രിസ്തീയ ആത്മീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് അവയെ കാര്യക്ഷമമാക്കാന്‍ കൂടി ഇത് തീര്‍ച്ചയായും തിരുത്തപ്പെടേണ്ടതുണ്ട്. കത്തോലിക്കാ സാംസ്കാരിക കേന്ദ്രങ്ങള്‍ പ്രത്യേകിച്ചും കൂടുതല്‍ ഫലപ്രദമാകുന്നതിനു വേണ്ടി കൂടിയാണ്" (JCBWL 6.2). "നമ്മളെ വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുന്ന ദാനങ്ങളെ കുറിച്ച് നമുക്ക് അഭിമാനമുള്ളവരായിരിക്കാം. അതിനാല്‍ പ്രബലമായ സംസ്കാരങ്ങളില്‍ ഈ ദാനങ്ങളെ കുഴിച്ചുമൂടാനുള്ള സമ്മര്‍ദ്ദങ്ങളെ നമുക്ക് ചെറുക്കേണ്ടതായിട്ടുണ്ട്" എന്ന സഭയുടെ ആഹ്വാനത്തെ നമുക്ക് വിലമതിക്കാം. (JCBWL 6.2). കുറേ വൈദികരും സന്യസ്തരും, സത്യവിശ്വാസം പഠിപ്പിക്കാന്‍ സമര്‍പ്പിതരായിരുന്ന മറ്റുചിലരും അക്രൈസ്തവ ധ്യാനരീതികളും ടെക്നിക്കുകളും ആശ്ലേഷിക്കാന്‍ കാമിക്കുന്ന, വിശദീകരിക്കാന്‍ പറ്റാത്ത തരത്തിലുള്ള ആവേശം, കത്തോലിക്കാ വിശ്വാസികള്‍ക്ക് ഏറെ സംഭ്രമം ഉളവാക്കുന്ന കാര്യമാണെന്ന് തന്‍റെ ഇടയ ലേഖനത്തില്‍ കാര്‍ഡിനല്‍ കരേറ പറയുന്നു. ഇത്തരക്കാര്‍ വിശ്വാസികളെ വഴിതെറ്റിക്കാതിരിക്കാന്‍ ഏവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. യോഗപോലുള്ള ക്രിസ്ത്യേതര ധ്യാന സമ്പ്രദായങ്ങളെക്കുറിച്ച് പഠിക്കുന്നതിനും അവയുടെ സാധ്യതകളെക്കുറിച്ച് ആരായുന്നതിനും 1976-ല്‍ കല്‍ക്കട്ടയില്‍ കിഴക്കന്‍ രാജ്യങ്ങളിലെ ബിഷപ്പുമാര്‍ ഒരുമിച്ചുകൂടി. മദര്‍ തെരേസായേയും ക്ഷണിച്ചിരുന്നു. ഇവയെക്കുറിച്ച് മദര്‍ ഇങ്ങനെ പറഞ്ഞു: "പ്രാര്‍ത്ഥന വളരെ ലളിതവും എളുപ്പവുമാണ് നിങ്ങള്‍ അതിനെ സങ്കീര്‍ണ്ണമാക്കരുത്. പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കാന്‍ ശിഷ്യന്മാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഈശോ ശിഷ്യന്മാരെ ടെക്നിക്കുകളൊന്നും പഠിപ്പിച്ചില്ല. നാം ദൈവത്തോട്, പിതാവിനോട് കുഞ്ഞ് എന്നപോലെ സംസാരിക്കാന്‍ പഠിക്കണം." (ബിജു ഓഫ് ഇമ്മാകുലേറ്റ് മേരിയുടെ സ്നേഹത്തിന്‍റെ ദിവ്യരഹസ്യങ്ങള്‍ എന്ന പുസ്തകം, പേജ് 55). സഭയുടെ പ്രബോധനം ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കാം;"കൂദാശകള്‍, വിശിഷ്യാ മാമ്മോദീസായും ദിവ്യകാരുണ്യവുമാണ് ക്രിസ്ത്യാനിക്ക് ദൈവവുമായുള്ള ഐക്യത്തിലേയ്ക്ക് വരാനുള്ള