Contents

Displaying 5211-5220 of 25107 results.
Content: 5507
Category: 18
Sub Category:
Heading: പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്സ് ഹൗ​​​സില്‍ 'ഓ​​​ർ​​​മ​​​ക​​​ളു​​​ടെ ഭ​​​വ​​​നം' ഇന്ന് ഉദ്ഘാടനം ചെയ്യും
Content: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ‘ബേ​​​ത് ദു​​​ക്റോ​​​നെ’ (ഓ​​​ർ​​​മ​​​ക​​​ളു​​​ടെ ഭ​​​വ​​​നം) എ​​​ന്നു നാ​​​മ​​​ക​​​ര​​​ണം നല്‍കി മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ പ​​​ട്ടം മേ​​​ജ​​​ർ ആ​​​ർ​​​ച്ചു​​​ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ൽ പ​​​ണി പൂ​​​ർ​​​ത്തി​​​യാ​​​യ മ്യൂ​​​സി​​​യ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു ന​​​ട​​​ക്കും. വൈ​​​കി​​​ട്ട് മൂ​​​ന്നി​​​ന് ച​​​രി​​​ത്ര മ്യൂ​​​സി​​​യ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ നി​​​ർ​​​വ​​​ഹി​​​ക്കും. മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ന്‍റെ ര​​​ണ്ടാം നി​​​ല​​​യി​​​ലാ​​​ണു മ്യൂ​​​സി​​​യം സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ല​​​ങ്ക​​​ര പു​​​ന​​​രൈ​​​ക്യ രേ​​​ഖ​​​ക​​​ൾ, റോ​​​മി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള ക​​​ല്പ​​​ന​​​ക​​​ൾ, ആ​​​ർ​​​ച്ചു​​​ബി​​​ഷ​​​പ് മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് ര​​​ചി​​​ച്ച കൈ​​​യെ​​​ഴു​​​ത്തു പ്ര​​​തി​​​ക​​​ൾ, അം​​​ശ​​​വ​​​സ്ത്ര​​​ങ്ങ​​​ൾ, ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, അം​​​ശ​​​വ​​​ടി, ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ബ​​​ന​​​ഡി​​​ക്ട് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സും സി​​​റി​​​ൽ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള അം​​​ശ​​​വ​​​ടി, മോ​​​തി​​​രം, അം​​​ശ​​​വ​​​സ്ത്ര​​​ങ്ങ​​​ൾ, ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, മാ​​​ർ​​​പാ​​​പ്പാ​​​മാ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള ക​​​ത്തു​​​ക​​​ൾ, റോ​​​മി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ എ​​​ന്നി​​​വ മ്യൂ​​​സി​​​യ​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. സ​​​ഭാ ത​​​ല​​​വ​​​ൻ​​​മാ​​​രും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രു​​​മാ​​​യി​​​രു​​​ന്ന ദൈ​​​വ​​​ദാ​​​സ​​​ൻ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ്, ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ബ​​​ന​​​ഡി​​​ക്ട് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ്, മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് സി​​​റി​​​ൽ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ എ​​​ന്നി​​​വ​​​രു​​​ടെ ഭ​​​ര​​​ണ​​​കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ൾ തി​​​രി​​​ച്ചാ​​​ണ് ച​​​രി​​​ത്ര രേ​​​ഖ​​​ക​​​ളും ചി​​​ത്ര​​​ങ്ങ​​​ളും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ളും മ്യൂ​​​സി​​​യ​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പിച്ചിട്ടുണ്ട്.
Image: /content_image/India/India-2017-07-25-04:52:38.jpg
Keywords: മലങ്കര, ക്ളീ
Content: 5508
Category: 18
Sub Category:
Heading: ബഥനി ആശ്രമത്തിന്റെ എക്സലന്‍സി അവാര്‍ഡ് സിസ്റ്റര്‍ സൂസന്
