Contents

Displaying 5171-5180 of 25107 results.
Content: 5466
Category: 1
Sub Category:
Heading: കോംഗോയില്‍ കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ട് പോയി
Content: ബുടെമ്പോ, കോംഗോ: കോംഗോയിലെ കിവു പ്രവിശ്യയില്‍ നിന്ന് രണ്ട് കത്തോലിക്കാ വൈദികരെ തോക്കുധാരികളായ അക്രമികള്‍ തട്ടിക്കൊണ്ട് പോയി. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള വടക്കന്‍ കിവു പ്രവിശ്യയിലെ ബുന്യുകായിലെ ഔര്‍ ലേഡി ഓഫ് ഏഞ്ചല്‍സ് ഇടവകയിലെ പുരോഹിതന്‍മാരായ ഫാദര്‍ ചാള്‍സ് കിപാസാ, ജീന്‍ പിയറെ അകിലിമാലി എന്നിവരെയാണ് തട്ടിക്കൊണ്ട് പോയിരിക്കുന്നത്. ഞായറാഴ്ച രാത്രി 10 മണിയോടടുത്തായിരുന്നു സംഭവം. പത്തുപേരടങ്ങുന്ന സംഘമാണ് ഈ തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടു പോയ വൈദികരെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കോംഗോയിലെ മെത്രാന്‍ സമിതി പ്രസ്താവനയിറക്കിയിട്ടുണ്ട്. രാഷ്ട്രീയമില്ലാതെ ജനങ്ങളുടെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ജീവിതം സമര്‍പ്പിച്ചിരിക്കുന്ന ദൈവത്തിന്റെ പ്രതിപുരുഷന്‍മാരാണ് പുരോഹിതന്‍മാര്‍. അവരെ ഉപദ്രവിക്കുക എന്നാല്‍ അവര്‍ സേവിക്കുന്ന രാജ്യത്തെത്തന്നെ ഉപദ്രവിക്കുന്നതിന് തുല്ല്യമാണെന്ന്‍ കോംഗോയിലെ നാഷണല്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫ്രന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അക്രമികളുടെ കയ്യില്‍ നിന്നും പുരോഹിതരെ മോചിപ്പിക്കുവാന്‍ വേണ്ടതെല്ലാം ചെയ്യണമെന്നും കോംഗോയിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് മെത്രാന്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. 2012-ല്‍ ഇതേ സ്ഥലത്തുനിന്നും മൂന്ന്‍ പുരോഹിതന്‍മാരെ തട്ടിക്കൊണ്ടു പോയകാര്യവും മെത്രാന്‍ സമിതിയുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. അവര്‍ ഇതുവരേയും മോചിതരായിട്ടില്ല. വംശീയ ആക്രമണങ്ങളും, കവര്‍ച്ചയും കൊലപാതകവും നിമിത്തം അരക്ഷിതമായ ഒരവസ്ഥയാണ് കോംഗോയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഉഗാണ്ടന്‍ അതിര്‍ത്തിക്ക് സമീപം സ്ഥിതിചെയ്യുന്ന ബുന്യുകാ പ്രദേശം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വംശീയ ലഹളകളുടേയും, ആഭ്യന്തര കലഹങ്ങളുടേയും വേദിയാണ്. തൊട്ടടുത്തുള്ള ബേനി നഗരത്തില്‍ 2014-ല്‍ ആരംഭിച്ച ആക്രമണ പരമ്പരയില്‍ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണില്‍ ബേനിയിലെ ജയിലില്‍ നടന്ന ആക്രമണത്തില്‍ 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഏതാണ്ട് 930 തടവു പുള്ളികള്‍ ആ ആക്രമണത്തിനിടയില്‍ രക്ഷപ്പെടുകയും ചെയ്തു. മായി-മായി എന്ന സാമുദായിക പോരാളി സംഘടനയുടെ ആക്രമണത്തില്‍ 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2016 ഡിസംബറില്‍ കവര്‍ച്ചാ ശ്രമം തടയുന്നതിനിടക്ക് ബുകാവുവിലെ ഒരു കന്യാസ്ത്രീക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്ന ഫാദര്‍ വിന്‍സെന്റ് മാച്ചോസി കാരുന്‍സുവിനെ വടക്കന്‍ കിവുവിലെ സായുധപ്പോരാളികള്‍ കൊലപ്പെടുത്തിയിരുന്നു.
