Content | മലങ്കര കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്ക ബാവയ്ക്ക് ഡബ്ലിനില്‍ സ്വീകരണം നല്‍കുന്നു. ജൂണ്‍ 19 തിങ്കളാഴ്ച വൈകുന്നേരം 5.45നാണ് സ്വീകരണവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും ക്രമീകരിച്ചിരിക്കുന്നത്. സഭയ്ക്ക് ലഭ്യമായ 'ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി' ദേവാലയത്തിലാണ് സ്വീകരണവും വിശുദ്ധ കുര്‍ബാനയും നടത്തപ്പെടുക.
മലങ്കരസഭ ചാപ്ലിന്‍ ഫാ. എബ്രഹാം പതാക്കല്‍, റവ. ഫാ. തോമസ് മടക്കുംമൂട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ മറ്റ് സഭാപ്രതിനിധികളും പങ്കെടുക്കും. ക്രമീകരിച്ചിരിക്കുന്ന ഈ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.
#{red->n->n->ദേവാലയത്തിന്റെ വിലാസം: }#
The Immaculate Heart Of Mary <br> Rowlagh- Quarryvale, <br> Liscarne Close, <br> Clondalkin, <br> Dublin-22 |