Contents

Displaying 4871-4880 of 25099 results.
Content: 5156
Category: 1
Sub Category:
Heading: കൃപ ലഭിച്ചവർക്കു മാത്രമേ യേശുവിനെ ദൈവമായി കാണാനും ജീവിതത്തിലേക്കു സ്വീകരിക്കാനും കഴിയൂ: മാർ ജോസഫ് സ്രാമ്പിക്കൽ
Content: കൃപ ലഭിച്ചവർക്കു മാത്രമേ യേശുവിനെ ദൈവമായി കാണാനും ജീവിതത്തിലേക്കു സ്വീകരിക്കാനും കഴിയൂ എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. "യേശുവിനെ ഒരു റബ്ബിയായും പ്രവാചകനായും സ്വീകരിക്കുവാൻ എല്ലാവർക്കുംസാധിക്കും. എന്നാൽ യേശു ദൈവമാണെന്ന് തിരിച്ചറിയുവാനും സ്വന്തം ജീവിതത്തിലേക്കു സ്വീകരിക്കുവാനും പ്രത്യേകമായ കൃപ ആവശ്യമാണ്" അദ്ദേഹം പറഞ്ഞു. ഒക്ടോബർ മാസം നടക്കുന്ന അഭിഷേകാഗ്നി ബൈബിൾ കൺവെൻഷന് മുന്നോടിയായിട്ടുള്ള ഒരുക്ക ധ്യാനത്തിൽ ദിവ്യബലിമധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ബൈബിളിൽ നിന്നും ലാസറിന്റെ സഹോദരിമാരായ മർത്തായുടെയും മറിയത്തിന്റെയും ജീവിതം വിശദീകരിച്ചുകൊണ്ടായിരുന്നു, ഈശോയെ ദൈവമായി കാണുകയും ആരാധിക്കുകയും ജീവിതത്തിലേക്കു സ്വീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചത്. "ഈശോ ബഥാനിയായിലെ ലാസറിന്റെ ഭവനം സന്ദർശിക്കുമ്പോഴൊക്കെ മർത്തായും മറിയവും വ്യത്യസ്ത രീതിയിലായിരുന്നു ഈശോയെ സ്വീകരിച്ചിരുന്നത്. മർത്താ ഈശോയെ ഒരു സാധാരണ യഹൂദനായി കണ്ടുകൊണ്ട് അവളുടെ ഭൗതികകാര്യങ്ങളിൽ വ്യാപൃതയാകുന്നു. എന്നാൽ മറിയാമാകട്ടെ തന്റെ ഭൗതികകാര്യങ്ങൾ മാറ്റിവച്ചുകൊണ്ട് ഈശോയെ ദൈവമായി കണ്ടുകൊണ്ട് സ്വീകരിക്കുകയും അവിടുത്തെ കാൽക്കൽ ഇരുന്നുകൊണ്ട് വചനം ശ്രവിക്കുകയും ചെയ്യുന്നു. അവന്റെ അധരത്തിൽ നിന്നും വരുന്ന ഓരോ വാക്കും കേട്ട് അവൾ അവനെ ആരാധിച്ചുകൊണ്ടിരുന്നു." അദ്ദേഹം പറഞ്ഞു. നമ്മൾ ദിവ്യബലിയിലും, ആരാധനയിലും, വചനശുശ്രൂഷകളിലും പങ്കെടുക്കുമ്പോൾ ഈശോ ആരാണ് എന്നു തിരിച്ചറിഞ്ഞ് അതിനു പറ്റിയ ഒരുക്കത്തോടും ഗൗരവത്തോടും കൂടിയാണോ പങ്കെടുക്കുന്നത്? അദ്ദേഹം ചോദിച്ചു. മൂന്നു വർഷം യേശുവിന്റെ കൂടെ നടന്നിട്ടും അവിടുന്ന് ആരാണെന്നു തിരിച്ചറിയാത്തതിനാൽ സ്വന്തം പാപത്തിൽ മരിക്കേണ്ടി വന്ന യൂദാസിന്റെ ജീവിതം ചൂണ്ടിക്കാണിച്ചുകൊണ്ട് ഈശോയെ ദൈവമായി കാണുകയും ആരാധിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികൾക്ക് മുന്നറിയിപ്പുനൽകി. ഒക്ടോബർമാസം നടക്കുന്ന അഭിഷേകാഗ്നി കൺവെൻഷന് വേണ്ടി മധ്യസ്ഥപ്രാർത്ഥനകളും ക്രമീകരണങ്ങളും ഭംഗിയായി നടത്തുവാൻ അദ്ദേഹം വൈദികരെയും വിശ്വസികളെയും ഉദ്‌ബോധിപ്പിച്ചു. മാഞ്ചെസ്റ്റർ റീജിയനിലെ 19 മാസ് സെന്ററുകൾക്കും വേണ്ടി ഇന്നലെ സെന്‍റ് ജോസഫ് ദേവാലയത്തില്‍ നടന്ന ശുശ്രൂഷകൾക്ക് മാർ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം സെഹിയോന്‍ യു‌കെ ഡയറക്റ്റര്‍ ഫാ. സോജി ഓലിക്കല്‍, വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻപുരയിൽ, ഫാ. ഫാൻസുവാ പത്തിൽ, ഫാ. തോമസ് തൈക്കൂട്ടത്തിൽ, ഫാ. ലോനപ്പൻ അരങ്ങാശ്ശേരി, ബ്രദര്‍ റെജി കൊട്ടാരം, പ്രമുഖ ഗാനരചയിതാവും സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനല്ലൂര്‍ എന്നിവര്‍ നേതൃത്വം നൽകി.
