category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവാഹനാപകടത്തെ തുടര്‍ന്നു ചികിത്സയിലായിരിന്ന വൈദികന്‍ മരിച്ചു
Contentതൃശ്ശൂര്‍: വാഹനാപകടത്തെ തുടര്‍ന്നു അമല ഹോസ്പിറ്റലില്‍ ചികിത്സയിലായിരിന്ന തൃശൂര്‍ അതിരൂപതാംഗം ഫാ. ബാബു ചേലപ്പാടന്‍ മരിച്ചു. 49 വയസ്സായിരിന്നു. അപകടത്തെ തുടര്‍ന്നു ഗുരുതരാവസ്ഥയില്‍ തുടരുകയായിരിന്ന വൈദികന്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. ചൊവ്വന്നൂര്‍ ഇടവകാ വികാരിയായി സേവനം ചെയ്തു വരികയായിരിന്നു. മൃതസംസ്ക്കാരം ആഗസ്റ്റ് 14 തിങ്കളാഴ്ച ഒളരിക്കര പള്ളിയില്‍ നടക്കും. അഭിവന്ദ്യപിതാക്കന്‍മാര്‍ മൃതസംസ്ക്കാരശുശ്രൂഷയില്‍ പങ്കെടുക്കും. ആഗസ്റ്റ് 13 (നാളെ) രാവിലെ 8.30നു തൃശ്ശൂര്‍ വൈദികമന്ദിരത്തിലുള്ള തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം ചൊവ്വന്നൂര്‍ പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്നു 10.30നു നടക്കുന്ന ദിവ്യബലിക്ക് ശേഷം ഒളരിക്കരയിലെ സ്വഭവനത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. ചേലപ്പാടന്‍ വീട്ടില്‍ പരേതനായ പോള്‍- മേരി ദമ്പതികളുടെ മകനാണ് ഫാ. ബാബു. വൈദിക സമിതിയംഗം, പാസ്റ്ററല്‍ കൌണ്‍സില്‍ അംഗം, കലാസദന്‍ സെക്രട്ടറി തുടങ്ങീ നിരവധി പ്രമുഖസ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-08-12 13:43:00
Keywordsവൈദിക
Created Date2017-08-12 13:44:36