Image: /content_image/TitleNews/TitleNews-2017-07-19-12:01:09.jpg
Keywords: തട്ടി, കോംഗോ
Content: 5467
Category: 18
Sub Category:
Heading: ഡോണ്‍ ബോസ്‌കോ അതിക്രമം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം
Content: കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയിലെ ഡോണ്‍ ബോസ്കോ കോളേജും ആരാധനാലയവും അക്രമിക്കപ്പെടുമ്പോള്‍ നോക്കുകുത്തിയായി നിന്ന കേരള പോലീസ് സംവിധാനം ബന്ധപ്പെട്ട കേസ് അന്വേഷിച്ചാല്‍ മുഴുവന്‍ പ്രതികളും പിടിക്കപ്പെടുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ കേസ്സ് അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം വയനാട് ജില്ല കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഒരു വിദ്യാര്‍ത്ഥി സമരത്തിന്റെ മറവില്‍ സ്ഥാപനത്തോടുചേര്‍ന്ന ആരാധനാലയം നശിപ്പിക്കപ്പെട്ടത് യാദൃശ്ചികമല്ല ആസൂത്രതിമാണെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. നേരത്തെ തയ്യാറാക്കിയ പദ്ധതിയെന്നപോല്‍ ആയുധധാരികളായി ഒരു സംഘം ആളുകള്‍ യാതൊരു പ്രകോപനവുമില്ലതെ കോളേജിലേക്ക് പ്രവേശിക്കുകയും സ്ഥാപനം അടിച്ചുപൊളിക്കുകയുമാണ് ഉണ്ടായത്. ഈ സംഭവം നടക്കുമ്പോള്‍ തികച്ചും നിഷ്‌ക്രിയരായി നിന്ന പോലീസ് നിലപാട് സംശയാസ്പദമാണ്. അതിക്രമം നടക്കുന്ന സമയത്ത് അതു തടയാന്‍ ശ്രമിക്കാതിരുന്ന നടപടി ഇതിനേപ്പറ്റി മുന്‍കൂട്ടി വിവരം അറിയാമായിരുന്നു എന്നുള്ളതിനുള്ള തെളിവാണ്. കേസില്‍ എഫ് ഐ ആറില്‍ ആരാധനാലയം അക്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ക്കാതിരിക്കുന്നത് പ്രതികളേ സഹായിക്കുന്നതിനുവേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല പ്രധാനഭരണകക്ഷിയുടെ വിദ്ദ്യാര്‍ത്ഥി വിഭാഗം നടത്തിയ അക്രമണം ആയതുകൊണ്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍നിന്നും നീതിലഭിക്കുമോ എന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു. ഒരു വിദ്യാര്‍ത്ഥി സമരത്തിന്റെ മറവില്‍ ജില്ലയിലെ ഒരു പ്രമുഖ സമുദായത്തിന്റെ ദേവാലയം അക്രമിക്കപ്പെട്ടപ്പോള്‍ ഭരണകക്ഷി ജനപ്രതിനിധികളുടെ പ്രത്യേകിച്ച് എം എല്‍ ഏ മാരുടെ നിലപാട് അംഗീകരിക്കാനവാത്തതാണ്. എല്ലാ ജനവിഭാഗങ്ങളുടേയും വോട്ടുവാങ്ങി ജയിച്ച ഏം എല്‍ എ സ്വന്തം പാര്‍ട്ടിയുടെ വിദ്ദ്യാര്‍ത്ഥിവിഭാഗം ഒരു മതന്യൂനപക്ഷ വിഭാഗത്തെ ആക്രമിച്ചതിനെ ന്യായീകരിച്ചത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ക്രിസ്ത്യന്‍ വിശ്വാസികളുടേയും കൂടി വോട്ടുവാങ്ങിയിട്ടണ് തിരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന് അദ്ധേഹം ഓര്‍മ്മിക്കുന്നത് നല്ലത്. ഇങ്ങനെ ഭരണക്ഷി അക്രമകാരികള്‍ക്ക് സംരക്ഷണം കൊടുക്കുന്ന സാഹചര്യത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കില്‍ മറ്റൊരു ഏജെന്‍സി അന്വേഷിക്കേണ്ടത് ആവശ്യമാണ്.ഈ ആവശ്യം ഉയര്‍ത്തിക്കൊണ്ട് ജില്ലയിലെ വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികളേ പങ്കെടുപ്പിച്ചുകൊണ്ട് ജില്ല തലത്തില്‍ കണ്‍വെന്‍ഷന്‍ നടത്തുന്നതിനും സിസിഎഫ് ജില്ല കമ്മിറ്റി തീരുമാനിച്ചു. ന്യൂനപക്ഷ മതവിഭാഗത്തിന്റെ ആരധനാലയം അക്രമത്തിനിരയാക്കിയ സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസ്സ് ചാര്‍ജ്ജ് ചെയ്യുണമെന്നും ജില്ല പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെടുന്നതിനും നീതിപൂര്‍വ്വകമായ നടപടികള്‍ ഉണ്ടാവുന്നില്ലെങ്കില്‍ ഹൈക്കോടതിയേ സമീപിക്കുന്നതിനും യോഗം തീരുമാനിച്ചു. ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം ജില്ല ചെയര്‍മാന്‍ സാലു അബ്രാഹം മേച്ചേരില്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ ജില്ല ഭാരവാഹികളായ ജോസ് താഴത്തേല്‍ കെ.കെ. ജേക്കബ്, ലോറന്‍സ് കല്ലോടി, പുഷ്പ ജോസഫ്, ഷാജന്‍, റെയ്മണ്‍ താഴത്ത് റെനില്‍ കഴുതാടി എന്നിവര്‍ പ്രസംഗിച്ചു
