India - 2025

ഗര്‍ഭചിദ്രാനുമതി നിയമം പിന്‍വലിക്കണം: കെ‌സി‌ബി‌സി പ്രോലൈഫ് സമിതി

സ്വന്തം ലേഖകന്‍ 30-07-2017 - Sunday

കൊ​​​ച്ചി: പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ നി​​​ശ്ചി​​​ത ആ​​​ഴ്ച​​​ക​​​ൾ​​​വ​​​രെ ഗ​​​ർ​​​ഭഛി​​​ദ്രാ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തു​ സം​​ബ​​ന്ധി​​ച്ച മെ​​​ഡി​​​ക്ക​​​ൽ ടെ​​​ർ​​​മി​​​നേ​​​ഷ​​​ൻ ഓ​​​ഫ് പ്ര​​​ഗ്ന​​​ൻ​​​സി ആ​​​ക്ട് പു​​​നഃപ​​​രി​​​ശോ​​​ധി​​​ച്ച​​ശേ​​​ഷം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്രോ​​ലൈ​​​ഫ് സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. രാ​​​ജ്യ​​​ത്തി​​​ന്‍റെ ധാ​​​ർ​​​മി​​​ക​​വ്യ​​​വ​​​സ്ഥ​​​യു​​ടെ​​യും ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ പു​​​തി​​​യ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​നു​​​ഷ്യ​​​ജീ​​​വ​​​നെ ഹ​​​നി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യ്ക്കു മാ​​​റ്റം ഉ​​​ണ്ടാ​​​ക​​​ണം.​​

ഗ​​​ർ​​​ഭി​​​ണി​​​ക​​​ൾ​​​ക്കും കു​​​ഞ്ഞു​​​ങ്ങ​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ അ​​​മ്മ​​​മാ​​​ർ​​​ക്കും നി​​​ര​​​വ​​​ധി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ എം​​​ടി​​​പി ആ​​​ക്ട് പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി​ ആ​​​വ​​​ശ്യ​​പ്പെ​​ട്ടു. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി അ​​​ധ്യ​​​ക്ഷ​​​നാ​​​യി. ജോ​​​ർ​​​ജ് എ​​​ഫ്. സേ​​​വ്യ​​​ർ, സാ​​​ബു ജോ​​​സ്, സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ്, ജോ​​​സി സേ​​​വ്യ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


Related Articles »