Content: പ​​ത്ത​​നം​​തി​​ട്ട: ബ​​ഥ​​നി സ്ഥാ​​പ​​ക​​ൻ അ​​ല​​ക്സി​​യോ​​സ് മാ​​ർ തേ​​വോ​​ദോ​​സി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ നാ​​മ​​ധേ​​യ​​ത്തി​​ൽ റാ​​ന്നി - പെ​​രു​​നാ​​ട് ബ​​ഥ​​നി ആ​​ശ്ര​​മം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന എ​​ക്സ​​ല​​ൻ​​സി അവാര്‍ഡ് തി​​രു​​വ​​ന​​ന്ത​​പു​​രം ഹോ​​ളി ക്രോ​​സ് കോ​​ൺ​​വെ​​ന്‍റ് അംഗമായ സി​​സ്റ്റ​​ർ സൂ​​സ​​ൻ എ​​സ്ഡി​​സിയ്ക്ക്. സാ​​മൂ​​ഹി​​ക വൈ​​ദ്യ​​സേ​​വ​​ന​രം​​ഗ​​ത്തു ന​​ൽ​​കി വ​​രു​​ന്ന മി​​ക​​ച്ച സേ​​വ​​നത്തെ കണക്കിലെടുത്താണ് അവാര്‍ഡ്. ഓ​​ഗ​​സ്റ്റ് ആ​​റി​​ന് പെ​​രു​​നാ​​ട് ബ​​ഥ​​നി ആ​​ശ്ര​​മ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്ക ബാ​​വാ അവാര്‍ഡ് സ​​മ്മാ​​നി​​ക്കും. 25,000 രൂ​​പ​​യും പ്ര​​ശം​​സാ പ​​ത്ര​​വും അ​​ട​​ങ്ങു​​ന്നതാണ് അ​​വാ​​ർ​​ഡ്. തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്, ആ​​ർ​​സി​​സി എ​​ന്നി​​വ കേ​​ന്ദ്രീ​​ക​​രി​​ച്ചു ന​​ട​​ത്തി​​വ​​രു​​ന്ന സാ​​മൂ​​ഹി​​ക, ചി​​കി​​ത്സാ സേ​​വ​​ന​​മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ അം​​ഗീ​​ക​​രി​​ച്ചാ​​ണ് സി​​സ്റ്റ​​ർ സൂ​​സ​​നെ അ​​വാ​​ർ​​ഡി​​ന് തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തെ​​ന്ന് ആ​​ശ്ര​​മം സു​​പ്പി​​രീ​​യ​​ർ ഫാ.​​മ​​ത്താ​​യി ഒ​​ഐ​​സി അ​​റി​​യി​​ച്ചു. ക​​ർ​​മ മേ​​ഖ​​ല​​ക​​ളി​​ൽ മി​​ക​​ച്ച സേ​​വ​​നം കാ​​ഴ്ച വ​​യ്ക്കു​​ന്ന​​വ​​ർ​​ക്കു വേ​​ണ്ടിയാണ് ബഥനി ആശ്രമത്തിന്റെ എക്സലന്‍സി അവാര്‍ഡ് നല്‍കുന്നത്.
Image: /content_image/India/India-2017-07-25-05:05:49.jpg
Keywords: അവാര്‍ഡ്
Content: 5509
Category: 18
Sub Category:
Heading: ദൈവത്തെ സ്വന്തമായി കരുതിയ അല്‍ഫോന്‍സാമ്മയെ ദൈവം സ്വന്തമാക്കി: മാര്‍ ഞരളക്കാട്ട്
Content: ഭ​​ര​​ണ​​ങ്ങാ​​നം: ​​ദൈവത്തെ സ്വ​​ന്ത​​മാ​​യി ക​​രു​​തി​​യ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യെ ദൈ​​വം സ്വ​​ന്ത​​മാ​​ക്കി​​യെ​​ന്നു ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​ര​​ള​​ക്കാ​​ട്ട്. ഭ​​ര​​ണ​​ങ്ങാ​​നം വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അദ്ദേഹം. മു​​ന്തി​​രി​​ച്ചെ​​ടി​​യോ​​ടു ശാ​​ഖ ചേ​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന​​തു​​പോ​​ലെ ദൈ​​വ​​ത്തോ​​ടു വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ചേ​​ർ​​ന്നു​​നി​​ന്നു​​വെന്നും അദ്ദേഹം പറഞ്ഞു. ദൈ​​വ​​ത്തെ ഏ​​റ്റം അ​​മൂ​​ല്യ​​നി​​ധി​​യാ​​യി ക​​ണ്ടെത്തിയ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ആ ​​നി​​ധി സ്വ​​ന്ത​​മാ​​ക്കാ​​ൻ സ്വ​​യം പ​​രി​​ത്യ​​ജി​​ച്ചു. സ​​ഹ​​ന​​ങ്ങ​​ൾ ചോ​​ദി​​ച്ചു വാ​​ങ്ങി. ദൈ​​വ​​ത്തോ​​ട് ഐ​​ക്യ​​പ്പെ​​ടു​​ന്ന​​താ​​ണ് വി​​ശു​​ദ്ധി. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ എ​​ല്ലാ​​വ​​ർ​​ക്കും പ്രി​​യ​​പ്പെ​​ട്ട വി​​ശു​​ദ്ധ​​യാ​​ണ്. കാ​​ര​​ണം അ​​വ​​ൾ ന​​മ്മെ​​പ്പോ​​ലെ സാ​​ധാ​​ര​​ണ വ്യ​​ക്തി​​യാ​​യി​​രു​​ന്നു. അ​​വ​​ൾ എ​​ല്ലാ​​വ​​രെ​​യും സ്നേ​​ഹി​​ക്കു​​ക​​യും എ​​ല്ലാ​​വ​​ർ​​ക്കും​​വേ​​ണ്ടി പ്രാ​​ർ​​ഥി​​ക്കു​​ക​​യും ചെ​​യ്തു. അ​​തു​​കൊ​​ണ്ട് ഇ​​ന്ന് എ​​ല്ലാ​​വ​​രും അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യെ സ്നേ​​ഹി​​ക്കു​​ക​​യും അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യോ​​ടു പ്രാ​​ർ​​ഥി​​ക്കു​​ക​​യും ചെ​​യ്തു. ബിഷപ്പ് പറഞ്ഞു. ഫാ. ​​തോ​​മ​​സ് കാ​​ലാ​​ച്ചി​​റ​​യി​​ൽ, ഫാ. ​​മാ​​ത്യു അ​​മ്മോ​​ട്ടു​​കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ ദിവ്യബലിയില്‍ സ​​ഹ​​കാ​​ർ​​മി​​കരായി. ഫാ. ​​കു​​ര്യ​​ൻ വ​​രി​​ക്ക​​മാ​​ക്ക​​ൽ, ഫാ. ​സി​​ബി പാ​​റ​​ടി​​യി​​ൽ ക​​പ്പൂ​​ച്ചി​​ൻ, ഫാ. ​​ദേ​​വ​​സ്യാ​​ച്ച​​ൻ കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, ഫാ. ​​ജോ​​സ​​ഫ് അ​​റ​​യ്ക്ക​​ൽ, ഫാ. ​​കു​​ര്യ​​ൻ വ​​രി​​ക്ക​​മാ​​ക്ക​​ൽ, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പു​​ത്തൂ​​ർ എ​​ന്നി​​വ​​ർ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്രം റെ​​ക്ട​​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​ത്തി​​നു കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ഇന്ന് രാവിലെ 11നു നടക്കുന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​നക്കു ​​മാ​​ർ റെ​​മീ​​ജി​​യൂ​​സ് ഇ​​ഞ്ച​​നാ​​നി മുഖ്യകാര്‍മ്മികത്വം വഹിക്കും.
