Content | ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 29-ാമത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനം ഓഗസ്റ്റ് അഞ്ചിനു നടക്കും. അഞ്ചിനു രാവിലെ അതിരൂപതയുടെ വിവിധ കേന്ദ്രങ്ങളിൽനിന്നു തീർഥാടനം ആരംഭിക്കും. വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂർ ഫൊറോന പള്ളിയിലേക്കുമാണു തീർത്ഥാടനം സംഘടിപ്പിച്ചിരിക്കുന്നത്.
തീര്‍ത്ഥാടനത്തിന് മുന്നൊരുക്കമായി അമ്പൂരി മുതൽ അതിരമ്പുഴ വരെയുള്ള 16 മേഖലകളെ അഞ്ച് റീജണുകളായി തിരിച്ചുള്ള ഒരുക്ക സംഗമങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നടന്നു. ഇന്നു വിവിധ മേഖലകളിൽ ദീപശിഖാ -ഛായാചിത്ര പ്രയാണങ്ങൾ നടക്കും. നാളെ വൈകുന്നേരം നാലിനു കൂടമാളൂർ അൽഫോൻസാ ജന്മഗൃഹത്തിൽ മിഷൻലീഗ് അതിരൂപത സമിതിയുടെ പ്രാർത്ഥാനാകൂട്ടായ്മ നടക്കും. തീർഥാടകർക്കുള്ള നേർച്ച ഭക്ഷണം കുടമാളൂർ ഫൊറോന പള്ളിയിൽ രാവിലെ ഒന്പതുമുതൽ വൈകുന്നേരം അഞ്ചുവരെ ക്രമീകരിക്കും. തീർഥാടനങ്ങളുടെ സുഗമമായ നടത്തിപ്പിനു വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
|