Contents

Displaying 5161-5170 of 25107 results.
Content: 5456
Category: 1
Sub Category:
Heading: അസമാധാനം നിലനില്‍ക്കുന്ന സിറിയയില്‍ സംഗീത സായാഹ്നമൊരുക്കി ക്രിസ്ത്യന്‍ സമൂഹം
Content: ആലപ്പോ: യുദ്ധത്തില്‍ തകര്‍ന്ന സിറിയന്‍ മാരോനൈറ്റ് സഭയുടെ കീഴിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ സംഗീതസായാഹ്നം ഒരുക്കി കൊണ്ട് പ്രാദേശിക ക്രിസ്ത്യന്‍ സമൂഹം. ഫാദര്‍ യെഘിച്ചെ ഏലിയാസ് ജാഞ്ചിയുടെ നേതൃത്വത്തില്‍ 45 പേരടങ്ങുന്ന ഉപകരണ സംഗീതജ്ഞരും, 27 പേരടങ്ങുന്ന ഗായകസംഘവുമാണ് ആലപ്പോയിലെ പ്രസിദ്ധമായ സാന്റ് ഏലിയാ ദേവാലയ പരിസരത്തെ സംഗീത സാന്ദ്രമാക്കിയത്. ഇക്കഴിഞ്ഞ ജൂലൈ 11 ചൊവ്വാഴ്ച സായാഹ്നത്തിലായിരുന്നു സംഗീത പരിപാടി. സിറിയയിലെ പുരാതന നഗരമായ ആലപ്പോയിലെ അല്‍-ജദൈദ് നഗരത്തിലെ പ്രസിദ്ധമായ പൗരസ്ത്യ ക്രൈസ്തവ ദേവാലയമാണ് ഏലിയാ പ്രവാചകന്റെ നാമധേയത്തിലുള്ള സാന്റ് ഏലിയാ കത്രീഡല്‍. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ കത്തീഡ്രല്‍ തകരുകയായിരിന്നു. ഇപ്പോഴും കത്തീഡ്രലിന് മേല്‍ക്കൂരയില്ല. തകര്‍ന്ന ദേവാലയത്തില്‍നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന പുതുജീവന്റെ ഒരു പ്രതീകമാണ് മുസ്ലീം-- ക്രിസ്ത്യന്‍ സംഗീതജ്ഞര്‍ നടത്തിയ ഈ പരിപാടിയെന്ന് അലെപ്പോയിലെ മാരോനൈറ്റ് സഭാതലവന്‍ ജോസഫ് തോബ്ജി മെത്രാപ്പോലീത്ത പറഞ്ഞു. തകര്‍ന്ന ദേവാലയാങ്കണത്തിലെ തുറന്ന പരിസരത്ത് നടന്ന സംഗീത സായാഹ്നത്തിലെ ഗായകസംഘം ഡമാസ്കസിലെ സിംഫോണിക ഓര്‍ക്കസ്ട്രയിലെ അംഗങ്ങളും, നാരെഗാട്സി ഗായകസംഘത്തിലെ അംഗങ്ങളും അടങ്ങുന്നതായിരുന്നു. ദേവാലയാവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രത്യേക വെളിച്ച സംവിധാനവും ഒരുക്കിയിരിന്നു. ആയിരകണക്കിന് ശ്രോതാക്കളാണ് അശാന്തിയുടെ താഴ്വരയില്‍ സംഗീതം ആസ്വദിക്കുവാന്‍ എത്തിയത്. കത്തോലിക്കാ പുരോഹിതനും സംഗീതജ്ഞനുമായ ഫാദര്‍ യെഘിച്ചെയുടെ നേതൃത്വത്തിലുള്ള സംഘം യുദ്ധകാലത്തും സമാധാനം ലക്ഷ്യമിട്ട് വിവിധ സിറിയന്‍ നഗരങ്ങളില്‍ സംഗീത പരിപാടികള്‍ നടത്തിയിരിന്നു. ബെനഡിക്ട് പതിനാറാമന്‍ പാപ്പാക്ക് വേണ്ടിയും ഇദ്ദേഹം സംഗീത പരിപാടി സംവിധാനം ചെയ്തിട്ടുണ്ട്.
Image: /content_image/TitleNews/TitleNews-2017-07-18-10:54:36.jpg
Keywords: സിറിയ, ആലപ്പോ
Content: 5457
Category: 1
Sub Category:
Heading: വീട്ടുതടങ്കലിലായിരുന്ന എറിട്രിയന്‍ പാത്രിയാര്‍ക്കീസ് 10 വര്‍ഷത്തിനു ശേഷം ആദ്യമായി വിശുദ്ധ ബലിയര്‍പ്പിച്ചു
Content: അസ്മാര: വീട്ടുതടങ്കലിലായിരുന്ന എറിട്രിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയാര്‍ക്കീസ് 10 വര്‍ഷത്തിനു ശേഷം ആദ്യമായി പൊതുവേദിയില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച അസ്മാരായിലെ സെന്റ്‌ മേരീസ് കത്തീഡ്രലിലായിരിന്നു അബൂണെ അന്റോണിയോസ് എന്ന പാത്രിയാര്‍ക്കീസ് ദിവ്യബലിയര്‍പ്പിച്ചത്. മനുഷ്യാവകാശ സംഘടനയായ ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വെബ്ബാണ് ഇക്കാര്യം പുറത്ത് വിട്ടത്. 2007- മുതല്‍ വീട്ടുതടങ്കലിലായിരുന്ന അബൂണെ അന്റോണിയോസ് പാത്രിയാര്‍ക്കീസ് അര്‍പ്പിച്ച ബലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തുവെന്ന് ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് സ്ഥിരീകരിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് പാത്രിയാര്‍ക്കീസ് ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതെന്നും നിരന്തരമായ പ്രാര്‍ത്ഥനയുടേയും, സമ്മര്‍ദ്ദത്തിന്റേയും ഫലമാണിതെന്നും സി‌എസ്‌ഡബ്ല്യു വക്താക്കള്‍ പറഞ്ഞു. അതേ സമയം പാത്രിയാര്‍ക്കീസിന്റേത് താല്‍ക്കാലിക മോചനമാണോ അതോ ഉപാധികളോടെയുള്ള മോചനമാണോ എന്ന് സംഘടന വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ സാധിച്ചുവെന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും, മോചനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം താമസിയാതെ ലഭ്യമാകുമെന്നും സി‌എസ്‌ഡബ്ല്യുവിന്റെ ചീഫ് എക്സിക്യുട്ടീവായ മെര്‍വിന്‍ തോമസ്‌ പറഞ്ഞു. ഗവണ്‍മെന്റിന്റെ നയങ്ങളെ എതിര്‍ത്ത 3,000-ത്തോളം ഇടവക വിശ്വാസികളെ പുറത്താക്കണമെന്ന ഗവണ്‍മെന്റ് നിര്‍ദ്ദേശം അനുസരിക്കാത്തതും തടവുപുള്ളികളുടെ മോചനം ആവശ്യപ്പെട്ടതുമാണ് 90-കാരനായ പാത്രിയാര്‍ക്കീസിനെ എറിത്രിയന്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. എറിട്രിയയിലെ അതോറിട്ടേറിയന്‍ സര്‍ക്കാര്‍ ക്രിസ്തുമതത്തിന്റേയും, മതസ്ഥാപനങ്ങളുടേയും മേല്‍ അന്യായമായ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. 