Image: /content_image/News/News-2017-06-13-17:38:58.JPG
Keywords: അഭിഷേകാഗ്നി
Content: 5157
Category: 18
Sub Category:
Heading: പരിസ്ഥിതി സംരക്ഷണത്തിന് സഭയിലെ സാമൂഹ്യശുശ്രൂഷകര്‍ കൂടുതല്‍ ശ്രദ്ധവയ്ക്കണം: ആര്‍ച്ച് ബിഷപ്പ് തോമസ് കൂറിലോസ്
Content: കോട്ടയം: പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ മി​ത​മാ​യ വി​നി​യോ​ഗം എ​ന്നി​വ​യി​ൽ സ​ഭ​യി​ലെ സാ​മൂ​ഹ്യ​ശു​ശ്രൂ​ഷ​ക​ർ കൂ​ടു​ത​ൽ ശ്ര​ദ്ധ​വ​യ്ക്കേ​ണ്ട​തു​ണ്ടെ​ന്നു ജ​സ്റ്റീ​സ് പീ​സ് ആ​ൻ​ഡ് ഡെവലപ്മെന്‍റ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ്. കേ​ര​ള​ത്തി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​ക​ളു​ടെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന വേ​ദി​യാ​യ കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 31 രൂ​പ​ത​ക​ളി​ലെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ർ​ഷി​ക നേ​തൃ​സം​ഗ​മ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രി​സ്ഥി​തിസൗ​ഹൃദ​സ​മൂ​ഹ​ത്തെ പ​ടു​ത്തു​യ​ർ​ത്താ​ൻ സ​ന്ന​ദ്ധ​സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ഴി സാ​ധി​ക്ക​ണ​മെ​ന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാ​രി​ത്താ​സ് ഇ​ന്ത്യ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ മൂ​ഞ്ഞേ​ലി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ഡിജിപി ജേ​ക്ക​ബ് പു​ന്നൂ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജ് വെ​ട്ടി​ക്കാ​ട്ടി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, ഡോ. ​വി.​ആ​ർ ഹ​രി​ദാ​സ്, ജോ​ബി മാ​ത്യു, സി​സ്റ്റ​ർ ജെ​സീ​ന എ​സ്ആ​ർ​എ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Image: /content_image/India/India-2017-06-14-05:01:28.jpg
Keywords: ആര്‍ച്ച് ബിഷപ്പ് തോമസ്
Content: 5158
Category: 18
Sub Category:
Heading: മദ്യനയത്തിനെതിരെ 1001 പേരുടെ നില്‍പ്പുസമരം
