Contents

Displaying 5321-5330 of 25108 results.
Content: 5618
Category: 9
Sub Category:
Heading: "മക്കൾ ദൈവികദാനം.. അവരിലൂടെ കണ്ടതും കേട്ടതും അവരുയർത്തിയ ചോദ്യങ്ങളും": റവ.ഫാ.സോജി ഓലിക്കലും സെഹിയോൻ ടീമും നയിക്കുന്ന പേരന്റൽ ട്രെയിനിങ് ആഗസ്റ്റ് 14 ന്
Content: മക്കൾ ദൈവികദാനം ...കുടുംബം ദേവാലയം..കുടുംബത്തിൽ മാതാപിതാക്കൾക്കും മക്കൾക്കുമുള്ള സ്ഥാനമെന്ത്‌ ? കുടുംബം ഭൂമിയിലെ സ്വർഗ്ഗം എങ്ങനെ ആയിത്തീരും ? പരിശുദ്ധാത്മ പ്രേരണയാൽ തുടക്കമിട്ട് വിവിധ പ്രായക്കാരായ കുട്ടികളുടെയിടയിൽ ക്രിസ്തു സുവിശേഷം പകർന്നുനൽകുന്ന റവ.ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് സ്‌കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം ആയിരക്കണക്കിന് കുട്ടികളിലൂടെ, കൗമാരക്കാരിലൂടെ " കണ്ടതും കേട്ടതും പങ്കുവച്ചതും, അവരുയർത്തിയ ചോദ്യങ്ങളും" നിങ്ങൾ മാതാപിതാക്കൾക്കളുമായി പ്രായോഗിക നിർദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളിലൂടെ ചർച്ച ചെയ്യുന്നു ഓഗസ്റ്റ് 14 ന് തിങ്കളാഴ്ച ബിർമിങ്ഹമിൽ നടത്തപ്പെടുന്ന പേരന്റൽ ട്രെയിനിങ്ങിലൂടെ... ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്കു വേണ്ടി നടത്തപ്പെടുന്ന പ്രത്യേക പ്രോഗ്രാം. മക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ട ആവശ്യകതയെക്കുറിച്ചും, മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങളും ചേര്‍ത്ത് ഒരുക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും ഉൾപ്പെടെ നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തുന്ന ധ്യാനങ്ങള്‍, ക്ലാസ്സുകൾ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങള്‍ നമുക്കായി പങ്കുവയ്ക്കുന്നു. ഈ ഒരു ദിവസം നമ്മുടെ തലമുറയ്ക്കായി മാറ്റിവയ്ക്കാന്‍, അവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍, മാതാപിതാക്കള്‍ പരസ്പരം പരിചയപ്പെടാന്‍, പങ്കുവയ്ക്കാന്‍, ഈ അവസരം ഉപകാരപ്പെടും . ദൈവികദാനമായ മക്കള്‍ ദൈവാനുഭവത്തില്‍‍ വളരുമ്പോള്‍ കുടുംബം ദൈവിക ആലയമായി മാറുമെന്നു മാതാപിതാക്കളെ പരിചയപ്പെടുത്തുന്ന, അതിനായി അവരെ ഒരുക്കുന്ന, "പേരന്‍റല്‍ ട്രെയിനിംഗ്" ഓഗസ്റ്റ്‌ 14 ന് രാവിലെ 9 ന് ജപമാലയോടെ തുടങ്ങും . ശുശ്രൂഷയില്‍ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ് .ഏതൊരാള്‍ക്കും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. മക്കള്‍ ഈശോയില്‍ വളരാനുതകുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകാന്‍ മുഴുവന്‍ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം യേശുനാമത്തില്‍ ഓഗസ്റ്റ് 14 ന് ബിര്‍മിംഗ് ഹാമിലേക്കു ക്ഷണിക്കുന്നു. #{red->n->n->സമയം: }# രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ #{blue->n->n-> അഡ്രസ്‌ : ‍}# St. Gerard Catholic Church <br> Castle Vale Birmingham - B35 6JT #{red->n->n-> കൂടുതല്‍ വിവരങ്ങള്‍ക്ക്: ‍ }#ജോസ് മാത്യു 07888 843707
Image: /content_image/Events/Events-2017-08-06-07:12:24.jpg
Keywords: സോജി
Content: 5619
Category: 1
Sub Category:
Heading: യൂറോപ്പില്‍ ക്രൈസ്തവർക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതായി ഹംഗേറിയൻ പ്രധാനമന്ത്രി
Content: ബുഡാപെസ്റ്റ്: യൂറോപ്യൻ ഭൂഖണ്ഡത്തിൽ ക്രൈസ്തവർക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതായി ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ. റൊമാനിയന്‍ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. യൂറോപ്യൻ രാഷ്ട്രീയ നേതാക്കന്മാരും ഹംഗേറിയൻ-അമേരിക്കൻ സ്പോൺസർ ജോർജ് സോറസും തമ്മിലുള്ള അലിഖിത ഉടമ്പടിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ പാരമ്പര്യവും വ്യക്തിത്വവും അധീനശക്തികൾക്ക് അടിയറവ് വയ്ക്കരുതെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു. #{red->none->b->You May Like: ‍}# {{ ഇറാഖിലെ ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്കു ഹംഗേറിയന്‍ ഗവണ്‍മെന്റിന്റെ ധനസഹായം-> http://www.pravachakasabdam.com/index.php/site/news/5067 }} അറേബ്യൻ രാഷ്ട്രങ്ങളിൽ നിന്നും കുടിയേറ്റം വഴി യൂറോപ്പിൽ ഒരു മിശ്രിത സംസ്കാരം വളർത്തിയെടുക്കുവാനാണ് പലരുടേയും ശ്രമം. അതിനായി കുടിയേറ്റ നിയമപരിഷ്കരണങ്ങളും നടപ്പിലാക്കി വരുന്നു. കുടിയേറ്റ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുക വഴി അവരുടെ വിശ്വാസത്തെയും സംസ്കാരത്തെയും ഉൾകൊള്ളാൻ യൂറോപ്പ് നിർബന്ധിതമാകും. കുടിയേറ്റ സംഖ്യ വർദ്ധിക്കുന്നതോടെ രാജ്യത്തിന്റെ പാരമ്പര്യ മൂല്യങ്ങൾ തകര്‍ക്കപ്പെടാനുള്ള സാധ്യത വലുതാണ്. ഇതിനായി പ്രമുഖ നിക്ഷപകനായ ജോർജ് സോറസ് നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്ന്‍ നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിലനില്പ്പിന് തന്നെ ഭീഷണി ഉയർത്തുന്ന ഇത്തരം നയങ്ങളോടുള്ള സമീപനം വിചിന്തനം ചെയ്യണം. ഇത്തരം സാഹചര്യത്തിൽ, യൂറോപ്യൻ അഖണ്ഡതയും ക്രൈസ്തവ കൂട്ടായ്മയും നിലനിർത്താൻ ഒത്തുചേരണമെന്നു ഓർബൻ ആഹ്വാനം ചെയ്തു. ഗവൺമെന്റ് വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന സോറസ്, ഗർഭ നിരോധന മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ സാമ്പത്തിക സഹായം നല്കുന്നതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് മാസം നടത്തിയ പ്രസംഗത്തില്‍ ആഗോള ഭീഷണിയായിട്ടാണ് സോറസിനെ, വിക്ടർ ഓർബൻ വിശേഷിപ്പിച്ചത്.
