category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading യൂറോപ്പില്‍ ക്രൈസ്തവർക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതായി ഹംഗേറിയൻ പ്രധാനമന്ത്രി
Contentബുഡാപെസ്റ്റ്: യൂറോപ്യൻ ഭൂഖണ്ഡത്തിൽ ക്രൈസ്തവർക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതായി ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ. റൊമാനിയന്‍ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. യൂറോപ്യൻ രാഷ്ട്രീയ നേതാക്കന്മാരും ഹംഗേറിയൻ-അമേരിക്കൻ സ്പോൺസർ ജോർജ് സോറസും തമ്മിലുള്ള അലിഖിത ഉടമ്പടിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ പാരമ്പര്യവും വ്യക്തിത്വവും അധീനശക്തികൾക്ക് അടിയറവ് വയ്ക്കരുതെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു. #{red->none->b->You May Like: ‍}# {{ ഇറാഖിലെ ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്കു ഹംഗേറിയന്‍ ഗവണ്‍മെന്റിന്റെ ധനസഹായം-> http://www.pravachakasabdam.com/index.php/site/news/5067 }} അറേബ്യൻ രാഷ്ട്രങ്ങളിൽ നിന്നും കുടിയേറ്റം വഴി യൂറോപ്പിൽ ഒരു മിശ്രിത സംസ്കാരം വളർത്തിയെടുക്കുവാനാണ് പലരുടേയും ശ്രമം. അതിനായി കുടിയേറ്റ നിയമപരിഷ്കരണങ്ങളും നടപ്പിലാക്കി വരുന്നു. കുടിയേറ്റ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുക വഴി അവരുടെ വിശ്വാസത്തെയും സംസ്കാരത്തെയും ഉൾകൊള്ളാൻ യൂറോപ്പ് നിർബന്ധിതമാകും. കുടിയേറ്റ സംഖ്യ വർദ്ധിക്കുന്നതോടെ രാജ്യത്തിന്റെ പാരമ്പര്യ മൂല്യങ്ങൾ തകര്‍ക്കപ്പെടാനുള്ള സാധ്യത വലുതാണ്. ഇതിനായി പ്രമുഖ നിക്ഷപകനായ ജോർജ് സോറസ് നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്ന്‍ നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിലനില്പ്പിന് തന്നെ ഭീഷണി ഉയർത്തുന്ന ഇത്തരം നയങ്ങളോടുള്ള സമീപനം വിചിന്തനം ചെയ്യണം. ഇത്തരം സാഹചര്യത്തിൽ, യൂറോപ്യൻ അഖണ്ഡതയും ക്രൈസ്തവ കൂട്ടായ്മയും നിലനിർത്താൻ ഒത്തുചേരണമെന്നു ഓർബൻ ആഹ്വാനം ചെയ്തു. ഗവൺമെന്റ് വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന സോറസ്, ഗർഭ നിരോധന മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ സാമ്പത്തിക സഹായം നല്കുന്നതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് മാസം നടത്തിയ പ്രസംഗത്തില്‍ ആഗോള ഭീഷണിയായിട്ടാണ് സോറസിനെ, വിക്ടർ ഓർബൻ വിശേഷിപ്പിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-08-06 12:19:00
Keywordsഹംഗ
Created Date2017-08-06 12:19:48