Image: /content_image/News/News-2017-07-19-12:53:09.jpg
Keywords: ഡോണ്‍ ബോസ്കോ
Content: 5468
Category: 6
Sub Category:
Heading: മറ്റുള്ളവരില്‍ സഹിക്കുന്ന യേശുവിന്റെ ശരീരത്തില്‍ സ്പര്‍ശിക്കാം
Content: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഭൃത്യന്‍യജമാനനെക്കാള്‍ വലിയവനല്ല; അയയ്ക്കപ്പെട്ടവന്‍ അയച്ചവനെക്കാളും വലിയവനല്ല. ഈ കാര്യങ്ങള്‍ അറിഞ്ഞ് നിങ്ങള്‍ ഇതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ അനുഗൃഹീതര്‍" (യോഹ 13: 16-17). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 4}# <br> ദരിദ്രര്‍ക്കും, രോഗികള്‍ക്കും, കാരാഗൃഹവാസികള്‍ക്കും വേണ്ടി ചെയ്യുന്നതെല്ലാം ക്രിസ്തുവിനുവേണ്ടിത്തന്നെയാണ് ചെയ്യുന്നതെന്ന്‍ തിരിച്ചറിഞ്ഞുകൊണ്ട് അനേകം വിശുദ്ധരായ മനുഷ്യര്‍ ബഹുമാനത്തോടെ മറ്റുള്ളവരെ പരിചരിച്ചു. ശുശ്രൂഷിക്കുകയും, സ്വയം ചെറുതാവുകയും ചെയ്യുന്ന സ്നേഹം നമുക്ക് കാണിച്ചുതരികയും, അതിനായി മുന്‍കൈ എടുക്കുകയും ചെയ്തത് യേശുക്രിസ്തു തന്നെയാണ്. തന്റെ ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകുന്നതിനുവേണ്ടി മുട്ടിന്‍മേല്‍ നില്‍ക്കുമ്പോള്‍ കര്‍ത്താവ് പ്രാര്‍ത്ഥനയില്‍ നിമഗ്നനാവുകയും തനിക്ക് സ്വന്തമായവരെക്കൂടി അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. അവിടുന്ന് തന്റെ ശിഷ്യന്‍മാരോട് പറയുന്നു “ഇതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ അനുഗ്രഹീതര്‍” (യോഹ. 13:17). സുവിശേഷവത്കരണത്തില്‍ പ്രവര്‍ത്തികള്‍ക്ക് അതീവ പ്രാധാന്യമുണ്ട്. മറ്റുള്ളവരിലേക്ക് കടന്നുചെല്ലുകയും, വീണുപോയവരെ തിരയുകയും, വഴിക്കവലകളില്‍ നിന്നുകൊണ്ട് പുറന്തള്ളപ്പെട്ടവരെ സ്വാഗതം ചെയ്തുകൊണ്ട് വേണം ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍. ഇപ്രകാരം കരുണാമയനായ ലോകരക്ഷകനെ ചൂണ്ടിക്കാണിക്കുന്ന, അവിടുത്തെ സ്നേഹം വിളമ്പുന്ന രുചികരമായ ഒരു വിരുന്നിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്ന വ്യക്തികളായിരിക്കുവാന്‍ ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നു. മറ്റുള്ളവരില്‍ നിന്നും അകന്നിരുന്നുകൊണ്ട് സുവിശേഷവത്കരണം നിര്‍വഹിക്കുവാന്‍ സാധിക്കുകയില്ല. വാക്കുകള്‍ കൊണ്ടും, പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ജനങ്ങളുടെ അനുദിന ജീവിതത്തില്‍ ഇടപെടുകയും ആവശ്യമെങ്കില്‍ സ്വയം അവമാനം ഏറ്റെടുക്കാന്‍പോലുമുള്ള മനസ്സോടുകൂടി, മറ്റുള്ളവരില്‍ സഹിക്കുന്ന യേശുവിന്റെ ശരീരത്തെ സ്പര്‍ശിക്കുകയും, മനുഷ്യജീവിതത്തെ ആശ്ലേഷിക്കുകയും ചെയ്തുകൊണ്ട് സുവിശേഷവത്കരണ പ്രവര്‍ത്തകര്‍ “ആടുകളുടെ മണം ഉള്ളവരായിത്തീരുന്നു” ഇപ്രകാരമുള്ള വചനപ്രഘോഷകരുടെ സ്വരം ശ്രവിക്കുവാന്‍ ആടുകള്‍ ആഗ്രഹിക്കുന്നു. #{red->n->b->വിചിന്തനം}# <br> ദരിദ്രരിലും, രോഗികളിലും, വേദന അനുഭവിക്കുന്നവരിലും സഹിക്കുന്ന യേശുവിന്റെ ശരീരമുണ്ട്. അവരെ സ്പര്‍ശിക്കുമ്പോള്‍ നാം യേശുവിനെ തൊടുന്നു. അവരുടെ അടുത്തേക്ക് ചെല്ലുമ്പോള്‍ നാം യേശുവിന്റെ സമീപത്തായിരിക്കുന്നു. അതിനാല്‍ സഹതാപത്തോടെയല്ല ബഹുമാനത്തോടെ അവരെ പരിചരിച്ചുകൊണ്ടും, സേവനം ചെയ്തുകൊണ്ടും ഈശോയുടെ കരുണാമയമായ സ്നേഹം വിളമ്പുന്ന രുചികരമായ വിരുന്നിലേക്ക് ലോകം മുഴുവനേയും നമുക്ക് ക്ഷണിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-07-19-13:53:29.jpg