Content: കൊ​​​ച്ചി: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​ന​​​യ​​​ത്തി​​​നെ​​​തി​​​രേ കെ​​​സി​​​ബി​​​സി മ​​​ദ്യ​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യു​​​ടെ​​​യും കേ​​​ര​​​ള മ​​​ദ്യ​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 19ന് ​​​നില്‍പ്പുസമരം നടക്കും. എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​നു മു​​​ന്നി​​​ൽ 1001 പേ​​​രാണ് പ്ര​​​തീ​​​കാ​​​ത്മ​​​ക നി​​ൽ​​പ്പു​​സ​​മ​​രം നടത്തുക. രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു വ​​​രെ​​​യാ​​​ണു സ​​​മ​​​രം. കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ മ​​​ദ്യ​​വി​​​രു​​​ദ്ധ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളെ​​​യും മ​​​ദ്യ​​വി​​​രു​​​ദ്ധ മ​​​നോ​​​ഭാ​​​വ​​​മു​​​ള്ള മു​​​ഴു​​​വ​​​ൻ സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും അ​​​ണി​​നി​​​ര​​​ത്തി​​​യാ​​​ണ് നി​​​ൽ​​പ്പു​​സ​​​മ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. 101 പേ​​​രു​​​ടെ അ​​​ഖ​​​ണ്ഡ മ​​​ദ്യ​​വി​​​രു​​​ദ്ധ പ്ര​​​സം​​​ഗ​​​ങ്ങ​​​ളും ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ക്കും. പൂ​​​ട്ടി​​​യ ബാ​​​റു​​​ക​​​ൾ തു​​​റ​​​ക്കാ​​​തി​​​രി​​​ക്കു​​​ക, പ​​​ഞ്ചാ​​​യ​​​ത്തി​​രാ​​​ജ് ന​​​ഗ​​​ര​​​പാ​​​ലി​​​കാ ബി​​​ല്ലി​​​ലെ 232, 447 വ​​​കു​​​പ്പു​​​ക​​​ൾ പു​​​നഃസ്ഥാ​​​പി​​​ക്കു​​​ക, പു​​​തി​​​യ ബാ​​​റു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രി​​​ക്കു​​​ക, എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ൽ വാ​​​ഗ്ദാ​​​നം ന​​​ല്കി​​​യ മ​​​ദ്യല​​​ഭ്യ​​​ത​​​യും ഉ​​​പ​​​ഭോ​​​ഗ​​​വും കു​​​റ​​​യ്ക്കു​​​ന്ന മ​​​ദ്യ​​ന​​​യം ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ക, ഘ​​​ട്ടം ഘ​​​ട്ട​​​മാ​​​യി മ​​​ദ്യ നി​​​രോ​​​ധ​​​നം ന​​​ട​​പ്പാ​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് സ​​​മ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.
Image: /content_image/India/India-2017-06-14-05:33:28.jpg
Keywords: മദ്യ
Content: 5159
Category: 1
Sub Category:
Heading: മദ്ധ്യപ്രദേശിൽ കന്യാസ്ത്രീയെയും സംഘത്തെയും തടഞ്ഞുവച്ചു
Content: ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് റെയിൽവേ പോലീസ് കന്യാസ്ത്രീയെയും ഒപ്പമുള്ള 4 പെണ്‍കുട്ടികളെയും സറ്റ്ന സ്റ്റേഷനിൽ പന്ത്രണ്ട് മണിക്കൂറോളം തടഞ്ഞു വച്ചു. ഷിപ്ര എക്സ്പ്രസിൽ, ജാർഖണ്ഡിൽ നിന്നും ഭോപ്പാലിലേക്കുള്ള ട്രെയിൻ യാത്രയിലാണ് സംഭവം. കാർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് തെരേസ സഭാംഗമായ സിസ്റ്റര്‍ ബീന ജോസഫും സംഘവുമാണ് പോലീസ് അതിക്രമത്തിന് ഇരയായത്. സറ്റ്ന സ്‌റ്റേഷനിൽ എത്തിയതും പോലീസ് തങ്ങളെ ട്രെയിനില്‍ നിന്ന്‍ നിർബന്ധപൂർവം ഇറക്കുകയായിരിന്നുവെന്ന് സിസ്റ്റര്‍ ബീന വെളിപ്പെടുത്തി. സബ് ഡിവിഷനൽ മജിസ്ട്രേറ്റിന് മുൻപിൽ മൊഴിയെടുത്ത് പന്ത്രണ്ടു