Contents

Displaying 4831-4840 of 25098 results.
Content: 5115
Category: 1
Sub Category:
Heading: കാമറൂൺ ബിഷപ്പിന്റെ മരണം: കൊലപാതകമെന്നു സൂചന
Content: യോൺഡേ: കാമറൂണിലെ ബാഫിയ രൂപത ബിഷപ്പ് ജീൻ മേരി ബെനോയിറ്റ് ബല്ലായുടെ മരണത്തില്‍ കൊലപാതക സാധ്യതകൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ശക്തമാക്കി. മെയ് 31 ന് കാണാതായ ബിഷപ്പിന്റെ മൃതശരീരം ജൂൺ രണ്ടിന് യോൺഡേയിലെ സനാഗ നദിയിലാണ് കണ്ടെത്തിയത്. പ്രഥമ നിരീക്ഷണത്തിൽ ബിഷപ്പ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് സ്ഥിരീകരിച്ചിരിന്നത്. ബിഷപ്പിന്റെ കാറിൽ നിന്നും താൻ താഴെ വെള്ളത്തിലുണ്ടെന്ന കുറിപ്പു ലഭിച്ചതിനാൽ പോലീസ് മരണം ആത്മഹത്യയായി അനുമാനിക്കുകയായിരിന്നു. എന്നാൽ കുറിപ്പ് ബിഷപ്പ് തന്നെ എഴുതിയതാണോ എന്ന സംശയമാണ് ഇപ്പോള്‍ അന്വേഷണത്തിന് വഴിതിരിവായിരിക്കുന്നത്. അതേ സമയം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങി മരിച്ചതിന്റെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. ശരീരത്തില്‍ കഠിനമായ മര്‍ദ്ദനമേറ്റതിന്‍റെ തെളിവുകളാണ് കൊലപാതക സൂചനകളിലേക്ക് വിരൽ ചൂണ്ടുന്നത്. വെള്ളത്തിൽ വീഴുന്നതിന് മുമ്പേ അദ്ദേഹം മരിച്ചതായാണ് റിപ്പോര്‍ട്ട്. ബോക്കോ ഹറാം ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളുടെ ഭീഷണി നിലനില്ക്കുന്ന കാമറൂണിൽ നൂറുകണക്കിന് സാധാരണക്കാരും പട്ടാളക്കാരും വധിക്കപ്പെട്ട സാഹചര്യത്തിലാണ് ബിഷപ്പിന്റെ മരണകാരണം ദുരൂഹമായാണ് തുടരുന്നത്. 2003 ഏപ്രിലില്‍ വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ് അദ്ദേഹത്തെ ബാഫിയ രൂപതയുടെ മെത്രാനായി നിയമിച്ചത്.
Image: /content_image/TitleNews/TitleNews-2017-06-08-09:07:52.jpg
Keywords: ആഫ്രിക്ക
Content: 5116
Category: 1
Sub Category:
Heading: കേരള സഭയിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനി സിസ്റ്റര്‍ മേരി ക്രിസോസ്തം അന്തരിച്ചു
Content: കാഞ്ഞിരപ്പള്ളി: കേരള സഭയിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനി സിസ്റ്റര്‍ മേരി ക്രിസോസ്തം എസ്‌എ‌ബി‌എസ് അന്തരിച്ചു. നൂറ്റിയഞ്ച് വയസ്സായിരിന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി പൊന്‍കുന്നം ആരാധനാമഠത്തില്‍ കഴിഞ്ഞിരിന്ന സി. മേരി ക്രിസോസ്തം ഏതാനും ആഴ്ചകളായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇന്ന് (ജൂണ്‍ 8) രാവിലെ ആയിരുന്നു അന്ത്യം. നെല്ലയ്ക്കൽ കുടുംബാംഗമാണ്. 1913 ഫെബ്രുവരി ഒന്നാം തിയതിയാണ് മേരി ക്രിസോസ്തം ജനിച്ചത്. ഏഴാംക്ലാസ് വരെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മേരി ക്രിസോസ്തം ഇരുപത് വയസ്സിലാണ് ആരാധനാമഠത്തില്‍ ചേരുന്നത്. അക്കാലത്ത് ചങ്ങനാശ്ശേരി രൂപതയുടെ കീഴിലായിരുന്ന ഇന്നത്തെ ഇടുക്കി, കാഞ്ഞിരപ്പള്ളി, പാലാ തുടങ്ങിയ രൂപതകളിലെ വിവിധ സന്യാസഭവനങ്ങളില്‍ സി. മേരി ക്രിസോസ്തം സേവനം ചെയ്തിരിന്നു. കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നാളെ (വെള്ളി) രണ്ടുമണിയോടെ കാഞ്ഞിരപ്പള്ളി ആരാധനാ സന്യാസിനി സമൂഹത്തിന്റെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മൃതസംസ്‌കാരശുശ്രൂഷ, ശനിയാഴ്ച (ജൂണ്‍ 10) ഉച്ചയ്ക്ക് 12ന് പൊന്‍കുന്നം ദേവാലയത്തില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് മൃതസംസ്കാര ശുശ്രൂഷകള്‍ നടക്കുക.
Image: /content_image/News/News-2017-06-08-09:55:36.jpg
Keywords: കന്യാസ്
Content: 5117
Category: 1
Sub Category:
Heading: ഭൂഗര്‍ഭക്കല്ലറയില്‍ നിന്നും 1600 വര്‍ഷത്തോളം പഴക്കമുള്ള ബൈബിള്‍ ചുവര്‍ചിത്രങ്ങള്‍ കണ്ടെത്തി
Content: ഇറ്റലി: റോമിലെ ഏറ്റവും പഴക്കമേറിയ സെന്റ്‌ ഡോമീറ്റില്ല ഭൂഗര്‍ഭ കല്ലറകളില്‍ നിന്നും 1600-ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള ബൈബിള്‍ ചുവര്‍ചിത്രങ്ങള്‍ കണ്ടെത്തി. പൊടിയും എണ്ണ വിളക്കുകളില്‍ നിന്നുള്ള പുകകൊണ്ടുള്ള കരിയും അടങ്ങിയ പാളികള്‍ക്കിടയില്‍ മറഞ്ഞു കിടന്നിരുന്ന ചുവര്‍ ചിത്രങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ പൊടിയും, അഴുക്കും, കരിയും പുരാവസ്തുഗവേഷകര്‍ നീക്കിയത്. ബൈബിള്‍ ആസ്പദമാക്കിയുള്ള ആളുകളും സംഭവങ്ങളുമാണ് ചുവര്‍ ചിത്രങ്ങളിലെ പ്രതിപാദ്യം. പുരാതന റോമില്‍ ധാന്യകച്ചവടം ചെയ്തിരുന്ന സമ്പന്നരായ കച്ചവടക്കാരുടേതെന്ന് കരുതപ്പെടുന്ന കല്ലറകളുടെ മുകള്‍ത്തട്ടിനേയാണ് ബഹുവര്‍ണ്ണങ്ങളിലുള്ള ഈ ചിത്രങ്ങള്‍ അലങ്കരിച്ചിരിക്കുന്നത്. മെഡിറ്ററേനിയന്‍ ഭാഗങ്ങളില്‍ നിന്നും റോമിലേക്ക് വഞ്ചികളില്‍ ധാന്യങ്ങള്‍ എത്തിച്ചിരുന്നതും ഈ ചിത്രങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. മുകള്‍ത്തട്ടില്‍ വരച്ചിട്ടുള്ള ഒരു ചിത്രത്തില്‍ സമീപത്ത് രണ്ട് ആളുകള്‍ക്കൊപ്പം സിംഹാസനത്തിലിരിക്കുന്ന യേശുവിനേയാണ് ചിത്രീകരിച്ചിരിക്കുന്നത്. സമീപത്തിരിക്കുന്നവര്‍ വിശുദ്ധന്‍മാരായ പത്രോസും, പൗലോസോ അല്ലെങ്കില്‍ വിശുദ്ധ നേരിയൂസും വിശുദ്ധ ആക്കെല്ലിയൂസുമായിരിക്കാമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. പഴയ നിയമത്തിലെ നോഹയേയും മോശയേയും നോഹയുടെ പെട്ടകവും ചിത്രങ്ങളില്‍ ഉണ്ട്. കൂടാതെ മരണാന്തര ജീവിതത്തിന്റെ അടയാളമായി വിഗ്രഹാരാധകര്‍ കരുതിവരുന്ന മയിലിന്റെ ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു. ആട്ടിടയനായ ക്രിസ്തുവും പ്രതിപാദ്യവിഷയമാണ്. പുരാതനകാലത്തെ സമ്പന്നരായ റോമന്‍ ഉദ്യോഗസ്ഥര്‍ എപ്രകാരമാണ് തങ്ങളുടെ പ്രാകൃത വിശ്വാസങ്ങള്‍ ഉപേക്ഷിച്ച് ക്രിസ്തുമതത്തിലേക്ക് വന്നത് എന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ചുവര്‍ ചിത്രങ്ങളെന്ന് നവീകരണപദ്ധതിയുടെ ഇന്‍ചാര്‍ജ്ജായ ബാര്‍ബറ മാസി അഭിപ്രായപ്പെട്ടു. ഏതാണ്ട് പത്ത് മൈലുകളോളം പരന്നു കിടക്കുന്ന സെന്റ്‌ ഡോമീറ്റില്ല ഭൂഗര്‍ഭ കല്ലറകള്‍ നാല് നിലകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ ഭൂഗര്‍ഭ ബസിലിക്കയും ഇടനാഴികളും, അറകളും കല്ലറകളും ഉള്‍പ്പെടുന്നു. ഏതാണ്ട് 1,50,000-ത്തോളം ക്രിസ്ത്യാനികളേയും, രക്തസാക്ഷികളേയും ഇതില്‍ അടക്കിയിട്ടുള്ളതായി കരുതപ്പെടുന്നു. വര്‍ഷംതോറും ആയിരകണക്കിന് വിനോദസഞ്ചാരികളാണ് ഭൂഗര്‍ഭകല്ലറകള്‍ സന്ദര്‍ശിക്കുന്നത്. വത്തിക്കാന്റെ സഹായത്തോട് കൂടി ഏഴ് വര്‍ഷം നീണ്ടുനില്‍ക്കുന്ന നവീകരണ പരിപാടികള്‍ ഈ കല്ലറകളില്‍ നടന്നു വരികയാണ്. 'ഭൂഗര്‍ഭ കല്ലറകളുടെ ക്രിസ്റ്റഫര്‍ കൊളംബസ്' എന്നറിയപ്പെടുന്ന പതിനാറാം നൂറ്റാണ്ടിലെ പുരാവസ്തുഗവേഷകനായ അന്റോണിയോ ബോസിയോ ആണ് ഈ ഭൂഗര്‍ഭ സെമിത്തേരി കണ്ടെത്തിയത്. മിക്ക ചുവര്‍ ചിത്രങ്ങളിലും അദ്ദേഹം തന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ശ്രദ്ധേയമാണ്. മത പരിവര്‍ത്തനത്തിന്റെ നാള്‍വഴികളേയാണ് ഈ ചിത്രങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്ന് വത്തിക്കാന്‍ പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ തലവനായ കര്‍ദ്ദിനാള്‍ ജിയാന്‍ ഫ്രാങ്കോ റവാസി പറഞ്ഞു. ജൂണ്‍ മാസം തന്നെ ഭൂഗര്‍ഭ കല്ലറകളില്‍ ഒരു പുതിയ മ്യൂസിയം തുറക്കുവാനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/TitleNews/TitleNews-2017-06-08-11:18:28.jpg
Keywords: പുരാതന, ആദിമ
Content: 5118
Category: 19
Sub Category:
Heading: ബ്രിട്ടണില്‍ ഒരു സീറോമലബാര്‍ രൂപതയുടെ ആവശ്യമുണ്ടോ?