Image: /content_image/News/News-2017-08-06-07:56:33.jpg
Keywords: ഹംഗ
Content: 5620
Category: 6
Sub Category:
Heading: യേശുക്രിസ്തുവിൽ പ്രത്യാശ അർപ്പിക്കുന്നവർ ഒരിക്കലും നിരാശപ്പെടുകയില്ല
Content: "പകലിന്റെ മക്കളായ നമുക്കു വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം" (1 തെസ 5: 8). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 22}# <br> യേശുക്രിസ്തുവിന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചും, നമ്മുടെ ശക്തിയില്‍ ആശ്രയിക്കാതെ പരിശുദ്ധാത്മാവിന്‍റെ കൃപാവരത്തിന്‍റെ സഹായത്തില്‍ ആശ്രയിച്ചും ജീവിക്കുന്നവർ ഒരിക്കലും നിരാശപ്പെടുകയില്ല. നമ്മോടു വാഗ്ദാനം ചെയ്തവന്‍ ദൈവമായതുകൊണ്ടും അവിടുന്നു വിശ്വസ്തനായതുകൊണ്ടും, പ്രത്യാശയുടെ ഏറ്റുപറച്ചില്‍ അചഞ്ചലമായി നമുക്കു സൂക്ഷിക്കാം. പിതാവായ ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിലൂടെ നമ്മുടെമേല്‍ പരിശുദ്ധാത്മാവിനെ സമൃദ്ധമായി ചൊരിയുന്നു. അതിനാൽ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറഞ്ഞ്, വിശ്വാസത്തിലും പ്രത്യാശയിലും നാം സ്ഥിരതയുള്ളവരായിരിക്കണം. ദൈവം ഓരോ മനുഷ്യന്‍റെയും ഹൃദയത്തില്‍ നിക്ഷേപിച്ച 'സൗഭാഗ്യത്തിനു വേണ്ടിയുള്ള അഭിവാഞ്ഛയോട്', പ്രത്യാശ എന്ന സുകൃതം പ്രത്യുത്തരിക്കുന്നു. അത് മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കുന്ന പ്രതീക്ഷകളെ ഉള്‍ക്കൊള്ളുകയും അവയെ ശുദ്ധീകരിക്കുകയും മനുഷ്യനെ വീഴ്ചയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. പരിത്യക്തനാകുമ്പോഴെല്ലാം അത് അവനെ താങ്ങിനിറുത്തുകയും ശാശ്വത സൗഭാഗ്യത്തിന്‍റെ പ്രതീക്ഷയില്‍ അവന്‍റെ ഹൃദയത്തെ തണുപ്പിക്കുകയും ചെയ്യുന്നു. പ്രത്യാശയുടെ പ്രചോദനം അവനെ സ്വാര്‍ത്ഥതയില്‍ നിന്ന് സംരക്ഷിക്കുകയും സ്നേഹത്തിന്‍റെ ഫലമായ സൗഭാഗ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. യേശു നൽകിയ വാഗ്ദാനങ്ങൾ, നമ്മുടെ പ്രത്യാശയെ പുതിയ വാഗ്ദത്ത ഭൂമിയിലെക്കെന്നപോലെ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തുന്നു. യേശുവിന്‍റെ ശിഷ്യന്മാരെ കാത്തിരിക്കുന്ന പരീക്ഷകളുടെ മാര്‍ഗം അതു നിര്‍ദ്ദേശിക്കുന്നു. അത് നമുക്ക് പരീക്ഷയിലും സന്തോഷം നല്‍കുന്നു. ഒരു വിശ്വാസിയും തനിച്ചല്ല വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നത്. ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന സഭയോടു ചേർന്നാണ് ഒരാൾ വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നത്. 'എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണം' എന്ന് സഭ പ്രത്യാശയോടെ പ്രാര്‍ത്ഥിക്കുന്നു; സ്വര്‍ഗീയ മഹത്വത്തില്‍ തന്‍റെ മണവാളനായ ക്രിസ്തുവിനോട് ഒത്തുചേരുവാന്‍ അവള്‍ ആഗ്രഹിക്കുകയും അവിടുന്ന് നൽകിയ വാഗ്ദാനങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നു. "പ്രത്യാശിക്കുക, പ്രത്യാശിക്കുക: നിനക്ക് ദിവസമോ മണിക്കൂറോ നിശ്ചയമില്ല. ശ്രദ്ധയോടെ നോക്കിയിരിക്കുക; നിന്‍റെ സുനിശ്ചിതമായ ആഗ്രഹം അനിശ്ചിതമാവുകയും നീണ്ടതായിത്തീരുകയും ചെയ്യുന്നുവെങ്കിലും എല്ലാം വേഗം കടന്നു പോകുന്നു. നീ എത്ര കൂടുതല്‍ സമരം ചെയ്യുന്നുവോ അത്ര കൂടുതല്‍ നിനക്കു നിന്‍റെ ദൈവത്തോടുള്ള സ്നേഹം പ്രദര്‍ശിപ്പിക്കാനാവുമെന്നും തെളിയിക്കുന്നുവെന്നും, നിന്‍റെ പ്രിയപ്പെട്ടവനോടുകൂടി ഒരിക്കലും