മണിക്കൂറുകൾക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്. ബജ്‌റംഗ്‌ദള്‍ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് സിസ്റ്റര്‍ ബീനയെയും പെണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്തതെന്ന് സറ്റ്ന പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് എസ്. ആർ. ബാഗ്രി പറഞ്ഞു. പരാതിയില്‍ യാതൊരു തെളിവുകളോ മൊഴിയോ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് ഇവരെ വിട്ടയച്ചത്. അതേ സമയം കുട്ടികളിലൊരാൾ പൂര്‍ത്തിയാകാത്ത ആളായതിനാല്‍ വസ്തുതകൾ ഉറപ്പു വരുത്താൻ അവരുടെ വീട്ടിലും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ പെൺകുട്ടികളെല്ലാവരും ഇരുപത് വയസ്സിന് മുകളിലുള്ളവരാണെന്ന് അംഗം സിസ്റ്റര്‍ ബീന പറഞ്ഞു. സംഭവങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെ ക്രൈസ്തവരെ സമൂഹത്തിൽ ആരോപണ വിധേയമാക്കുന്നതിനെതിരെ ദേശീയ ക്രൈസ്തവ അസംബ്ലി വക്താവ് റിച്ചാർഡ് ജെയിംസ് അപലപിച്ചു. തീവ്രഹൈന്ദവ പാര്‍ട്ടിയായ മദ്ധ്യപ്രദേശിൽ ഒരു മാസത്തിനിടെ അരങ്ങേറുന്ന മൂന്നാമത്തെ സംഭവമാണിത്.
Image: /content_image/TitleNews/TitleNews-2017-06-14-06:37:34.jpg
Keywords: കന്യാ
Content: 5160
Category: 9
Sub Category:
Heading: ഷെഫീൽഡ് തിരുനാളിന് 16 ന് തുടക്കമാകും
Content: ഷെഫീൽഡ്: യുകെ യിലെ മലയാളി തിരുനാൾ ആഘോഷങ്ങളിൽ പ്രസിദ്ധമായ ഷെഫീൽഡിലെ , വി തോമ്മാശ്ലീഹായുടെയും വി . അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ , ഭക്തി നിർഭരമായ തിരുക്കർമങ്ങളോടെ ഇത്തവണ പത്തു ദിവസം ആഘോഷിക്കുന്നു. 2017ജൂൺ 16 വെള്ളിയാഴ്ച്ച ഷെഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ വി .അൽഫോൻസാമ്മയുടെ നൊവേനയോടും ആഘോഷമായ തിരുനാൾ കുർബാനയോടും കൂടി പത്തു ദിവസത്തെ ഭക്തിനിർഭരമായ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. പ്രധാന തിരുനാൾ 25ന് നടക്കും . തിരുനാളിനോടനുബന്ധിച്ച് ജൂൺ 16 മുതൽ 25 വരെ എല്ലാ ദിവസവും വി .കുർബാനയും നൊവേനയും തുടർന്ന് സ്‌നേഹവിരുന്നും സെന്റ് പാട്രിക് പള്ളിയിൽ നടക്കും. ഷെഫീൽഡിൽ സീറോ മലബാർ മലയാളം വി .കുർബാനയും കുട്ടികൾക്ക് വേദപാഠവും ആരംഭിച്ചിട്ട് 2017 ൽ പത്തുവർഷം പൂർത്തിയാകും. വിവിധ വൈദികർ തിരുനാൾ ദിവസങ്ങളിൽ വിശുദ്ധ കുർബാനയിലും നൊവേനയിലും കാർമ്മികരാകും . 24 ന് വൈകിട്ട് തിരുനാൾ കുർബാനയും നൊവേന സമാപനവും പാച്ചോർ നേർച്ചയും നടക്കും. 25 ന് വൈകിട്ട് ആഘോഷമായ തിരുനാൾ കുർബാനയ്ക്കു റവ .ഫാ .ജിൻസൺ മുട്ടത്തുകുന്നേൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ.സന്തോഷ് വാഴപ്പള്ളി തിരുനാൾ സന്ദേശം നൽകും. ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം , ബാന്റുമേളം, കരിമരുന്ന് , മാജിക് ഷോ , ഗാനമേള എന്നിവയുണ്ടായിരിക്കും . തുടർന്ന് സ്നേഹവിരുന്നോടുകൂടി രാത്രി 8.30 ന് പത്തു ദിവസത്തെ ആഘോഷ പരിപാടികൾ സമാപിക്കും . തിരുനാളിനോടനുബന്ധിച്ചു കുമ്പസാരിക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും അടിമവയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കും . തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുവാൻ ചാപ്ലയിൻ റവ.ഫാ. മാത്യു മുളയോലിലും ഇടവകാ സമൂഹവും എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്}# ബിജു മാത്യു 07828 283353. #{red->n->n->ദേവാലയത്തിന്റെ അഡ്രസ്സ് }# ST.PATRICK CATHOLIC CHURCH <br> 851 BARNSLEY ROAD <br> SHEFFIELD <br> S5 0QF
Image: /content_image/Events/Events-2017-06-14-07:03:55.jpg
Keywords: ഷെഫീ
Content: 5161
Category: 9
Sub Category:
Heading: കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്ക ബാവയ്ക്ക് ഡബ്ലിനില്‍ സ്വീകരണം നല്‍കുന്നു
Content: മലങ്കര കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്ക ബാവയ്ക്ക് ഡബ്ലിനില്‍ സ്വീകരണം നല്‍കുന്നു. ജൂണ്‍ 19 തിങ്കളാഴ്ച വൈകുന്നേരം 5.45നാണ് സ്വീകരണവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും ക്രമീകരിച്ചിരിക്കുന്നത്. സഭയ്ക്ക് ലഭ്യമായ 'ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി' ദേവാലയത്തിലാണ് സ്വീകരണവും വിശുദ്ധ കുര്‍ബാനയും നടത്തപ്പെടുക. മലങ്കരസഭ ചാപ്ലിന്‍ ഫാ. എബ്രഹാം പതാക്കല്‍, റവ. ഫാ. തോമസ് മടക്കുംമൂട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ മറ്റ് സഭാപ്രതിനിധികളും പങ്കെടുക്കും. ക്രമീകരിച്ചിരിക്കുന്ന ഈ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു. #{red->n->n->ദേവാലയത്തിന്റെ വിലാസം: }# The Immaculate Heart Of Mary <br> Rowlagh- Quarryvale, <br> Liscarne Close, <br> Clondalkin, <br> Dublin-22
Image: /content_image/Events/Events-2017-06-14-07:34:37.jpg
Keywords:
Content: 5162
Category: 1
Sub Category:
Heading: മദ്ധ്യാഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കാന്‍ കാനഡയിലെ കത്തോലിക്ക സഭ
Content: ഒട്ടാവ: മദ്ധ്യാഫ്രിക്കന്‍ രാജ്യങ്ങളായ തെക്കന്‍ സുഡാന്‍, യെമന്‍, നൈജീരിയ, സൊമാലിയ എന്നിവിടങ്ങളിലെ ഭക്ഷ്യക്ഷാമവും ദാരിദ്യവും കണക്കിലെടുത്തു അവിടേയ്ക്ക് സഹായമെത്തിച്ചു കൊടുക്കാന്‍ കൂട്ടായ പരിശ്രമവുമായി കാനഡയിലെ കത്തോലിക്ക നേതൃത്വം. ക്രൈസ്തവ- യഹൂദ-മുസ്ലിം- സിക്ക്-ബഹായ് മതനേതൃത്വവും പദ്ധതിക്കു പിന്തുണയുമായി രംഗത്തുണ്ടെന്നത് ശ്രദ്ധേയമാണ്. “ഹൃദയങ്ങളുടെ ഒത്തുചേരല്‍” എന്ന പൊതുവായ പദ്ധതിയിലൂടെയാണ് ആഫ്രിക്കയിലെ ജനങ്ങളെ സഹായിക്കാന്‍ വിവിധ മതവിഭാഗങ്ങള്‍ കൈകോര്‍ക്കുന്നത്. സുഡാന്‍, യെമന്‍, നൈജീരിയ, സൊമാലിയ എന്നീ നാലു രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതാവസ്ഥ വളരെ ശോചനീയമാണെന്ന് പദ്ധതിയുടെ കണ്‍വീനറും ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് ഡഗ്ലസ് ക്രോസ്ബി പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു. പ്രാര്‍ത്ഥന, സാമ്പത്തിക സഹായം, ദുരന്തത്തെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവയ്ക്കുക, എന്നിങ്ങനെ മൂന്നു തരത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സ്വീകരിച്ചിട്ടുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. 2017 ഫെബ്രുവരിയിലെ യുഎന്‍ കണക്കുകള്‍ പ്രകാരം 10 ലക്ഷത്തില്‍ അധികം കുട്ടികള്‍ ഉള്‍പ്പെടെ, രണ്ടു കോടിയിലധികം ജനങ്ങളാണ് ഈ നാലു രാജ്യങ്ങളിലുമായി ദുരിതങ്ങള്‍ അനുഭവിക്കുന്നത്. കലാപം, കാലാവസ്ഥ കെടുതി, വരള്‍ച്ച എന്നിവമൂലം ആയിരകണക്കിന് ആളുകളാണ് കൊടും ദാരിദ്ര്യത്തിന്‍റെ പിടിയില്‍ അമര്‍ന്നിരിക്കുന്നത്. കാനഡ സര്‍ക്കാരിന്‍റെ പിന്‍തുണയോടെ ആരംഭിച്ച പദ്ധതി, 2017-ജൂണ്‍ മാസത്തിന്‍റെ അന്ത്യത്തില്‍ യാഥാര്‍ത്ഥ്യമാക്കി 4 രാജ്യങ്ങളിലെയും നിര്‍ധനരായ ജനങ്ങള്‍ക്കു സഹായം എത്തിച്ചുകൊടുക്കുമെന്ന് ആര്‍ച്ചുബിഷപ്പ് ക്രോസ്ബി പ്രസ്താവനയില്‍ വ്യക്തമാക്കി.
Image: /content_image/TitleNews/TitleNews-2017-06-14-08:52:46.jpg
Keywords: കാനഡ
Content: 5163
Category: 18
Sub Category:
Heading: ചങ്ങനാശ്ശേരി അതിരൂപത ദളിത് കാത്തലിക് കണ്‍വെന്‍ഷന്‍ 18ന്
Content: ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ ദ​ലി​ത് ക​ത്തോ​ലി​ക്കാ മ​ഹാ​ജ​ന​സ​ഭ​യു​ടെ പോ​ഷ​ക ഘ​ട​ക​മാ​യ ഡി​സി​വി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ​ളി​ത് ക​ത്തോ​ലി​ക്കാ വ​നി​ത​ക​ളു​ടെ ക​ണ്‍​വ​ൻ​ഷ​ൻ 18ന് ​നടക്കും. വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​നം​ഗം ഡോ. ​ജെ. പ്ര​മീ​ളാ ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡി​സി​വി​എ​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് മി​നി റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡ​യ​റ​ക്ട​ർ ഫാ. ​ജ​സ്റ്റി​ൻ കാ​യം​കു​ള​ത്തു​ശേ​രി, ഡി​സി​എം​എ​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ഇ​ല​വു​ങ്ക​ൽ, ഡി​സി​വൈ​എ​ൽ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ്വാ​തി​മോ​ൾ പി.​എം., ഡി​സി​വി​എ​സ് അ​തി​രൂ​പ​ത വൈ​സ്പ്ര​സി​ഡ​ന്‍റ് ജെ​സി ജോ​ണ്‍, സെ​ക്ര​ട്ട​റി ആ​ൻ​സ​മ്മ ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. "​ആ​രാ​ണ് സ്ത്രീ’ ​എ​ന്ന വി​ഷ​യ​ത്തി​ൽ ടോ​മി​ച്ച​ൻ കാ​ലാ​യി​ൽ ക്ലാ​സ് ന​യി​ക്കും. തു​ട​ർ​ന്ന് സം​ഘ​ട​ന​യു​ടെ അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.