2007 ജനുവരി 20-ന് സര്‍ക്കാര്‍ അധികാരികള്‍ പാത്രിയാര്‍ക്കീസിന്റെ സഭാപദവികളും, മുദ്രകളും കണ്ടുകെട്ടിയിരിന്നു. അതേവര്‍ഷം മെയ് മാസത്തില്‍ തന്നെ അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വ്വം തന്റെ ഭവനത്തില്‍ നിന്നും മാറ്റി ഒരു അജ്ഞാതകേന്ദ്രത്തില്‍ വീട്ടുതടങ്കലിലാക്കുകയായിരിന്നു. അന്റോണിയോസ് പാത്രിയാര്‍ക്കീസിന്റെ പ്രമേഹരോഗത്തിനുള്ള മരുന്നുകള്‍ പോലും നിഷേധിച്ചിരുന്നതായി പറയപ്പെടുന്നു. 4 ഓര്‍ത്തഡോക്സ് വൈദികര്‍, 8 പ്രൊട്ടസ്റ്റന്റ് നേതാക്കള്‍ ഉള്‍പ്പെടെ പതിനായിരകണക്കിന് ആളുകള്‍ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ എറിട്രിയന്‍ ജയിലുകളില്‍ കഴിയുന്നുണ്ട്.
Image: /content_image/TitleNews/TitleNews-2017-07-18-11:48:03.jpg
Keywords: എറി
Content: 5458
Category: 6
Sub Category:
Heading: "പോയി ശിഷ്യപ്പെടുത്തുവിന്‍" എന്ന കല്‍പ്പന എല്ലാ കാലഘട്ടത്തിലും പ്രതിധ്വനിക്കുന്നു
Content: "ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍" (മത്താ 28: 19). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 3}# <br> "ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.." എന്ന യേശുവിന്റെ പ്രേഷിത കല്‍പ്പന അനുസരിക്കുന്നതിലൂടെയാണ് സുവിശേഷവത്ക്കരണം സംഭവിക്കുക. ഉത്ഥിതനായ യേശു, തന്നിലുള്ള വിശ്വാസം ലോകത്തിന്റെ ഓരോ കോണിലേക്കും വ്യാപിക്കുന്നതിന് വേണ്ടി എല്ലായിടത്തും എല്ലാക്കാലത്തും സുവിശേഷം പ്രഘോഷിക്കുന്നതിനായി എപ്രകാരമാണ് തന്റെ അനുയായികളെ അയക്കുന്നതെന്ന് അവിടുത്തെ വാക്കുകളില്‍ നിന്നു തന്നെ നമ്മുക്ക് കാണുവാന്‍ സാധിയ്ക്കും. പുതിയ ഒരു ദേശത്തേക്കു പുറപ്പെടുന്നതിനുള്ള വിളി അബ്രാഹം സ്വീകരിച്ചു. മോശ ദൈവത്തിന്റെ വിളി ശ്രവിക്കുകയും ഇസ്രായേല്‍ ജനത്തെ വാഗ്ദത്തനാട്ടിലേക്കു നയിക്കുകയും ചെയ്തു. "ഞാന്‍ അയക്കുന്നിടത്തേക്ക് നീ പോകണം" എന്നു ദൈവം ജെറമിയായോട് പറയുന്നു. ഇപ്രകാരം ക്രിസ്തുവിനാല്‍ വിളിക്കുകയും അയക്കപ്പെടുകയും ചെയ്യാതെ ആര്‍ക്കും സുവിശേഷം പ്രഘോഷിക്കുവാ സാധിക്കില്ല. "പോയി ശിഷ്യപ്പെടുത്തുവിന്‍" എന്ന കല്‍പ്പന എല്ലാ കാലത്തും മാറ്റത്തിന് വിധേയമായ ജീവിതരംഗങ്ങളില്‍ പ്രതിധ്വനിക്കുകയും അത് സുവിശേഷവത്ക്കരണത്തിന് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. നമ്മള്‍ എല്ലാവരും ഈ പുതിയ പ്രേഷിതമുന്നേറ്റത്തില്‍ പങ്കാളികളാകുന്നതിന് വിളിക്കപ്പെട്ടിരിക്കുന്നു. ഓരോ ക്രൈസ്തവനും ഓരോ സമൂഹവും കര്‍ത്താവ് ചൂണ്ടികാണിക്കുന്ന പാത തിരിച്ചറിയണം. "നമ്മള്‍ എല്ലാവരും നമ്മുടെ സുഖസൌകര്യങ്ങളുടെ വലയങ്ങളില്‍ നിന്ന്‍ സുവിശേഷത്തിന്റെ വെളിച്ചം ആവശ്യമായിരിക്കുന്ന പുറംപോക്കുകളിലേക്ക് പോകുവാനുള്ള അവിടുത്തെ വിളി അനുസരിക്കേണ്ടതുണ്ട്. (ഫ്രാന്‍സിസ് മാര്‍പാപ്പ, Evangelli Gaudium) #{red->n->b->വിചിന്തനം}# <br> "പോയി ശിഷ്യപ്പെടുത്തുവിന്‍" എന്ന കല്‍പ്പന അനുസരിച്ചുകൊണ്ട് സാധ്യമായ വിധത്തിലെല്ലാം ക്രിസ്തുവിനെ ലോകത്തോട് പ്രഘോഷിക്കുവാന്‍ ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസം സ്വയം നേട്ടങ്ങള്‍ക്കു വേണ്ടിയാണ് എന്നു കരുതുന്ന നിരവധി വിശ്വാസികളുണ്ട്. ഒരു സുഖത്തില്‍ നിന്നും മറ്റൊരു സുഖത്തിലേക്കുള്ള യാത്രയായി ഇക്കൂട്ടര്‍ ക്രൈസ്തവ ജീവിതത്തെ കാണുന്നു. ഇപ്രകാരമുള്ള സുഖസൗകര്യങ്ങളുടെ വലയങ്ങളില്‍ നിന്നും പുറത്തുവരുമ്പോള്‍ മാത്രമേ ക്രിസ്തു നമ്മളെ വിളിക്കുന്നത് ശ്രവിക്കുവാനും അവിടുത്തെ കല്‍പ്പന അനുസരിക്കുവാനും സാധിക്കൂ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-07-18-15:01:16.jpg
Keywords: യേശു, ക്രിസ്തു
Content: 5459
Category: 18
Sub Category:
Heading: കര്‍ഷകര്‍ക്കായി ശക്തമായ മുന്നേറ്റങ്ങള്‍ ഉണ്ടാകണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊ​​​ച്ചി: ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​യി ശ​​​ക്ത​​​മാ​​​യ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക​​​ണമെന്ന്‍ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് കേ​​​ന്ദ്ര​​​സ​​​മി​​​തി യോ​​​ഗം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന ശ​​​ക്തി​​​പ്പെ​​​ടു​​​ന്ന​​​തി​​​ലൂ​​​ടെ ജ​​​ന​​​കീ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലു​​​ള്ള രാ​​​ഷ്ട്രീ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കാ​​ൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. റ​​​ബ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ർ​​​ഷി​​​ക ഉ​​ത്​​​പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല ഇ​​​ടി​​​യു​​​ന്ന​​​തി​​​നും കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ നാ​​​ൾ​​​ക്കു​​​നാ​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​നും കാ​​​ര​​​ണം അ​​​സം​​​ഘ​​​ടി​​​ത​​​രാ​​​യ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് രാ​​​ഷ്ട്രീ​​​യ സ്വാ​​​ധീ​​​നം ഇ​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ടാ​​​ണ്. എ​​​ന്നും അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന വി​​​ഭാ​​​ഗ​​​മാ​​​യി ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ജീ​​​വി​​​ക്കാ​​​ൻ സാ​​​ധ്യ​​​മ​​​ല്ല. ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​യി ശ​​​ക്ത​​​മാ​​​യ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക​​​ണം. വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​ന്ന ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​ന് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ മു​​​ഖ്യ​​പ​​​ങ്ക് വ​​​ഹിക്കാനുണ്ടെന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പറഞ്ഞു. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ശ​​​താ​​​ബ്ദി ആ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന മെ​​​മ്പ​​​ർ​​​ഷി​​​പ്പ് കാമ്പ​​​യി​​​നി​​​ലൂ​​​ടെ ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം യൂ​​​ണി​​​റ്റു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​ത് സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മാ​​​ണെ​​​ന്നു ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ബി​​​ഷ​​​പ് ല​​​ഗേ​​​റ്റ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ പ​​​റ​​​ഞ്ഞു. പ്ര​​​സി​​​ഡ​​​ന്‍റ് വി.​​വി. അ​​​ഗ​​​സ്റ്റി​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, കേ​​​ന്ദ്ര ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജോ​​​സു​​​കു​​​ട്ടി മാ​​​ട​​​പ്പ​​​ള്ളി, സാ​​​ജു അ​​​ല​​​ക്സ്, ബേ​​​ബി പെ​​​രു​​​മാ​​​ലി​​​ൽ, ഡേ​​​വീ​​​സ് തു​​​ളു​​​വ​​​ത്ത് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Image: /content_image/India/India-2017-07-19-04:18:02.jpg
Keywords: ആലഞ്ചേരി
Content: 5460
Category: 18
Sub Category:
Heading: പരിവര്‍ത്തിത ക്രൈസ്തവ ശിപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ വായ്പാതുകയില്‍ വര്‍ദ്ധനവ്
Content: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രി​​​വ​​​ർ​​​ത്തി​​​ത ക്രൈ​​​സ്ത​​​വ ശി​​​പാ​​​ർ​​​ശി​​​ത വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന വാ​​​യ്പ​​​ക​​​ളി​​​ലും ഗ്രാ​​​ന്‍റു​​​ക​​​ളി​​​ലും വര്‍ദ്ധനവ് വ​​​രു​​​ത്തി. ഭ​​​വ​​​ന നി​​​ർ​​​മാ​​​ണം, സ​​​ർ​​​ക്കാ​​​ർ, അ​​​ർ​​​ധസ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​ള്ള വ്യ​​​ക്തി​​​ഗ​​​ത വാ​​​യ്പ, വി​​​വാ​​​ഹ വാ​​​യ്പ​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ൽ ന​​​ൽ​​​കു​​​ന്ന വാ​​​യ്പ തു​​​ക​​​യേ​​​ക്കാ​​​ൾ ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യാ​​​ണു വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഭൂ​​​ര​​​ഹി​​​ത ഭ​​​വ​​​ന​​​ര​​​ഹി​​​ത വാ​​​യ്പത്തു​​ക​​​യി​​​ൽ ര​​​ണ്ടേ​​​കാ​​​ൽ ല​​​ക്ഷം രൂ​​​പ​​​യും ഭ​​​വ​​​ന പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ വാ​​​യ്പ​​​യി​​​ൽ 50,000 രൂ​​​പ​​​യു​​​ം കൂട്ടി. ന​​​ട​​​പ്പു​​​വ​​​ർ​​​ഷം ഏ​​​ഴു കോ​​​ടി രൂ​​​പ​​​യാ​​​ണ് വി​​​വി​​​ധ വാ​​​യ്പ​​​ക​​​ൾ​​​ക്കും ഗ്രാ​​​ന്‍റു​​​ക​​​ൾ​​​ക്കു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 2018 മാ​​​ർ​​​ച്ചി​​​ന​​​കം തു​​​ക മു​​​ഴു​​​വ​​​നാ​​​യും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നും കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ മ​​​ത്താ​​​യി ചാ​​​ക്കോ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. തു​​​ക വ​​​ർ​​​ധി​​​പ്പി​​​ച്ച വാ​​​യ്പാ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ചു​​​വ​​​ടെ: പ​​​ദ്ധ​​​തി​​​ക​​​ൾ, വ​​​ർ​​​ധി​​​പ്പി​​​ച്ച വാ​​​യ്പാ തു​​​ക, നി​​​ല​​​വി​​​ലെ തു​​​ക ബ്രാ​​​യ്ക്ക​​​റ്റി​​​ൽ, പ​​​ലി​​​ശ നി​​​ര​​​ക്ക് ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ, തി​​​രി​​​ച്ച​​​ട​​​വ് കാ​​​ലാ​​​വ​​​​ധി (​മാ​​​സം) എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ. ഭ​​​വ​​​ന നി​​​ർ​​​മാ​​​ണ വാ​​​യ്പ-3,00,000 (2,00,000)-​അ​​​ഞ്ച്-144. ഭ​​​വ​​​ന പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ വാ​​​യ്പ-1,00,000 (50,000)-​ആ​​​റ്-120. വി​​​വാ​​​ഹ വാ​​​യ്പ-2,00,000 (1,00,000)-​നാ​​​ല്-60. ഭൂ​​​ര​​​ഹി​​​ത ഭ​​​വ​​​ന​​​ര​​​ഹി​​​ത വാ​​​യ്പ-5,25,000 (3,00,000)-​അ​​​ഞ്ച്-120. സ​​​ർ​​​ക്കാ​​​ർ- അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​ള്ള വ്യ​​​ക്തി​​​ഗ​​​ത വാ​​​യ്പ- 3,00,000 (2,00,000)-​ പ​​​ത്ത്-60.
Image: /content_image/India/India-2017-07-19-04:37:51.jpg
Keywords: ക്രിസ്ത്യന്‍, ദളിത്
Content: 5461
Category: 18
Sub Category:
Heading: ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി ആസ്ഥാനമന്ദിര ഉദ്ഘാടനം നാളെ
Content: ഇ​​​​രി​​​​ട്ടി: കു​​​​ന്നോ​​​​ത്ത് ഗു​​​​ഡ് ഷെ​​​​പ്പേ​​​​ര്‍​ഡ് മേ​​​​ജ​​​​ര്‍ സെ​​​​മി​​​​നാ​​​​രി അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ബ്ലോ​​​ക്കി​​​ന്‍റേ​​​യും ഗ്ര​​​​ന്ഥാ​​​​ല​​​​യ​​​​ത്തി​​​​ന്‍റേ​​​​യും ആ​​​​ശീ​​​​ര്‍​വാ​​​​ദ​​​​വും ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും നാളെ നടക്കും. 10.30 ​​​​ന് സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ആ​​​​ല​​​​ഞ്ചേ​​​​രി നി​​​​ര്‍​വ​​​​ഹി​​​​ക്കും. ത​​​​ല​​​​ശേ​​​​രി ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​ര്‍​ജ് ഞ​​​​ര​​​​ള​​​​ക്കാ​​​​ട്ട് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ബ​​​ൽ​​​ത്ത​​​ങ്ങാ​​​ടി ബി​​​​ഷ​​​​പ് മാ​​​​ര്‍ ലോ​​​​റ​​​​ന്‍​സ് മു​​​​ക്കു​​​​ഴി, താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​​ര്‍ റെ​​​മി​​​​ജി​​​​യോ​​​​സ് ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​തി​​​​ഷ്ഠാ​​​​ക​​​​ര്‍​മ​​​​ങ്ങ​​​​ളി​​​​ല്‍ സ​​​ഹ​​​​കാ​​​​ര്‍​മി​​​​ക​​​​രാ​​​​യി​​​​രി​​​​ക്കും. സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യു​​​​ടെ മൂ​​​​ന്നാ​​​​മ​​​​ത് വൈ​​​​ദി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന കേ​​​​ന്ദ്ര​​​​മാ​​​​യി കു​​​​ന്നോ​​​​ത്ത് ഗു​​​​ഡ്‌​​​​ഷെ​​​​പ്പേ​​​​ര്‍​ഡ് മേ​​​​ജ​​​​ര്‍ സെ​​​​മി​​​​നാ​​​​രി 2000 സെ​​​​പ്റ്റം​​​​ബ​​​​ര്‍ ഒ​​​​ന്നി​​​​നാ​​​​ണ് സ്ഥാ​​​​പി​​​​ത​​​​മാ​​​​യ​​​​ത്. കോ​​​​ട്ട​​​​യം പൗ​​​​ര​​​​സ്ത്യ വി​​​​ദ്യാ​​​​പീ​​​​ഠ​​​​വു​​​​മാ​​​​യി അ​​​​ഫി​​​​ലി​​​​യേ​​​​റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ള്ള ഈ ​​​​സെ​​​​മി​​​​നാ​​​​രി​​​​യി​​​​ല്‍ ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ല്‍ ബി​​​​ടി​​​​എ​​​​ച്ച് ബി​​​​രു​​​​ദ​​​മാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്. ഇ​​​തു​​​വ​​​രെ175 വൈ​​​​ദി​​​​കാ​​​​ര്‍​ഥി​​​​ക​​​​ള്‍ പ​​​​രി​​​​ശീ​​​​ല​​​​നം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി. ഇ​​​​പ്പോ​​​​ള്‍ 144 വൈ​​​ദി​​​ക​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ണ്ട്. 