category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആയിരങ്ങളെ കണ്ണീരിലാഴ്ത്തി ഫാ. മാര്‍ട്ടിന്റെ മൃതദേഹം സംസ്കരിച്ചു
Contentആലപ്പുഴ: ആയിരങ്ങളുടെ കണ്ണുകളെ ഈറനണിയിച്ച് ചെത്തിപ്പുഴ ആശ്രമ ദേവാലയത്തിലെ സെമിത്തേരിയില്‍ ഫാ. മാര്‍ട്ടിനു അന്ത്യവിശ്രമം. എം​ബാം ചെ​യ്ത് അ​യ​ച്ച മൃ​ത​ദേ​ഹം പെ​ട്ടി​ക്കു​ള്ളി​ൽ​നി​ന്നു പു​റ​ത്തെ​ടു​ക്കാ​നാ​വി​ല്ലായെന്ന യാഥാര്‍ത്ഥ്യം അറിഞ്ഞെങ്കിലും ആയിരങ്ങളാണ് ചെത്തിപ്പുഴ ദേവാലയത്തിലേക്ക് ഇന്ന് പ്രവഹിച്ചത്. മൂന്നുഘട്ടമായാണ് മൃതസംസ്ക്കാര ശുശ്രൂഷ നടന്നത്. രാവിലെ എട്ടുമണിയോട് കൂടി മൃതദേഹം കുമ്പസാര കപ്പേളയില്‍ തിരുഹൃദയ ദേവാലയത്തിലേക്കു മാറ്റി. 8.30ന് സി​​​​എം​​​​ഐ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​ൽ ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ചാ​​​​മ​​​​ത്ത​​​​റ​​​​യു​​​​ടെ കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾക്കു തുടക്കമായി. രാവിലെ പത്തുമണിക്ക് ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളു​​​​ടെ ര​​​​ണ്ടാം ഭാ​​​​ഗം ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് സ്രാ​​​​മ്പി​​​​ക്ക​​​​ലി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ തുടങ്ങി. 11 മണിയോടുകൂടി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയര്‍പ്പണം ആരംഭിച്ചു. നിരവധി വൈദികര്‍ വിശുദ്ധ കുര്‍ബാനയ്ക്ക് സഹകാര്‍മ്മികരായി. ഫാ. ​​​​മാ​​​​ർ​​​​ട്ടി​​​​ന്‍റെ സെ​​​​മി​​​​നാ​​​​രി​​​​പ​​​​ഠ​​​​ന​​​​കാ​​​​ല​​​​ത്തെ സ​​​​ഹ​​​​പാ​​​​ഠി ഫാ. ​​​​റോ​​​​മി​​​​യോ ക​​​​ല്ലു​​​​ക​​​​ളം സി​​​​എം​​​​ഐ അ​​​​നു​​​​സ്മ​​​​ര​​​​ണ പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി. വിശുദ്ധ കുര്‍ബാനയ്ക്ക് പിന്നാലെ നടന്ന സ​​​​മാ​​​​പ​​​​ന ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്കു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹിച്ചു. ബി​​​​ഷ​​​​പ് മാ​​​​ർ ഗ്രേ​​​​ഷ്യ​​​​ൻ മു​​​​ണ്ടാ​​​​ട​​​​ൻ, ബി​​​​ഷ​​​​പ് മാ​​​​ർ സൈ​​​​മ​​​​ണ്‍​സ്റ്റോ​​​​ക്ക് പാ​​​​ലാ​​​​ത്ര എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മ്മികരായി. അനുസ്മരണ ബലിയിലും മൃതസംസ്ക്കാര ശുശ്രൂഷയിലും നൂറുകണക്കിനു വൈദികരും സന്യസ്ഥരും പങ്കെടുത്തു. #{red->none->b->You May Like: ‍}# {{ നീറുന്ന ഹൃദയവേദന ഉള്ളിലൊതുക്കി ഫാ. മാര്‍ട്ടിന്റെ പിതാവ് -> http://pravachakasabdam.com/index.php/site/news/5592 }} ഇക്കഴിഞ്ഞ ജൂണ്‍ 23നാണ് ഫാ. മാർട്ടിൻ സേവ്യറിന്‍റെ മൃതദേഹം താമസസ്ഥലത്തില്‍ നിന്ന്‍ 30 മൈല്‍ മാറി സ്ഥിതി ചെയ്യുന്ന ബീച്ചിൽ നിന്നു കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ കഴിഞ്ഞിട്ടും മരണകാരണം ഇപ്പോഴും അവ്യക്തമാണ്. ദൂരൂഹമരണങ്ങളെ കുറിച്ച് അന്വേഷിക്കുന്ന സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇപ്പോഴും അന്വേഷണം തുടരുന്നത്. പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ തോമസ് സേവ്യറിന്റെയും(മാമ്മച്ചൻ) പരേതയായ മറിയാമ്മയുടെയും ഇളയ മകനാണു മരിച്ച ഫാ. മാർട്ടിൻ. പുളിങ്കുന്ന് അമലോത്ഭവ എൽപി സ്കൂളിലും സെന്റ് ജോസഫ്സ് ഹൈസ്കൂളിലുമായി പത്താം ക്ലാസ് വരെ പഠിച്ചശേഷം സെമിനാരിയിൽ ചേർന്ന ഫാ. മാർട്ടിൻ മാന്നാനം കെഇ സ്കൂളിൽ ‌നിന്നു പ്ലസ് ടു പാസായി. തുടർന്ന് ചങ്ങനാശേരി എസ്ബി കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിലും ബെംഗളൂരു ധർമാരം വിദ്യാക്ഷേത്രത്തിൽ നിന്നു ദൈവശാസ്ത്രത്തിലും ബിരുദം നേടി. സെമിനാരി പഠന കാലത്ത് കൊൽക്കത്ത, മഹാരാഷ്ട്രയിലെ വാർധ തുടങ്ങിയ സ്ഥലങ്ങളിൽ സാമൂഹിക സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡീക്കൻ പട്ടം സ്വീകരിച്ചശേഷം ആലപ്പുഴ പൂന്തോപ്പ് പള്ളിയിൽ ഡീക്കനായി ഒരു വർഷത്തോളം സേവനമനുഷ്ഠിച്ചു. 2013 ഡിസംബർ 28 ന് തക്കല ബിഷപ് ഡോ.ജോർജ് രാജേന്ദ്രനിൽ നിന്നുമാണ് വൈദികപട്ടം സ്വീകരിച്ചത്. ചെത്തിപ്പുഴ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരിക്കെ കഴിഞ്ഞവർഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്കോട്‌ലൻഡില്‍ എത്തിയത്. ജൂലൈയിൽ ഫാൽകിര്‍ക്ക് ഇടവകയിൽ എത്തിയ അദ്ദേഹം ഒക്ടോബർ മുതലാണ് ക്രിസ്റ്റോർഫിന്‍ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്’ റോമൻ കാത്തലിക് പള്ളിയുടെ ചുമതലയേറ്റെടുത്തത്.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-08-04 21:03:00
Keywordsഫാ. മാര്‍ട്ടി
Created Date2017-08-04 21:06:17