അവസാനിക്കാത്ത സന്തോഷത്തിലും ആനന്ദ പൂര്‍ണ്ണതയിലും സന്തോഷിക്കാനാവുമെന്നും മനസ്സിലാക്കുക" (St Theresa of Avila, Excl 15:3). #{red->n->b->വിചിന്തനം}# <br> ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ ഇഷ്ടം നിറവേറ്റുകയും ചെയ്യുന്നവര്‍ക്ക് ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള സ്വര്‍ഗ്ഗീയ മഹത്വത്തില്‍ പ്രവേശിക്കാൻ കഴിയും: ഈ പ്രത്യാശ നമ്മെ നിരാശരാക്കുകയില്ല. കാരണം നമ്മുക്കു വേണ്ടി മരിച്ചു ഉത്ഥാനം ചെയ്ത യേശുക്രിസ്തുവാണ് നമ്മുക്ക് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്. ഏകരക്ഷകനായ യേശുക്രിസ്തുവിന്റെ അനന്ത യോഗ്യതയാലും അവിടുത്തെ കൃപയാലും "അന്ത്യംവരെ" പിടിച്ചു നില്‍ക്കുമെന്നും, ദൈവം നല്‍കുന്ന നിത്യസമ്മാനമായ സ്വര്‍ഗ്ഗീയ സന്തോഷം ലഭിക്കുമെന്നും നാം പ്രത്യാശിക്കണം. ഇപ്രകാരം യേശുക്രിസ്തുവിൽ പ്രത്യാശ അർപ്പിക്കുന്നവർ ഒരിക്കലും നിരാശപ്പെടുകയില്ല. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-08-06-13:53:08.jpg
Keywords: യേശു, ക്രിസ്തു
Content: 5621
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി സമ്മേളനത്തിന് ഇന്ന് തുടക്കം: മെത്രാന്‍മാരുടെ വാര്‍ഷികധ്യാനം നാളെ മുതല്‍
Content: കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി (​കെ​​​സി​​​ബി​​​സി)​ യു​​​ടെ സ​​​മ്മേ​​​ള​​​നം സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ഇന്ന്‍ ആ​​​രം​​​ഭി​​​ക്കും. കെ​​​സി​​​ബി​​​സി തി​​​യോ​​​ള​​​ജി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഏ​​​ക​​​ദി​​​ന ദൈ​​​വ​​​ശാ​​​സ്ത്ര സ​​​മ്മേ​​​ള​​​നം മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ക്കും. കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. റ​​​വ. ഡോ. ​​​ഗി​​​ൽ​​​ബ​​​ർ​​​ട്ട് ചൂ​​​ണ്ട​​​ൽ, റ​​​വ. ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പു​​​ത്തേ​​​ൻ എ​​​ന്നി​​​വ​​​ർ യു​​​വ​​​ജ​​​ന സി​​​ന​​​ഡി​​​ന്‍റെ ഒ​​​രു​​​ക്ക​​​രേ​​​ഖ-​​ഒ​​​രു പ​​​ഠ​​​നം, സ​​​ഭ​​​യു​​​ടെ ആ​​​ത്മീ​​​യ​​​വും ധാ​​​ർ​​​മി​​​ക​​​വു​​​മാ​​​യ സാ​​​ക്ഷ്യ​​​ങ്ങ​​​ളി​​​ൽ യു​​​വ​​​ജ​​​ന​​​ത്തി​​​ന്‍റെ പ​​​ങ്ക് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ബിഷപ്പുമാര്‍, തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ദൈ​​​വ​​​ശാ​​​സ്ത്ര​​​പ​​​ണ്ഡി​​​ത​​​ർ, മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ലെ റെ​​​ക്ട​​​ർ​​​മാ​​​ർ, ദൈ​​​വ​​​ശാ​​​സ്ത്ര പ്ര​​​ഫ​​​സ​​​ർ​​​മാ​​​ർ, കെ​​​സി​​​ബി​​​സി​​​യു​​​ടെ വി​​​വി​​​ധ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, യു​​​വ​​​ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ ഏ​​​ക​​​ദി​​​ന ദൈ​​​വ​​​ശാ​​​സ്ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. നാളെ മു​​​ത​​​ൽ 11 വ​​​രെ മെ​​​ത്രാ​​ന്മാ​​രു​​​ടെ വാ​​​ർ​​​ഷി​​​ക ധ്യാ​​​ന​​​മാ​​​ണ്. വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​വും സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് മൈ​​​ന​​​ർ സെ​​​മി​​​നാ​​​രി റെ​​​ക്ട​​​റു​​​മാ​​​യ ഫാ. ​​​വി​​​ൻ​​​സ​​​ന്‍റ് വാ​​​രി​​​യ​​​ത്താ​​​ണു വാ​​​ർ​​​ഷി​​​ക ധ്യാ​​​നം ന​​​യി​​​ക്കു​​​ന്ന​​​ത്.
