category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. മാര്‍ട്ടിന്റെ മരണം: നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സുഷമ സ്വരാജ്
Contentന്യൂഡൽഹി: സ്കോട്‌ലൻഡിൽ ഫാ.മാർട്ടിൻ സേവ്യർ മരിച്ചതിനെക്കുറിച്ച് അവിടത്തെ സർക്കാരുമായി ഇന്ത്യൻ സ്ഥാനപതി കാര്യാലയം ബന്ധപ്പെട്ടുവരികയാണെന്നും അന്വേഷണം ഊർജിതപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ഫാ.മാർട്ടിൻ സേവ്യറുടെ മരണത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നു കൊടിക്കുന്നിൽ സുരേഷ് നേരിട്ടുകണ്ട് ആവശ്യപ്പെട്ടപ്പോഴാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ മിഷനറി പ്രവർത്തനം നടത്തുന്ന ഇന്ത്യക്കാരായ വൈദികർക്കും കന്യാസ്ത്രീകൾക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. #{red->none->b->Also Read: ‍}# {{ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു -> http://www.pravachakasabdam.com/index.php/site/news/5259}} അതേ സമയം ഫാ. ​മാ​ർ​ട്ടി​ൻ സേ​വ്യ​റി​ന്‍റെ മ​ര​ണ​ത്തി​ൽ ഭാ​ര​ത ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി ദുഃഖം രേ​ഖ​പ്പെ​ടു​ത്തി. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദു​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യും മ​ര​ണ​ത്തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത പുറത്തു കൊണ്ടുവരണമെന്നും സി​ബി​സി​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ മോ​ണ്‍. ജോ​സ​ഫ് ചി​ന്ന​യ്യ​ൻ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-06-28 09:37:00
Keywordsഫാ. മാര്‍ട്ടി
Created Date2017-06-28 09:08:39