Content | വരാപ്പുഴ: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷയില്‍ വരാപ്പുഴ അതിരൂപതയിലെ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ നാളെ ആദരിക്കും. അതിരൂപത വിദ്യാഭ്യാസ വിഭാഗമായ നവദര്‍ശന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് എറണാകുളം ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ നടക്കുന്ന പരിപാടി വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും.
എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ അതിരൂപതയിലെ സ്കൂളുകളെയും വിവിധ കോഴ്സുകളില്‍ റാങ്കുകള്‍ നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിക്കും. ചടങ്ങില്‍ ഫാ. ജോസഫ് പടിയാരം പറമ്പില്‍, നവദര്‍ശന്‍ ഡയറക്ടര്‍ ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട്, ഫാ. ആന്റണി ബിബു, ഫാ.ജോസഫ് പള്ളിപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. |