Image: /content_image/India/India-2017-08-07-04:51:29.jpg
Keywords: കെ‌സി‌ബി‌സി
Content: 5622
Category: 1
Sub Category:
Heading: നൈജീരിയായിലെ കത്തോലിക്ക ദേവാലയത്തില്‍ വെടിവെയ്പ്പ്: 12 വിശ്വാസികള്‍ കൊല്ലപ്പെട്ടു
Content: അബൂജ: തെ​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ നൈ​​​​​ജീ​​​​​രി​​​​​യ​​​​​യിലെ അ​​​​നാ​​​​ബ്രയില്‍ സ്ഥിതി ചെയ്യുന്ന ക​​​​​ത്തോ​​​​​ലി​​​​​ക്കാ പ​​​​​ള്ളി​​​​​യി​​​​​ൽ ഭീ​​​​​ക​​​​​ര​​​​​ർ ന​​​​​ട​​​​​ത്തി​​​​​യ വെടിവെയ്പ്പിൽ 12 വിശ്വാസികള്‍ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ആക്രമണത്തില്‍ നി​​​​​ര​​​​​വ​​​​​ധി പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. അ​​​​നാ​​​​ബ്ര സം​​​​സ്ഥാ​​​​ന​​​​ത്തെ ഒ​​​​​നി​​​​​റ്റ്ഷാ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​നു സമീപത്തെ ഒ​​​​​സു​​​​​ബുളു എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സെ​​​​​ന്‍റ് ഫി​​​​​ലി​​​​​പ്സ് പ​​​​​ള്ളി​​​​​യി​​​​​ൽ ഞായറാഴ്ച രാ​​​​​വി​​​​​ലെയാണ് ആക്രമണം ഉണ്ടായത്. മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യതായും മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​നി​​​യും ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​തയുണ്ടെന്നും എ​​​​ൻ​​​​നേ​​​​വി​​​​യി​​​​ലെ നാ​​​​മ്ദി അ​​​​സി​​​​കി​​​​വേ ഹോസ്പിറ്റല്‍ അ​​​​ധി​​​​കൃ​​​​ത​​​​ർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ദേവാലയത്തില്‍ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​യു​​​​​ട​​​​​ൻ ഭീ​​​​​ക​​​​​ര​​​​​ർ ഒ​​​​​രു വി​​​​​ഭാ​​​​​ഗം വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളെ മാ​​​​​റ്റി​​​​​നി​​​​​ർ​​​​​ത്തി​​​​​യ​​​​​ശേ​​​​​ഷം അ​​​​​വ​​​​​ർ​​​​​ക്കു നേ​​​​​രേ വെ​​​​​ടി​​​​​വ​​​​​യ്ക്കു​​​​​ക​​​​​യാ​​​​​ണു​​​​​ണ്ടാ​​​​​യ​​​​​ത്. പി​​​​​ന്നീ​​​​​ട് ഭീ​​​​​ക​​​​​ര​​​​​ർ പ​​​​​ള്ളി​​​​​യി​​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മു​​​​ഴു​​​​വ​​​​ൻ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കു നേ​​​​​ർ​​​​​ക്കും വെ​​​​​ടി​​​​​വ​​​​​ച്ചു. മു​​​​​ഖം​​​​​മൂ​​​​​ടി ധ​​​​​രി​​​​​ച്ച അ​​​​​ഞ്ചു പേ​​​​​രാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​തെ​​​​​ന്നു ദൃ​​​​​ക്സാ​​​​​ക്ഷി​​​​​ക​​​​​ൾ പ​​​​​റ​​​​​ഞ്ഞു. അ​​​​​തേ​​​​​സ​​​​​മ​​​​​യം ഇതിനെ തിരുത്തി പോലീസ് രംഗത്തെത്തിയിട്ടുണ്ട്. ആ​​​​​ക്ര​​​​​മ​​​​​ണം നടത്തിയത് ഒരാളാണെന്നാണ് അ​​​​​നാ​​​​​ബ്ര സ്റ്റേ​​​​​റ്റ് പോ​​​​​ലീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ർ ഗാ​​​​​ർ​​​​​ബ ഉ​​​​​മ​​​​​ർനല്‍കുന്ന വിശദീകരണം. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ആ​​​​​രും ഏ​​​​​റ്റെ​​​​​ടു​​​​​ത്തി​​​​​ട്ടി​​​​​ല്ല. ഇസ്ളാമിക തീവ്രവാദ സംഘടനകളായ ബോക്കോഹറാമും ഫുലാനി ഹെഡ്സ്മാനും ശക്തമായ വേര് പതിപ്പിച്ചിരിക്കുന്ന രാജ്യമാണ് നൈജീരിയ. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് 800-ല്‍ അധികം ക്രൈസ്തവര്‍ ഫുലാനികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും 16 ദേവാലയങ്ങള്‍ തകര്‍ത്തെന്നും 1200-ല്‍ അധികം ആളുകളെ ഭവനരഹിതരാക്കിയെന്നും ജനുവരി ആദ്യവാരത്തില്‍ റിപ്പോര്‍ട്ട് വന്നിരിന്നു. 2009-ല്‍ ആണ് രാജ്യത്തെ ക്രൈസ്തവരെ ലക്ഷ്യമിട്ട് ഐഎസ് അനുഭാവികളായ ബോക്കോഹറാം ആക്രമണം തുടങ്ങിയത്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം പിന്നീട് ഫുലാനി ഹെഡ്സ്മാനും ശക്തമാക്കുകയായിരിന്നു.