Content: ബ്രിട്ടണില്‍ ഒരു സീറോമലബാര്‍ രൂപതയുടെ ആവശ്യമുണ്ടോ? ഈ ചോദ്യം മറ്റുപലരെയും പോലെ ഈ ലേഖകന്റെ മനസ്സിനെയും അലട്ടിയിരുന്നു. സീറോമലബാര്‍ കുര്‍ബ്ബാനയും ലത്തീന്‍ കുര്‍ബ്ബാനയും ഒന്നുതന്നെയല്ലേ? പിന്നെ എന്തിനാണ് സീറോമലബാര്‍ കുര്‍ബ്ബാന ഇംഗ്ലീഷിലാക്കി ചൊല്ലുന്നത്? ഇങ്ങനെ തുടങ്ങുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം അന്വേഷിച്ചു നടക്കുന്ന അവസരത്തിലാണ് ഇംഗ്ലണ്ടിലെ പ്രമുഖമായ ഒരു കത്തോലിക്കാ ഹൈസ്ക്കൂളിലെ Religious Education (RE) അദ്ധ്യാപികയുമായി സംസാരിക്കാന്‍ ഇടയായത്. ആഴമായ കത്തോലിക്കാ വിശ്വാസത്തില്‍ ജീവിക്കുകയും വി.ഗ്രന്ഥവും ദൈവശാസ്ത്രവും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന ആ അദ്ധ്യാപിക ഇപ്രകാരം പറഞ്ഞു: "ഞാന്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമ്പോള്‍ എന്‍റെ വിശ്വാസം കുറഞ്ഞുപോകുന്നു. കാരണം ഈ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ 'വിശ്വാസ രാഹിത്യം' എന്നിലേക്കു പടരുന്നു. അങ്ങനെ എന്‍റെ വിശ്വാസം ക്ഷയിക്കുന്നു. അതിന് ഒരു പരിഹാരമാണ് കേരളത്തില്‍ നിന്നും ഇവിടെയെത്തിയിരിക്കുന്ന വിശ്വാസികളുടെ മക്കള്‍. ആ കുട്ടികളുടെ വിശ്വാസം എന്‍റെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നു. അവരിലേക്കു നോക്കുമ്പോള്‍, അവരുടെ വിശ്വാസം കാണുമ്പോള്‍ വിശ്വാസ ജീവിതത്തില്‍ മുന്നോട്ടു പോകുവാന്‍ എനിക്ക് ബലം നല്‍കുന്നു." ബ്രിട്ടീഷുകാരിയായ ഈ അദ്ധ്യാപികയുടെ അഭിപ്രായം സീറോമലബാര്‍ രൂപതക്കെതിരേ ശബ്ദമുയര്‍ത്തുന്ന ഓരോ വിശ്വാസികളും ആഴത്തില്‍ ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ട ഒരു വസ്തുതയാണ്. ഈ അദ്ധ്യാപികയുടെ മുന്‍പില്‍ രണ്ടുതരം വിദ്യാര്‍ത്ഥികളുണ്ട്. ഒന്നാമതായി ഭൂരിഭാഗം വരുന്ന, മാമ്മോദീസ സ്വീകരിച്ചവരും എന്നാൽ വിശ്വാസമില്ലാത്തവരുമായ കുട്ടികള്‍, രണ്ടാമതായി ആഴമായ ക്രൈസ്തവ വിശ്വാസമുള്ള സീറോമലബാര്‍ സഭാവിശ്വാസികളുടെ മക്കള്‍. ഈ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ അനുപാതത്തില്‍ 98 ശതമാനവും അവിശ്വാസികളായ കുട്ടികളും, വെറും രണ്ടു ശതമാനം മാത്രം കുട്ടികൾ വിശ്വാസികളുമാണ്. ഈ 98 ശതമാനം വരുന്ന അവിശ്വാസികളായ കുട്ടികള്‍ ഈ അദ്ധ്യാപികയുടെ വിശ്വാസത്തെ ക്ഷയിപ്പിക്കുമ്പോള്‍ വെറും 2 ശതമാനം വരുന്ന കുട്ടികള്‍ ഈ അദ്ധ്യാപികയുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നുവെങ്കില്‍ ഇത് വലിയൊരു ദൈവിക പദ്ധതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്ന സത്യം നാം ഒരിക്കലും മറന്നു കൂടാ. #{red->n->b->ബ്രിട്ടണില്‍ 'ഭൂമിയുടെ ഉപ്പ്' ആകുവാന്‍ വിളിക്കപ്പെട്ട മലയാളി വിശ്വാസികള്‍}# <br> കര്‍ത്താവായ യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു: "നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്". ഈ ദൗത്യം തന്നെയാണ് മലയാളികളായ വിശ്വാസികൾക്കുള്ളത്. വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന യൂറോപ്പില്‍ ഉപ്പായി മാറുവാന്‍, വിശ്വാസത്തിന്‍റെ പുത്തന്‍ വസന്തകാലത്തിന് തുടക്കം കുറിക്കുവാനാണ് കേരളത്തില്‍ നിന്നും വിശ്വാസികളെ ദൈവം ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത്. മുകളില്‍ വിവരിച്ച സ്കൂളിലെ അവസ്ഥയില്‍ വെറും രണ്ടു ശതമാനം വരുന്ന വിശ്വാസികളായ വിദ്യാര്‍ത്ഥികള്‍ ആ സ്കൂളിലെ ഉപ്പാണ്. അവര്‍ക്ക് തങ്ങളുടെ അദ്ധ്യാപികയുടെ പോലും വിശ്വാസത്തെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു. ഇന്ന് ബ്രിട്ടണില്‍ സ്ഥിരതാമസമാക്കിയ വലിയൊരു ശതമാനം സീറോമലബാര്‍ വിശ്വാസികളുടെയും ധാരണ അവരെ ജോലിക്കുവേണ്ടിയാണ് ഇവിടേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത് എന്നാണ്. ജോലിയും സമ്പത്തും മനുഷ്യജീവിതത്തില്‍ ആവശ്യമായ ഘടകങ്ങള്‍ തന്നെയാണ്. ജോലിക്കു വേണ്ടിയായിരുന്നുവെങ്കില്‍ നമ്മളെക്കാള്‍ കഴിവും സാമര്‍ത്ഥ്യവും ഇംഗ്ലീഷ് പരിജ്ഞാനവുമുള്ള നിരവധി വ്യക്തികള്‍ കേരളത്തിലുണ്ടായിരുന്നു. അവരെയെല്ലാം മാറ്റി നിറുത്തി ദാരിദ്ര്യത്തിന്‍റെയും കഷ്ടപ്പാടുകളുടെയും ദേശത്തു നിന്ന്‍ സമൃദ്ധിയുടെ ഈ കാനാന്‍ ദേശത്തേക്ക് ദൈവം നമ്മെ കൂട്ടിക്കൊണ്ടു വന്നുവെങ്കില്‍ അത് ബ്രിട്ടനിലെ വിശ്വാസികള്‍ക്കിടയില്‍ ഉപ്പായി മാറുവാനാണ്. അതുതന്നെയായിരിക്കണം നമ്മുടെ പ്രമുഖമായ ലക്ഷ്യവും. #{red->n->b->ഉറകെട്ടു പോയാല്‍ എങ്ങനെ ഉറകൂട്ടും?}# <br> സ്കൂളിലെ 'ഉപ്പ്' ആയി മാറാന്‍ എങ്ങനെ ഈ കുട്ടികള്‍ക്കു കഴിഞ്ഞു? അതിനു കാരണം അവര്‍ സീറോമലബാര്‍ സഭാ വിശ്വാസികളായിരുന്നു എന്നതു തന്നെയാണ്. കഴിഞ്ഞ വര്‍ഷം റോമില്‍ വച്ചു നടന്ന കുടുംബങ്ങൾക്കായുള്ള സിനഡിൽ പോലും ലോകം മുഴുവനില്‍ നിന്നും എത്തിച്ചേര്‍ന്ന മെത്രാന്‍മാരുടെ മുമ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു സീറോമലബാര്‍ സഭയുടെ വിശ്വാസ തീക്ഷ്ണതയും കുടുംബങ്ങളുടെ പ്രാര്‍ത്ഥനാ ജീവിതവും. ഇന്ന് സമ്പത്തിന്‍റെയും സുഖസൗകര്യങ്ങളുടെയും സമൃദ്ധിയില്‍ കഴിയുന്ന ബ്രിട്ടനിലെ ചില വിശ്വാസികള്‍ സീറോമലബാര്‍ സഭയുടെ പാരമ്പര്യവും ആരാധനാ രീതികളും വില കുറച്ചു കാണുന്നുണ്ടാവാം. എന്നാൽ ഈ പാരമ്പര്യവും ആരാധനാ രീതികളും നമ്മുടെയും നമ്മുടെ തലമുറകളുടെയും വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുകയും അത് യൂറോപ്പിനു മുഴുവൻ ഗുണകരമായിത്തീരുകയും ചെയ്യും എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ ബ്രിട്ടനിൽ ഈ രൂപത സ്ഥാപിച്ചത്. ഈ പാരമ്പര്യവും ആരാധനാരീതികളും ഉപേക്ഷിച്ചാല്‍ നാം ഉറകെട്ടു പോയ ഉപ്പു പോലെ ആയിത്തീരും എന്ന കാര്യത്തില്‍ സംശയമില്ല. ഇപ്രകാരം ഉറകെട്ടു പോയാല്‍ എന്തു സംഭവിക്കും എന്ന് ഈശോ മുന്നറിയിപ്പു നല്‍കുന്നുണ്ട്. "ഉറകെട്ടു പോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്ക് വലിച്ചെറിഞ്ഞ് മനുഷ്യനാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല" (മത്തായി 5:13). ഇവിടെ ആ അദ്ധ്യാപിക പറഞ്ഞ കാര്യം വളരെ പ്രസക്തമാണ്. "കുട്ടികളുടെ വിശ്വാസരാഹിത്യം എന്നിലേക്കു പടരുന്നു". ഇത് വലിയൊരു സത്യമാണ്. നാം ഏതു വിശ്വാസസമൂഹത്തോടൊപ്പമായിരിക്കുന്നുവോ അവരുടെ വിശ്വാസവും, അവിശ്വാസവും നമ്മെ സ്വാധീനിക്കുകയും നമ്മിലേക്കു പകരുകയും ചെയ്യും. #{red->n->b->യൂറോപ്പിലെ വിശ്വാസികളുടെ ഇന്നത്തെ അവസ്ഥ}# <br> ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ അനേകം രക്തസാക്ഷികള്‍ക്കും വിശുദ്ധര്‍ക്കും ജന്മം നല്‍കി, ക്രിസ്തുവിന്‍റെ സുവിശേഷം ലോകം മുഴുവനും എത്തിച്ച യൂറോപ്പിന്‍റെ ഇന്നത്തെ അവസ്ഥ എല്ലാവര്‍ക്കും അറിവുള്ളതാണ്. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്ന ക്രൈസ്തവര്‍ നിരവധിയാണ്. ക്രൈസ്തവ ദമ്പതികളുടെ മക്കളില്‍ വലിയൊരു ശതമാനം മാമ്മോദീസ സ്വീകരിക്കുന്നില്ല. മാമ്മോദീസ സ്വീകരിക്കുന്നവരില്‍ വലിയൊരു ശതമാനം പേര്‍ ആദ്യകുര്‍ബ്ബാന സ്വീകരണം നടത്തുന്നില്ല. ഇപ്രകാരം പടിപടിയായുള്ള കൂദാശകളുടെ സ്വീകരണത്തില്‍ വലിയ കുറവു സംഭവിക്കുന്നു. പൗരോഹിത്യത്തിലേക്കും സന്യസ്ത ജീവിതത്തിലേക്കും യുവാക്കള്‍ കടന്നു വരാതെയായിരിക്കുന്നു. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന സഭയോട് ചേര്‍ന്നു നിന്നുകൊണ്ട് നമ്മുടെ വിശ്വാസജീവിതം ശക്തിപ്പെടുത്താന്‍ നമുക്കു സാധിക്കുകയില്ല. പുരോഹിതരുടെയും സന്യസ്തരുടേയും കുറവുമൂലം നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും അടച്ചുപൂട്ടുന്നു. വിശ്വാസികള്‍ തിങ്ങി നിറഞ്ഞ് ദിവ്യബലി അര്‍പ്പിച്ചിരുന്ന ദേവാലയങ്ങളും പ്രാര്‍ത്ഥനയുടെ അന്തരീക്ഷം തളംകെട്ടി നിന്നിരുന്ന ആശ്രമങ്ങളും ഇന്ന് ബാറുകളും നിശാക്ലബുകളുമായി മാറ്റപ്പെടുന്നു. ഇവിടെയാണ് ബ്രിട്ടനിലേക്ക് കുടിയേറിയ മലയാളികളായ വിശ്വാസികളുടെ 'വ്യത്യസ്ഥമായ വിളിയും ദൗത്യവും' നാം തിരിച്ചറിയേണ്ടത്. #{red->n->b->ബ്രിട്ടനിലെ മലയാളികളായ വിശ്വാസികളുടെ വ്യത്യസ്ഥമായ വിളി}# <br> ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ 2012-ല്‍ വത്തിക്കാന്‍ ടെലിവിഷനു നൽകിയ ഒരു അഭിമുഖത്തില്‍ ഇപ്രകാരം പറയുകയുണ്ടായി. "യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസത്തിന്‍റെ വസന്തകാലം തിരിച്ചു വരിക തന്നെ ചെയ്യും." ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ ദൈവശാസ്ത്ര പണ്ഡിതനായ അദ്ദേഹത്തിന്‍റെ വാക്കുകളെ നാം വില കുറച്ചു കാണരുത്. വഴിതെറ്റിപ്പോകുന്ന ആടുകളെ അന്വേഷിച്ചു കണ്ടെത്തുന്ന യേശുവിന്‍റെ സ്നേഹവും, ബെനഡിക്റ്റ് പതിനാറാമന്‍റെ പ്രതീക്ഷയും, മലയാളികളായ വിശ്വാസികളുടെ കുടിയേറ്റവും ചേര്‍ത്തു വായിച്ചാല്‍ യൂറോപ്പിനു വേണ്ടി ദൈവം തയ്യാറാക്കുന്ന ഒരു വലിയ പദ്ധതി നമുക്കു മനസ്സിലാക്കുവാന്‍ സാധിക്കും. ഈ ദൈവികപദ്ധതിയില്‍ മലയാളികളായ വിശ്വാസികളുടെ ദൗത്യം വളരെ വ്യത്യസ്ഥമാണ്. ഈ ദൗത്യത്തെ ഒറ്റ വാക്യത്തില്‍ ഇപ്രകാരം പറയാം. "സീറോമലബാര്‍ സഭയില്‍ നിന്നും സ്വീകരിച്ച് യൂറോപ്പിലെ സഭയിലേക്ക് പകര്‍ന്നു നല്‍കുക." ഈ വലിയ ദൗത്യമാണ് ഇവിടെ ജീവിക്കുന്ന അല്‍മായരായ മലയാളി വിശ്വാസികള്‍ക്കുള്ളത്. കാരണം സീറോമലബാര്‍ സഭയുടെ സംവിധാനങ്ങളോട് ചേര്‍ന്നു നിന്നുകൊണ്ട് നമ്മുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയും യൂറോപ്പിലെ സഭയോട് ചേര്‍ന്നു നിന്നുകൊണ്ട് ആ വിശ്വാസം പകര്‍ന്നു കൊടുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇവിടെ സീറോമലബാര്‍ സഭാസംവിധാനങ്ങളില്ലാതെ നമ്മുടെ വിശ്വാസം യൂറോപ്പിലേക്ക് പകര്‍ന്നു നല്‍കാം എന്നു കരുതുന്നത് വെറും വ്യാമോഹം മാത്രമാണെന്നു മാത്രമല്ല അതു ക്രിസ്തു പറഞ്ഞതുപോലെ 'ഉറകെട്ടുപോയ ഉപ്പിന്‍റെ' അവസ്ഥയിലേക്ക് നമ്മെ എത്തിക്കുകയും ചെയ്യും. അവസാനം പുറത്തേക്ക് വലിച്ചെറിഞ്ഞ് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും ഉപകരിക്കാനാവാത്ത അവസ്ഥയിലേക്ക് അത് നമ്മുടെ തലമുറകളെ എത്തിക്കുകയും ചെയ്യും. #{red->n->b->ബ്രിട്ടീഷുകാരുമായുള്ള സാമൂഹ്യബന്ധം ഇല്ലാതാക്കുമോ?}# <br> സീറോമലബാര്‍ സഭ സ്വന്തമായി രൂപതയും സംവിധാനങ്ങളും ബ്രിട്ടനില്‍ സ്ഥാപിക്കുമ്പോള്‍ ഇവിടെയുള്ള മലയാളികള്‍ ഒറ്റപ്പെട്ടു പോകും എന്നും, ഇംഗ്ലീഷുകാരുമായുള്ള സാമൂഹ്യബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാകും എന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇവിടെ ചില യാഥാര്‍ത്ഥ്യങ്ങള്‍ നാം വിസ്മരിച്ചുകൂടാ. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും വിവിധ തരം ജോലികള്‍ക്കായും, അഭയാര്‍ത്ഥികളായും അനേകര്‍ ബ്രിട്ടണിലേക്ക് കുടിയേറുകയും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരം വിവിധ രാജ്യങ്ങളില്‍ നിന്നും കുടിയേറിയവരില്‍ ബ്രിട്ടീഷുകാരുമായി ഏറ്റവും കുറഞ്ഞ സാമൂഹ്യബന്ധം പുലര്‍ത്തുന്നവര്‍ ആരാണെന്നു ചോദിച്ചാല്‍ അത് മലയാളികൾ തന്നെയാണെന്ന്‍ ബ്രിട്ടീഷുകാരടക്കം പറയും. ഇക്കാര്യത്തില്‍ മത, ജാതി, സമുദായ വ്യത്യാസമില്ലാതെ മലയാളികള്‍ എല്ലാവരും തുല്യരാണ്. 2000-ല്‍ ആരംഭിച്ച പുതിയ കുടിയേറ്റത്തിലൂടെ ബ്രിട്ടണില്‍ എത്തിച്ചേർന്ന മലയാളികള്‍ ഏതു മതത്തിലോ ജാതിയിലോ പെട്ടവരാകട്ടെ, അവരുടെ സാമൂഹ്യബന്ധം എന്നു പറയുന്നത് മലയാളി അസോസിയേഷന്‍ പ്രോഗ്രാമുകളും, കേരളത്തില്‍ ഒരേ പ്രദേശത്തു നിന്ന്‍ വന്നവരുടെയോ, ഒരേ സ്ഥാപനത്തില്‍ പഠിച്ചവരുടെയോ സംഗമങ്ങളും, കേരളത്തില്‍ നിന്ന് എത്തുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ സമ്മേളനങ്ങളും, കേരളത്തില്‍ നിന്നു വരുന്ന കലാകാരന്‍മാരുടെ സ്റ്റേജ് പ്രോഗ്രാമുകളും, മലയാളികള്‍ക്കു വേണ്ടി നടത്തുന്ന ടൂര്‍ പ്രോഗ്രാമുകളും മാത്രമാണ്. അതിനപ്പുറത്തേക്ക് മലയാളികള്‍ക്ക് ഇംഗ്ളീഷുകാരുമായി യാതൊരു സാമൂഹ്യബന്ധവുമില്ല എന്നതാണ് സത്യം. മലയാളികളില്‍ 99 ശതമാനം പേരും ഇംഗ്ലീഷുകാരുമായി സംസാരിക്കുന്നത് അവരുടെ ജോലി മേഖലയിലും ദൈനംദിന ജീവിതത്തിലെ അത്യാവശ്യ ഘട്ടങ്ങളിലും മാത്രമാണ്. ഇതിന് വിരുദ്ധമായി ഇംഗ്ലീഷുകാരുമായി സാമൂഹ്യബന്ധം പുലര്‍ത്തുന്ന മലയാളികള്‍ വളരെ കുറവാണ്. ഇനി, മലയാളികളായ വിശ്വാസികളുടെ കാര്യമെടുക്കാം. സീറോമലബാര്‍ രൂപതയുടെ സംവിധാനങ്ങള്‍ പൂര്‍ണ്ണമായി നിലവില്‍ വരാത്തതിനാല്‍, ഇന്നും നിരവധി മലയാളികൾ, ഞായറാഴ്ചകളില്‍ അവരുടെ അടുത്തുള്ള ദേവാലയങ്ങളിലെ ഇംഗ്ലീഷ് കുര്‍ബ്ബാനക്കാണ് പോകുന്നത്. ഈ കുര്‍ബ്ബാന കഴിയുമ്പോഴുള്ള ഒരു സ്ഥിരം കാഴ്ചയാണ് മലയാളികള്‍ എല്ലാവരും വട്ടംകൂടി നിന്ന് വര്‍ത്തമാനം പറയും. ഇതില്‍ 99 ശതമാനം പേരും ഇംഗ്ലീഷുകാരോട് സംസാരിക്കാറില്ല. പത്തും പതിനേഴും വര്‍ഷങ്ങളായി എല്ലാ ഞായറാഴ്ചയും ഒരേ ദേവാലയത്തിലാണ് വരുന്നതെങ്കിലും പല ഇംഗ്ലീഷുകാരുടെ പേരുപോലും നിരവധി മലയാളികള്‍ക്കറിയില്ല. ഈ ദേവാലയങ്ങള്‍ക്ക് നിരവധി ആവശ്യങ്ങളുണ്ട്. അള്‍ത്താര ശുശ്രൂഷകളില്‍ സഹായിക്കുക, ദേവാലയം അലങ്കരിക്കുക, ദേവാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ ചെയ്യുക, ദേവാലയം വൃത്തിയാക്കുക, രോഗികൾക്കും പ്രായമായവർക്കും വിശുദ്ധ കുർബ്ബാന എത്തിച്ചു കൊടുക്കുക, ഇടവകയുടെ സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുക, എന്നുതുടങ്ങി നിരവധി ആവശ്യങ്ങൾ. ഈ ആവശ്യങ്ങളില്‍ ഇംഗ്ളീഷ് ദേവാലയങ്ങളെ സഹായിക്കുന്ന മലയാളികൾ വളരെ കുറവാണ്. അള്‍ത്താര ശുശ്രൂഷകരായി ചില മലയാളികളായ കുട്ടികള്‍ സേവനം ചെയ്യുന്നതുണ്ട് എന്നതൊഴിച്ചാല്‍ മലയാളികള്‍ ഈ ദേവാലയങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ വളരെ പിന്നോക്കമാണ് എന്ന സത്യം നാം വിസ്മരിച്ചുകൂടാ. ഈ അവസ്ഥയില്‍ ജീവിക്കുന്ന മലയാളികള്‍ സീറോമലബാര്‍ സഭ അവരുടെ സാമൂഹ്യബന്ധം തകര്‍ക്കുന്നു എന്ന്‍ ആരോപിക്കുന്നത് 'ഇല്ലാത്തത് നഷ്ടപ്പെടുന്നു' എന്നു പറയുന്നതു പോലെയാണ്. മേല്‍പ്പറഞ്ഞ ഇംഗ്ലീഷുകാരുമായി സാമൂഹ്യബന്ധമുള്ള ചെറിയൊരു ശതമാനം പേരുടെ സാമൂഹ്യബന്ധം ഒരിക്കലും സീറോമലബാര്‍ സഭാസംവിധാനങ്ങള്‍ മൂലം തകരില്ല. കാരണം ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് സീറോമലബാര്‍ സഭയുടെ ആരാധനയ്ക്കായി വിശ്വാസികള്‍ ഒരുമിച്ചു കൂടണം എന്ന് ആവശ്യപ്പെടുന്നത്. ആഴ്ചയിലെ ബാക്കി ആറു ദിവസവും തങ്ങളുടെ അടുത്തുള്ള ഇംഗ്ലീഷ് ദേവാലയങ്ങളില്‍ പോയി വി.