Keywords: യേശു, ക്രിസ്തു
Content: 5470
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി
Content: ഭ​​ര​​ണ​​ങ്ങാ​​നം: നാടിന്‍റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസികളെ സാക്ഷിയാക്കി ഭാരതത്തിന്റെ പ്രഥമ വിശുദ്ധ, അൽഫോൻസാമ്മയുടെ തിരുനാളിനു ഭരണങ്ങാനത്തു കൊടിയേറി. കൊടിയേറ്റല്‍ കര്‍മ്മം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം മ​​ല​​ങ്ക​​ര മേ​​ജ​​ർ അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ സാ​​മു​​വ​​ൽ മാ​​ർ ഐ​​റേ​​നി​​യോ​​സ്, പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ ​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, വികാരി ജനറാൾ മോ​​ൺ. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ, തീ​​ർ​​ഥാ​​ടന കേ​​ന്ദ്രം റെ​​ക്ട​​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ, അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ഫാ.​​തോ​​മ​​സ് പാ​​റ​​യ്ക്ക​​ൽ, ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​അ​​ഗ​​സ്റ്റി​​ൻ കൊ​​ഴു​​പ്പ​​ൻ​​കു​​റ്റി തു​​ട​​ങ്ങി​​യ​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. ദൈ​​വ​​കൃ​​പ നി​​റ​​ഞ്ഞൊ​​ഴു​​കു​​ന്ന സ്ഥ​​ല​​മാ​ണു ഭ​​ര​​ണ​​ങ്ങാ​​നമെന്ന്‍ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പറഞ്ഞു. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ജ​​ന​​ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ ദൈ​​വ​​ത്തി​​ന്‍റെ മു​​ദ്ര​​പ​​തി​​പ്പി​​ക്കു​​ന്നു. സ​​ഹ​​ന​​ത്തി​​ലും ത്യാ​​ഗ​​ത്തി​​ലു​​മാ​​ണു ദൈ​​വം മു​​ദ്ര​​പ​​തി​​പ്പി​​ക്കു​​ന്ന​​ത്. വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ജീ​​വി​​തം ന​​മ്മു​​ടെ ജീ​​വി​​ത​​പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു​​ള്ള ഉ​​ത്ത​​ര​​മാ​​ണ്. ഭാ​​ര​​ത​​സ​​ഭ​​യ്ക്ക് ആ​​ത്മീ​​യ കൃ​​പാ​​വ​​ര​​ങ്ങ​​ൾ ദൈ​​വ​​ത്തി​​ൽ​നി​​ന്നു വാ​​ങ്ങി​​ത്ത​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന പു​​ണ്യ​​വ​​തി​​യാ​​ണ് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ. നാ​​നാ​​ജാ​​തി മ​​ത​​സ്ഥ​​ർ ഭ​​ര​​ണ​​ങ്ങാ​​ന​​ത്തു വ​ന്നു ദൈ​​വ​​വി​​ചാ​​രം ആ​​ഴ​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ട്. സാ​​മൂ​​ഹ്യ​​തി​​ന്മ​​ക​​ൾ​​ക്കെ​​തി​​രേ യു​​ദ്ധം ചെ​​യ്യാ​​നു​​ള്ള ക​​രു​​ത്തും പ്ര​​ചോ​​ദ​​ന​​വും അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ന​​ൽ​​കു​​ന്നു​​ണ്ടെ​​ന്നും മാ​​ർ ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു. കൊ​​ടി​​യേ​​റ്റി​​നു ശേ​​ഷം തീ​​ർ​​ഥാ​​ട​​ന ദൈ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്ക് മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. വൈ​​കു​​ന്നേ​​രം ന​​ട​​ന്ന ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്ര​​ദി​​ക്ഷ​​ണ​​ത്തി​​ലും ആ​​യി​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്തു. തി​​രു​​നാ​​ളി​​ന്‍റെ ആ​​ദ്യ​​ദി​​നം​ത​​ന്നെ വി​​ശു​​ദ്ധ​​യു​​ടെ സ​​വി​​ധ​​ത്തി​​ൽ പ്രാ​​ർ​​ഥി​​ക്കാ​​നെ​​ത്തു​​ന്ന​​വ​​രു​​ടെ വ​ൻ തി​ര​ക്കു​ണ്ട്. അ​​ന്യ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​നി​​ന്നും തീ​​ർ​​ഥാ​​ട​​ക​​ർ സം​​ഘ​​മാ​​യി എ​​ത്തു​​ന്നു​​ണ്ട്. തിരുനാള്‍ ജൂലൈ 28നു സമാപിക്കും.