യഥാര്‍ത്ഥ ആരംഭങ്ങളാകുന്നത്." (Orationis Formas) വസ്തുതകള്‍ ഇങ്ങനെയായിരിക്കെ ക്രിസ്താനുഭവ യോഗാധ്യാനം, പെസഹാനുഭവ യോഗാധ്യാനം എന്നൊക്കെയുള്ള പേരില്‍ ധ്യാനങ്ങള്‍ നടത്തുന്നവര്‍ ജീവജലത്തിന്‍റെ ഉറവയായ കര്‍ത്താവിനെ ഉപേക്ഷിച്ച് ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുന്നു എന്നുമാത്രമല്ല ശുദ്ധജലമെന്ന വ്യാജേന അജഗണത്തെ മലിനജലം കുടിപ്പിക്കുകയും ചെയ്യുന്നു എന്നത് നമ്മള്‍ ഗൗരവമായി പരിഗണിച്ച് ജാഗ്രത പുലര്‍ത്തണം. #{green->none->b-> (10-12-2016-ല്‍ പാലാരൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ അവതരിപ്പിച്ച പ്രബന്ധം) ‍}# {{ ഈ ലേഖനത്തിന്‍റെ ആദ്യഭാഗം- യോഗ സാര്‍വ്വത്രീകമാക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിയുക. വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5023 }} {{ ഈ ലേഖനത്തിന്‍റെ രണ്ടാം ഭാഗം- യോഗയെപ്പറ്റി കേരളസഭ വ്യഗ്രതപ്പെടേണ്ടതുണ്ടോ? വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5069 }}
Image: /content_image/Mirror/Mirror-2017-06-10-13:28:20.jpg
Keywords: യോഗയും, ദൈവാനുഭവം
Content: 5134
Category: 6
Sub Category:
Heading: ക്രിസ്തുവിന്‍റെ സമ്പത്തു മുഴുവന്‍ എല്ലാവര്‍ക്കും വേണ്ടിയാണ്; അതു സ്വന്തമാക്കുന്നവർ ഭാഗ്യവാൻമാർ
Content: "നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങള്‍ക്ക് അറിയാമല്ലോ. അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി - തന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍വേണ്ടിത്തന്നെ" ( 2 കോറി 8:9). #{red->n->b->യേശു ഏകരക്ഷകൻ: മെയ് 26}# <br> ക്രിസ്തുവിന്‍റെ സമ്പത്തു മുഴുവന്‍ എല്ലാവര്‍ക്കും വേണ്ടിയാണ്; അത് എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയാണ്. ക്രിസ്തു തനിക്കു വേണ്ടിയല്ല, പ്രത്യുത നമുക്കു വേണ്ടിയാണു തന്‍റെ ജീവിതം നയിച്ചത്. ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിക്കും ഈ സമ്പത്ത് സ്വന്തമാക്കാൻ സാധിക്കും. മനുഷ്യരായ നമുക്കും നമ്മുടെ രക്ഷയ്ക്കും വേണ്ടിയുള്ള അവിടുത്തെ മനുഷ്യാവതാരം മുതല്‍, നമ്മുടെ പാപങ്ങള്‍ക്കു വേണ്ടിയുള്ള അവിടുത്തെ മരണവും, നമ്മുടെ നീതീകരണത്തിനായുള്ള അവിടുത്തെ പുനരുത്ഥാനവും വരെ നമുക്കുവേണ്ടി അവിടുന്ന് ജീവിച്ചു. അവിടുന്ന് ഇപ്പോഴും പിതാവിന്‍റെ പക്കല്‍ നമുക്കുവേണ്ടി വാദിക്കുന്നവനാണ്. നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കാന്‍ അവിടുന്ന് എന്നും ജീവിക്കുന്നു. അവിടുന്നു, നമുക്കുവേണ്ടി ജീവിച്ചതും സഹിച്ചതുമെല്ലാം ദൈവത്തിന്‍റെ സന്നിധിയിലേക്കു സംവഹിച്ചുകൊണ്ട് എന്നും നമുക്കുവേണ്ടി ദൈവസന്നിധിയില്‍ നിലകൊള്ളുന്നു. തന്‍റെ ജീവിതം മുഴുവനിലും നമുക്കു മാതൃകയായി യേശു തന്നെത്തന്നെ അവതരിപ്പിക്കുന്നു. തന്‍റെ ശിഷ്യത്വം സ്വീകരിച്ച്, തന്നെ അനുഗമിക്കുവാന്‍ നമ്മെ ക്ഷണിക്കുന്ന പരിപൂര്‍ണ മനുഷ്യനാണ് അവിടുന്ന്. തന്‍റെ വിനയത്തിലൂടെ നമുക്ക് അനുകരിക്കാനായി ഒരു മാതൃക അവിടുന്നു നല്‍കിയിരിക്കുന്നു; തന്‍റെ പ്രാര്‍ത്ഥന വഴി, പ്രാര്‍ത്ഥിക്കുവാന്‍ അവിടുന്നു പ്രേരിപ്പിക്കുന്നു; തന്‍റെ ദാരിദ്ര്യജീവിതം വഴി, നമ്മുടെ ജീവിതമാര്‍ഗ്ഗത്തില്‍ നമുക്കു നേരിടേണ്ടിവരുന്ന ദൗര്‍ലഭ്യങ്ങളെയും പീഡനങ്ങളെയും സസന്തോഷം സ്വീകരിക്കുവാന്‍ അവിടുന്ന് നമ്മെ ആഹ്വാനം ചെയ്യുന്നു. മനുഷ്യാവതാരത്തിലൂടെ, ദൈവപുത്രന്‍ ഓരോ മനുഷ്യനുമായി വ്യക്തിപരമായി സംയോജിച്ചിരിക്കുന്നു. അവിടുത്തോടുകൂടി ഒന്നായിത്തീരാന്‍, നാം ക്ഷണിക്കപ്പെടുന്നു. ക്രിസ്തു തന്‍റെ ജീവിതത്തില്‍ അനുഭവിച്ചതെല്ലാം നാമും നമ്മുടെ ജീവിതത്തില്‍ അവിടുത്തോടൊത്ത് അനുഭവിക്കുവാന്‍ അവിടുന്നു നമ്മെ പ്രാപ്തരാക്കുന്നു; അതേ ജീവിതം അവിടുന്നു നമ്മില്‍ നയിക്കുകയും അങ്ങനെ അവിടുത്തെ സമ്പത്തിൽ നമ്മെ പങ്കുകാരാക്കുകയും ചെയ്യുന്നു. #{red->n->b->വിചിന്തനം}# <br> വഴിയും സത്യവും ജീവനുമായ ക്രിസ്തുവിൽ വിശ്വസിക്കുവാനും, പ്രവർത്തികളിലൂടെ അവിടുത്തെ അനുഗമിക്കുവാനും അങ്ങനെ അവിടുത്തെ സമ്പത്തിൽ പങ്കുചേരുവാനും അവിടുന്ന് ലോകം മുഴുവനെയും ക്ഷണിക്കുന്നു. എന്നാൽ അനേകർ ഈ ക്ഷണം നിരസിച്ചുകൊണ്ട് കണ്ണുതുറക്കാത്തതും മനുഷ്യനിർമ്മിതവുമായ 'ദൈവങ്ങൾക്കു' പിന്നാലെ അലയുന്നു. അവരെല്ലാവരും, ക്രിസ്തു മാത്രമാണ് ലോകരക്ഷകൻ എന്ന സത്യം തിരിച്ചറിയുന്നതിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-06-10-11:51:57.jpg
Keywords: യേശു, ക്രിസ്തു