കുര്‍ബ്ബാനയില്‍ പങ്കെടുക്കാനും മറ്റു സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും അവര്‍ക്കു സാധിക്കും. #{red->n->b->സഭയ്ക്ക് കാശുണ്ടാക്കാന്‍ ഒരു രൂപതയും കുറെ വൈദികരും?}# <br> ബ്രിട്ടണില്‍ സീറോമലബാര്‍ സഭയുടെ രൂപത സ്ഥാപിച്ചത് സഭയ്ക്കും വൈദികര്‍ക്കും പണമുണ്ടാക്കി ധൂര്‍ത്തടിക്കാന്‍ വേണ്ടിയാണ് എന്ന് ചില വിശ്വാസികള്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിക്കുന്നു. ഇതു കണ്ണുമടച്ച് Like ചെയ്യുകയും Share ചെയ്യുകയും ചെയ്യുന്നവരുമുണ്ട്. ഇവിടെ ചില യാഥാര്‍ത്ഥ്യങ്ങള്‍ എല്ലാ വിശ്വാസികളും തിരിച്ചറിയണം. ഒന്നാമതായി ബ്രിട്ടണിലെ സീറോമലബാര്‍ സഭയിലെ വിശ്വാസികള്‍ക്കിടയില്‍ നിന്നും സ്തോത്രക്കാഴ്ചയായും മറ്റും, പണം പിരിക്കുന്നതും, കണക്കു സൂക്ഷിക്കുന്നതും, ചിലവിടുന്നതും അതാതു സ്ഥലങ്ങളിലെ അല്‍മായര്‍ തന്നെയാണ്. അവിടെ കുര്‍ബ്ബാന അര്‍പ്പിക്കുന്നതിനുള്ള ഒരു തുക മാത്രമേ വൈദികന്‍ കൈപ്പറ്റുന്നുള്ളൂ. ഇത് ഓരോ പ്രദേശത്തെയും കമ്മറ്റി അംഗങ്ങള്‍ തന്നെയാണ് വൈദികന് നല്‍കുന്നത്. ഇതിന് വ്യക്തമായ കണക്കുമുണ്ട്. ഇപ്രകാരം വൈദികന് ഒരു മാസം ലഭിക്കുന്ന ആകെ തുക ബ്രിട്ടണിലെ സാധാരണ തൊഴിലാളികള്‍ക്കു ലഭിക്കുന്ന മിനിമം വേതനം പോലും ആകുന്നില്ല എന്ന വസ്തുത എല്ലാവര്‍ക്കും അറിവുള്ളതാണ്. ബ്രിട്ടണില്‍ സേവനം ചെയ്യുന്ന സീറോമലബാര്‍ വൈദികര്‍ നിരവധി കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ചാണ് ഇവിടെ ശുശ്രൂഷ ചെയ്യുന്നത്. അത് വൈദികരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന അല്‍മായര്‍ക്ക് അറിവുള്ളതാണ്. എന്നാല്‍ ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുക്കുകയോ, ഒരു പെന്‍സു പോലും നേര്‍ച്ചയിടുകയോ ചെയ്യാത്ത ഒരു കൂട്ടം 'ക്രിസ്ത്യൻ നാമധാരികളായ' വ്യക്തികൾ സോഷ്യല്‍ മീഡിയായില്‍ സജീവമാണ്. അവരുടെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങുന്ന നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ ചില വിശ്വാസികളും താല്‍പര്യം കാണിക്കുന്നു എന്നത് തികച്ചും വേദനാജനകമാണ്. മാസങ്ങള്‍ക്കു മുമ്പ് മാഞ്ചസ്റ്ററില്‍ അപകടത്തില്‍ മരണമടഞ്ഞ ഒരു സീറോമലബാര്‍ വിശ്വാസിയുടെ മൃതസംസ്കാര ചടങ്ങില്‍ യു.കെ. യുടെ നാനാഭാഗങ്ങളില്‍ നിന്നായി നിരവധി വൈദികരും അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലും പങ്കെടുക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയായിലൂടെ മരണം പോലും ആഘോഷമാക്കുന്ന ചിലർക്ക് ഇത് സഹിച്ചില്ല. അവര്‍ ഉടനെ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിച്ചു. "മൃതസംസ്കാര ചടങ്ങിനെത്തിയ വൈദികരും മെത്രാനും പണം മേടിച്ചു ആ കുടുംബത്തോടു ക്രൂരത കാട്ടി". ഇത് കേള്‍ക്കേണ്ട താമസം വിശ്വാസികള്‍ Like ഉം share ഉം കമന്‍റുകളുമായി ആ നുണക്കഥ പ്രചരിപ്പിച്ചു. ഈ വാര്‍ത്ത കേട്ടയുടനെ, മൃതസംസ്കാര ചടങ്ങിനു നേതൃത്വം നൽകിയ വ്യക്തികളുമായും, ആ കുടുംബവുമായി ബന്ധപ്പെട്ടവരുമായും ഈ ലേഖകൻ സംസാരിച്ചു. സാധാരണയായി ഇംഗ്ലീഷുകാരുടെ മൃതസംസ്കാര ചടങ്ങില്‍ വൈദികന് ഫീസ്‌ ഉള്ളതാണെന്നും, എന്നാല്‍ ആ മൃതസംസ്കാര ചടങ്ങില്‍ പങ്കെടുത്ത വൈദികരും മെത്രാനും ഒരു പണവും വാങ്ങിച്ചില്ല എന്നു മാത്രമല്ല സാധാരണയായി സീറോമലബാര്‍ വിശ്വാസികളുടെ മൃതസംസ്കാര ശുശ്രൂഷകളില്‍ മലയാളികളായ വൈദികര്‍ ഒരിക്കലും പണം വാങ്ങാറില്ല എന്ന സത്യവും വിവിധ സ്ഥലങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ഇംഗ്ലണ്ടില്‍ നടക്കുന്ന മൃതസംസ്കാര ചടങ്ങുകള്‍ ഭാരിച്ച സാമ്പത്തിക ചിലവുള്ളതാണ് എന്ന വസ്തുത എല്ലാവര്‍ക്കും അറിവുള്ളതാണ്. മൃതശരീരത്തു വയ്ക്കുന്ന പൂക്കള്‍ മുതല്‍ Funeral Directorate വരെ ചിലവേറിയതാണ്. മൃതസംസ്കാര ചടങ്ങിൽ എല്ലാവരും പണം വാങ്ങിച്ചു മാത്രമേ സേവനം നല്‍കൂ. എന്നാല്‍ പണം വാങ്ങാതെ സേവനം ചെയ്തത് സീറോമലബാര്‍ വൈദികര്‍ മാത്രം. അവരെക്കുറിച്ചാണ് ഈ നുണക്കഥകള്‍ പ്രചരിപ്പിച്ചത്. കര്‍ത്താവിന്‍റെ അഭിഷിക്തര്‍ക്കെതിരേ ഇത്തരം നുണക്കഥകള്‍ പുറത്തിറക്കുന്നതും പ്രചരിപ്പിക്കുന്നതും എത്രയോ മാരകമായ പാപമാണെന്ന് ഇക്കൂട്ടർ തിരിച്ചറിയുന്നില്ല. 'ദൈവമേ അവര്‍ ചെയ്യുന്നത് എന്തെന്ന് അവരറിയുന്നില്ല; അവരോട് പൊറുക്കണമേ' എന്നു നമുക്കു പ്രാര്‍ത്ഥിക്കാം. #{red->n->b->സീറോമലബാര്‍ സഭയ്ക്ക് എന്തിനാണ് സ്വന്തമായി ഇടവക ദേവാലയങ്ങള്‍?}# <br> സീറോമലബാര്‍ സഭയ്ക്ക് സ്വന്തമായി എന്തിനാണ് ഇടവക ദേവാലയങ്ങള്‍? ഇപ്പോഴുള്ളതുപോലെ ഇംഗ്ലീഷ് പള്ളികളില്‍ അവസരം കിട്ടുമ്പോള്‍ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിച്ചാല്‍ പോരേ എന്ന ഒരു ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. ലോകത്തെവിടെയായാലും, ഒരു രൂപത സംവിധാനത്തിന് ഇടവകകളും ഇടവക ദേവാലയങ്ങളും അത്യാവശ്യമാണ്. ഇതേപ്പറ്റി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. "അതിനാല്‍ ലോകം മുഴുവനിലും എല്ലാ വ്യക്തി സഭകളുടെയും സംരക്ഷണത്തിനു വേണ്ടവ സജ്ജീകരിക്കേണ്ടിയിരിക്കുന്നു. തന്നിമിത്തം വിശ്വാസികളുടെ ആത്മിക നന്മയ്ക്ക് ആവശ്യമായിടങ്ങളില്‍ ഇടവകകളും സ്വന്തം ഹയരാര്‍ക്കിയും സ്ഥാപിക്കണം"(Orientalium Ecclesiarum 4). ഇവിടെ പ്രായോഗികമായ മറ്റുചില വസ്തുതകള്‍ കൂടി കണക്കിലെടുക്കേണ്ടതായിട്ടുണ്ട്. ഒരു ഇടവക സംവിധാനത്തിലേക്ക് ഒരു പ്രദേശത്തെ സീറോമലബാര്‍ വിശ്വാസസമൂഹം കടന്നു വരുമ്പോള്‍ അവിടെ ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബ്ബാനയും മതബോധനവും തുടര്‍ച്ചയായി നടത്താന്‍ സ്വന്തമായി ദേവാലയങ്ങള്‍ ആവശ്യമാണ്. മിക്കവാറും എല്ലാ ഇംഗ്ലീഷ് ദേവാലയങ്ങളിലും സാധാരണ രണ്ടു കുര്‍ബ്ബാനകള്‍ ഞായറാഴ്ചകളില്‍ നടത്തപ്പെടാറുണ്ട്. അതിനാല്‍ അവരുടെ ഉപയോഗത്തിനു ശേഷം വരുന്ന സമയങ്ങളില്‍ മാത്രമേ നമുക്ക് ദേവാലയം