Image: /content_image/India/India-2017-07-20-04:51:38.jpg
Keywords: വിശുദ്ധ അല്‍ഫോ
Content: 5471
Category: 18
Sub Category:
Heading: വേളാങ്കണി തീര്‍ത്ഥാടകരുടെ ക്ഷേമത്തിനായി സംഘടന രൂപീകരിച്ചു
Content: കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ൽ ​​​നി​​​ന്നു​​​ള്ള വേ​​​ളാ​​​ങ്ക​​​ണ്ണി തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി ഓ​​​ൾ കേ​​​ര​​​ള വേ​​​ളാ​​​ങ്ക​​​ണ്ണി പി​​​ൽ​​​ഗ്രിം​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​​ന്ന സം​​​ഘ​​​ട​​​ന രൂ​​​പീ​​​ക​​​രി​​​ച്ചു. തീ​​​ർ​​​ത്ഥാ​​​ട​​​ക​​​രു​​​ടെ യാ​​​ത്ര, താ​​​മ​​​സം, ഭ​​​ക്ഷ​​​ണം തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ചു​​​രു​​​ങ്ങി​​​യ ചെ​​​ല​​​വി​​​ലും ചൂ​​​ഷ​​​ണ​​​ര​​​ഹി​​​ത​​​മാ​​​യും നി​​​ർ​​​വ​​​ഹി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്തു​​​കൊ​​​ടു​​​ക്കു​​​ക​​​യാ​​​ണ് സം​​​ഘ​​​ട​​​ന​​​യു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​ഡൊ​​​മി​​​നി​​​ക് പ​​​ത്യാ​​​ല പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കു വേ​​​ണ്ടി പേ​​​ട്ട​​​യി​​​ലു​​​ള്ള ക​​​രു​​​ണ ക​​​മ്യൂ​​​ണി​​​റ്റി ഹാ​​​ളി​​​ൽ എ​​​ല്ലാ വെ​​​ള്ളി​​​യാ​​​ഴ്ചകളിലും മു​​​ന്നൊ​​​രു​​​ക്ക ധ്യാ​​​നം ന​​​ട​​​ത്തും. വേ​​​ളാ​​​ങ്ക​​​ണ്ണി പ​​​ള്ളി​​​യു​​​ടെ പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ൽ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കു നേ​​​രേ​​​യു​​​ണ്ടാ​​​കു​​​ന്ന നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും സം​​​ഘ​​​ട​​​ന സ​​​ഹാ​​​യം ന​​​ൽ​​​കും.തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ സു​​​ര​​​ക്ഷി​​​ത​​​ത്വ​​​ത്തി​​​നും വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പാ​​​ർ​​​ക്കിം​​​ഗി​​​നും വേ​​​ണ്ടി അ​​​വി​​​ടെ​​​യു​​​ള്ള ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പ​​​രി​​​പാ​​​ല​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ഫാ. ​​​ഡൊ​​​മി​​​നി​​​ക് പ​​​ത്യാ​​​ല പ​​​റ​​​ഞ്ഞു.
