category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആത്മാഭിഷേക ശുശ്രൂഷയുമായി ബ്രദർ റെജി കൊട്ടാരവും കെയ്റോസ് ടീമും യുകെയിൽ: നോട്ടിങ്ഹാം ബൈബിൾ കൺവെൻഷൻ ജൂലൈ 29 ന്
Contentഈസ്റ്റ് മിഡ്ലാന്റ്: ഇന്ത്യയിലും, അമേരിക്കയിലും, യൂറോപ്യൻ രാജ്യങ്ങളിലും ക്രിസ്തു സുവിശേഷത്തിന്റെ സ്നേഹസന്ദേശവും സൗഖ്യവുമായി അനേകായിരങ്ങളെ ആത്മ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന കെയ്റോസ് മിനിസ്സ്ട്രിയുടെ പ്രശസ്ത വിടുതൽ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ റെജി കൊട്ടാരം നോട്ടിംഗ്ഹാമിലെത്തുന്നു. നോട്ടിങ്ഹാം കത്തോലിക്കാ രൂപതാ സർവീസ് ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന "സെന്റ് " കോൺഫറൻസിലെ സൗഖ്യ വിടുതൽ ശുശ്രൂഷകളാണ് ബ്ര. റെജി കൊട്ടാരം നയിക്കുന്നത്. ജൂലൈ 29 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ടു 5.30 വരെ , ട്രിനിറ്റി കാത്തലിക് അപ്പർ സ്കൂൾ ഹാളിൽ , യു.കെ യിലെ നവീകരണ ശുശ്രൂഷയിലുള്ള പ്രമുഖ വൈദികരും, വചന പ്രഘോഷകരും സംബന്ധിക്കും. റിജോയ്സ് ബാൻഡിന്റെ പ്രയ്‌സ് ആൻഡ് വർഷിപ്, ഗാരി സ്റ്റീഫൻസ് നയിക്കുന്ന വചന ശുശ്രൂഷ, കാനൻ ജോനാഥൻ കോട്ടൻ, ഫാ. വിക്ടർ ദക്വൻ , ഫാ. ജോൻ മാർട്ടിൻ എന്നിവർ നയിക്കുന്ന സമൂഹബലി, ആരാധന, വിടുതൽ ശുശ്രൂഷ എന്നിവയും പരിപാടികളിൽ ഉൾപ്പെടും. നോട്ടിങ്ഹാം രൂപതാ മെത്രാൻ പാട്രിക് മാക്കിനിയുടെ അനുഗ്രഹ സന്ദേശവായനയോടെ തുടക്കം കുറിക്കുന്ന ഏകദിന ശുശ്രൂഷയിൽ മിഡ്ലാൻസിലും പുറത്തുമുള്ള നൂറുകണക്കിനാളുകൾ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവർ ഉച്ചഭക്ഷണം കരുതേണ്ടതാണ്. സൗജന്യ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. #{red->n->n-> അഡ്രസ്സ്: }# ട്രിനിറ്റി സ്കൂൾ <br> ബീച്ഡെയ്ൽ റോഡ് <br> നോട്ടിങ്ഹാം <br> NG8 3EZ #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# 07506810177 Email: sendnottingham@gmail.com
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-07-25 09:19:00
Keywordsകണ്‍വെന്‍ഷന്‍
Created Date2017-07-25 10:25:10