Image: /content_image/India/India-2017-07-25-05:47:02.jpg
Keywords: അല്‍ഫോ
Content: 5510
Category: 9
Sub Category:
Heading: ആത്മാഭിഷേക ശുശ്രൂഷയുമായി ബ്രദർ റെജി കൊട്ടാരവും കെയ്റോസ് ടീമും യുകെയിൽ: നോട്ടിങ്ഹാം ബൈബിൾ കൺവെൻഷൻ ജൂലൈ 29 ന്
Content: ഈസ്റ്റ് മിഡ്ലാന്റ്: ഇന്ത്യയിലും, അമേരിക്കയിലും, യൂറോപ്യൻ രാജ്യങ്ങളിലും ക്രിസ്തു സുവിശേഷത്തിന്റെ സ്നേഹസന്ദേശവും സൗഖ്യവുമായി അനേകായിരങ്ങളെ ആത്മ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന കെയ്റോസ് മിനിസ്സ്ട്രിയുടെ പ്രശസ്ത വിടുതൽ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ റെജി കൊട്ടാരം നോട്ടിംഗ്ഹാമിലെത്തുന്നു. നോട്ടിങ്ഹാം കത്തോലിക്കാ രൂപതാ സർവീസ് ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന "സെന്റ് " കോൺഫറൻസിലെ സൗഖ്യ വിടുതൽ ശുശ്രൂഷകളാണ് ബ്ര. റെജി കൊട്ടാരം നയിക്കുന്നത്. ജൂലൈ 29 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ടു 5.30 വരെ , ട്രിനിറ്റി കാത്തലിക് അപ്പർ സ്കൂൾ ഹാളിൽ , യു.കെ യിലെ നവീകരണ ശുശ്രൂഷയിലുള്ള പ്രമുഖ വൈദികരും, വചന പ്രഘോഷകരും സംബന്ധിക്കും. റിജോയ്സ് ബാൻഡിന്റെ പ്രയ്‌സ് ആൻഡ് വർഷിപ്, ഗാരി സ്റ്റീഫൻസ് നയിക്കുന്ന വചന ശുശ്രൂഷ, കാനൻ ജോനാഥൻ കോട്ടൻ, ഫാ. വിക്ടർ ദക്വൻ , ഫാ. ജോൻ മാർട്ടിൻ എന്നിവർ നയിക്കുന്ന സമൂഹബലി, ആരാധന, വിടുതൽ ശുശ്രൂഷ എന്നിവയും പരിപാടികളിൽ ഉൾപ്പെടും. നോട്ടിങ്ഹാം രൂപതാ മെത്രാൻ പാട്രിക് മാക്കിനിയുടെ അനുഗ്രഹ സന്ദേശവായനയോടെ തുടക്കം കുറിക്കുന്ന ഏകദിന ശുശ്രൂഷയിൽ മിഡ്ലാൻസിലും പുറത്തുമുള്ള നൂറുകണക്കിനാളുകൾ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവർ ഉച്ചഭക്ഷണം കരുതേണ്ടതാണ്. സൗജന്യ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. #{red->n->n-> അഡ്രസ്സ്: }# ട്രിനിറ്റി സ്കൂൾ <br> ബീച്ഡെയ്ൽ റോഡ് <br> നോട്ടിങ്ഹാം <br> NG8 3EZ #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# 07506810177 Email: sendnottingham@gmail.com
Image: /content_image/Events/Events-2017-07-25-05:55:10.JPG
Keywords: കണ്‍വെന്‍ഷന്‍
Content: 5511
Category: 9
Sub Category:
Heading: റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന "പ്രീസ്റ്റ് ഗ്രാന്റ് കോൺഫറൻസ് " ജുലൈ 30 മുതൽ