Image: /content_image/India/India-2017-07-20-04:56:39.jpg
Keywords: വേളാങ്ക
Content: 5472
Category: 1
Sub Category:
Heading: മതവിശ്വാസത്തിന് കടുത്ത നിയന്ത്രണവുമായി ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം
Content: ബെയ്ജിങ്: പാർട്ടി അംഗങ്ങളുടെ മതവിശ്വാസത്തിൽ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അംഗങ്ങൾ മതവിശ്വാസം ഉപേക്ഷിക്കണമെന്നും ഇല്ലെങ്കിൽ കനത്തശിക്ഷ അനുഭവിക്കേണ്ടി വരുമെന്നു ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. ചൈനയിലെ റിലീജിയസ് അഫയേഴ്സ് റെഗുലേറ്ററിനെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗികമായി നിരീശ്വരവാദമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടെങ്കിലും ചൈനയിലെ ഭരണഘടന മതവിശ്വാസത്തിനു സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. ഭരണഘടനയെ പിൻപറ്റി പാർട്ടി അംഗങ്ങളിൽ ഭൂരിഭാഗവും വിശ്വാസികളായിട്ടുണ്ട്. എന്നാൽ പാർട്ടി അംഗങ്ങൾക്ക് യാതൊരു തരത്തിലുള്ള മതവിശ്വാസവും പാടില്ലെന്നാണ് മതകാര്യ വകുപ്പ് അധ്യക്ഷൻ വാങ് സുവോൻ നല്‍കുന്ന വിശദീകരണം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മതവിശ്വാസികളോട് പൊതുവെ സഹിഷ്ണുത വച്ചു പുലര്‍ത്തിയിട്ടുണ്ടെങ്കിലും പാര്‍ട്ടി അംഗങ്ങള്‍ക്ക് മതപരമായ വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തുന്നതിന് കടുത്ത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ മാര്‍ക്‌സിയന്‍ നിരീശ്വരവാദത്തെയാണ് പിന്തുടരേണ്ടത്. മതങ്ങള്‍ക്ക് പകരം അവര്‍ പാര്‍ട്ടി നയങ്ങളെ വിശ്വസിക്കുകയും അത് നെഞ്ചേറ്റുകയും വേണമെന്നും വാങ് സുവോൻ കുറിച്ചു. പാര്‍ട്ടി അംഗങ്ങളില്‍ വര്‍ധിച്ചു വരുന്ന മതവിശ്വാസം പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിച്ചു തുടങ്ങിയതോടെയാണ് ഇത്ര കര്‍ശനമായ നിലപാടിലേക്ക് പാര്‍ട്ടി വന്നതെന്നാണ് വിലയിരുത്തല്‍. 2012-ല്‍ അധികാരത്തിലേക്ക് എത്തിയ സീ ജിന്‍പിംഗ് കൂടുതല്‍ ശക്തമായ രീതിയില്‍ മതത്തെ നിയന്ത്രിക്കുവാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ‘ചൈനീസ് എയ്ഡ്’ എന്ന ക്രൈസ്തവ സംഘടന നേരത്തെ വ്യക്തമാക്കിയിരിന്നു. ഇത്തരം നിയന്ത്രണങ്ങളുടെ നടുവിലും 2030-ല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസികളുള്ള രാജ്യം എന്ന ഉന്നതിയിലേക്ക് ചൈന കുതിക്കുമെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-07-20-06:03:10.jpg
Keywords: ചൈന
Content: 5473
Category: 1
Sub Category:
Heading: ഫാ. മാര്‍ട്ടിന്റെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമം പൂര്‍ത്തിയായി
Content: ലണ്ടന്‍: സ്കോട്ട്ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീടു ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. ഇക്കാര്യം സിഎംഐ സഭാ പ്രതിനിധി ഫാ ടെബിന്‍ പുത്തന്‍പുരയ്ക്കലാണ് സ്ഥിരീകരിച്ചത്. ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഫ്യൂണറല്‍ ഡയറക്ടറേറ്റ് എന്നിവയുമായി ബന്ധപ്പെടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാന്‍ ഉടനെ തന്നെ കഴിയുമെന്നാണ് സൂചന. അന്വേഷണം പൂര്‍ത്തിയായാലേ മൃതദേഹം വിട്ടുനല്‍കൂ എന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ പോസ്റ്റ്മാര്‍ട്ടം നടപടികളും ആന്തരിക അവയവങ്ങളുടെ പരിശോധനയും ആന്തരിക രക്തസ്രാവങ്ങളുടെ പരിശോധന റിപ്പോര്‍ട്ടുകളും കോശ സാമ്പിളുകളുടെ പരിശോധന റിപ്പോര്‍ട്ടും ലഭിച്ചതിന് പിന്നാലെ മൃതദേഹം വിട്ടുനല്‍കാന്‍ അന്വേഷണ സംഘം തയ്യാറാകുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 23നാണ് ഫാ. മാർട്ടിൻ സേവ്യറിന്‍റെ മൃതദേഹം താമസസ്ഥലത്തില്‍ നിന്ന്‍ 30 മൈല്‍ മാറി സ്ഥിതി ചെയ്യുന്ന ബീച്ചിൽ നിന്നു കണ്ടെത്തിയത്. എഡിന്‍ബറോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് ചാന്‍സറി ഭട്ട മിസ്ര, കേസ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഫിസ്കല്‍ ഓഫിസറുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ സാധ്യമാക്കിയത്. അതേ സമയം പരിശോധനകള്‍ കഴിഞ്ഞിട്ടും മരണകാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.
