Content | തലശ്ശേരി: ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കഴിയുന്ന മലയാളികളായ കത്തോലിക്ക വിശ്വാസികളെ ഒരു കുടകീഴില്‍ എത്തിക്കുവാന്‍ ആരംഭിച്ച 'മൈ പാരീഷ് നെറ്റ്' എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്റെ സേവനം ശ്രദ്ധേയമാകുന്നു. കേരളത്തിലെ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ രൂപതകളുടെ കീഴിലുള്ള 2600ഓളം ഇടവകകളെ ഉള്‍കൊള്ളിച്ചാണ് 'മൈ പാരീഷ് നെറ്റ്' രൂപീകരിച്ചിരിക്കുന്നത്.
ഇടവക അംഗങ്ങൾക്ക് പോസ്റ്റുകൾ ഇടാനും, മറ്റു ഇടവക അംഗങ്ങളുടെ മൊബൈലിലേക്ക് കൂടി പോസ്റ്റുകൾ എത്തിക്കുവാനുമുള്ള സൗകര്യവുമാണ് മൈ പാരീഷ് നെറ്റിന്റെ വെബ്സൈറ്റ്/ ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ വഴി സാധ്യമാകുന്നത്. myparish.net എന്ന സൈറ്റിലോ പ്ലേസ്റ്റോറില്‍ നിന്ന് ലഭിക്കുന്ന ആപ്ലിക്കേഷനിലോ റെജിസ്റ്റര്‍ ചെയ്യുന്നതോടെയാണ് കൂട്ടായ്മയില്‍ അംഗമാകുക. തുടര്‍ന്നു രൂപതയും ഇടവകയും തിരഞ്ഞെടുക്കാന്‍ ഓപ്ക്ഷനുകള്‍ ലഭ്യമാകും. ഇതോടെ രെജിസ്ട്രേഷന്‍ പൂര്‍ത്തിയാകും.
ഇടവകയുടെ പേജില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ പോസ്റ്റും ഇടവകകളിലെ എല്ലാ അംഗങ്ങളിലേക്കും എത്തും. ഉദാഹരണമായി ഒരു വ്യക്തിയുടെ മരണ വാർത്ത 'മൈ പാരീഷ് നെറ്റ്' ആപ്ലിക്കേഷനില്‍ പോസ്റ്റ് ചെയ്യപ്പെടുമ്പോൾ അതു വിദേശത്തോ സ്വദേശത്തോ ഉള്ള ഇടവകാ അംഗങ്ങളുടെ മൊബൈൽ വഴി വിതരണം ചെയ്യപ്പെടുന്നു.
ഒരു വാർത്തയോ, മറ്റുള്ളവർക്ക് പ്രചോദനം കൊടുക്കാൻ സാധിക്കുന്ന ലേഖനമോ അനുഭവസാക്ഷ്യമോ ഇടവകയുടെ ഗ്രൂപ്പില്‍ ഒരംഗം പോസ്റ്റ് ചെയ്യുമ്പോൾ, അനുയോജ്യമായവ രൂപതയിലുള്ള മറ്റുള്ള ഇടവകകളിലെ അംഗങ്ങളിലേക്കോ മറ്റുള്ള രൂപതയുടെ കീഴിലുള്ള എല്ല ഇടവകാംഗങ്ങളിലേക്കും ഇതു വിതരണം ചെയ്യാൻ സാധിക്കുന്ന വിധത്തിൽ കൂടിയാണ് myparish.net എന്ന നവ മാധ്യമ കൂട്ടായ്മ രൂപകല്പന ചെയ്തിരിക്കുന്നത്.
അംഗങ്ങൾക്ക് തങ്ങളുടെ ദൈവാനുഭവങ്ങൾ പങ്കുവക്കാനും സഭയിലെ മറ്റേതൊരു ഇടവകയിൽ നിന്നോ ധ്യാനകേന്ദ്രത്തിൽ നിന്നോ മറ്റു കൂട്ടായ്മകളിൽ നിന്നുമുള്ള അനുഭവ സാക്ഷ്യങ്ങൾ, ലേഖനങ്ങൾ, വീഡിയോകൾ എന്നിവ തികച്ചും സൗജന്യമായി ലഭ്യമാക്കുവാനുമാണ് 'മൈ പാരീഷ് നെറ്റ്' സംവിധാനം വഴി സംഘാടകര്‍ ലക്ഷ്യമാക്കുന്നത്.
{{ 'മൈ പാരീഷ്. നെറ്റ്' വെബ്സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ->https://myparish.net/ }}
ഇക്കഴിഞ്ഞ ജൂലൈ അവസാനവാരത്തില്‍ പടന്നക്കാട് പാസ്റ്ററൽ സെന്ററിൽ വച്ച് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോർജ് ഞരളക്കാട്ടാണ് myparish.net കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്. വികാരി ജനറാൾ ഫാ. ജോർജ് എളൂക്കുന്നേൽ, പടന്നക്കാട് ഗുഡ് ഷെപ്പേർഡ് ദേവാലയ വികാരി ഫാദർ ജോർജ് ആലപ്പാട്ട്, ഫാദർ സെബാസ്റ്റ്യൻ താഴപ്പള്ളിൽ, മൈ പാരിഷ്. നെറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ലിജോ ഈഴറേട്ട് എന്നിവർ സന്നിഹിതരായിരുന്നു.
{{'മൈ പാരീഷ്. നെറ്റ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക->https://play.google.com/store/apps/details?id=com.Myparishnet_9480181064 }} |