Content: പാലക്കാട്. സഭയെ വളർത്താൻ സഭയ്‌ക്കൊപ്പം നിലകൊണ്ട് ലോകസുവിശേഷവത്കരണരംഗത്ത്‌ പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുവാൻ ദൈവം ഉപകരണമാക്കിയ കാലഘട്ടത്തിന്റെ വചനപ്രഘോഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലിനും അദ്ദേഹം സ്ഥാപക ഡയറക്ടറായിട്ടുള്ളതും,ഇന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നതുമായ, സെഹിയോൻ മിനിസ്റ്റ്രിക്കും അഭിഷേക നിറവും അനുഗ്രഹ സാഫല്യവുമേകിക്കൊണ്ട്‌ സഭാ പിതാക്കന്മാരടക്കം ആയിരത്തിലേറെ ദൈവിക പ്രതിപുരുഷന്മാരുടെ മഹാസംഗമം ജുലൈ 30 മുതൽ ആഗസ്റ്റ് 4 വരെ അട്ടപ്പാടി താവളം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടക്കുന്നു. സീറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ്പ്‌ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റും സീറോ മലങ്കര സഭ മേജർ ആർച്ച്‌ ബിഷപ്പുമായ കർദ്ദിനാൾ ബസേലിയസ് മാർ ക്ളീമീസ്, ബിഷപ്പ് മാർ വർഗീസ് ചക്കാലയ്ക്കൽ , ബിഷപ്പ്‌ മാർ ജേക്കബ് മനത്തോടത്ത്‌, ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ്‌ മാർ ജോസഫ് സ്രാമ്പിക്കൽ ,ബിഷപ്പ് സാമുവേൽ മാർ ഐറേനിയസ്‌ , ബിഷപ്പ്‌ മാർ റാഫേൽ തട്ടിൽ, തുടങ്ങി നിരവധി മെത്രാൻമാരും സെഹിയോനിൽ ധ്യാനം കൂടിയ വൈദികരുടെ ഈ മഹാസംഗമത്തിൽ പങ്കെടുക്കും. റവ ഫാ സേവ്യർ ഖാൻ വട്ടായിൽ വൈദിക മഹാ സംഗമം നയിക്കും. പോട്ട ഡിവൈൻ ധ്യാനകേന്ദ്രം സ്ഥാപക ഡയറക്ടറും കരിസ്മാറ്റിക് നവോത്ഥാന ശില്പിയുമായ റവ ഫാ മാത്യു നായ്ക്കംപറമ്പിൽ, അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ റവ ഫാ ബിനോയ് കരിമരുതുംകൽ, സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ ഫാ സോജി ഓലിക്കൽ,സെഹിയോൻ ധ്യാനകേന്ദ്രത്തിലെ റവ ഫാ റെനി പുല്ലുകാലായിൽ, ശാലോം മാധ്യമ ശുശ്രൂഷകളുടെ ചീഫ് എഡിറ്റർ ബ്രദർ ബെന്നി പുന്നത്തറ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. ഭാരത കത്തോലിക്കാ സഭയിലെ ആയിരത്തിലേറെ വൈദികരും പിതാക്കന്മാരും ഒരുമിക്കുന്ന സംഗമത്തിനായുള്ള ഒരുക്കങ്ങൾ സെഹിയോനിൽ നടന്നുവരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിലായിരുന്നുകൊണ്ട് അനേകർ ഈ വൈദിക മഹാ സംഗമത്തിനായി പ്രാർത്ഥിക്കുന്നു. സെഹിയോൻ ധ്യാനകേന്ദ്രത്തെയും അതിന്റെ ശുശ്രൂഷകളെയും സംബന്ധിച്ചിടത്തോളം ദൈവികപരിപാലനത്തിന്റെ ഏറ്റവും മഹത്തായ നാളുകളാവും വൈദിക മഹാസംഗമത്തിന്റെ ദിനങ്ങൾ. മഹത്തായ ദൈവിക പദ്ധതിയുടെയും അനുഗ്രഹത്തിന്റെയും ഫലമായിക്കണ്ട്‌ നടത്തപ്പെടുന്ന ഈ വൈദിക മഹാ സംഗമത്തിൻറെ ആത്മീയവിജയത്തിനായി സെഹിയോൻ കുടുംബം ഏവരുടെയും പ്രാർത്ഥനാസഹായം അപേക്ഷിക്കുന്നു.