Image: /content_image/News/News-2017-08-07-05:28:33.jpg
Keywords: നൈജീരിയ
Content: 5623
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവര്‍ക്ക് ഭവന പദ്ധതിയുമായി വിന്‍സന്‍റ് ഡി പോള്‍
Content: പാലാ: ഭ​വ​ന​ര​ഹി​ത​രും വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ഭ​വ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യ ദ​ളിത് ക​ത്തോ​ലി​ക്ക​ർ​ക്ക് ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യ​ത്തി​ന് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ കേ​ര​ള ഘ​ട​കം ഓ​സാ​നം ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. കെ​സി​ബി​സി എ​സ്‌​സി-​എ​സ്ടി-​ബി​സി ക​മ്മീ​ഷ​ന്‍റെ പ​ദ്ധ​തി​ക​ളോ​ടു സ​ഹ​ക​രിച്ചാണ് ഭവന നിര്‍മ്മാണ പദ്ധതി. 2017-18 വ​ർ​ഷ​ത്തി​ൽ 50 ഭ​വ​ന​ങ്ങ​ൾ​ക്ക് ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ​വീതവും 50 ഭ​വ​ന​ങ്ങ​ൾ​ക്ക് ഒ​രു​ല​ക്ഷം രൂ​പ​വീതവും സ​ഹാ​യ​മാ​യി ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. കേ​ര​ള​ത്തി​ലെ ല​ത്തീ​ൻ, സീ​റോ മ​ല​ങ്ക​ര, സീ​റോ​മ​ല​ബാ​ർ രൂ​പ​ത​ക​ളി​ലെ ദ​ലി​ത് ക​ത്തോ​ലി​ക്ക​ർ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. കെ​സി​ബി​സി, എ​സ്‌‌​സി, എ​സ്ടി, ബി​സി ക​മ്മീ​ഷ​ൻ നി​ശ്ച​യി​ച്ചു ന​ൽ​കി​യി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം രൂ​പ​താ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന ലി​സ്റ്റി​ൽ​നി​ന്നാ​യി​രി​ക്കും സ​ഹാ​യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. തൊ​ടു​പു​ഴ ഓ​സാ​നം സെ​ന്‍റ​റി​ൽ ന​ട​ന്ന വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി സം​സ്ഥാ​ന​സ​മി​തി​യാ​ണ് പ​ദ്ധ​തി അം​ഗീ​ക​രി​ച്ച​ത്. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച ദ​ളി​ത് ക​ത്തോ​ലി​ക്ക കു​ട്ടി​ക​ൾ​ക്ക് തു​ട​ർ​പ​ഠ​ന​ത്തി​നു​ള്ള കോ​ഴ്സ് ഫീ ​സ്കോ​ള​ർ​ഷി​പ്പാ​യി ന​ൽ​കു​ന്ന​തി​നും യോഗം തീ​രു​മാ​നി​ച്ചു.
Image: /content_image/India/India-2017-08-07-06:10:45.jpg
Keywords: ദളിത
Content: 5624
Category: 1
Sub Category:
Heading: രക്തസാക്ഷിത്വം വരിച്ച മിഷ്ണറിമാരെ സ്മരിച്ച് ഇന്തോനേഷ്യന്‍ ജനത
Content: ജക്കാർത്ത: ഇന്തോനേഷ്യയിലെ കിഴക്കൻ പ്രദേശമായ മലാക്കുവിൽ സുവിശേഷ പ്രഘോഷണത്തിനായി വന്ന് ഒടുവില്‍ രക്തസാക്ഷിത്വം വരിച്ച ഡച്ച് മിഷ്ണറിമാരെ സ്മരിച്ചു ഇന്തോനേഷ്യന്‍ ജനത. എഴുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് രക്തസാക്ഷിത്വം വരിച്ചവരുടെ അനുസ്മരണമാണ് ജൂലൈ അവസാനവാരത്തില്‍ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ സംഘടിപ്പിച്ചത്. മിഷ്ണറി അനുസ്മരണത്തിന്റെ ഭാഗമായി അവസാന ദിവസം നടന്ന ദിവ്യബലിയിൽ പതിനായിരത്തോളം വിശ്വാസികൾ പങ്കെടുത്തു. തിരുകര്‍മ്മങ്ങള്‍ക്ക് തിമിക്ക ബിഷപ്പ് ജോൺ ഫിലിപ്പ് സാകലിലും മനാഡോ സേകർട്ട് ഹാർട്ട് ബിഷപ്പ് ബെനഡിക്റ്റസ് എസ്തഫാനോസ് ഉൺടുവും കാർമ്മികത്വം വഹിച്ചു. രാജ്യത്തെ കത്തോലിക്കാ വിശ്വാസ വളർച്ചയിൽ മിഷ്ണറിമാരുടെ സ്വാധീനം വളരെ വലുതാണെന്നും വിശ്വാസത്തിന് വേണ്ടിയുള്ള അവരുടെ ജീവത്യാഗം ഇന്നും പ്രചോദനാത്മകമാണെന്നും അംബോയിന രൂപത വികാരി ജനറാൾ ഫാ. ബർണാർഡ് റഹ്വാറിൻ പറഞ്ഞു. രക്തസാക്ഷിത്വം വരിച്ച ബിഷപ്പ് അയിട്ട്സിന്റെ കല്ലറയിലേക്ക് കുരിശിന്റെ വഴി ചൊല്ലി കൊണ്ടുള്ള പദയാത്ര രക്തസാക്ഷിത്വത്തിന്റെ പുനരാവിഷ്കരണമായി മാറിയതായി ഇന്തോനേഷ്യൻ സേക്രട്ട് ഹാർട്ട് കോൺഗ്രിഗേഷൻ സെക്രട്ടറി ഫാ. യൊഹാനിസ് മാങ്ങ്ഗേ വിവരിച്ചു. ഇന്തോനേഷ്യയിലെ സ്കൂളുകളും മേരി മീഡിയട്രിക്സ് എന്ന സന്യസ്ത സഭാ വിഭാഗത്തിനും ആരംഭം കുറിച്ച മിഷ്ണറിമാരെ അനുസ്മരിക്കാൻ കത്തോലിക്കരെ കൂടാതെ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും മുസ്ളിം മതസ്ഥരും എത്തിയിരിന്നു. 1942 ജൂലായ് 30 ന് രണ്ടാം ലോക മഹായുദ്ധത്തിനിടയിലാണ് എട്ട് മിഷ്ണറിമാരെയും അഞ്ച് വൈദികരെയും സൈന്യം വധിച്ചത്. ന്യൂ ഗ്യുനിയ ഡച്ച് അപ്പസ്തോലിക് വികാരിയും സേക്രട്ട് ഹാർട്ട് കോൺഗ്രിഗേഷൻ ബിഷപ്പുമായ ജൊഹന്നസ് അയർട്ട്സിനെയും അന്ന്‍ ജാപ്പനീസ് സൈന്യം വധിച്ചിരിന്നു. മിഷ്ണറിമാരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തണമെന്ന ആവശ്യം രാജ്യത്തെ വിശ്വാസികള്‍ക്കിടയില്‍ പിന്നീട് ഉയര്‍ന്നിരിന്നു. ഇതിന് വേണ്ടിയുള്ള നടപടികള്‍ രൂപതാതലത്തില്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഫാ. ബർണാർഡ് റഹ്വാറിൻ പറഞ്ഞു.