ഉപയോഗിക്കാന്‍ സാധിക്കൂ. മറ്റൊരു പ്രധാനപ്പെട്ട വസ്തുതയാണ് ദേവാലയത്തിലെ ക്രമീകരണങ്ങള്‍. ഓരോ റീത്തുകളിലും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളില്‍ ചില വ്യത്യാസങ്ങളുണ്ട്. സീറോമലബാര്‍ സഭയും ലത്തീന്‍ സഭയും തമ്മിലും ഇത്തരം ചില വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ദേവാലയത്തിനുള്ളിലെ ക്രമീകരണങ്ങള്‍ യഥാക്രമം നിലനിര്‍ത്തിക്കൊണ്ട് കൂദാശകള്‍ പരികര്‍മ്മം ചെയ്യാന്‍ സ്വന്തമായ ദേവാലയങ്ങള്‍ ആവശ്യമാണ്. വിശ്വാസികളുടെയും വൈദികരുടെയും കുറവുമൂലം ഇവിടെ നിരവധി ദേവാലയങ്ങളാണ് അടച്ചുപൂട്ടുന്നത്. ഇപ്രകാരമുള്ള എതെങ്കിലും ഒരു ദേവാലയം വാങ്ങിക്കുന്നതിന് ഭാരിച്ച ഒരു തുക ചിലവു വരുമെന്നതിനാല്‍ വിശ്വാസികള്‍ക്ക് സാമ്പത്തിക ബാധ്യത കുറക്കുന്നതിനു വേണ്ടി ഇത്തരം ദേവാലയങ്ങള്‍ വാടകയ്ക്ക് എടുക്കുകയാണ് ഇതുവരെ ചെയ്തിട്ടുള്ളത്. ഇത്തരം ദേവാലയങ്ങള്‍ ഏറ്റെടുക്കുന്നത് വഴി നാം ഇവിടെയുള്ള സഭയ്ക്ക് ഒരു വലിയ സേവനം കൂടിയാണ് ചെയ്യുന്നത്. കാരണം ഇത്തരം ദേവാലയങ്ങള്‍ ബാറുകളായും നിശാക്ലബുകളായും മാറുന്നത് വേദനയോടെയാണ് ഇവിടുത്തെ വിശ്വാസികള്‍‍ നോക്കിക്കാണുന്നത്. ഇതുവരെ ഏറ്റെടുത്ത ദേവാലയങ്ങള്‍ ദൈവിക പരിപാലനയാലും വിശ്വാസികളുടെ സഹകരണത്താലും ഭംഗിയായി പ്രവര്‍ത്തിക്കുന്നു എന്നത് ആശ്വാസം പകരുന്ന ഒരു കാര്യമാണ്. എന്തിനാണ് സീറോമലബാർ കുർബ്ബാന ഇംഗ്ലീഷിലാക്കി ചൊല്ലുന്നത്? എന്ന ഒരു ചോദ്യം ഉയർന്നുവരുന്നുണ്ട്. ഇവിടെ വളരുന്ന കുട്ടികൾക്കു പൂർണ്ണമായി മനസ്സിലാകുന്ന ഭാഷ ഇംഗ്ലീഷ് ആണ് എന്ന കാരണത്താൽ, ദിവ്യബലിയിൽ അവരുടെ പൂർണ്ണമായ പങ്കാളിത്തം ഉറപ്പാക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. എങ്കിൽപിന്നെ ഇംഗ്ളീഷിലുള്ള ലത്തീൻ കുർബ്ബാന ചൊല്ലിയാൽ പോരെ? എന്നു ചോദിക്കാറുണ്ട്. സീറോമലബാർ വിശ്വാസികൾക്കായി സീറോമലബാർ മെത്രാനും വൈദികരും അർപ്പിക്കേണ്ടത് സീറോമലബാർ ആരാധനാക്രമത്തിലുള്ള വിശുദ്ധ കുർബ്ബാനയാണ്. ഇതിൽ മാറ്റം വരുത്താൻ മെത്രാനോ, വൈദികനോ, വിശ്വാസികൾക്കോ അവകാശമില്ലന്നു സഭ പഠിപ്പിക്കുന്നു. "കൂദാശപരമായ ഒരു അനുഷ്ഠാനക്രമവും ശുശ്രൂഷകന്റെയോ സമൂഹത്തിന്റെയോ ഇഷ്ടമനുസരിച്ചു പരിഷ്‍കരിക്കുകയോ വ്യത്യാസപ്പെടുത്തുകയോ ചെയ്യാൻ പാടില്ല" (CCC 1125). #{red->n->b->ദൈവത്തിന്റെ ആലയം തകര്‍ന്നു കിടക്കുമ്പോൾ...?}# <br> ദൈവം ഈ രാജ്യത്തേക്കു നമ്മെ കൂട്ടിക്കൊണ്ടു വന്ന്, നമുക്ക് എല്ലാം സമൃദ്ധമായി നല്‍കി. ഇന്ന് നമുക്കു ചുറ്റും അടച്ചു പൂട്ടപ്പെടുന്ന ദേവാലയങ്ങള്‍ക്കു നേരെ കണ്ണടച്ചു കൊണ്ട് നമ്മുടെ ഭവനങ്ങള്‍ കൂടുതല്‍ സുഖസൗകര്യങ്ങളുള്ളതാക്കാന്‍ ശ്രമിക്കരുത്. തങ്ങള്‍ക്കായി മന്ദിരങ്ങള്‍ പടുത്തുയര്‍ത്താനുള്ള വ്യഗ്രതയില്‍ തകര്‍ന്നുകിടക്കുന്ന ദേവാലയത്തെക്കുറിച്ചു ചിന്തിക്കാതിരുന്ന ഇസ്രായേല്‍ ജനത്തെ നമ്മുക്കു ബൈബിളിൽ കാണുവാൻ സാധിക്കും. അപ്പോൾ ഇസ്രായേൽ ജനത്തോട് ദൈവം ഹഗ്ഗായി പ്രവാചകനിലൂടെ ഇപ്രകാരം അരുളിച്ചെയ്തു. "ഈ ആലയം തകര്‍ന്നു കിടക്കുന്ന ഈ സമയം നിങ്ങള്‍ക്കു മച്ചിട്ട ഭവനങ്ങളില്‍ വസിക്കാനുള്ളതാണോ?" (ഹഗ്ഗ്ഗായി 1:4). എന്നാല്‍ ഇസ്രായേല്‍ ജനം ദേവാലയത്തെ അവഗണിച്ച്‌ സ്വന്തം മന്ദിരങ്ങള്‍ പടുത്തുയര്‍ത്തിയതിനാല്‍ അവര്‍ക്ക് അത് ദുസ്ഥിതിക്ക് കാരണമായി. ഏറെ സമ്പാദിച്ചെങ്കിലും അവര്‍ക്ക് അവസാനം അല്‍പം മാത്രം ലഭിച്ചു. അവസാനം ദൈവം അവരുടെ നഷ്ടത്തിന്റെ കാരണം വെളിപ്പെടുത്തി:- "നിങ്ങള്‍ ഓരോരുത്തരും തന്‍റെ ഭവനത്തെപ്പറ്റി വ്യഗ്രത കാട്ടുമ്പോള്‍ എന്‍റെ ആലയം തകര്‍ന്നു കിടക്കുന്നതു കൊണ്ടു തന്നെ" (ഹഗ്ഗായി 1:9) ഈ രാജ്യത്ത് നാം അനുഭവിക്കുന്ന എല്ലാ സമൃദ്ധിയും ദൈവത്തിന്റെ ദാനമാണ്. ദൈവം ദാനമായി നൽകിയ സമ്പത്തുകൊണ്ട് നമ്മുടെ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള വ്യഗ്രതയിൽ ദേവാലയ ശുശ്രൂഷകള്‍ക്ക് ആവശ്യമുള്ളത് കൊടുക്കാന്‍ നാം മറന്നു പോകരുത്. #{red->n->b->രൂപതയ്ക്ക് സ്വന്തമായി ധ്യാനകേന്ദ്രങ്ങള്‍ ആവശ്യമുണ്ടോ?}# <br> ലോകം മുഴുവനും വ്യാപിച്ചുകിടക്കുന്ന കത്തോലിക്കാ സഭയിലെ എല്ലാ രൂപതകള്‍ക്കും തന്നെ സ്വന്തമായി ധ്യാന കേന്ദ്രങ്ങളും കൗണ്‍സിലിംഗ് സെന്‍ററുകളും ഉണ്ട്. ബ്രിട്ടണിലെ സീറോമലബാര്‍ രൂപതയുടെ കാര്യത്തില്‍ ഇത് വളരെ അത്യാവശ്യമാണ് എന്നു തന്നെ പറയാം. ബ്രിട്ടണിലെ മലയാളികളായ വിശ്വാസികള്‍ക്കിടയില്‍ ധാരാളം കുടുംബങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. പുറംലോകം അറിയാതെ നീറിപ്പുകയുന്ന കുടുംബങ്ങള്‍ നിരവധിയുണ്ട്. വഴിതെറ്റിപ്പോകുന്ന മക്കളെയോര്‍ത്തു മനംനൊന്തു കരയുന്ന മാതാപിതാക്കള്‍ നിരവധിയാണ്. ഇവരുടെ കണ്ണീരൊപ്പാന്‍, കുടുംബങ്ങളെ സുവിശേഷവല്‍ക്കരിക്കാന്‍ ധ്യാനകേന്ദ്രങ്ങള്‍ അതാവശ്യമാണ്. ബ്രിട്ടണില്‍ സ്വന്തമായി രണ്ടു ധ്യാനകേന്ദ്രങ്ങള്‍ ഉള്ള ഡിവൈന്‍ ധ്യാനകേന്ദ്രവും, എല്ലാ മാസവും നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലൂടെയും മറ്റ് നിരവധി ശുശ്രൂഷകളിലൂടെയും യുവാക്കളെയും കുട്ടികളെയും കുടുംബങ്ങളെയും ക്രിസ്തുവിലേക്ക് അടുപ്പിക്കുന്ന സെഹിയോന്‍ ധ്യാനകേന്ദ്രവും ഈ രാജ്യത്തിനു നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവന വളരെ വലുതാണ്‌. മലയാളികള്‍ക്കു മാത്രമല്ല ഈ രാജ്യത്തെ ബ്രിട്ടീഷുകാരായ വിശ്വാസികള്‍ക്കും ഈ ശുശ്രൂഷകൾ വലിയ ആശ്വാസം പകരുന്നു. നിരവധി വ്യക്തികളും കുടുംബങ്ങളും പാപത്തിന്‍റെ വഴികള്‍ ഉപേക്ഷിച്ച് കര്‍ത്താവിലേക്കു തിരിയുന്നു. കുടുംബങ്ങളില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുന്നു. ഇപ്രകാരമുള്ള ധ്യാനശുശ്രൂഷകൾ ആവശ്യമുള്ള കുട്ടികളും, യുവാക്കളും, മുതിര്‍ന്നവരും, കുടുംബങ്ങളും നിരവധിയാണ്. അവിടേക്കെല്ലാം കടന്നു ചെല്ലുവാനും ദൈവവചനത്തിന്‍റെ ശക്തിയാല്‍ സൗഖ്യവും അഭിഷേകവും പകര്‍ന്നു കൊടുക്കുവാനും ബ്രിട്ടണിലെ സീറോമലബാർ രൂപതക്ക് ധ്യാനകേന്ദ്രങ്ങള്‍ അത്യാവശ്യമാണ്. #{red->n->b->ദൈവിക പദ്ധതിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാം}# <br> ബ്രിട്ടണില്‍ ഒരു സീറോമലബാര്‍ രൂപത എന്നത് ദൈവത്തിന്‍റെ പദ്ധതിയാണ്. "ഓരോ റീത്തുകളിലേയും വിശ്വാസികള്‍ ലോകത്തെവിടെയായാലും അവരുടെ പാരമ്പര്യം നിലനിറുത്തണമെന്ന് സഭാമാതാവ് ആഗ്രഹിക്കുന്നു. ഓരോ വ്യക്തി സഭയുടെയും അഥവാ റീത്തിന്‍റെയും പാരമ്പര്യങ്ങള്‍ ഭദ്രമായും അഭംഗുരമായും നിലനില്‍ക്കണമെന്നതാണ് കത്തോലിക്കാ സഭയുടെ ലക്ഷ്യം" (Orientalium Ecclesiarum 2). വിശ്വാസം പാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അത് പാരമ്പര്യമായി പകര്‍ന്നു കൊടുക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതുമാണ്. ഇപ്രകാരം ഓരോ റീത്തുകളിലും പെട്ടവര്‍ ജോലി തേടി വിദേശ രാജ്യങ്ങളിലേക്കു പോകുമ്പോഴും അതു നിലനിറുത്തുവാന്‍ കടപ്പെട്ടിരിക്കുന്നു. "എല്ലാ കത്തോലിക്കരും ലോകത്തെവിടെയായാലും സ്വന്തം റീത്ത് നിലനിര്‍ത്തുകയും അതു സംരക്ഷിക്കുകയും കഴിവിനൊത്ത് അത് പാലിക്കുകയും ചെയ്യണം." (Orientalium Ecclesiarum 4). ബ്രിട്ടണിലെ സീറോമലബാര്‍ രൂപത ശൈശവാവസ്ഥയിലാണ്. ഒന്നുമില്ലായ്മയില്‍ നിന്നും ഒരു രൂപതയുടെ സംവിധാനത്തിലേക്ക് ഇതിനെ ഉയര്‍ത്തുക എന്ന ഭാരിച്ച ദൗത്യമാണ് സ്രാമ്പിക്കല്‍ പിതാവിന്‍റെ മുന്‍പിലുള്ളത്. ഇവിടെ നമുക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ നാം പറയുന്ന അഭിപ്രായം എല്ലാം അംഗീകരിക്കണം എന്നു വാശിപിടിക്കരുത്. ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കാന്‍ കത്തോലിക്കാ സഭ ഒരു ജനാധിപത്യ സംഘടനയല്ല. "ജനാധിപത്യ സംവിധാനത്തിൽ എല്ലാ അധികാരവും ജനങ്ങളിൽ നിന്നു വരുന്നു. എന്നാൽ സഭയിലാകട്ടെ എല്ലാ അധികാരവും ക്രിസ്തുവിൽ നിന്നു വരുന്നു" (YOUCAT 140). സഭ എന്നത് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടേണ്ട വിശ്വാസികളുടെ സമൂഹമാണ്. ഇവിടെ ഭൂരിപക്ഷത്തിന്‍റെ അഭിപ്രായത്തേക്കാള്‍ പ്രധാനം പരിശുദ്ധാത്മാവിലൂടെ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ പദ്ധതികള്‍ക്കാണ്. ബ്രിട്ടണിലെ സീറോമലബാർ രൂപതയിലെ ദൈവം വെളിപ്പെടുത്തുന്ന പദ്ധതികളോട് ആമ്മേൻ പറഞ്ഞുകൊണ്ട്, യൂറോപ്പിൽ ക്രൈസ്തവവിശ്വാസത്തിന്റെ പുതിയ വസന്തത്തിന് നമ്മുക്കു തുടക്കം കുറിക്കാം. അതിലൂടെ ദൈവം നമ്മുടെ കുടുംബങ്ങളിലേക്കും തലമുറകളിലേക്കും അനുഗ്രഹങ്ങൾ വർഷിക്കുക തന്നെ ചെയ്യും.
Image: /content_image/Editor'sPick/Editor'sPick-2017-06-08-14:21:02.jpg
Keywords: സീറോ
Content: 5119
Category: 18
Sub Category:
Heading: മദ്യനയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു: കെസിബിസി
Content: കൊ​​​ച്ചി: മ​​​ദ്യ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടുള്ളത് ജ​​​ന​​​ങ്ങ​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാണെന്ന്‍ കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​സ​​​മി​​​തി (കെ​​​സി​​​ബി​​​സി) പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​എം. സൂ​​​സ​​​പാ​​​ക്യം. മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന കെ​​​സി​​​ബി​​​സി​​​യു​​​ടെ വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഒ​​​ളി​​​ഞ്ഞും തെ​​​ളി​​​ഞ്ഞും ബാ​​​റു​​​ട​​​മ​​​ക​​​ളെ സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യി​​​ക്കുന്നുവെന്നും ബാ​​​റു​​​ക​​​ൾ അ​​​ട​​​ച്ച​​​ശേ​​​ഷം മ​​​ദ്യ ഉ​​​പ​​​ഭോ​​​ഗം കു​​​റ​​​ഞ്ഞി​​​ല്ലെ​​​ന്ന് തെ​​​റ്റാ​​​യ ക​​​ണ​​​ക്കു​​​ക​​​ൾ നി​​​ര​​​ത്തി സ​​​ർ​​​ക്കാ​​​ർ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ക​​​യാണെന്നും അദ്ദേഹം പറഞ്ഞു. മ​​​ദ്യ​​​വ​​​ർ​​​ജ​​​നം, ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി മ​​​ദ്യം ഇ​​​ല്ലാ​​​താ​​​ക്കും തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ സ​​​ർ​​​ക്കാ​​​ർ മ​​​ദ്യ​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​മെ​​​ന്നു ജ​​​ന​​​ങ്ങ​​​ൾ പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്നു. മ​​​ദ്യ​​​ലോ​​​ബി​​​ക​​​ളു​​​മാ​​​യി കൂ​​​ട്ടു​​​കെ​​​ട്ടു​​​ണ്ടാ​​​ക്കി അ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് നി​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്. ബാ​​​റു​​​ക​​​ൾ അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ​​​ശേ​​​ഷം മ​​​ദ്യ ഉ​​​പ​​​ഭോ​​​ഗ​​​ത്തി​​​ൽ മു​​​പ്പ​​​തു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം കു​​​റ​​​വു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. പൂ​​​ട്ടി​​​യ ഒ​​​രു മ​​​ദ്യ​​​ശാ​​​ല പോ​​​ലും തു​​​റ​​​ക്കി​​​ല്ലെ​​​ന്നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​കാ​​​ല​​​ത്തു സി​​​പി​​​എം ദേ​​​ശീ​​​യ​​​നേ​​​താ​​​വാ​​​യ സീ​​​താ​​​റാം യെ​​​ച്ചൂ​​​രി പ​​​റ​​​ഞ്ഞ​​​ത്. എ​​​ല്ലാം ശ​​​രി​​​യാ​​​ക്കും എ​​​ന്നു പ​​​റ​​​ഞ്ഞു​​​വ​​​ന്ന സ​​​ർ​​​ക്കാ​​​ർ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ ജ​​​ന​​​ങ്ങ​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്.മ​​​ദ്യ​​​ത്തി​​​ന്‍റെ ഉ​​​പ​​​ഭോ​​​ഗ​​​വും ല​​​ഭ്യ​​​ത​​​യും വ​​​ർ​​​ധി​​​ക്കു​​​ന്ന ഏ​​​തു ന​​​യ​​​ത്തെ​​​യും കെ​​​സി​​​ബി​​​സി എ​​​ക്കാ​​​ല​​​വും എ​​​തി​​​ർ​​​ക്കും. ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളും ശ​​​ക്ത​​​മാ​​​ക്കും. മ​​​ദ്യ​​​ത്തി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​നം, വി​​​ത​​​ര​​​ണം, ഉ​​​പ​​​ഭോ​​​ഗം എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ച് വ്യ​​​ക്ത​​​ത​​​യു​​​ള്ള ഒ​​​രു ന​​​യ​​​രേ​​​ഖ കെ​​​സി​​​ബി​​​സി ത​​​യാ​​​റാ​​​ക്കി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. വ​​​ൻ​​​വി​​​ക​​​സ​​​ന സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കും അ​​​ത്യാ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ൾ​​​ക്കും ഊ​​​ന്ന​​​ൽ ന​​​ല്കി​​​ക്കൊ​​​ണ്ടു​​​ള്ള കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സാ​​​ധാ​​​ര​​​ണ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്രാ​​​ഥ​​​മി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ വി​​​സ്മ​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം. സൂ​​​സ​​​പാ​​​ക്യം പ​​​റ​​​ഞ്ഞു. കെ​​​സി​​​ബി​​​സി​​​യു​​​ടെ വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​നത്തില്‍ കു​​​ടും​​​ബം, ക്രി​​​സ്തീ​​​യ വി​​​വാ​​​ഹം, വി​​​വാ​​​ഹ​​​ഒ​​​രു​​​ക്കം, യോ​​​ഗ, കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ദു​​​ർ​​​ബ​​​ല​​​രു​​​ടെ​​​യും സു​​​ര​​​ക്ഷി​​​ത​​​ത്വം, ട്രാ​​​ൻ​​​സ് ജെ​​​ൻ​​​ഡ​​​ർ വി​​​ഭാ​​​ഗ​​​ത്തോ​​​ടു​​​ള്ള സ​​​മീ​​​പ​​​നം, ദ​​​ളി​​​ത് ശാ​​​ക്തീ​​​ക​​​ര​​​ണം, യു​​​വ​​​ജ​​​ന​​​പ​​​രി​​​ശീ​​​ല​​​നം, ന്യൂ​​​ന​​​പ​​​ക്ഷ-​​​വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ, ജ​​​യി​​​ൽ വി​​​മോ​​​ചി​​​ത​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സം മു​​​ത​​​ലാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ന്നു.
