category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തിലെ കുരിശുകളും അള്‍ത്താരയും തകര്‍ത്തനിലയില്‍ കണ്ടെത്തി
Contentവിതുര: ബോണക്കാട് കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തിലെ കുരിശുകളും അള്‍ത്താരയും തകര്‍ത്ത നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് കറിച്ചട്ടിമൊട്ട ഭാഗത്തെ രണ്ടു കുരിശുകളും അള്‍ത്താരയും തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന്‍ വ്യക്തമല്ല. കുരിശുകളും അള്‍ത്താരയും തകര്‍ത്തതില്‍ വനംവകുപ്പിനോ ജീവനക്കാര്‍ക്കോ പങ്കില്ലെന്ന് ഡി.എഫ്.ഒ. ഡി.രതീഷ് പറഞ്ഞു. സംഘപരിവര്‍ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തെ അപലപിച്ച് കുരിശുമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിതുര കലുങ്ക് ജങ്ഷനിലെ മൂന്നുകവലകള്‍ ചേരുന്ന പ്രധാനപാത ഉപരോധിച്ചു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ഉപരോധം വൈകുന്നേരം അഞ്ചുമണിയോടെയാണ് അവസാനിച്ചത്. അതേ സമയം ക്ളിഫ് ഹൗസിൽ ഇന്നലെ വൈകിട്ട് വികാരി ജനറൽ ക്രിസ്തുദാസിന്റെ നേതൃത്വത്തിൽ സഭാ നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു. കുരിശ് പൊളിച്ച സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി കു​റ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭാ നേതാക്കളെ അറിയിച്ചു. കുരിശുമലയിലെ ആരാധന ഉൾപ്പെടെയുള്ള മ​റ്റ് വിഷയങ്ങൾ വനം വകുപ്പുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-08-21 06:02:00
Keywordsകുരിശ
Created Date2017-08-21 06:04:43