category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാരമ്പര്യസ്വത്തില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി
Contentകൊച്ചി: പാരമ്പര്യമായി ലഭിക്കുന്ന പിതൃസ്വത്തില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി. മാ​​​താ​​​പി​​​താ​​​ക്ക​​​ൾ വി​​​ൽ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​പു വൈ​​​ദി​​​ക​​​നാ​​​യ​​​തി​​​നാ​​​ൽ പി​​​തൃ​​​സ്വ​​​ത്തി​​​ൽ അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്ന കൊ​​​ച്ചി പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ​​​ബ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ മോ​​​ണ്‍. സേ​​​വ്യ​​​ർ ചു​​​ള്ളി​​​ക്ക​​​ൽ, സ​​​ഹോ​​​ദ​​​ര പു​​​ത്ര​​ന്മാ​​​രാ​​​യ സി.​​ജി. മാ​​​ത്യു സി​​​പ്രി​​​യ​​​ൻ, സി.​​​ജി. അ​​​ഗ​​​സ്റ്റി​​​ൻ എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലി​​​ലാ​​​ണു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ഉ​​ത്ത​​ര​​വ്. ദാരിദ്ര്യം വ്രതമായി സ്വീകരിച്ച് സന്യസിക്കുന്നവര്‍ക്ക് സ്വത്തിന് അവകാശമില്ലാതാകുമെന്ന വാദവും വൈദികന് സ്വത്തില്‍ അവകാശത്തിനര്‍ഹതയില്ലെന്ന കൊച്ചി പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ വിധിയും അംഗീകരിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​ർ കു​​​ടും​​​ബ ബ​​​ന്ധം ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന വാ​​​ദം ശ​​​രി​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി. എ​​​ന്നാ​​​ൽ ഇ​​​വ​​ർ​​ക്ക് 1925 ലെ ​​​ഇ​​​ന്ത്യ​​​ൻ പി​​​ന്തു​​​ട​​​ർ​​​ച്ചാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​വും 1956 ലെ ​​​ഹി​​​ന്ദു പി​​​ന്തു​​​ട​​​ർ​​​ച്ചാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​വു​​​മ​​​നു​​​സ​​​രി​​​ച്ചു പി​​​തൃ​​​സ്വ​​​ത്തി​​​ൽ അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. കാനോന്‍ നിയമപ്രകാരം വൈദികനോ സന്ന്യാസിയോ ആകുന്നതോടെ വീട്ടുകാരുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നത് ശരിയാകാം. അതുകൊണ്ട് സിവില്‍ നിയമപ്രകാരമുള്ള അവകാശം ഇല്ലാതാകുന്നില്ല.ക്രിസ്ത്യന്‍ വൈദികന്റെ സ്വത്തവകാശം 1925-ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമപ്രകാരമാണ് നിശ്ചയിക്കേണ്ടത്. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമമാണ് ബാധകമെന്ന് മേരി റോയ് കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമം വൈദികരെ വേര്‍തിരിച്ചുകാണുന്നില്ല. ഒസ്യത്തുള്ളതോ എഴുതിവെയ്ക്കാത്തതോ ആകട്ടെ കുടുംബസ്വത്തില്‍ വൈദികനും കന്യാസ്ത്രീക്കും അവകാശമുണ്ടെന്ന് കര്‍ണാടക, മദ്രാസ് ഹൈക്കോടതികളുടെ വിധികളുമുണ്ട്. ശമ്പളംപറ്റി ജോലിചെയ്യാനവകാശമുള്ള വൈദികനും കന്യാസ്ത്രീക്കും പിന്തുടര്‍ച്ചാവകാശത്തിന്റെ കാര്യത്തില്‍മാത്രം സ്വത്ത് സ്വീകരിക്കാന്‍ അധികാരമില്ലാതാകുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. കുടുംബത്തില്‍നിന്നു കിട്ടുന്ന സ്വത്ത് സ്വമേധയാ നിയമപ്രകാരം മഠത്തിനോ ആശ്രമത്തിനോ എഴുതിവെയ്ക്കണോ എന്നത് വ്യക്തിപരമായ തീരുമാനമാണ്. ഉത്തരവില്‍ പറയുന്നു. വൈദികന്റെ മൂത്തസഹോദരന്റെ മൂന്നു മക്കളാണ് വൈദികന്റെ സ്വത്തവകാശത്തെ ചോദ്യംചെയ്ത് അനുകൂലവിധി നേടിയത്. ഇതിനെ ചോദ്യംചെയ്ത് വൈദികനും സഹോദരന്റെ മറ്റു മൂന്നു മക്കളും ചേര്‍ന്നു നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. ഭൂമിയില്‍ ഒരുഭാഗം 1995-ല്‍ വൈദികന്‍ വില്‍പ്പന നടത്തിയിരുന്നു. വില്‍പ്പന റദ്ദാക്കണമെന്നും ആ ഭൂമികൂടി ഉള്‍പ്പെടുത്തി മറ്റുള്ളവര്‍ക്കായി സ്വത്ത് ഭാഗിക്കണമെന്നുമായിരിന്നു വാദിഭാഗത്തിന്റെ ആവശ്യം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-06-09 09:26:00
Keywordsവൈദിക, കന്യാ
Created Date2017-06-09 09:27:35