Image: /content_image/Events/Events-2017-07-25-06:00:27.JPG
Keywords: സെഹിയോന്‍
Content: 5512
Category: 1
Sub Category:
Heading: സിറിയയിലെ ക്രിസ്ത്യാനികള്‍ക്കായി 30-ലധികം സഹായ പദ്ധതികളുമായി ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’
Content: ഡമാസ്ക്കസ്: ആഭ്യന്തരയുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സിറിയയിലെ ക്രിസ്ത്യന്‍ കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കത്തോലിക്കാ കാരുണ്യ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (ACN) മുപ്പതിലധികം സഹായ-പദ്ധതികള്‍ പ്രഖ്യാപിച്ചു. സിറിയയിലെ നഗരങ്ങളിലും, പട്ടണങ്ങളിലും കഷ്ടതയനുഭവിക്കുന്ന വിധവകള്‍, യുവാക്കള്‍, ഭവനരഹിതര്‍ തുടങ്ങിയ ക്രിസ്ത്യാനികള്‍ക്കാണ് സഹായം ലഭ്യമാകുക. ഭക്ഷണ പൊതികള്‍, താമസം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ സഹായങ്ങളാണ് എ‌സി‌എന്‍ നല്‍കുവാന്‍ തയാറെടുക്കുന്നത്. ബോംബാക്രമണത്തില്‍ തകര്‍ന്ന ആലപ്പോയിലെ അല്‍-യാര്‍മോക് സ്പോര്‍ട്സ് സെന്ററിനും എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ സഹായം ലഭിക്കും. ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് ആലപ്പോയിലെ മൂന്നില്‍ രണ്ട് കുടുംബങ്ങളും കേവലം 1.60 പൗണ്ട് കൊണ്ടാണ് ഒരു ദിവസം തള്ളിനീക്കുന്നത്. ബാക്കിയുള്ള കുടുംബങ്ങള്‍ കടുത്ത ദാരിദ്ര്യത്തില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക കത്തോലിക്കാ സഭാ നേതാക്കളുടെ സഹായത്തോടെ ഹോംസ്, അലെപ്പോ, ഡമാസ്കസ് എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ എന്നീ നഗരങ്ങളില്‍ 9,87,460 യൂറോയുടെ ധന സഹായം എത്തിക്കുവാനാണ് എ‌സി‌എന്‍ പദ്ധതിയിട്ടിരിക്കുന്നത്. സിസ്റ്റേഴ്സ് ഓഫ് ജീസസ് ആന്‍ഡ്‌ മേരി സന്യാസിനികളുടെ സഹായത്തോടെ ഹസ്സാക്കേയിലേയും ആലപ്പോയിലേയും 2,200 ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് ഭക്ഷണം, ആലപ്പോയിലെ സിസ്റ്റര്‍മാരുടെ നടത്തിപ്പിലുള്ള രണ്ട് സ്കൂളുകള്‍ക്ക് സഹായം, ക്രിസ്ത്യന്‍ യുവാക്കളുടെ കായിക പരിശീലനങ്ങള്‍ക്കായി ഒരു സ്പോര്‍ട്സ് ഹാള്‍, 250 യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസഹായം, തെക്കന്‍ സിറിയയിലെ 340 കുടുംബങ്ങള്‍ക്ക് വീട്ടുവാടകക്കുള്ള സഹായം, വിധവകളും, യുദ്ധത്തില്‍ പരിക്കേറ്റവരുമായ 75-ഓളം പേര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള സഹായം എന്നിവയാണ് എ‌സി‌എന്‍ പ്രഖ്യാപിച്ച സഹായ പദ്ധതികളില്‍ പ്രധാനപ്പെട്ടവ.
Image: /content_image/TitleNews/TitleNews-2017-07-25-06:46:47.jpg
Keywords: സിറിയ
Content: 5513
Category: 9
Sub Category:
Heading: എന്നിലെ ആത്മീയതയ്ക്ക് പൊള്ളലേറ്റിരിക്കുന്നുവോ
Content: കാലവും സാഹചര്യങ്ങളും എനിക്ക് സമ്മാനിച്ചിരിക്കുന്ന ഈ ദുഃഖത്തിനു ഞാന്‍ എന്തു പേരിടും. കാനായിലെ കല്‍ഭരണികളുടെ ഭിത്തികള്‍ പോലും ഞെട്ടി വിറച്ച ആ പുതു വീഞ്ഞിന്റെ വീര്യം ഇപ്പോള്‍ എവിടെ? ഒടുവിലത്തെ അത്താഴവേളയില്‍ എന്റെ ആത്മാവിനു പകര്‍ന്നു നല്‍കി കാല്‍വരിയില്‍ എന്നെ വാരിപ്പുണര്‍ന്ന ആ ദിവ്യ സ്‌നേഹത്തിനു മുമ്പില്‍ ഞാന്‍ എന്തേ ഇനിയും തണുത്തുറഞ്ഞ മനുഷ്യനാകുന്നത്. മനുഷ്യാ നി അഗ്നിയാണ്. നിന്നിലെ തിരി കത്തിച്ച് പറയ്ക്ക് കീഴില്‍ വച്ച് മാഞ്ഞും മറഞ്ഞും പോകുവാനല്ല. ദീപപീഠത്തിലിരുന്ന് കത്തി ജ്വലിച്ച് തിളങ്ങി അഗ്നിയായി പടരുവാന്‍ നിന്റെ ഗുരുവും കര്‍ത്താവുമായ യേശു നിന്നെ ക്ഷണിക്കുന്നു. റവ. ഫാ. സോജി