Image: /content_image/India/India-2017-06-09-03:57:47.jpg
Keywords: മദ്യ
Content: 5120
Category: 18
Sub Category:
Heading: ഫാ. ജോണ്‍ മനയിലിന് വിട: മൃതസംസ്കാരം നടന്നു
Content: മാ​​​​ന​​​​ന്ത​​​​വാ​​​​ടി: ഹൃദയാഘാതത്തെ തുടര്‍ന്നു ബുധനാഴ്ച നിര്യാതനായ ഫാ. ​​​​ജോ​​​​ണ്‍ മ​​​​ന​​​​യി​​​​ലി​​​​ന്‍റെ (50) സം​​​​സ്കാ​​​​രം മാ​​​​തൃ ഇ​​​​ട​​​​വ​​​​ക​​​​യാ​​​​യ ക​​​​ണ്ണൂ​​​​ർ കോ​​​​ളി​​​​ത്ത​​​​ട്ട് സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ പ​​​​ള്ളി​​​​യി​​​​ൽ നടന്നു. മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ബ​​​​ത്തേ​​​​രി ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് മാ​​​​ർ തോമസ് നേതൃത്വം നല്‍കി. സെ​​​​ന്‍റ് തോ​​​​മ​​​​സ് മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്ക ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ​​​​യും ഏ​​​​റാ​​​​ള​​​​മൂ​​​​ല സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ​​​​യും വി​​​​കാ​​​​രി​​​​യാ​​​​യി​​​​ സേവനം ചെയ്തു വരികെയാണ് മരണം. മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ ബ​​​​ത്തേ​​​​രി രൂ​​​​പ​​​​താം​​​​ഗ​​​​മാ​​​​യ ഫാ. ​​​​ജോ​​​​ണ്‍ ര​​​​ണ്ടാ​​​​ഴ്ച​​​​മു​​​​ന്പാ​​​​ണ് മാ​​​​ന​​​​ന്ത​​​​വാ​​​​ടി ഇ​​​​ട​​​​വ​​​​ക​​​​യി​​​​ൽ വി​​​​കാ​​​​രി​​​​യാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​ത്. ഇ​​​​രി​​​​ട്ടി കോ​​​​ളി​​​​ത്ത​​​​ട്ട് മ​​​​ന​​​​യി​​​​ൽ ജോ​​​​ണ്‍ -ഏ​​​​ലി​​​​യാ​​​​മ്മ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ് ഫാ. ​​​​ജോ​​​​ണ്‍.1967 ഏ​​​​പ്രി​​​​ൽ നാ​​​​ലി​​​​നാ​​​​ണ് ഫാ. ​​​​ജോ​​​​ണി​​​​ന്‍റെ ജ​​​​ന​​​​നം. 1998 ഫെ​​​​ബ്രു​​​​വ​​​​രി ര​​​​ണ്ടി​​​​നാ​​​​ണ് മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യി​​​​ൽ വൈ​​​​ദി​​​​ക​​​​നാ​​​​യി അ​​​​ഭി​​​​ഷി​​​​ക്ത​​​​നാ​​​​യ​​​​ത്.
Image: /content_image/India/India-2017-06-09-04:05:45.jpg
Keywords: വൈദികന്‍
Content: 5121
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ: ബഥേലിൽ വീണ്ടുമൊരു പന്തക്കുസ്താനുഭവ ശുശ്രൂഷ: ഫാ.സോജി ഓലിക്കലിനൊപ്പം മാർ സ്രാമ്പിക്കലും റെജി കൊട്ടാരവും
Content: ബർമിങ്ഹാം: പന്തക്കുസ്താ വാരത്തിലെ രണ്ടാംശനിയാഴ്ച്ച കൺവെൻഷനിൽ വീണ്ടുമൊരു പന്തക്കുസ്താനുഭവത്തിനായി ബഥേൽ ഒരുങ്ങി. ആയിരങ്ങളുടെ പ്രാർത്ഥനയാൽ നയിക്കപ്പെടുന്ന കൺവെൻഷൻ നാളെ രാവിലെ 8 ന് ആരംഭിക്കുമ്പോൾ , റവ.ഫാ. സോജി ഓലിക്കലിനൊപ്പം ഇത്തവണ അഭിഷേക ശുശ്രൂഷയുമായി വീണ്ടും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ, പ്രശസ്‌ത വചനപ്രഘോഷകനും കാലഘട്ടത്തിൻറെ ദൈവികോപകരണമായിക്കൊണ്ട് അടയാളങ്ങളും അത്‍ഭുതങ്ങളും സാധ്യമാക്കുവാൻ ദൈവം തെരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന വിടുതൽ ശുശ്രൂഷകനുമായ ബ്രദർ റെജി കൊട്ടാരം എന്നിവരും വചനവേദിയിലെത്തും. അത്ഭുതങ്ങളും ,അടയാളങ്ങളും, ശക്തമായ വിടുതലും രോഗശാന്തിയും മനഃപരിവർത്തനവുമായി ഈ ദൈവിക ശുശ്രൂഷയിൽ സംഭവിക്കുമ്പോൾ , അനേകം വ്യക്തികൾക്കും കുടുംബങ്ങൾക്കും അവ ആശ്വാസമാകുമ്പോൾ , അത് യൂറോപ്യൻ നവസുവിശേഷവത്ക്കരണപാതയിൽ മുന്നോട്ടുള്ള ചുവടുവയ്പ്പിന് സഹായകമായിത്തീരുന്നു. #{red->n->n->കൺവെൻഷനെപ്പറ്റിയുള്ള വീഡിയോ കാണാം }# അഞ്ചുവയസുമുതൽ വിവിധ പ്രായക്കാരായ കുട്ടികൾക്ക് പ്രത്യേക ക്ലാസ്സുകളും അനുബന്ധ ശുശ്രൂഷകളും നടക്കുമ്പോൾ യഥാർത്ഥ ദൈവികസ്വാതന്ത്ര്യം പ്രതിപാദിക്കുന്ന പ്രത്യേക " ടീൻ റിവൈവൽ കൺവെൻഷൻ " ഇത്തവണ ടീനേജുകാർക്കായി നടക്കുന്നു .കുട്ടികൾക്കായി കിങ്‌ഡം റെവലേറ്റർ മാഗസിൻ സൗജന്യമായി കൺവെൻഷനിൽ വിതരണം ചെയ്യുന്നു. രാവിലെ മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4നു ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും . ഏതൊരാൾക്കും മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരിക്കുവാനും സ്പിരിച്വൽ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും .ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ , ബുക്കുകൾ , പ്രാർത്ഥനാ ഉപകരണങ്ങൾ എന്നിവയടങ്ങിയ "എൽഷദായ്‌ " സെന്റർ കൺവെൻഷനിൽ പ്രവർത്തിക്കുന്നതാണ്. അഭിഷേക നിറവിനാൽ വരദാനഫലങ്ങൾ വർഷിക്കപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും ഏവരെയും ഒരിക്കല്‍ കൂടി ക്ഷണിക്കുകയും പ്രത്യേക പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുകയും ചെയ്യുന്നു. #{red->n->n->സ്ഥലം: }# ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ കെല്‍വിന്‍ വേ വെസ്റ്റ് ബ്രോംവിച്ച് ബര്‍മ്മിംഗ്ഹാം B70 7JW #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക്: }# ഷാജി: 07878149670 അനീഷ്: 07760254700 #{red->n->n->കണ്‍വെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്: }# ടോമി ചെമ്പോട്ടിക്കൽ: 07737935424.