Image: /content_image/News/News-2017-08-07-08:24:22.jpg
Keywords: ഇന്തോ
Content: 5626
Category: 1
Sub Category:
Heading: ഹിന്ദുമഹാസമ്മേളനം നടന്ന് ഒരു മാസത്തിനുള്ളില്‍ ഗോവയില്‍ തകര്‍ത്തത് നിരവധി കുരിശുകള്‍
Content: പനജി: അഖിലേന്ത്യ ഹിന്ദു സമ്മേളനം കഴിഞ്ഞ് ഒരു മാസത്തിനിപ്പുറം ക്രൈസ്തവരെ പരിഭ്രാന്തിപ്പെടുത്തി കൊണ്ട് ഗോവയില്‍ ആക്രമങ്ങള്‍ രൂക്ഷമായെന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. ഇന്നലെ ദക്ഷിണ ഗോവയിലെ ചര്‍ച്ചോറം ഗ്രാമത്തിലെ പള്ളി സിമിത്തേരിയില്‍ നിരവധി ശവക്കല്ലറകള്‍ അടിച്ച് തകര്‍പ്പെട്ടതായും എല്ലുകള്‍ പുറത്തെടുത്തിട്ടതായും ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. #{red->none->b-> Also Read: ‍}# {{ ക്രിസ്ത്യന്‍ സന്നദ്ധസംഘടനകളെ ഇന്ത്യയില്‍ നിന്നും നാടുകടത്തുന്നു: നഷ്ടമാകുന്നത് ഒന്നര ലക്ഷത്തോളം പാവപ്പെട്ട കുട്ടികള്‍ക്കുള്ള സഹായം -> http://www.pravachakasabdam.com/index.php/site/news/4393 }} 40ഓളം കുരിശുരൂപങ്ങള്‍ പിഴുതെറയിപ്പെട്ട നിലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെടുത്തതായി കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.സാവിയോ ഫെര്‍ണ്ടാസ് വ്യക്തമാക്കി. കുരിശുരൂപങ്ങള്‍ നശിപ്പിച്ചെന്ന് ആരോപിച്ച് ഫ്രാന്‍സിസ് പെരേരെ എന്ന വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയും അക്രമങ്ങള്‍ തുടര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ 9 ദേവാലയങ്ങളിലാണ് അക്രമം നടന്നത്. #{red->none->b->Must Read: ‍}# {{ ഭാരതത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് -> http://www.pravachakasabdam.com/index.php/site/news/2318 }} ജൂണില്‍ ഹിന്ദു ജനജാഗ്രതി സമിതിയുടെ നേതൃത്വത്തില്‍ ഗോവയില്‍ നടന്ന അഖിലേന്ത്യ ഹിന്ദു സമ്മേളനത്തില്‍ നിരവധി തീവ്രഹൈന്ദവ നേതാക്കള്‍ പ്രഭാഷണം നടത്തിയിരിന്നു. പശുമാംസം കഴിക്കുന്നത് അഭിമാനത്തിന്റെ പ്രതീകമാണെന്നു കരുതുന്നവരെ തൂക്കിക്കൊല്ലണമെന്നു ഛിന്ദ്‌വാഡ സനാതൻ ധർമ പ്രചാർ സേവാസമിതി പ്രസിഡന്റ് സാധ്വി സരസ്വതി ഉദ്ഘാടന സമ്മേളനത്തില്‍ ആഹ്വാനം ചെയ്തത് വന്‍വിവാദത്തിനാണ് വഴി തെളിയിച്ചത്. #{red->none->b->You May Like: ‍}# {{ കഴിഞ്ഞ വര്‍ഷം ഭാരതത്തില്‍ മതപീഡനത്തിന് ഇരയായത് 12,000-ല്‍ അധികം ക്രൈസ്തവ വിശ്വാസികള്‍ -> http://www.pravachakasabdam.com/index.php/site/news/3986 }} പാഠഭാഗങ്ങളില്‍ വലിയ തോതില്‍ മാറ്റം സംഘപരിവാര്‍ ആശയങ്ങള്‍ കുത്തിനിറയ്ക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ആരോപണമുണ്ടായിരുന്നു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുന്നാള്‍ ദിനമുള്ള പൊതു അവധി നിര്‍ത്തലാക്കാന്‍ ശ്രമിച്ചതും ക്രിസ്ത്യന്‍ മുസ്ലിം സംസ്കാരങ്ങളെ പുറത്ത് നിന്നുള്ളവയായി ചിത്രീകരിക്കാന്‍ ശ്രമിച്ചതും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നുണ്ട്. വിദ്വേഷ പ്രസംഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജൂലൈ 29ന് കത്തോലിക്ക സംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു.