ഓലിക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യൂറോപ്പ് എല്ലാ രണ്ടാം ശനിയാഴ്ചയും ഒരുക്കുന്ന കണ്‍വെന്‍ഷന്‍ ഏറെ തിളക്കമേകുവാന്‍ ഷ്രൂസ്ബറി രൂപതയുടെ സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഡോക്ടര്‍ ലോനപ്പന്‍ അരങ്ങാശ്ശേരിയും എത്തുന്നു. ഇന്ത്യയുടെ നാനാഭാഗങ്ങളിലും ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളില്‍ ജര്‍മ്മനി, ഇറ്റലി, അമേരിക്ക, അല്‍ബാനിയ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ശേഷം ഇപ്പോള്‍ യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ യേശുവിന്റെ രാജ്യത്തിനുവേണ്ടി ഓടിക്കൊണ്ടിരിക്കുന്ന അച്ചന്‍ ഇപ്പോള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാനായും സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. ബൈബിള്‍ പണ്ഡിതനും ആത്മീയ വാക്മീയും ആയ അച്ചന്‍ വിശുദ്ധ കുര്‍ബാനയുടെ ആഴങ്ങളിലേക്കു നമ്മെ നയിക്കുന്ന പരിശുദ്ധാത്മ പ്രഭാഷണവുമായി എത്തുന്നു. കൂടാതെ വിടുതല്‍ ശുശ്രൂഷകളിലൂടെ പ്രസിദ്ധിയാര്‍ജ്ജിച്ചതും ഇപ്പോള്‍ ഫ്രാന്‍സിക്ന്‍ സഭയുടെ ഭാഗമായി കോററ്റ് ലൂമന്‍ ക്രിസ്റ്റി കമ്മ്യൂണിറ്റിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന റവ. ഫാ. ആന്‍ജലസ് ഹാളും എത്തിച്ചേരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും രണ്ട് സെക്ഷനിലായി നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ ദേശഭാഷ വ്യത്യാസമില്ലാതെ യു.കെയുടെ നാനാ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നുമായി അനേകര്‍ എത്തിച്ചേരുന്നു. കുഞ്ഞേ നിന്നില്‍ നിന്നും ഒരു കുഞ്ഞു ചലനമല്ല നിന്റെ ഉള്ളിലെ വിലപിടിപ്പുള്ള മനുഷ്യനെ കണ്ടെത്തി നിന്നെ കരുത്തുള്ള വ്യക്തിയാക്കുവാന്‍ ഈശോ വരുന്നു. സെഹിയോനില്‍ നിനക്ക് സാഹചര്യമുണ്ട്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി സെക്ഷന്‍ തിരിച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ അനേകം കുട്ടികള്‍ പങ്കെടുത്തു വരുന്നു. കുട്ടികളുടെ ആത്മീയ വളര്‍ച്ചയ്ക്ക് ഏറെ ഉതകുന്ന കിംഗ്ഡം റവലേറ്റര്‍ മാഗസിന്‍ സൗജന്യമായി എല്ലാ മാസവും നല്‍കപ്പെടുന്നു. കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും ഇംഗ്ലീഷിലും മലയാളത്തിലും സ്പിരിച്വല്‍ ഷെയറിംഗിനും മറ്റു ഭാഷകളില്‍ കുമ്പസാരിക്കുന്നതിനും ഉള്ള സാഹചര്യങ്ങള്‍ ഉണ്ട്. ദൈവം നയിച്ചുകൊണ്ടിരിക്കുന്ന ഈ ശുശ്രൂഷയെ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ദൈവം അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു എന്നതിന്റെ അടയാളമാണ് ഇവിടെ നിന്നും ഉയരുന്ന സാക്ഷ്യങ്ങള്‍. രാവിലെ 8 മണിയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 മണിയോടെ സമാപിക്കുന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്നതോടൊപ്പം ബഹു. സോജിയച്ചനും സെഹിയോന്‍ ടീമും മുഴുവന്‍ ചേര്‍ന്ന് ഏവരേയും ബഥേല്‍ സെന്ററിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്: }# Bethel Convention Centre <br> Kelvin Way Birminghham <br> B 70 7 JW #{blue->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക്: }# Shaji- 07878149670 <br> Aneesh – 07760254700
Image: /content_image/Events/Events-2017-07-25-07:29:35.jpg
Keywords: രണ്ടാം ശനി
Content: 5514
Category: 1
Sub Category:
Heading: അഹിയാര രൂപത: മാര്‍പാപ്പ മറുപടി നല്‍കുവാന്‍ ആരംഭിച്ചു