Image: /content_image/Events/Events-2017-06-09-04:15:38.jpg
Keywords: സോജി
Content: 5122
Category: 1
Sub Category:
Heading: പാരമ്പര്യസ്വത്തില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി
Content: കൊച്ചി: പാരമ്പര്യമായി ലഭിക്കുന്ന പിതൃസ്വത്തില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി. മാ​​​താ​​​പി​​​താ​​​ക്ക​​​ൾ വി​​​ൽ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​പു വൈ​​​ദി​​​ക​​​നാ​​​യ​​​തി​​​നാ​​​ൽ പി​​​തൃ​​​സ്വ​​​ത്തി​​​ൽ അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്ന കൊ​​​ച്ചി പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ​​​ബ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ മോ​​​ണ്‍. സേ​​​വ്യ​​​ർ ചു​​​ള്ളി​​​ക്ക​​​ൽ, സ​​​ഹോ​​​ദ​​​ര പു​​​ത്ര​​ന്മാ​​​രാ​​​യ സി.​​ജി. മാ​​​ത്യു സി​​​പ്രി​​​യ​​​ൻ, സി.​​​ജി. അ​​​ഗ​​​സ്റ്റി​​​ൻ എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലി​​​ലാ​​​ണു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ഉ​​ത്ത​​ര​​വ്. ദാരിദ്ര്യം വ്രതമായി സ്വീകരിച്ച് സന്യസിക്കുന്നവര്‍ക്ക് സ്വത്തിന് അവകാശമില്ലാതാകുമെന്ന വാദവും വൈദികന് സ്വത്തില്‍ അവകാശത്തിനര്‍ഹതയില്ലെന്ന കൊച്ചി പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ വിധിയും അംഗീകരിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​ർ കു​​​ടും​​​ബ ബ​​​ന്ധം ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന വാ​​​ദം ശ​​​രി​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി. എ​​​ന്നാ​​​ൽ ഇ​​​വ​​ർ​​ക്ക് 1925 ലെ ​​​ഇ​​​ന്ത്യ​​​ൻ പി​​​ന്തു​​​ട​​​ർ​​​ച്ചാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​വും 1956 ലെ ​​​ഹി​​​ന്ദു പി​​​ന്തു​​​ട​​​ർ​​​ച്ചാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​വു​​​മ​​​നു​​​സ​​​രി​​​ച്ചു പി​​​തൃ​​​സ്വ​​​ത്തി​​​ൽ അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. കാനോന്‍ നിയമപ്രകാരം വൈദികനോ സന്ന്യാസിയോ ആകുന്നതോടെ വീട്ടുകാരുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നത് ശരിയാകാം. അതുകൊണ്ട് സിവില്‍ നിയമപ്രകാരമുള്ള അവകാശം ഇല്ലാതാകുന്നില്ല.ക്രിസ്ത്യന്‍ വൈദികന്റെ സ്വത്തവകാശം 1925-ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമപ്രകാരമാണ് നിശ്ചയിക്കേണ്ടത്. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമമാണ് ബാധകമെന്ന് മേരി റോയ് കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമം വൈദികരെ വേര്‍തിരിച്ചുകാണുന്നില്ല. ഒസ്യത്തുള്ളതോ എഴുതിവെയ്ക്കാത്തതോ ആകട്ടെ കുടുംബസ്വത്തില്‍ വൈദികനും കന്യാസ്ത്രീക്കും അവകാശമുണ്ടെന്ന് കര്‍ണാടക, മദ്രാസ് ഹൈക്കോടതികളുടെ വിധികളുമുണ്ട്. ശമ്പളംപറ്റി ജോലിചെയ്യാനവകാശമുള്ള വൈദികനും കന്യാസ്ത്രീക്കും പിന്തുടര്‍ച്ചാവകാശത്തിന്റെ കാര്യത്തില്‍മാത്രം സ്വത്ത് സ്വീകരിക്കാന്‍ അധികാരമില്ലാതാകുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. കുടുംബത്തില്‍നിന്നു കിട്ടുന്ന സ്വത്ത് സ്വമേധയാ നിയമപ്രകാരം മഠത്തിനോ ആശ്രമത്തിനോ എഴുതിവെയ്ക്കണോ എന്നത് വ്യക്തിപരമായ തീരുമാനമാണ്. ഉത്തരവില്‍ പറയുന്നു. വൈദികന്റെ മൂത്തസഹോദരന്റെ മൂന്നു മക്കളാണ് വൈദികന്റെ സ്വത്തവകാശത്തെ ചോദ്യംചെയ്ത് അനുകൂലവിധി നേടിയത്. ഇതിനെ ചോദ്യംചെയ്ത് വൈദികനും സഹോദരന്റെ മറ്റു മൂന്നു മക്കളും ചേര്‍ന്നു നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. ഭൂമിയില്‍ ഒരുഭാഗം 1995-ല്‍ വൈദികന്‍ വില്‍പ്പന നടത്തിയിരുന്നു. വില്‍പ്പന റദ്ദാക്കണമെന്നും ആ ഭൂമികൂടി ഉള്‍പ്പെടുത്തി മറ്റുള്ളവര്‍ക്കായി സ്വത്ത് ഭാഗിക്കണമെന്നുമായിരിന്നു വാദിഭാഗത്തിന്റെ ആവശ്യം.
Image: /content_image/India/India-2017-06-09-04:57:35.jpg
Keywords: വൈദിക, കന്യാ
Content: 5123
Category: 18
Sub Category:
Heading: കുര്‍ബാനയ്ക്കു കൂടുതല്‍ വൈന്‍ ലഭ്യമാക്കുന്നതിനു തടസ്സമുണ്ടാകില്ല: മുഖ്യമന്ത്രി
Content: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേവാലയങ്ങളില്‍ കു​​​ർ​​​ബാ​​​ന​​​യ്ക്കാ​​​യി കൂ​​​ടു​​​ത​​​ൽ വൈ​​​ൻ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു ത​​​ട​​​സം ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ ന​​​ൽ​​​കു​​​മെ​​​ന്നും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. മ​​​ദ്യ​​നി​​​രോ​​​ധ​​​നം വേ​​​ണ​​​മെ​​​ന്നു ബി​​​ഷ​​​പ്പു​​​മാ​​​ർ പ​​​റ​​​യു​​​ന്ന​​​ത് ആ​​​ത്മാ​​​ർ​​​ഥ​​​മാ​​​യി​​​ട്ടാ​​​ണെന്നും ബി​​​ഷ​​​പ്പു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മ​​​ദ്യ വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്തക​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​വും വി​​​കാ​​​ര​​​വും മാ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Image: /content_image/India/India-2017-06-09-05:54:25.jpg
Keywords: കാസ, വീഞ്ഞ
Content: 5124
Category: 1
Sub Category:
Heading: മതസ്വാതന്ത്ര്യത്തെ വിലക്കുന്ന നിയമത്തിനെതിരെ വിയറ്റ്നാം കത്തോലിക്കാ മെത്രാൻ സമിതി
Content: ഹനോയ്: വിയറ്റ്നാമിൽ മതസ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടുള്ള പുതിയ നിയമത്തില്‍ ആശങ്ക രേഖപ്പെടുത്തി കൊണ്ട് വിയറ്റ്നാം കത്തോലിക്കാ മെത്രാൻ സമിതി. സഭയെയും കത്തോലിക്കാ നേതാക്കന്മാരെയും കുറിച്ച് സമ്മിശ്ര പ്രതികരണം ഗവൺമെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടെങ്കിലും ക്രൈസ്തവരുടെ സ്വതന്ത്രമായ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതില്‍ ആശങ്കയുണ്ടെന്നു സമിതി വ്യക്തമാക്കി. ജൂൺ ഒന്നിന് മെത്രാൻ സമിതി പുറപ്പെടുവിച്ച ഇടയലേഖനത്തിൽ നിയമത്തിന്റെ നല്ല വശങ്ങളെയും സ്വാഗതം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. തടവുകാരുടെയും വിദ്യാർത്ഥികളുടേയും വിദേശികളുടേയും മതസ്വാതന്ത്ര്യം സ്വാഗാതർഹമാണ്. തദ്ദേശീയ ഗവൺമെന്റ് അംഗീകരിച്ച മതസംഘടനകളെ വാണിജ്യ വിഭാഗങ്ങളിൽ നിന്നും ഒഴിവാക്കി. അതേ സമയം മത സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലെ ഗവൺമെന്റ് പങ്കാളിത്തമാണ് സംശയങ്ങൾ ഉയർത്തുന്നത്. ആതുരാലയങ്ങൾ സ്ഥാപിക്കാൻ നല്കിയിരുന്ന അനുമതിയാണ് ഇപ്പോൾ ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പിലെ 'പങ്കാളിത്തം' മാത്രമായി ഭേദഗതി വരുത്തിയത്. ഗവൺമന്റ് അനുമതി നല്കുന്ന പ്രവർത്തനങ്ങൾ മാത്രം മത സംഘടനകൾ വിഭാവനം ചെയ്യണം എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. മതങ്ങളേയും അവരുടെ സ്ഥാപനങ്ങളെയും രാഷ്ട്രീയ സംഘടനകളായും പ്രതിപക്ഷ ശക്തിയായും നോക്കി കാണുന്നത്, വിദ്യാഭ്യാസ ആരോഗ്യ-ആതുര രംഗത്തെ സംഭാവനകളെ വിലമതിക്കാത്തതിനു തുല്യമാണ്. കത്തോലിക്കാ വിദ്യാർത്ഥികളെ തഴയുകയും സഭയെ സംബന്ധിച്ച് തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതി വഴി, പുതിയ തലമുറ സഭയിൽ നിന്നു തന്നെ അകന്നു പോകുന്നു. ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നിയമ ഭേദഗതിയിൽ വിലക്കുന്നത് ആശ്വാസകരമാണ്. മതങ്ങളെ സംബന്ധിച്ച് ശരിയായ കാഴ്ചപ്പാട്, മത പ്രവർത്തനങ്ങളെ ഊർജിതമാക്കുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും രാജ്യ പുരോഗതിയോടൊപ്പം ജനങ്ങളുടെ ക്ഷേമത്തിനും ഇടയാകട്ടെ എന്ന ആശംസയോടെയാണ് ഇടയ ലേഖനം സമാപിക്കുന്നത്. മെത്രാൻമാരുടെ ഔദ്യോഗിക പ്രസ്താവനയില്‍ രാജ്യത്തിന്റെ നന്മയ്ക്കായി പ്രാർത്ഥനയ്ക്കും ആഹ്വാനമുണ്ട്. അതേ സമയം മതപരമായ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടുന്ന നിയമ പരിഷ്കാരങ്ങളെ നിശിതമായി വിമർശിച്ചു കൊണ്ട് വിവിധ കത്തോലിക്കാ സ്ഥാപനാംഗങ്ങളും രംഗത്തുണ്ട്. 2018 ജനുവരി ഒന്നോടുകൂടെ പുതിയ നിയമം പ്രാബല്യത്തിൽ വരും.
Image: /content_image/TitleNews/TitleNews-2017-06-09-07:33:52.jpg
Keywords: വിയറ്റ്