16 സ്ഥി​​​​രം അ​​​​ധ്യാ​​​​പ​​​​ക​​​​രും 30 ഗ​​​സ്റ്റ് അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​മാ​​​ണ് ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കു​​​ന്ന​​​ത്. ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​​ര്‍ ജോ​​​​ര്‍​ജ് ഞ​​​​ര​​​​ള​​​​ക്കാ​​​​ട്ട്, മാ​​​​ര്‍ റെമി​​​​ജി​​​​യോ​​​​സ് ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ല്‍, മാ​​​​ര്‍ ലോ​​​​റ​​​​ന്‍​സ് മു​​​​ക്കു​​​​ഴി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ക​​​​മ്മീ​​​​ഷ​​​​നാ​​​​ണ് ഭ​​​​ര​​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ ചു​​​മ​​​ത​​​ല. ‌
Image: /content_image/India/India-2017-07-19-05:32:02.jpg
Keywords: സെമിനാരി
Content: 5462
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ ട്വിറ്റർ അക്കൗണ്ടിനു 35 മില്യണ്‍ ഫോളോവേഴ്സ്
Content: വത്തിക്കാൻ സിറ്റി: മാര്‍പാപ്പയുടെ ട്വിറ്റർ അക്കൗണ്ട് '@Pontifex' ഫോളോ ചെയ്യുന്നവരുടെ എണ്ണം 35 മില്യണ്‍. പാപ്പയുടെ ഓരോ ട്വീറ്റും ലക്ഷകണക്കിന് ആളുകളിലേക്ക് റീട്വീറ്റ് ചെയ്യപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഫ്രാന്‍സിസ് പാപ്പയുടെ ട്വിറ്റർ അക്കൗണ്ടിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വന്‍വർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012 ഡിസംബർ മൂന്നിന് ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ ആരംഭിച്ച മാര്‍പ്പാപ്പയുടെ ഔദ്യോഗിക അക്കൗണ്ട്, ഒൻപത് ഭാഷകളിൽ ലഭ്യമാണ്. 130 ലക്ഷത്തോളം ഫോളോവേഴ്സായി സ്പാനിഷ് അക്കൗണ്ട് ആണ് മുന്നിട്ട് നില്ക്കുന്നു. രണ്ടാം സ്ഥാനത്തു നില്ക്കുന്ന ഇംഗ്ലീഷ് അക്കൗണ്ടിൽ 110 ലക്ഷത്തോളം അംഗങ്ങളുണ്ട്. ജൂൺ 30 ന് ഫ്രാന്‍സിസ് പാപ്പ ട്വീറ്റ് ചെയ്ത, രോഗത്താൽ വലയുന്ന മനുഷ്യരെ ശുശ്രൂഷിക്കണമെന്ന സന്ദേശവും ജൂലായ് 8 ന് എഴുതിയ കുടിയേറ്റ സംബന്ധമായ ട്വീറ്റും ലക്ഷകണക്കിന് ആളുകളിലേക്കാണ് എത്തിയത്. ഫ്രാന്‍സിസ് പാപ്പയുടെ ഇൻസ്റ്റഗ്രാമിലെ അക്കൗണ്ടിലും നാൽപത്തിരണ്ട് ലക്ഷം അനുയായികളുണ്ട്.
Image: /content_image/TitleNews/TitleNews-2017-07-19-06:09:53.jpg
Keywords: ട്വിറ്റര്‍
Content: 5463
Category: 1
Sub Category:
Heading: വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന് പുതിയ സെക്രട്ടറി
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്‍റെ പുതിയ സെക്രട്ടറിയായി മോണ്‍സിഞ്ഞോര്‍ ജിയക്കൊമോ മൊറാന്ദിയെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ഇറ്റാലിയന്‍ വൈദികനായ ജിയക്കൊമോ മൊറാന്ദിയുടെ നിയമനം ഇന്നലെയാണ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്. സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികെയായിരിന്ന ആര്‍ച്ച്ബിഷപ്പ് ലൂയിസ് ഫ്രാന്‍സിസ്ക്കോ ലദാറിയ വിശ്വാസതിരുസംഘത്തിന്‍റെ അധ്യക്ഷനായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപസെക്രട്ടറിയായിരുന്ന മോണ്‍. ജിയക്കൊമോ മൊറാന്ദി സെക്രട്ടറി സ്ഥാനത്തേയ്ക്ക് അവരോധിക്കപ്പെട്ടത്. തിരുസംഘത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട സ്ഥാനമാണ് സെക്രട്ടറി പദവി. നേരത്തെ ജൂലൈ മാസം ഒന്നാം തീയതിയാണ് വത്തിക്കാന്‍ വിശ്വാസകാര്യ തിരുസംഘത്തിന്‍റെ പുതിയ തലവനായി ആര്‍ച്ച്ബിഷപ്പ് ലൂയിസ് ഫ്രാന്‍സിസ്ക്കോ ലദാറിയ ഫെറെറിനെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചത്. ആര്‍ച്ച്ബിഷപ്പ് ലൂയിസ് സ്പെയിന്‍ സ്വദേശിയാണ്. വ​​​ത്തി​​​ക്കാ​​​നി​​​ലെ വി​​​ശ്വാ​​​സ​​​കാ​​​ര്യ തി​​​രു​​​സം​​​ഘ​​​ത്തി​​​ലെ അം​​​ഗ​​​മാ​​​യി സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ആലഞ്ചേരിയെ നേരത്തെ തിരഞ്ഞെടുത്തിരിന്നു. 2012 മു​​​ത​​​ൽ വി​​​ശ്വാ​​​സ​​​തി​​​രു​​​സം​​​ഘ​​​ത്തി​​​ലെ ഏ​​​ഷ്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഏ​​​ക അം​​​ഗ​​​മാ​​​ണു മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി. ഇ​​​ദ്ദേ​​​ഹം ഉ​​​ൾപ്പെടെ 19 ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രാ​​​ണു തി​​​രു​​​സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​ത്.