Content: അബൂജ: തദ്ദേശീയനായ ഒരാളെ മെത്രാനാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്ന നൈജീരിയന്‍ പുരോഹിതര്‍ക്കുള്ള മറുപടി ഫ്രാന്‍സിസ് പാപ്പാ നല്‍കിത്തുടങ്ങി. നൈജീരിയയിലെ അഹിയാര രൂപതയിലെ ഒരു വിഭാഗം പുരോഹിതരും, അത്മായരുമാണ് അഞ്ചുവര്‍ഷം മുന്‍പ് നിയമിതനായ ഒക്പാലെകെ എന്ന മെത്രാനെ സ്വീകരിക്കാതിരിക്കുന്നത്. തങ്ങളുടെ മെത്രാനായി തദ്ദേശീയനെ മതിയെന്ന നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് മാര്‍പാപ്പ ഓരോ വൈദികര്‍ക്കും വ്യക്തിപരമായ മറുപടി നല്‍കുവാന്‍ ആരംഭിച്ചത്. കത്തോലിക്കാ സഭക്ക് തന്നെ അപമാനകരമായ പ്രവര്‍ത്തിയില്‍, നൈജീരിയയില്‍ താമസിക്കുന്നവരോ, അല്ലാത്തവരോ ആയ അഹിയാര രൂപതയിലെ എല്ലാ പുരോഹിതരും ക്ഷമാപണം നടത്തുകയും, തങ്ങളുടെ മെത്രാനെ സ്വീകരിക്കുന്നതായും 30 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അറിയക്കണമെന്നും അല്ലാത്തപക്ഷം വിലക്കിനെ നേരിടേണ്ടിവരുമെന്നും ഫ്രാന്‍സിസ് പാപ്പാ കഴിഞ്ഞ മെയ് മാസത്തില്‍ അവര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. അവര്‍ക്കനുവദിച്ച സമയം ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ച സാഹചര്യത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ആഹിയാരയിലെ പുരോഹിതര്‍ക്ക് വ്യക്തിപരമായ കത്തുകള്‍ അയച്ചുതുടങ്ങിയത്. അതേ സമയം കത്തിന്റെ ഉള്ളടക്കമെന്തെന്ന്‍ ഇതുവരെ അറിവായിട്ടില്ല. ഓരോ പുരോഹിതന്റേയും പേരില്‍ത്തന്നെയാണ് കത്ത്. നൈജീരിയിലെ വത്തിക്കാന്‍ എംബസ്സി വഴി കത്തുകള്‍ ലഭിച്ചുതുടങ്ങിയതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. വംശീയ ലഹളകളും, ഗോത്ര കലാപങ്ങളും നിമിത്തം ആഫ്രിക്കന്‍ രൂപതകളില്‍ പുറത്തുനിന്നുള്ളവരെ മെത്രാനായി അഭിഷേകം ചെയ്യുകയാണ് സഭാ പാരമ്പര്യം. 2012-ല്‍ അഹിയാര രൂപതയിലെ മെത്രാനായിരുന്ന വിക്ടര്‍ ചിക്വേയുടെ മരണത്തെത്തുടര്‍ന്ന്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പായാണ് പീറ്റര്‍ എബേരെ ഒക്പാലെകെയെ അഹിയാരയിലെ മെത്രാനായി നിയമിച്ചത്. എന്നാല്‍ അഹിയാര രൂപതയിലെ ഇമോയിലെ എമ്ബൈസ് മേഖലയിലെ ഒരു വിഭാഗം വൈദികര്‍ തങ്ങളുടെ നാട്ടില്‍നിന്നുമുള്ള ഒരാള്‍ മതി മെത്രാനെന്ന ആവശ്യവുമായി രംഗത്തെത്തുകയായിരിന്നു. ഇതിനാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ആഹിയാര രൂപതയില്‍ ഒരു മെത്രാനില്ലാത്ത അവസ്ഥയായിരുന്നു. ഈ പ്രശ്നവുമായി കഴിഞ്ഞ ജൂണ്‍­ 8-ന് തന്നെ സമീപിച്ച ആഫ്രിക്കന്‍ സഭാനേതാക്കളോട് ‘ഒക്പാലെകെ മെത്രാനെ അംഗീകരിക്കാതെ രൂപതയുടെ അധികാരം ഏറ്റെടുക്കുവാന്‍ ശ്രമിക്കുന്നവര്‍ സഭയെത്തന്നെ തകര്‍ക്കുവാനാണ് ശ്രമിക്കുന്നതെന്നാണ്' പാപ്പാ പറഞ്ഞത്’. അതേ സമയം നൈജീരിയയുടേയും, കത്തോലിക്കാ സഭയുടേയും ഐക്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് അഹിയാരയിലെ വിശ്വാസികള്‍.
Image: /content_image/TitleNews/TitleNews-2017-07-25-12:22:52.jpg
Keywords: അഹ
Content: 5515
Category: 6
Sub Category:
Heading: ക്രിസ്തുവിന്‍റെ വിശുദ്ധ ചിത്രത്തെ വണങ്ങുന്നവര്‍ പുത്രനായ ദൈവത്തെ വണങ്ങുന്നു