Image: /content_image/India/India-2017-06-14-09:26:58.jpg
Keywords: ചങ്ങനാ
Content: 5164
Category: 1
Sub Category:
Heading: അള്‍ജീരിയായില്‍ മസ്ജിദ് നിര്‍മ്മിക്കുന്നതിനായി കത്തോലിക്കാ ദേവാലയം തകര്‍ത്തു
Content: അള്‍ജിയേഴ്സ്: പുതിയ മസ്ജിദും ഇസ്ലാമിക സ്കൂളും നിര്‍മ്മിക്കുന്നതിനായി അള്‍ജീരിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കത്തോലിക്കാ ദേവാലയം തകര്‍ത്തു. അള്‍ജിയേഴ്സില്‍ നിന്നും 25 കിലോമീറ്റര്‍ മാറി തെക്ക് ഭാഗത്തുള്ള സിദി മോസ്സാ പട്ടണത്തിലെ കത്തോലിക്കാ ദേവാലയമാണ് തകര്‍ക്കപ്പെട്ടത്. ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നതിനാലാണ് ദേവാലയം തകര്‍ത്തതെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഷ്യം. ഭരണഘടന മതസ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇസ്ലാം മതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ച രാജ്യമാണ് അള്‍ജീരിയ. പാശ്ചാത്യ രാജ്യങ്ങളില്‍ മുസ്ലീംകള്‍ മതസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുമ്പോള്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ ദേവാലയങ്ങളും സിനഗോഗുകളും നശിപ്പിക്കുന്ന പ്രവര്‍ത്തി അപലപനീയമാണെന്ന് വിശ്വാസികള്‍ പ്രതികരിച്ചു. രാജ്യത്തു ഇസ്ലാമിക നിയമങ്ങള്‍ക്ക് നിരക്കാത്തവയെ നിരോധിക്കുന്ന നിലപാടു സര്‍ക്കാര്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. അള്‍ജിയേഴ്സില്‍ തുടര്‍ന്നുവരുന്ന ഇസ്ലാമികവല്‍ക്കരണത്തിന്റെ മറ്റൊരു ഇരയാണ് സിദി മോസ്സായിലെ കത്തോലിക്കാ ദേവാലയം. ദേവാലയം ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നുവെങ്കില്‍, എന്തുകൊണ്ട് ആ ദേവാലയത്തെ പുനരുദ്ധരിച്ച്, രാഷ്ട്രത്തിന്റെ പൈതൃക സ്വത്തായി നിലനിര്‍ത്തിയില്ല എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. അള്‍ജീരിയന്‍ ഭരണഘടനയില്‍ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടുള്ള ആരാധനാസ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഭരണഘടനയിലെ വകുപ്പ് 2-ല്‍ ഇസ്ലാമിനെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും, വകുപ്പ് 10-ല്‍ ഇസ്ലാമിക ധാര്‍മ്മികതക്ക് നിരക്കാത്ത കാര്യങ്ങളെ നിരോധിക്കുകയും ചെയ്തിരിക്കുന്നു. അള്‍ജീരിയായില്‍ ക്രിസ്ത്യാനികള്‍ക്കും, യഹൂദര്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങളെ ഈ വകുപ്പുകളുടെ ബലത്തിലാണ് സര്‍ക്കാര്‍ ന്യായീകരിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-06-14-10:03:33.jpg
Keywords: ഇസ്ലാം, ക്രൈസ്തവ
Content: 5165
Category: 1
Sub Category:
Heading: രക്തസാക്ഷിത്വം വരിച്ച ലിത്വാനിയന്‍ മെത്രാന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