Image: /content_image/India/India-2017-07-19-07:51:49.jpg
Keywords: തിരുസംഘ
Content: 5464
Category: 1
Sub Category:
Heading: ലക്ഷക്കണക്കിന് അംഗങ്ങളുള്ള ഇരുപതിലധികം കത്തോലിക്കാ പേജുകള്‍ ഫേസ്ബുക്ക് ബ്ളോക്ക് ചെയ്തു
Content: ഡെന്‍വെര്‍: ഏറ്റവും വലിയ ഓണ്‍ലൈന്‍ സാമൂഹ്യ മാധ്യമശൃഖലയായ ഫേസ്ബുക്ക് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുപതില്‍പരം കത്തോലിക്കാ പേജുകള്‍ ബ്ലോക്ക്‌ ചെയ്തു. പ്രത്യേകിച്ചു കാരണങ്ങള്‍ ഒന്നും കൂടാതെയാണ് പേജുകള്‍ ബ്ളോക്ക് ചെയ്തതെന്നാണ് വിവരം. അതേ സമയം ഫേസ്ബുക്കിന്റെ ഭാഗത്തുനിന്നും യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ല. ദശലക്ഷകണക്കിന് പേര്‍ പിന്തുടരുന്ന പേജുകളാണ് ഇവയില്‍ പലതും. നിലവിലുള്ള റിപ്പോര്ട്ട് പ്രകാരം 25 പേജുകളില്‍ 21 എണ്ണം ബ്രസീലില്‍ നിന്നുള്ളവയാണ്. നാലെണ്ണം ഇംഗ്ലീഷ് ഭാഷയിലുള്ളതാണ്, അമേരിക്കയിലും, ആഫ്രിക്കയിലുമുള്ളവരാണ് ഇവയുടെ അഡ്മിനിസ്ട്രേട്ടര്‍മാര്‍. നൂറു പേര്‍ മുതല്‍ അറുപത് ലക്ഷത്തോളം ആളുകള്‍ പിന്തുടര്‍ച്ചക്കാരുള്ള പേജുകളാണിവ. എന്നാല്‍ പിന്തുടര്‍ച്ചക്കാരുടെ എണ്ണത്തില്‍ കുറവുള്ള കത്തോലിക്കാ പേജുകള്‍ ഇപ്പോഴും ഫേസ്ബുക്കില്‍ സജീവമാണെന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്. ഫേസ്ബുക്ക് പക്ഷപാതപരമായി തങ്ങളെ സെന്‍സര്‍ ചെയ്യുന്നുണ്ടോ എന്ന സംശയം തങ്ങള്‍ക്കുണ്ടെന്ന് ബ്ലോക്ക് ചെയ്യപ്പെട്ട പേജുകളുടെ അഡ്മിനിസ്ട്രേട്ടര്‍മാരില്‍ ഒരാള്‍ പറഞ്ഞു. 2016-ലും ഇതിനു സമാനമായൊരു വിവാദം ഫേസ്ബുക്കിനു നേരെ ഉയര്‍ന്നിരുന്നു. തങ്ങള്‍ നിഷ്പക്ഷമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന വിശദീകരണമാണ് ഫേസ്ബുക്ക് സി‌ഇ‌ഓ മാര്‍ക്ക് സക്കര്‍ബര്‍ഗ് അന്ന്‍ നല്‍കിയത്.
Image: /content_image/TitleNews/TitleNews-2017-07-19-08:43:34.jpg
Keywords: ഫേസ്ബുക്ക
Content: 5465
Category: 4
Sub Category:
Heading: വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ക്രിസ്തുവിന്റെ ശക്തി സ്വീകരിക്കുക
Content: വിശുദ്ധ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓര്‍ത്തിരിക്കേണ്ട പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളുണ്ട്. ഇവ ശ്രദ്ധാപൂര്‍വ്വം പാലിച്ചാല്‍ നമുക്ക് വളരുവാന്‍ സാധിക്കും. ഓരോ ദിവസവും ഇവ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കാനും അനുസരിച്ച് ജീവിക്കാനും ശ്രമിച്ചാല്‍ ദൈവാത്മാവ് നമ്മെ സുരക്ഷിതമായി നയിക്കും. വിശുദ്ധ കുര്‍ബ്ബാന, പരിശുദ്ധ അമ്മയോടുള്ള ഭക്തി, തിരുസഭയോടുള്ള വിധേയത്വം - വിശുദ്ധരിലെല്ലാം വിളങ്ങിയിരുന്ന സുകൃതമാണത്. ഇവ നിരന്തരം നാം ഓര്‍ത്തിരുന്നാല്‍ ഏത് പ്രതിസന്ധികളേയും നമുക്ക് തരണം ചെയ്യാന്‍ സാധിക്കും. പലപ്പോഴും ഇവയെല്ലാം പരിശുദ്ധാത്മാവ് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന കാര്യങ്ങളാണ്. പക്ഷേ പലതും നാം ശ്രദ്ധിക്കാതെ പോകുന്നുവെന്നുള്ളതാണ് വാസ്തവം. ഓരോ ബലിയര്‍പ്പണവും നമ്മെ പുതിയ പുതിയ അറിവിലേക്ക്, ഉള്‍ക്കാഴ്ചയിലേക്ക് അനുഭവത്തിലേക്ക്, ഏതു പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള ശക്തിയിലേക്ക്‌ നയിച്ചു കൊണ്ടാണിരിക്കുന്നത്. ഈ രഹസ്യം അറിയാവുന്നവരാണ് ഒരിക്കലും ബലിയര്‍പ്പണം മുടങ്ങാതെ ശക്തി സ്വീകരിച്ചുകൊണ്ട് മുന്നേറുന്നത്. ഇത് അറിയാത്തവര്‍ക്കാണ് കുര്‍ബ്ബാന വിരസമായി തോന്നുന്നത്. കുര്‍ബ്ബാനയിലെ ഓരോ പ്രാര്‍ത്ഥനകളും അര്‍ത്ഥം ഗ്രഹിച്ചാല്‍ നമ്മെ ആനന്ദത്തിലേക്കു നയിക്കും. പരിശുദ്ധ കുര്‍ബ്ബാനയില്‍ നിന്ന് യഥാര്‍ത്ഥ ശക്തി സ്വീകരിക്കുന്ന വ്യക്തി ഈശോയോട് ചേര്‍ന്നുള്ള ജീവിതമാണ് നയിക്കേണ്ടത്. കുര്‍ബ്ബാനയുടെ തുടക്കത്തില്‍ തന്നെ നാം പാടാറുണ്ട്. ഒരുമയോടീ ബലി