Content: "ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്" (യോഹ. 1:18). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 10}# <br> തന്നില്‍ത്തന്നെ അദൃശ്യനായ ദൈവം യേശുവിന്‍റെ ശരീരത്തില്‍ ലോകത്തിനു ദൃശ്യനായി പ്രത്യക്ഷപ്പെട്ടു. അങ്ങനെ ദൈവത്തെ മുഖാമുഖം ദര്‍ശിക്കാനും, സ്പര്‍ശിക്കാനും, സംസാരിക്കാനും മനുഷ്യനു സാധിച്ചു. ലോകത്തിലെ എല്ലാ മതങ്ങളും തന്നെ ദൈവത്തെ അദൃശ്യനായ ഒരു ശക്തിയായി ചിത്രീകരിക്കുമ്പോള്‍ യേശുക്രിസ്തുവിലൂടെ യഥാര്‍ത്ഥ ദൈവം ഒരു വ്യക്തിയായി നമ്മുടെ അടുത്തേക്കു വരുന്നു. "വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്‍റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്‍റെ ഏകജാതന്‍റേതുമായ മഹത്വം" (യോഹ 1:14). യഥാര്‍ത്ഥമായ മനുഷ്യപ്രകൃതിയുടെ ആ ദാനത്തിലൂടെ വചനം മാംസം ധരിച്ചതുമൂലം യേശുവിന്‍റെ മാനുഷികമുഖം ചിത്രീകരിക്കുക സാധ്യമാണ്; അത് വിശുദ്ധ ചിത്രങ്ങളില്‍ കൂടി ആവിഷ്ക്കരിക്കുന്നത് നിയമാനുസൃതമാണെന്ന് ഏഴാം സാര്‍വത്രിക സൂനഹദോസില്‍ സഭ പ്രഖ്യാപിച്ചു. "ദൈവനിശ്ചിതമായ സമയത്തില്‍ പിതാവിന്‍റെ ഏകപുത്രനായ നിത്യവചനവും, അവിടുത്തെ സത്തയുടെ പ്രതിഛായയുമായവന്‍ മനുഷ്യനായി അവതരിച്ചു. സ്വന്തം ദൈവപ്രകൃതിക്ക് ഭംഗം വരാതെ, അവിടുന്നു മനുഷ്യപ്രകൃതിയെ ആദാനം ചെയ്തു". (CCC 479). അദൃശ്യനായ ദൈവം യേശുവിന്‍റെ ശരീരത്തില്‍ നമുക്കു ദൃശ്യനായി പ്രത്യക്ഷപ്പെട്ടതിനാല്‍ - അവിടുത്തെ ശരീരത്തിന്‍റെ തനതായ സവിശേഷതകള്‍ ദൈവപുത്രന്‍റെ ദൈവികവ്യക്തിത്വത്തെ സ്പഷ്ടമാക്കുന്നു. യേശുക്രിസ്തുവിന്‍റെ മാനുഷിക ശരീര ഘടനകളെ വിശുദ്ധ ചിത്രത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ അവയെ വണങ്ങാവുന്നതാണ്. "വിശുദ്ധ ചിത്രത്തെ വണങ്ങുന്ന വിശ്വാസി അതില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന വ്യക്തിയെത്തന്നെയാണ് വണങ്ങുന്നത്." (Council of Nicaea II). അതിനാല്‍ ക്രിസ്തുവിന്‍റെ തിരുസ്വരൂപത്തെയോ അവിടുത്തെ വിശുദ്ധ ചിത്രത്തെയോ വണങ്ങുന്ന ഒരു വിശ്വാസി പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ പുത്രനായ ദൈവത്തെ തന്നെയാണ് വണങ്ങുന്നത്. #{red->n->b->വിചിന്തനം}# <br> നമ്മുടെ ഭവനങ്ങളിലും, സ്ഥാപനങ്ങളിലും, വാഹനങ്ങളിലും ക്രിസ്തുവിന്‍റെ തിരുസ്വരൂപങ്ങളും വിശുദ്ധ ചിത്രങ്ങളും സ്ഥാപിക്കാം. ഈ ഭൂമിയും അതിലെ സമസ്തവും ദൈവത്തിന്‍റേതാണ്. അതുകൊണ്ട് സാധ്യമായ ഇടങ്ങളിലെല്ലാം ക്രിസ്തുവിന്‍റെ തിരുസ്വരൂപം സ്ഥാപിക്കുകയും മനോഹരമായി അലങ്കരിച്ചു സൂക്ഷിക്കുകയും ചെയ്തുകൊണ്ട് അവിടുന്ന് ചരിത്രസത്യവും, കര്‍ത്താവും ദൈവവും ലോകം മുഴുവന്‍റെയും രക്ഷകനുമാണെന്ന് ലോകത്തോടു പ്രഘോഷിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-07-25-13:25:41.jpg
Keywords: യേശു, ക്രിസ്തു
Content: 5516
Category: 18
Sub Category:
Heading: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജോസ് തെക്കന്‍ അന്തരിച്ചു
Content: തൃശ്ശൂര്‍: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജോസ് തെക്കന്‍ അന്തരിച്ചു. 53 വയസ്സായിരിന്നു. ഹൃദയ വാല്‍വിന്റെ തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്നു. ഉച്ചകഴിഞ്ഞ് 3.30നു ഹൃദയാഘാതത്തെ തുടര്‍ന്നായിരിന്നു അന്ത്യം. സംസ്കാരം പിന്നീട് തീരുമാനിക്കും. ആറുവര്‍ഷമായി ഹൃദ്രോഗിയായിരുന്ന ഫാ. ജോസ് തെക്കന്‍ രണ്ടുമാസം മുന്‍പ് അസുഖം മൂര്‍ച്ഛിച്ചു ആശുപത്രിയിലായിരുന്നു. ഒരുമാസം മുമ്പാണ് ഹൃദയംമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ചെന്നൈ അഡയാറിലെ മലര്‍ ഫോര്‍ട്ടിസ് ആസ്​പത്രിയില്‍ എത്തിച്ചത്. 1996 ലാണ് ഇദ്ദേഹം ക്രൈസ്റ്റ് കോളേജില്‍ ജൂനിയര്‍ ലക്‌ചറര്‍ ആയി ജോയിന്‍ ചെയ്തത്. 2007 മുതല്‍ ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പലായി സേവനം ചെയ്തു വരികെയായിരിന്നു.
Image: /content_image/News/News-2017-07-25-14:10:01.jpg
Keywords: ഇരിങ്ങാല