category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഡോണ്‍ ബോസ്‌കോ അതിക്രമം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം
Contentകല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയിലെ ഡോണ്‍ ബോസ്കോ കോളേജും ആരാധനാലയവും അക്രമിക്കപ്പെടുമ്പോള്‍ നോക്കുകുത്തിയായി നിന്ന കേരള പോലീസ് സംവിധാനം ബന്ധപ്പെട്ട കേസ് അന്വേഷിച്ചാല്‍ മുഴുവന്‍ പ്രതികളും പിടിക്കപ്പെടുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ കേസ്സ് അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം വയനാട് ജില്ല കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഒരു വിദ്യാര്‍ത്ഥി സമരത്തിന്റെ മറവില്‍ സ്ഥാപനത്തോടുചേര്‍ന്ന ആരാധനാലയം നശിപ്പിക്കപ്പെട്ടത് യാദൃശ്ചികമല്ല ആസൂത്രതിമാണെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. നേരത്തെ തയ്യാറാക്കിയ പദ്ധതിയെന്നപോല്‍ ആയുധധാരികളായി ഒരു സംഘം ആളുകള്‍ യാതൊരു പ്രകോപനവുമില്ലതെ കോളേജിലേക്ക് പ്രവേശിക്കുകയും സ്ഥാപനം അടിച്ചുപൊളിക്കുകയുമാണ് ഉണ്ടായത്. ഈ സംഭവം നടക്കുമ്പോള്‍ തികച്ചും നിഷ്‌ക്രിയരായി നിന്ന പോലീസ് നിലപാട് സംശയാസ്പദമാണ്. അതിക്രമം നടക്കുന്ന സമയത്ത് അതു തടയാന്‍ ശ്രമിക്കാതിരുന്ന നടപടി ഇതിനേപ്പറ്റി മുന്‍കൂട്ടി വിവരം അറിയാമായിരുന്നു എന്നുള്ളതിനുള്ള തെളിവാണ്. കേസില്‍ എഫ് ഐ ആറില്‍ ആരാധനാലയം അക്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ക്കാതിരിക്കുന്നത് പ്രതികളേ സഹായിക്കുന്നതിനുവേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല പ്രധാനഭരണകക്ഷിയുടെ വിദ്ദ്യാര്‍ത്ഥി വിഭാഗം നടത്തിയ അക്രമണം ആയതുകൊണ്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍നിന്നും നീതിലഭിക്കുമോ എന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു. ഒരു വിദ്യാര്‍ത്ഥി സമരത്തിന്റെ മറവില്‍ ജില്ലയിലെ ഒരു പ്രമുഖ സമുദായത്തിന്റെ ദേവാലയം അക്രമിക്കപ്പെട്ടപ്പോള്‍ ഭരണകക്ഷി ജനപ്രതിനിധികളുടെ പ്രത്യേകിച്ച് എം എല്‍ ഏ മാരുടെ നിലപാട് അംഗീകരിക്കാനവാത്തതാണ്. എല്ലാ ജനവിഭാഗങ്ങളുടേയും വോട്ടുവാങ്ങി ജയിച്ച ഏം എല്‍ എ സ്വന്തം പാര്‍ട്ടിയുടെ വിദ്ദ്യാര്‍ത്ഥിവിഭാഗം ഒരു മതന്യൂനപക്ഷ വിഭാഗത്തെ ആക്രമിച്ചതിനെ ന്യായീകരിച്ചത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ക്രിസ്ത്യന്‍ വിശ്വാസികളുടേയും കൂടി വോട്ടുവാങ്ങിയിട്ടണ് തിരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന് അദ്ധേഹം ഓര്‍മ്മിക്കുന്നത് നല്ലത്. ഇങ്ങനെ ഭരണക്ഷി അക്രമകാരികള്‍ക്ക് സംരക്ഷണം കൊടുക്കുന്ന സാഹചര്യത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കില്‍ മറ്റൊരു ഏജെന്‍സി അന്വേഷിക്കേണ്ടത് ആവശ്യമാണ്.ഈ ആവശ്യം ഉയര്‍ത്തിക്കൊണ്ട് ജില്ലയിലെ വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികളേ പങ്കെടുപ്പിച്ചുകൊണ്ട് ജില്ല തലത്തില്‍ കണ്‍വെന്‍ഷന്‍ നടത്തുന്നതിനും സിസിഎഫ് ജില്ല കമ്മിറ്റി തീരുമാനിച്ചു. ന്യൂനപക്ഷ മതവിഭാഗത്തിന്റെ ആരധനാലയം അക്രമത്തിനിരയാക്കിയ സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസ്സ് ചാര്‍ജ്ജ് ചെയ്യുണമെന്നും ജില്ല പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെടുന്നതിനും നീതിപൂര്‍വ്വകമായ നടപടികള്‍ ഉണ്ടാവുന്നില്ലെങ്കില്‍ ഹൈക്കോടതിയേ സമീപിക്കുന്നതിനും യോഗം തീരുമാനിച്ചു. ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം ജില്ല ചെയര്‍മാന്‍ സാലു അബ്രാഹം മേച്ചേരില്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ ജില്ല ഭാരവാഹികളായ ജോസ് താഴത്തേല്‍ കെ.കെ. ജേക്കബ്, ലോറന്‍സ് കല്ലോടി, പുഷ്പ ജോസഫ്, ഷാജന്‍, റെയ്മണ്‍ താഴത്ത് റെനില്‍ കഴുതാടി എന്നിവര്‍ പ്രസംഗിച്ചു
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-07-19 17:22:00
Keywordsഡോണ്‍ ബോസ്കോ
Created Date2017-07-19 17:23:09