അര്‍പ്പിക്കാമെന്ന്. ബലിയര്‍പ്പണം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേ ഈ ഒരുമ നഷ്ടപ്പെടുമ്പോള്‍ നാം സ്വീകരിച്ച ശക്തി എവിടെപ്പോയി? അന്നത്തെ നമ്മുടെ ഏത് പ്രശ്നങ്ങളെയും തരണം ചെയ്യേണ്ടത് ഈ ബലിയില്‍ നിന്നാകണം. അന്നത്തെ നമ്മുടെ ജീവിതം വിജയത്തിലെത്തിയാല്‍ ഒന്നോര്‍ത്തു നോക്കിക്കേ നാം എത്ര ഭാഗ്യവാന്മാരാണ്; ഇനി പരാജയം സംഭവിച്ചാലും നാം വീണ്ടും അവ തിരിച്ചറിഞ്ഞ് മുന്നേറണം. കുര്‍ബ്ബാനയുടെ തുടക്കത്തില്‍ ഇപ്രകാരമൊരു ഗാനമുണ്ടല്ലോ. അനുരഞ്ജിതരായ് തീര്‍ന്നീടാം <br> നവമൊരു പീഠമൊരുക്കീടാം അതേ നാം പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ഓരോ [പ്രഭാതവും പുതിയതാണല്ലോ. നവമൊരു പീഠമൊരുക്കുമ്പോള്‍ നവമായ ജീവിതമാണല്ലോ നാം നയിക്കേണ്ടത്. ഈ ജീവിതത്തില്‍ പാളിച്ച വരുമ്പോഴാണ് (നാം മനപ്പൂര്‍വം ഇടര്‍ച്ച വരുത്തുമ്പോള്‍) മറ്റുള്ളവര്‍ക്ക് ഇപ്രകാരം പറയാന്‍ പ്രേരണ നല്‍കുന്നത്. എല്ലാ ദിവസവും കുര്‍ബ്ബാന സ്വീകരിക്കുന്നവരാണ് നാം. പക്ഷേ ജീവിതം? നാമോര്‍ക്കേണ്ട ഒരു സത്യമുണ്ട്, നമ്മുടെ ജീവിതസാക്ഷ്യം ദൈവത്തിനു മഹത്വം നല്‍കുമ്പോള്‍ (മത്തായി 5:16). ഈ പ്രകാശത്തിലൂടെ മറ്റുള്ളവരെ നയിക്കേണ്ട നാം നമ്മിലെ പ്രകാശം മങ്ങുമ്പോള്‍ ഇരുട്ടില്‍ സഞ്ചരിക്കുന്നുവെന്ന് മാത്രമല്ല മറ്റുള്ളവര്‍ക്കും നമുക്കു നല്‍കാന്‍ ഇരുട്ടു മാത്രമേ കാണുകയുള്ളൂ. നമ്മുടെ അല്‍ഫോന്‍സാമ്മയും മദര്‍ തെരേസ്സായും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുമൊക്കെ ശക്തി സ്വീകരിച്ചത് ഈ വിശുദ്ധ കുര്‍ബ്ബാനയില്‍ നിന്നാണെന്ന് മറക്കാതിരിക്കാം. ഇനി പരിശുദ്ധ അമ്മയെക്കുറിച്ച് ചിന്തിക്കാം. വിശുദ്ധരെല്ലാം മുറുകെപ്പിടിച്ചത് പരിശുദ്ധ അമ്മയെയാണ്. പരിശുദ്ധ അമ്മയോടുള്ള ജപമാലയിലെ ലുത്തിനിയായില്‍ നാം ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു. സകല വിശുദ്ധരുടെയും രാജ്ഞി ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേയെന്ന്‍. ഈ രഹസ്യം മനസ്സിലാക്കിയല്ലേ നമ്മുടെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഇപ്രകാരം പറഞ്ഞത്, അമ്മേ ഞാന്‍ മുഴുവന്‍ നിന്‍റേതാണ്. സകല വിശുദ്ധരും അമ്മയെ സ്വീകരിച്ചാലും നമുക്ക് അമ്മ ഒരു അനുഭവമായി മാറിയില്ലെങ്കില്‍ എന്ത് പ്രയോജനം? ഈശോയുടെ അമൂല്യമായ സമ്മാനമാണ് അമ്മ. "ഇതാ നിന്‍റെ അമ്മ"(യോഹ. 19:27). അമ്മയെ ഭവനത്തില്‍ സ്വീകരിക്കുകയെന്നതാണ് നാം ചെയ്യേണ്ട കാര്യം. ഈശോ നമുക്ക് അമ്മയെ നല്‍കിയതുകൊണ്ട് മാത്രമായില്ലല്ലോ നാം സ്വീകരിക്കുമ്പോഴാണ് നമുക്കത് അനുഭവമായി മാറുക. നമ്മുടെ കുറവുകള്‍ അമ്മ ഈശോയുടെ സന്നിധിയില്‍ എത്തിക്കും (യോഹ.2:3). നന്മ നിറഞ്ഞവള്‍. സര്‍പ്പത്തിന്‍റെ തല തകര്‍ത്തവള്‍. ഇവയെല്ലാം പരിഗണിച്ച് 'മേരി മഹത്വം' എന്ന വി.അല്‍ഫോന്‍സ് ലിഗോരിയുടെ ഗ്രന്ഥത്തില്‍ പറയുന്നത്. മറിയത്തിന്‍റെ ഉത്ഭവസമയത്ത് അവള്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടുള്ള ഏത് വിശുദ്ധരെക്കാളും പ്രസാദവരപൂര്‍ണ്ണ ആയിരുന്നുവെന്നാണ്. ഈ ഗോവണി വഴി ദൈവം ഇറങ്ങി വന്നത് മനുഷ്യന്‍ മറിയം വഴി സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോകാനാണ്. സകല വിശുദ്ധരും സഭയോട് ചേര്‍ന്നു നിന്നവരാണ്. സഭയിലൂടെയാണ് നാം വിശുദ്ധിയില്‍ വളരുന്നതും സ്വര്‍ഗ്ഗത്തിലെത്തിച്ചേരുന്നതും. പള്ളിക്കൂദാശ കാലത്ത് കാറോസൂസാ പ്രാര്‍ത്ഥനയില്‍ ഇപ്രകാരമൊരു പ്രാര്‍ത്ഥനയുണ്ട്. ശ്ലീഹന്മാരും അവരുടെ പിന്‍ഗാമികളും വഴി സഭയെ സ്വര്‍ഗ്ഗീയ ജറുസലേമിലേക്ക് സുരക്ഷിതമായി നയിച്ചുകൊണ്ടിരിക്കുന്ന കര്‍ത്താവേ, നിന്‍റെ മഹത്വത്തില്‍ ഞങ്ങളെ പങ്കുകാരാക്കണമേയെന്ന്‍ (സീറോമലബാര്‍). സഭയില്‍ നിന്ന്‍ വേറിട്ടൊരു സ്വര്‍ഗ്ഗീയ ജീവിതമോ വിശുദ്ധ ജീവിതമോ ഈയുള്ളവന് സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ല. സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നില്‍ക്കുന്ന