Content: വില്‍നിയൂസ്, ലിത്വാനിയ: തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും തടവറയില്‍ ചിലവഴിക്കുകയും കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ലിത്വാനിയയിലെ ആര്‍ച്ച് ബിഷപ്പ് തിയോഫിലിയൂസ് മാറ്റുലിയോണിസ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. ഈ മാസം അവസാനമാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്. 1917-ലെ ബോള്‍ഷേവിക് വിപ്ലവകാലത്ത് തിരുസഭ അടിച്ചമര്‍ത്തപ്പെടുന്നതിനു സാക്ഷ്യം വഹിച്ച ആളാണ്‌ മാറ്റുലിയോണിസ് മെത്രാപ്പോലീത്ത. തന്റെ ധീരതയാലും, ഉറച്ചതീരുമാനങ്ങളാലും ശ്രദ്ധയാകര്‍ഷിച്ച മാറ്റുലിയോണിസിനെ 2016 ഡിസംബറില്‍ ഫ്രാന്‍സിസ് പാപ്പാ രക്തസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു. 1873-ല്‍ ഇപ്പോള്‍ ലിത്വാനിയ എന്നറിയപ്പെടുന്ന കുഡോറിസ്കിസിലെ ഒരു കര്‍ഷക കുടുംബത്തിലായിരുന്നു മാറ്റുലിയോണിസിന്റെ ജനനം. ചെറുപ്പത്തില്‍ത്തന്നെ വിശ്വാസപരമായ കാര്യങ്ങളോട് ഒരു പ്രത്യേക ആഭിമുഖ്യം അദ്ദേഹം പുലര്‍ത്തിയിരിന്നു. 1900-ല്‍ ബെലാറൂസില്‍ വെച്ചായിരുന്നു അദ്ദേഹത്തിന് പൗരോഹിത്യ പട്ടം ലഭിച്ചത്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയം വെച്ചു പുലര്‍ത്തിയിരിന്നു. സഭാസ്വത്തുക്കള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട ഒരു കരാറില്‍ ഒപ്പുവെക്കുവാന്‍ വിസമ്മതിച്ചു എന്ന കാരണത്താലാണ് 1923-ല്‍ അദ്ദേഹം ആദ്യമായി തടവിലാകുന്നത്. മൂന്ന്‍ വര്‍ഷത്തെ തടവിനു ശേഷം മോസ്കോയിലെ ജയിലില്‍ നിന്നും മോചിതനായ അദ്ദേഹം 1929-ല്‍ സെന്റ്‌ പീറ്റേഴ്സ്ബര്‍ഗിലെ മെത്രാനായി രഹസ്യമായി വാഴിക്കപ്പെട്ടു. 1929-ല്‍ അദ്ദേഹം വീണ്ടും തടവിലായി. ഏകാന്ത തടവും ജയിലിലെ കഠിനമായ ജോലിയും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. 1933-ല്‍ അദ്ദേഹം ജയിലില്‍ നിന്നും മോചിതനായി. 1943-ല്‍ അദ്ദേഹം കൈസിയാഡോറിസിലെ മെത്രാനായി അഭിഷിക്തനായി. പിന്നീട് ലിത്വാനിയായില്‍ എത്തിയ അദ്ദേഹം സോവിയറ്റ് നാസി ഭരണകൂടങ്ങളുടെ സഭാവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിനെതുടര്‍ന്ന്‍ 1946-ല്‍ വീണ്ടും തടവിലായി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിസ്റ്റോണാസില്‍ എത്തിയ അദ്ദേഹം അവിടെ രഹസ്യമായി ഒരു മെത്രാനെ അഭിഷേകം ചെയ്തു. ഇക്കാരണത്താല്‍ അദ്ദേഹം സെദൂവായിലേക്ക് നാടുകടത്തപ്പെട്ടു. 1962-ലാണ് അദ്ദേഹത്തെ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തിയത്. ഇതേ വര്‍ഷം ഭരണകൂടാനുകൂലികള്‍ നടത്തിയ ഒരു പരിശോധനക്കിടയില്‍ അദ്ദേഹത്തിനു മാരകമായ മരുന്ന്‍ കുത്തിവെച്ചു. തുടര്‍ന്നു മൂന്ന്‍ ദിവസങ്ങള്‍ക്ക് ശേഷം 1962 ഓഗസ്റ്റ് 20നു അദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. ‘തിയോഫിലിയൂസ് മാറ്റുലിയോണിസിനേപ്പോലെയുള്ള ഒരു ധീരനെ നമുക്ക് തന്ന ലിത്വാനിയക്ക് മഹത്വമുണ്ടാകട്ടെ’ എന്ന് തന്നെ സന്ദര്‍ശിച്ച ഒരു കൂട്ടം തീര്‍ത്ഥാടകരോട് പിയൂസ് പതിനൊന്നാമന്‍ പാപ്പാ പില്‍ക്കാലത്ത് പറഞ്ഞിരിന്നു. വരുന്ന ജൂണ്‍ 25-ന് നാമകരണ നടപടികളുടെ ചുമതലയുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോ വില്‍നിയൂസിലെ കത്തീഡ്രല്‍ സ്ക്വയറില്‍ വെച്ച് തിയോഫിലിയൂസ് മാറ്റുലിയോണിസ് മെത്രാപ്പോലീത്തായെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും.
Image: /content_image/TitleNews/TitleNews-2017-06-14-11:41:14.jpg
Keywords: വാഴ്ത്തപ്പെട്ട