category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആത്മാഭിഷേക നിറവിൽ ക്രോയിഡോൺ നൈറ്റ് വിജിൽ ഒന്നാം വർഷത്തിലേക്ക്
Contentലണ്ടൻ: ക്രോയിഡോണിലും സമീപപ്രദേശങ്ങളിലും പരിശുദ്ധാത്മാഭിഷേകം ചൊരിഞ്ഞുകൊണ്ട് എല്ലാ രണ്ടാം വെള്ളിയാഴ്ചകളിലും നടന്നുവരുന്ന "ക്രോയിഡോൺ നൈറ്റ് വിജിൽ ഒരു വർഷം പൂർത്തിയാക്കുന്നു. ഒന്നാം വർഷികത്തോടനുബന്ധിച്ചു ഇന്ന് (ആഗസ്റ്റ് 11 വെള്ളിയാഴ്ച്ച) അഭിഷേക നിറവേകുന്ന ആത്മീയ ശുശ്രൂഷകൾ ഉച്ചകഴിഞ്ഞു 2.30 മുതൽ ആരംഭിച്ച് രാത്രി 12.30 വരെ തുടരും. അനേകർക്ക് വരദാനഫലങ്ങളുടെ നിറവ് നല്കപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷ ഇത്തവണ സെഹിയോൻ യൂറോപ്പിലെ പ്രമുഖ വചന പ്രഘോഷകൻ റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും. പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദർ ചെറിയാൻ സാമുവേൽ , സാബു ,ജെറി കെ ജോസ് എന്നിവരും ശുശ്രൂഷകളിൽ പങ്കെടുക്കും. ദിവ്യകാരുണ്യ ആരാധന , വചനപ്രഘോഷണം,കുമ്പസാരം തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമാകും. #{green->none->b-> ക്രോയിഡോൺ നൈറ്റ് വിജിലിനെപ്പറ്റിയുള്ള പ്രത്യേക പ്രോമോ വീഡിയോ കാണാം ‍}# #{red->none->b->അഡ്രസ്സ്: ‍}# CHURCH OF OUR FAITHFUL VIRGIN, UPPER NORWOOD, SE19 1RT #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# സിസ്റര്‍ സിമി. 07435654094 <br> ഡാനി 07852897570. ആത്മാഭിഷേകത്തിന്റെ അനുഗ്രഹ പൂർത്തീകരണമായ നൈറ്റ് വിജിലിന്റെ വാർഷിക ശുശ്രൂഷകളിലേക്ക്‌ സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=XMAOdRETiws&feature=youtu.be
Second Video
facebook_linkNot set
News Date2017-08-11 12:56:00
Keywordsവിജില്‍
Created Date2017-08-11 12:57:23