സഭയെന്നാണ് കുര്‍ബ്ബാനയില്‍ നാം സഭയെ അനുസ്മരിക്കുന്നത്. ഇവിടെ മറ്റൊരു പ്രത്യേകത സഭയും കുര്‍ബ്ബാനയും പരിശുദ്ധ മാതാവും ഒരുമിച്ചാണ് പോകുന്നത്. ആയതിനാല്‍ ഇവയെ ഒന്നില്‍ നിന്നും ഒന്നിനെ മാറ്റി നിര്‍ത്തുന്നവരെ നാം ശ്രദ്ധിക്കുക പോലും ചെയ്യേണ്ട ആവശ്യമില്ല. ഇങ്ങനെ പ്രബോധനങ്ങളുമായി വരുന്നവരെ നമുക്കാവശ്യമില്ല. ബൈബിള്‍ മാത്രം മതി രക്ഷയ്ക്കെന്ന് പറഞ്ഞു വരുന്നവരുണ്ട്. പക്ഷേ നമ്മെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല ഇവയെല്ലാം ഒരുമിച്ചാണ്. ഒരേ ലക്ഷ്യത്തിലേക്കുമാണ് പോകുന്നത്. ഇവയില്‍ ഒന്നില്‍ നിന്നെങ്കിലും നാം മാറുമ്പോള്‍ നമുക്ക് ലക്ഷ്യം തെറ്റുന്നു. കുര്‍ബ്ബാനയെയും പരിശുദ്ധ അമ്മയെയും സ്വീകരിക്കുകയും അതേസമയം സഭയെ തള്ളിപ്പറയുന്നവരുമുണ്ട്. ഇവയെ തെളിവ് സഹിതം നിരത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മറ്റൊരു കാര്യം കൂടിയുണ്ട്. അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും വെളിച്ചത്തില്‍ ഇവയെ വിശ്വസിക്കുന്നവരുണ്ട്. അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു മാത്രം എല്ലാം സത്യമാണെന്ന് വിശ്വസിക്കേണ്ടതില്ല. സഭയെ നിരന്തരം നയിക്കുന്നത് ശ്ലീഹന്മാരിലൂടെ പരിശുദ്ധാത്മാവാണ്. ഈശോ സ്ഥാപിച്ച സഭ ലോകാവസാനത്തോളം ഉണ്ടായിരിക്കും. സഭയോട് ചേര്‍ന്നുള്ള പ്രവര്‍ത്തനം വലിയ ശക്തിയാണ്. സഭയുള്ളിടത്ത് ബലിയുണ്ട്; ബലിയുള്ളിടത്ത് മറിയമുണ്ട്. ഇവയെല്ലാം ഒരേ ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കുന്നു. ഏറ്റവും വലിയ പ്രാര്‍ത്ഥനയായ വി.കുര്‍ബാനയില്‍ അമ്മയെ നമ്മള്‍ സ്മരിക്കുന്നുണ്ട്. താതനുമതുപോലാത്മജനും <br> ദിവ്യറൂഹായ്ക്കും സ്തുതിയെന്നും <br> ദൈവാംബികയാകും കന്യാമറിയത്തെ <br> സാദരമോര്‍ത്തീടാം പാവനമീബലിയില്‍ (സീറോ മലബാര്‍ സഭയുടെ കുര്‍ബ്ബാനക്രമത്തില്‍ നിന്ന്) .................തുടരും................. {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }} {{ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4527 }} {{നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4586 }} {{വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4645 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4690 }} {{വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4750 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4812 }} {{വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4879 }} {{ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4942 }} {{ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4994 }} {{വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..! - ഭാഗം XIV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5047 }} {{വിശുദ്ധ കുര്‍ബാനയുടെ അത്ഭുതശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.......? - ഭാഗം XV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5107 }} {{വിശുദ്ധ കുര്‍ബാനയ്ക്കു ഭിക്ഷക്കാരന്‍ വഴികാട്ടിയായപ്പോള്‍- XVIവായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5286 }} {{ ദിവ്യകാരുണ്യത്തില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എണ്ണിതിട്ടപ്പെടുത്തുക അസാധ്യം- ഭാഗം XVII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/5345 }} {{ വിശുദ്ധ കുർബാന: സകല ചോദ്യങ്ങൾക്കുമുള്ള ഉത്തരം - ഭാഗം XVIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/5404 }}
Image: /content_image/Mirror/Mirror-2017-07-19-10:47:18.jpg
Keywords: വിശുദ്ധ കുര്‍ബാന, വിശുദ്ധ കുർബ്ബാന