Image: /content_image/News/News-2017-07-20-06:59:08.jpg
Keywords: ഫാ. മാര്‍ട്ടി
Content: 5474
Category: 1
Sub Category:
Heading: കത്തോലിക്കാ പേജുകള്‍ ബ്ളോക്ക് ചെയ്തതില്‍ ഫേസ്ബുക്ക്‌ ക്ഷമാപണം നടത്തി
Content: ഡെന്‍വെര്‍: യാതൊരു വിശദീകരണവും കൂടാതെ കത്തോലിക്ക പേജുകള്‍ ബ്ളോക്ക് ചെയ്ത നടപടിയില്‍ ഫേസ്ബുക്ക് ക്ഷമാപണം നടത്തി. ബ്രസീലിലെ ദേശീയ മെത്രാന്‍ സമിതിയോടാണ് (CNBB) ഫേസ്ബുക്ക്‌ പ്രതിനിധി സെസാര്‍ ബിയാന്‍കോണി ക്ഷമാപണം നടത്തിയത്. വിലക്ക് നീക്കിയതായും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്. ജീസസ് ആന്‍ഡ്‌ മേരി, കത്തോലിക് ആന്‍ഡ്‌ പ്രൌഡ്, ഫാ. റോക്കി തുടങ്ങിയ ഇംഗ്ലീഷ് ഭാഷയിലുള്ള പേജുകള്‍ കൂടാതെ പോര്‍ച്ചുഗീസ്, സ്പാനിഷ് എനീ ഭാഷകളിലുള്ള പേജുകളും ഫേസ്ബുക്ക് നിരോധിച്ചിരുന്നു. നടപടി വിവാദമായ സാഹചര്യത്തില്‍, ബ്രസീലിലെ ഫേസ്ബുക്കിന്റെ വക്താവായ സെസാര്‍ ബിയാന്‍കോണി സി‌എന്‍‌ബി‌ബിയുമായി ബന്ധപ്പെടുകയും, സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുകയായിരിന്നു. അനാവശ്യ സന്ദേശങ്ങള്‍ ഒഴിവാക്കുവാനായുള്ള ഫേസ്ബുക്കിന്റെ സ്പാം ഡിറ്റക്ഷന്‍ ടൂളില്‍ സംഭവിച്ച തകരാറാണ് വിലക്കുകള്‍ക്ക് പിന്നില്‍ സംഭവിച്ചതെന്ന് ഫേസ്ബുക്ക് പ്രതിനിധി നല്‍കിയ വിശദീകരണം. ഇക്കഴിഞ്ഞ ജൂലൈ 18-നായിരുന്നു ബ്രസീലിലും പുറത്തുമുള്ള നിരവധി കത്തോലിക്കാ ഫേസ്ബുക്ക്‌ പേജുകള്‍ യാതൊരു വിശദീകരണവും കൂടാതെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. രണ്ടു ഡസനിലധികം കത്തോലിക്കാ പേജുകളാണ് ഇത്തരത്തില്‍ ബ്ലോക്ക് ചെയ്തത്. ദശലക്ഷകണക്കിന് ആളുകള്‍ പിന്തുടരുന്ന കത്തോലിക്ക പേജുകളാണ് ബ്ളോക്ക് ചെയ്തതില്‍ ഭൂരിഭാഗവും. ഫേസ്ബുക്കിന്റെ ഏകപക്ഷീയമായ ഈ നടപടിക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ്‌ ഫേസ്ബുക്ക്‌ ക്ഷമാപണം നടത്തുവാന്‍ തയ്യാറായതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം എന്തുകൊണ്ടാണ് കത്തോലിക്കാ പേജുകള്‍ മാത്രം ബ്ലോക്ക് ചെയ്യപ്പെട്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം ഫേസ്ബുക്കിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
Image: /content_image/TitleNews/TitleNews-2017-07-20-07:27:01.jpg
Keywords: ഫേസ്ബുക്ക
Content: 5475
Category: 1
Sub Category:
Heading: മാര്‍പാപ്പ മുന്‍കൈഎടുത്ത ബംഗുയിയിലെ കുട്ടികളുടെ ആശുപത്രി യാഥാര്‍ത്ഥ്യമാകുന്നു
Content: വത്തിക്കാന്‍ സിറ്റി: മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കി‍ന്‍റെ തലസ്ഥാന നഗരമായ ബംഗുയില്‍ ഫ്രാന്‍സിസ് പാപ്പാ മുന്‍കൈഎടുത്ത കുട്ടികള്‍ക്കായുള്ള ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 17) മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ളിക്കിന്‍റെ പ്രധാനമന്ത്രി ഫൗസ്റ്റിന്‍ ആര്‍ക്കെയ്ഞ്ച് തവുഡേരാ കല്ലിട്ടതോടെയാണ് പുതിയ ആശുപത്രിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. നേരത്തെ 2015 നവംബറില്‍ മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കു