Content | ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ ദലിത് കത്തോലിക്കാ മഹാജനസഭയുടെ പോഷക ഘടകമായ ഡിസിവിഎസിന്റെ ആഭിമുഖ്യത്തിൽ ദളിത് കത്തോലിക്കാ വനിതകളുടെ കണ്വൻഷൻ 18ന് നടക്കും. വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന കണ്വൻഷൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീളാ ദേവി മുഖ്യപ്രഭാഷണം നടത്തും. ഡിസിവിഎസ് അതിരൂപത പ്രസിഡന്റ് മിനി റോയി അധ്യക്ഷത വഹിക്കും.
ഡയറക്ടർ ഫാ. ജസ്റ്റിൻ കായംകുളത്തുശേരി, ഡിസിഎംഎസ് അതിരൂപത പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ, ഡിസിവൈഎൽ അതിരൂപത പ്രസിഡന്റ് സ്വാതിമോൾ പി.എം., ഡിസിവിഎസ് അതിരൂപത വൈസ്പ്രസിഡന്റ് ജെസി ജോണ്, സെക്രട്ടറി ആൻസമ്മ ദേവസ്യ എന്നിവർ പ്രസംഗിക്കും. "ആരാണ് സ്ത്രീ’ എന്ന വിഷയത്തിൽ ടോമിച്ചൻ കാലായിൽ ക്ലാസ് നയിക്കും. തുടർന്ന് സംഘടനയുടെ അതിരൂപത ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. |