Content | കൊച്ചി: പ്രത്യേക സാഹചര്യങ്ങളിൽ നിശ്ചിത ആഴ്ചകൾവരെ ഗർഭഛിദ്രാനുമതി നൽകുന്നതു സംബന്ധിച്ച മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് പുനഃപരിശോധിച്ചശേഷം പിൻവലിക്കണമെന്നു കെസിബിസി പ്രോലൈഫ് സമിതി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ധാർമികവ്യവസ്ഥയുടെയും ശാസ്ത്രത്തിന്റെ പുതിയ കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിൽ മനുഷ്യജീവനെ ഹനിക്കുന്ന അവസ്ഥയ്ക്കു മാറ്റം ഉണ്ടാകണം.
ഗർഭിണികൾക്കും കുഞ്ഞുങ്ങളെ വളർത്താൻ അമ്മമാർക്കും നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന കേന്ദ്രസർക്കാർ എംടിപി ആക്ട് പിൻവലിക്കാൻ തയാറാകണമെന്നും പ്രോലൈഫ് സമിതി ആവശ്യപ്പെട്ടു. സംസ്ഥാന ഡയറക്ടർ ഫാ. പോൾ മാടശേരി അധ്യക്ഷനായി. ജോർജ് എഫ്. സേവ്യർ, സാബു ജോസ്, സിസ്റ്റർ മേരി ജോർജ്, ജോസി സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു. |