സന്ദര്‍ശിക്കവേ പോഷകാഹാരക്കുറവുമൂലം ജീവിതവുമായി മല്ലടിക്കുന്ന നിരവധി കുട്ടികളെക്കണ്ട് മനംനൊന്തതിനെ തുടര്‍ന്നാണ്, ഫ്രാന്‍സിസ് പാപ്പ ബാഗ്വിയില്‍ വത്തിക്കാന്‍റെ മേല്‍നോട്ടത്തില്‍ കൂട്ടികള്‍ക്കായി വലിയൊരു ആശുപത്രി സ്ഥാപിക്കണമെന്ന ചിന്ത പൊതുജനമദ്ധ്യത്തില്‍ ഉയര്‍ത്തിയത്. ആദ്യഘട്ടത്തില്‍ വത്തിക്കാന്‍റെ ആശുപത്രിയില്‍നിന്നും ഡോക്ടര്‍മാരെയും നഴ്സുമാരെയും നല്കിക്കൊണ്ടാണ് അവിടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ബംഗുയില്‍നിന്നും നേഴ്സുമാരെയും ഡോക്ടര്‍മാരെയും റോമില്‍ കൊണ്ടുവന്ന് അവര്‍ക്ക് പരിശീലനം നല്കുന്ന പദ്ധതിയും തുടരുകയായിരിന്നു. താല്‍ക്കാലിക മന്ദിരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്പെന്‍സിറിയാണ് വത്തിക്കാന്‍റെ ജേസു ബംബീനോ ആശുപത്രിയുടെയും, ജൂബിലിയാഘോഷിച്ച വത്തിക്കാന്‍ സുരക്ഷാവിഭാഗത്തിന്‍റെയും പിന്‍തുണയോടെ ആശുപത്രിയായി പണിതുയര്‍ത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബംഗുയിയിലെ ശിശുരോഗ ആശുപത്രിയ്ക്ക് ഫ്രാന്‍സിസ് പാപ്പായുടെ സംഭാവനയായി രണ്ടുലക്ഷം യൂറോ സമ്മാനിച്ചിരിന്നു. ‘ക്രിസ്റ്റോ: ബംഗുയിയ്ക്കുവേണ്ടി ഒരു സമ്മാനം’ എന്ന പേരിലുള്ള പദ്ധതിയിലൂടെ സമാഹരിച്ച തുകയാണ് കൈമാറിയത്. പ്രശസ്ത ബള്‍ഗേറിയന്‍ ആര്‍ട്ടിസ്റ്റ് ക്രിസ്റ്റോ തയ്യാറാക്കിയ, 'ഡിസ്കവറിങ് ദ വത്തിക്കാന്‍ മ്യൂസിയം' എന്ന ഡോക്യുമെന്‍ററി പരമ്പര ലണ്ടന്‍, മിലാന്‍, റോം തുടങ്ങിയ സ്ഥലങ്ങളില്‍ വിതരണം ചെയ്തുകൊണ്ടാണ് ഈ തുക സമാഹരിച്ചത്.
Image: /content_image/TitleNews/TitleNews-2017-07-20-08:51:04.jpg
Keywords: ബംഗു, ഫ്രന്‍സിസ്
Content: 5476
Category: 1
Sub Category:
Heading: ലെബനോനിലെ മാരണൈറ്റ് സഭ ജൂലൈ 31 രക്തസാക്ഷി ദിനമായി ആചരിക്കും
Content: ബെയ്റുട്ട്: ലെബനോനിലെ മാരണൈറ്റ് സഭ ജൂലൈ 31 ന് രക്തസാക്ഷി ദിനമായി ആചരിക്കും. മാരണൈറ്റ് പാത്രിയാർക്കീസ് ബെക്കറ ബോട്രസ് റേയുടെ നിർദ്ദേശ പ്രകാരം വിശ്വാസത്തിനായി ജീവൻ ത്യജിച്ചവരെ ആദരിക്കാൻ നീക്കിവച്ചിരിക്കുന്ന രക്തസാക്ഷിത്വത്തിന്റെയും രക്തസാക്ഷികളുടേയും വർഷത്തോടനുബന്ധിച്ചാണ് അനുസ്മരണം. ലെബനീസ് പ്രസിഡൻറ് മൈക്കിൾ ഔണും പാത്രിയർക്കൽ കമ്മിറ്റിയും ബെയ്റുട്ട് ബാബ്ദയിലെ പ്രസിഡന്റിന്റെ വസതിയിൽ അടുത്തിടെ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ജൂലൈ 30 ന് നടക്കാനിരിക്കുന്ന, കിഴക്കൻ സഭകളിലെ രക്തസാക്ഷികളെ വിവരിക്കുന്ന ഫാ.ഏലിയാസ് ഖാലിലിന്റെ എൻസൈക്ലോപീഡിയ പ്രകാശനത്തിന് ബറ്റ്റൺ ബിഷപ്പ് മോനിർ ഖയിറല്ല പ്രസിഡന്റിനെ ക്ഷണിച്ചിട്ടുണ്ട്. ഫെബ്രുവരി 9 ന് വിശുദ്ധ മറോണിന്റെ തിരുന്നാളിനോടനുബന്ധിച്ച് ആരംഭിച്ച രക്തസാക്ഷികളുടെ വർഷം 2018 മാർച്ച് രണ്ടിന് സമാപിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ ലെബനോന്‍ പ്രസിഡന്‍റ് മൈക്കല്‍ ഔണും ഭാര്യ നാഥിയയും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു.
Image: /content_image/TitleNews/TitleNews-2017-07-20-10:23:17.jpg
Keywords: രക്തസാക്ഷി