category_idCharity
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingരോഗവും പട്ടിണിയും മൂലം കഷ്ട്ടപ്പെടുന്ന ഈ കുടുംബം നിങ്ങളുടെ കാരുണ്യത്തിനായി യാചിക്കുന്നു
Contentആലപ്പുഴ ജില്ലയിലെ മാരാരിക്കുളം സെന്‍റ് അഗസ്റ്റിന്‍ ചര്‍ച്ച് ഇടവകാംഗമായ ഈ കുടുംബം നിങ്ങളുടെ കാരുണ്യത്തിനായി യാചിക്കുന്നു. കുടുംബനാഥനായ ജോസ് റാഫേലും ഭാര്യ എത്സമ്മയും മക്കളായ അബിയും അഗസ്റ്റിനും അടങ്ങുന്നതാണ് ഈ കുടുംബം. ജോസ് റാഫേലിന് ചുഴലി, കേള്‍വിക്കുറവ് തുടങ്ങിയ രോഗങ്ങള്‍ നിമിത്തം ജോലിക്കു പോകാന്‍ സാധിക്കുന്നില്ല. അബിയും രോഗബാധിതനാണ്. രോഗിയായ ഭര്‍ത്താവിനെയും മകനെയും ശുശ്രൂഷിക്കേണ്ടതിനാല്‍ എല്‍സമ്മക്കും ജോലിക്കു പോകുവാന്‍ സാധിക്കുന്നില്ല. മറ്റ് വരുമാന മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത ഈ കുടുംബം ഭക്ഷണത്തിനും അനുദിന ചിലവുകള്‍ക്കും ബുദ്ധിമുട്ടുന്നു. മഴക്കാലമായാല്‍ ഒന്നു കയറിയിരിക്കുവാന്‍ പോലും സാധിക്കാത്ത ഒരു ചെറിയ ഭവനത്തിലാണ് ഈ കുടുംബം താമസിക്കുന്നത്. മഴനനയാതെ ഒന്നു തലചായ്ക്കാന്‍ ഒരു ചെറിയ ഭവനവും ഈ കുടുംബത്തിന്റെ സ്വപ്നമാണ്. ഭക്ഷണത്തിനും ചികിത്സയ്ക്കും മരുന്നിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും പണം കണ്ടെത്തുവാന്‍ കഷ്ട്ടപ്പെടുന്ന ഈ കുടുംബത്തിന് 'ഒരു ഭവനം' എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഈ കുടുംബത്തെ സാമ്പത്തികമായി ഏതെങ്കിലും രീതിയില്‍ സഹായിക്കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ അത് ഈ കുടുംബത്തിന് വലിയ ആശ്വാസമായിരിക്കും. നിങ്ങള്‍ ഈ കുടുംബത്തിന് വേണ്ടി നല്‍കുന്ന ഓരോ ചെറിയ സഹായവും സ്വര്‍ഗ്ഗത്തില്‍ വലിയ നിക്ഷേപമായിരിക്കും. സര്‍വ്വശക്തനായ ദൈവം നിങ്ങളെയും തലമുറകളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിങ്ങളുടെ സാമ്പത്തികസഹായം ഈ കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകാവുന്നതാണ്. #{red->none->b-> Bank Account Details: ‍}# Name: Mr. Raphel Joskunju P L
Bank: State Bank Of India
Branch: Arthinkal
Account No: 31 50 99 12 089
IFSC Code: SBIN000593
Phone: 90 20 21 50 54
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-07-22 21:16:00
Keywordsസഹായ
Created Date2017-07-22 21:17:55