category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഐ‌എസ് വെടിവെപ്പിനിടെ അകപ്പെട്ട കുട്ടിയെ രക്ഷിക്കുവാന്‍ പ്രചോദനം നല്‍കിയത് ബൈബിള്‍ വചനം: സാക്ഷ്യവുമായി അമേരിക്കന്‍ സൈനികന്‍
Contentഇര്‍ബില്‍: ഐ‌എസ് തീവ്രവാദികളുമായി ജീവന്‍ പണയംവെച്ച് നടത്തിയ വെടിവെപ്പില്‍ നിന്നും മാതാവ് നഷ്ട്ടപ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കുവാന്‍ തനിക്ക് പ്രചോദനം നല്‍കിയത് ബൈബിള്‍ വചനമാണെന്ന്‍ സാക്ഷ്യപ്പെടുത്തി കൊണ്ട് അമേരിക്കന്‍ സൈനികന്‍. ഡേവ് യൂബാങ്ക് എന്ന സൈനികനാണ് ദൈവവചനം നല്‍കിയ ആത്മവിശ്വാസത്തെ പറ്റി പങ്കുവെച്ചിരിക്കുന്നത്. ‘സ്നേഹിതര്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല’ (യോഹന്നാന്‍ 15:13) എന്ന ബൈബിള്‍ വാക്യമാണ് ഐ‌എസ് പോരാളികളില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ധൈര്യം നല്‍കിയതെന്ന് ഡേവ് യൂബാങ്ക് വെളിപ്പെടുത്തി. #{red->none->b->Must Read: ‍}# {{ കംമ്പോഡിയായിലെ ഖമര്‍ റൗഗ് സൈന്യത്തിലെ മുന്‍അംഗങ്ങള്‍ മിഷ്‌നറിമാരുടെ പ്രവര്‍ത്തനത്താല്‍ സത്യവിശ്വാസം സ്വീകരിച്ചു -> http://www.pravachakasabdam.com/index.php/site/news/3713 }} ഡേവ് യൂബാങ്കിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നിന്നും, ‘ഫ്രീ ബര്‍മാ റേഞ്ചേഴ്സ്’ എന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയുടെ വെബ്സൈറ്റില്‍ നിന്നുമാണ് ഈ അത്ഭുതകരമായ രക്ഷപ്പെടുത്തലിനെക്കുറിച്ച് പുറംലോകം അറിയുന്നത്. ഡേവിന്റെ രക്ഷപ്പെടുത്തലിന്റെ വീഡിയോയും, ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. എങ്കിലും ദൈവമാണ് തന്നിലൂടെ പ്രവര്‍ത്തിച്ചതെന്നാണ് ഡേവിന്റെ അഭിപ്രായം. ജൂണ്‍ 1-നാണ് ഈ സംഭവം നടക്കുന്നത്. മുന്‍ യു.എസ് ആര്‍മി സ്പെഷ്യല്‍ ഫോഴ്സിലെ പട്ടാളക്കാരനായിരുന്ന ഡേവ് യൂബാങ്ക് ‘ഫ്രീ ബര്‍മാ റേഞ്ചേഴ്സ്’ എന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയില്‍ ചേര്‍ന്ന് ഇറാഖില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഒരു ടെലിഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ്‌ അദ്ദേഹം മൊസൂളിലെ സംഭവസ്ഥലത്ത് എത്തുന്നത്. ഏതാണ്ട് 50-ഓളം ആളുകളുടെ മൃതദേഹങ്ങള്‍ അങ്ങിങ്ങായി ചിതറിക്കിടന്നിരുന്നു എന്ന് ഡേവ് കുറിച്ചിരിക്കുന്നു. സംഭവസ്ഥലത്തെ ഫോട്ടോ എടുക്കുന്നതിനിടയിലാണ് മൃതദേഹങ്ങളില്‍ ഒന്നില്‍ ഒരു ചെറിയ അനക്കം തങ്ങള്‍ ശ്രദ്ധിച്ചതെന്ന് ഡേവ് പറയുന്നു. #{red->none->b->You May Like: ‍}# {{ ക്രൈസ്തവര്‍ക്കു നേരെ രാസായുധം പ്രയോഗിക്കുവാന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി ഇറാഖി സൈന്യം -> http://www.pravachakasabdam.com/index.php/site/news/4007 }} മരിച്ചുകിടക്കുന്ന അമ്മയുടെ ബുര്‍ഖയുടെ മറവില്‍ കിടക്കുകയായിരുന്നു ആ പെണ്‍കുട്ടി. ഭീകരരും പെണ്‍കുട്ടിയും തമ്മിലുള്ള ദൂരം ഏതാണ്ട് നൂറു മീറ്ററില്‍ കൂടുതലായിരുന്നു. തുടര്‍ന്നു ഡേവിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇറാഖികളെ സഹായിക്കുന്ന അമേരിക്കന്‍ സൈന്യം തീവ്രവാദികളുടെ കാഴ്ചയെ മറക്കുവാനായി പുകമറ സൃഷ്ട്ടിക്കുകയായിരിന്നു. തുടര്‍ന്നു ദൈവ വചനത്തെ മനസ്സില്‍ ധ്യാനിച്ചു പ്രാര്‍ത്ഥിച്ചതിനു ശേഷം തന്നെക്കൊണ്ടാവും വിധം വേഗത്തില്‍ താന്‍ പെണ്‍കുട്ടിയുമായി ഓടുകയായിരിന്നുവെന്ന് ഡേവ് പറയുന്നു. തന്റെ മാതാവിന്റെ മൃതദേഹത്തോട് ചേര്‍ന്ന് കിടന്ന പെണ്‍കുട്ടിയെ വലിച്ചെടുത്താണ് രക്ഷപ്പെട്ടത്. ഞാന്‍ മരിക്കുകയാണെങ്കില്‍ ഒരു പെണ്‍കുട്ടിയെ രക്ഷിക്കുവനായിരുന്നു അതെന്ന്‍ എന്റെ ഭാര്യയും കുട്ടികളും മനസ്സിലാക്കും എന്ന ബോധ്യം തനിക്കുണ്ടായിരുന്നുവെന്നും ഡേവ് പോസ്റ്റില്‍ കുറിച്ചു. ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ടാണ് ഡേവ് തന്റെ പോസ്റ്റ്‌ അവസാനിപ്പിച്ചിരിക്കുന്നത്. മറ്റൊരാളേയും അന്നേ ദിവസം തന്നെ രക്ഷിക്കുവാന്‍ ഫ്രീ ബര്‍മാ റേഞ്ചേഴ്സിന് കഴിഞ്ഞു. ഇവര്‍ രണ്ടുപേരും ഇപ്പോള്‍ ഇറാഖിലെ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുകയാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-07-01 12:22:00
Keywordsസൈന്യ, ബൈബി
Created Date2017-07-01 12:22:50