Image: /content_image/News/News-2017-08-07-10:48:20.jpg
Keywords: ഭാരത, പീഡന
Content: 5627
Category: 1
Sub Category:
Heading: മാര്‍പാപ്പ പ്രഖ്യാപിച്ച പുതിയ നാമകരണ നടപടി: ജെസ്യൂട്ട് സെമിനാരി വിദ്യാര്‍ത്ഥി വിശുദ്ധപദവിയിലേക്ക്
Content: മനില: കംബോഡിയന്‍ വിദ്യാർത്ഥികളെ ഗ്രനേഡിൽ നിന്നും സംരക്ഷിക്കുന്നതിനിടയിൽ മരണമടഞ്ഞ ജെസ്യൂട്ട് സെമിനാരി വിദ്യാര്‍ത്ഥി റിച്ചാര്‍ഡ് ഫെർണാണ്ടോയെ (റിച്ചി) വിശുദ്ധ പദവിയിലേക്കുയർത്തുന്ന നടപടികൾ ആരംഭിച്ചു. മറ്റുള്ളവരെ രക്ഷിക്കുന്നതിനിടയിൽ ജീവത്യാഗം ചെയ്തവരെ വിശുദ്ധരാക്കുമെന്ന ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച പുതിയ മാര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തിലാണ് നാമകരണ നടപടികള്‍ ആരംഭിച്ചത്. 1995 ൽ ജെസ്യൂട്ട് മിഷൻ പ്രവർത്തനങ്ങളുമായി കംബോഡിയയിൽ എത്തിയ ബ്ര. റിച്ചി ഫെർണാണ്ടോ പോളിയോ, കുഴിബോംബ് തുടങ്ങിയവ മൂലം വൈകല്യം ബാധിച്ചവരെ ശുശ്രൂഷിക്കുന്ന ദൗത്യത്തിലാണ് ഏർപ്പെട്ടത്. കംബോഡിയൻ ഭാഷ പഠിച്ച ബ്രദർ റിച്ചി വിദ്യാർത്ഥികളോടൊപ്പം സമയം പൂര്‍ണ്ണമായും ചിലവഴിക്കുകയായിരിന്നു. സാരോം എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ ഇടപെടലാണ് റിച്ചിയെ മരണത്തിലേക്ക് നയിച്ചത്. അനാഥനായ സാരോം, പട്ടാളക്കാരനായെങ്കിലും സ്വാഭാവത്തില്‍ അസ്വഭാവികത പ്രകടിപ്പിച്ചിരിന്നു. 1996 ഒക്ടോബർ 17 ന് മിഷൻ സ്കൂൾ സന്ദർശിക്കാനെത്തിയ സരോം തുടർ വിദ്യാഭ്യാസം നടത്താൻ താത്പര്യം പ്രകടിപ്പിച്ചു. അനുവാദം ലഭിക്കാത്തതിനെ തുടർന്ന് കൈയിൽ കരുതിയിരുന്ന ഹാന്റ് ഗ്രനേഡ് വിദ്യാർത്ഥികൾ തിങ്ങി നിറഞ്ഞിരുന്ന ക്ലാസ്സ് റൂമിലേക്ക് വലിച്ചെറിയാനുള്ള ശ്രമത്തെ ബ്രദര്‍ റിച്ചി തടഞ്ഞു. തുടര്‍ന്നു ഗ്രനേഡ് സ്ഫോടനത്തിൽ റിച്ചി മരണപ്പെടുകയായിരിന്നു. മരണത്തിന് ദിവസങ്ങൾ മുൻപ് ബ്ര. റിച്ചി സുഹൃത്തുക്കൾക്കെഴുതിയ കത്ത് ഏറെ ശ്രദ്ധേയമാണ്. പാവങ്ങൾക്കും രോഗികൾക്കും അനാഥർക്കുമായി ജീവിതം മാറ്റി വച്ച യേശുവിനോടൊപ്പമാണ് എന്റെ ഹൃദയം. വൈകല്യം ബാധിച്ച സഹോദരർക്കിടയിൽ ദൈവത്തിന്റെ ഉപകരണമായി താൻ മാറുകയാണെന്നുമാണ് റിച്ചി കുറിച്ചത്. 1997 ൽ റിച്ചിയുടെ മാതാപിതാക്കൾ സാരോമിന് മാപ്പ് നല്കി കൊണ്ട് കംബോഡിയ രാജാവ് നോറോഡം സിഷാനോക്കിന് കത്ത് എഴുതിയിരിന്നു. ബ്രദര്‍ റിച്ചിയുടെ വിശുദ്ധ പദവിയിലേക്കുള്ള പ്രരാംഭ നടപടികൾ ആരംഭിക്കാനുള്ള അനുമതി ജൂലൈ മുപ്പതിന് ലഭിച്ചുവെന്ന് ഫിലിപ്പീന്‍സ് ജെസ്യൂട്ട് തലവൻ ഫാ. അന്റോണിയോ മൊറേനോ അറിയിച്ചു. റിച്ചാര്‍ഡ് ഫെർണാണ്ടോയുടെ എഴുത്തുകളും, പ്രഭാഷണങ്ങളും അഭിമുഖങ്ങളും കോർത്തിണക്കുകയാണ് സഭയുടെ അടുത്ത ലക്ഷ്യം.
Image: /content_image/News/News-2017-08-07-11:58:53.jpg
Keywords: ഫിലി
Content: 5628
Category: 6
Sub Category:
Heading: മനുഷ്യന്റെ സകല യോഗ്യതകളും അവൻ 'ആരിൽ വിശ്വസിക്കുന്നു' എന്നതിനെ ആശ്രയിച്ചിരിക്കുന്നു
Content: "എന്നില്‍ വസിക്കാത്തവന്‍ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകള്‍ ശേഖരിച്ച് തീയിലിട്ടു കത്തിച്ചുകളയുന്നു" (യോഹ 15: 6). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 23}# <br> ദൈവത്തിന്റെ മുൻപിൽ മനുഷ്യനുള്ള യോഗ്യത അവൻ ആരിൽ വിശ്വസിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അവിടുന്ന് അയച്ച തന്റെ ഏകജാതനായ യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്നതാണ് മനുഷ്യനെ ഏറ്റവും വലിയ യോഗ്യത. ദൈവത്തിന്‍റെ കൃപാവരത്താല്‍, ദൈവികപദ്ധതിയില്‍ നമ്മെ പങ്കുകാരാക്കിക്കൊണ്ടു യഥാര്‍ത്ഥമായ യോഗ്യത നമുക്കു നല്‍കാന്‍ ദത്തുപുത്രസ്ഥാനത്തിനു കഴിയും. യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിലൂടെയാണ് ഈ ദത്തുപുത്രസ്ഥാനം നമ്മുക്കു ലഭിക്കുന്നത്. ക്രിസ്തുവിനെ സ്വന്തം ജീവിതത്തിൽ നിന്നും മാറ്റിനിറുത്തിക്കൊണ്ട് 'നന്മ'ചെയ്യുവാൻ ശ്രമിക്കുന്ന ചില മനുഷ്യരെ നമ്മുക്കു ചുറ്റും കാണുവാൻ സാധിക്കും. ഇവരുടെ 'സത്പ്രവർത്തികൾ' സ്വന്തം കഴിവുകൊണ്ടു ചെയ്യുന്നതാണ് എന്ന് തെറ്റിദ്ധരിച്ച് ഇക്കൂട്ടർ അതിൽ അഹങ്കരിക്കുന്നു. എന്നാൽ, പരമപരിശുദ്ധനായ ദൈവത്തിന്‍റെ മുൻപിൽ മനുഷ്യന് നിഷ്കര്‍ഷാര്‍ത്ഥത്തില്‍ നിയമപരമായ യാതൊരു യോഗ്യതയുമില്ല എന്ന സത്യം ഇക്കൂട്ടർ തിരിച്ചറിയുന്നില്ല. എന്തെന്നാല്‍, നമ്മുടെ സ്രഷ്ടാവായ ദൈവത്തില്‍ നിന്നാണ് എല്ലാ നന്മകളും നാം സ്വീകരിച്ചിരിക്കുന്നത്. ദൈവത്തിന്‍റെ മുന്‍പിലുള്ള മനുഷ്യന്‍റെ യോഗ്യത എന്നത്, ദൈവം തന്‍റെ കൃപാവരത്തിന്‍റെ പ്രവൃത്തിയോടു മനുഷ്യനെ ബന്ധിപ്പിക്കുവാന്‍ സ്വതന്ത്രനായി നിശ്ചയിച്ചു എന്നതില്‍ നിന്ന്‍ ഉണ്ടാകുന്നതാണ്. ദൈവത്തിന്‍റെ പിതൃസഹജമായ ഒന്നാമത്തെ പ്രവൃത്തി അവിടുത്തെ പ്രചോദനമാണ്. രണ്ടാമത്തേത്: ദൈവം നൽകുന്ന പ്രചോദനത്തോടുള്ള മനുഷ്യന്‍റെ സ്വതന്ത്രമായ പ്രവര്‍ത്തനമാണ്. അങ്ങനെ, നന്മപ്രവൃത്തികളുടെ യോഗ്യത ആരോപിക്കേണ്ടത് ഒന്നാമതായി ദൈവത്തിന്‍റെ കൃപാവരത്തിനാണ്. മനുഷ്യന്‍റെ യോഗ്യതതന്നെ ദൈവത്തിന്‍റേതാണ്. മനുഷ്യന്റെ നന്മ പ്രവൃത്തികള്‍ ദൈവത്തിന്റെ പ്രേരണകളില്‍ നിന്നും സഹായങ്ങളില്‍ നിന്നും, പുറപ്പെടുന്നു. ദൈവത്തിന്‍റെ മുന്‍പില്‍ നമുക്കുള്ള സകല യോഗ്യതകളുടെയും ഉറവിടം ക്രിസ്തുവിന്‍റെ സ്നേഹമാണ്. സജീവമായ സ്നേഹത്തില്‍ നമ്മെ ക്രിസ്തുവിനോടു യോജിപ്പിച്ചുകൊണ്ട് കൃപാവരം നമ്മുടെ പ്രവൃത്തികളുടെ അതിസ്വാഭാവികഗുണത്തെയും, തത്ഫലമായി ദൈവത്തിന്‍റെയും മനുഷ്യരുടെയും മുന്‍പില്‍ അവയുടെ യോഗ്യതയും ഉറപ്പാക്കുന്നു. തങ്ങളുടെ യോഗ്യതകള്‍ കേവലം കൃപാവരമാണെന്ന സജീവമായ ബോധം വിശുദ്ധര്‍ക്ക് എപ്പോഴും ഉണ്ടായിരുന്നു. "സ്വര്‍‍ഗത്തിനുവേണ്ടി യോഗ്യതകള്‍ ശേഖരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിന്‍റെ സ്നേഹത്തിനു മാത്രം വേണ്ടി അധ്വാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.. ഈ ജീവിതത്തിന്‍റെ സായാഹ്നത്തില്‍, ഞാന്‍ നിന്‍റെ മുന്‍പില്‍ ശൂന്യമായ കൈകളോടെ പ്രത്യക്ഷപ്പെടും. എന്തെന്നാല്‍ കര്‍ത്താവേ എന്‍റെ പ്രവൃത്തികളെ പരിഗണിക്കണമെന്നു ഞാന്‍ നിന്നോടു ആവശ്യപ്പെടുന്നില്ല. ഞങ്ങളുടെ എല്ലാ നീതിയും നിന്‍റെ കണ്‍മുമ്പില്‍ കളങ്കമുള്ളതാണ്. അതുകൊണ്ട് നിന്‍റെ നീതിയാല്‍ പൊതിയപ്പെടാനും നിന്‍റെ സ്നേഹത്താല്‍ നിന്നെത്തന്നെ എന്നേക്കും സ്വന്തമാക്കാനും ഞാന്‍ ആശിക്കുന്നു" (St. Therese of Lisieux, "Act of Offering" in Story of a Soul). #{red->n->b->വിചിന്തനം}# <br> ഏകസത്യദൈവത്തിലും അവിടുന്ന് അയച്ച യേശുക്രിസ്തുവിലും വിശ്വസിക്കാതെ നമ്മുക്കു എങ്ങനെ യഥാര്‍ത്ഥ യോഗ്യത അവകാശപ്പെടാൻ സാധിക്കും? യേശുക്രിസ്തുവിലൂടെ നമ്മുക്കു ലഭിക്കുന്ന നമ്മുടെ ദത്തുപുത്രസ്ഥാനം കൊണ്ട്, ദൈവത്തിന്‍റെ സൗജന്യപരമായ നീതിക്കു ചേര്‍ന്നവിധം നമുക്ക് യഥാര്‍ത്ഥ യോഗ്യത നല്‍കുവാന്‍ പരിശുദ്ധാത്മാവിന്‍റെ കൃപയ്ക്കു കഴിയും. പരിശുദ്ധാത്മാവിനാല്‍ ചലിപ്പിക്കപ്പെട്ട് നിത്യജീവന്‍ പ്രാപിക്കാന്‍ ഉപയുക്തമായ സകല കൃപാവരങ്ങളും അതുപോലെ ആവശ്യകമായ ഭൗതിക നന്മകളും നമുക്കും മറ്റുള്ളവര്‍ക്കും വേണ്ടി നേടാന്‍ നമുക്കു കഴിയും. ലോകം മുഴുവനും ഈ വലിയ സത്യം തിരിച്ചറിയാൻവേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-07-15:15:17.jpg
Keywords: യേശു, ക്രിസ്തു