category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവേദനകളിലും ദുരിതങ്ങളിലും ക്രൈസ്തവര്‍ സത്യത്തിന് സാക്ഷ്യം വഹിക്കണം: കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ്
Contentഇരിങ്ങാലക്കുട: രോഗാവസ്ഥയിലും കഷ്ടതയിലും ദുരിതങ്ങളിലും പീഡനങ്ങളിലും ക്രൈസ്തവര്‍ സത്യത്തിനു സാക്ഷ്യം വഹിക്കുന്നവരാകണമെന്നു സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. ആഗോള മലയാളി കരിസ്മാറ്റിക് സംഗമത്തിനിടെ സന്ദേശം നല്കുകയായിരിന്നു അദ്ദേഹം. പരിശുദ്ധാത്മാവാണ് സഭാ രൂപീകരണത്തിന്റെ സജീവ അടയാളം. ക്രൈസ്തവസഭയെ നയിക്കുന്ന പരിശുദ്ധാത്മാവ് അടയാളങ്ങളിലൂടെ എന്നും പ്രവര്‍ത്തിക്കും. നവീകരണത്തിന്റെ മുന്നണിപ്പോരാളികള്‍ സമസ്ത മേഖലകളിലും നിര്‍വികാരത പടരുന്ന സമൂഹത്തില്‍ ആത്മാവിനാല്‍ നിറഞ്ഞ് എളിയ ജീവിതംകൊണ്ട് ശുശ്രൂഷചെയ്യുന്നവരാകണം. ആത്മാവിനാല്‍ പ്രേരിതരായി നവീകരണത്തിലേക്കു കടന്നെത്തിയവരാണ് സഭയുടെ ശക്തിയെന്നും കര്‍ദിനാള്‍ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-08-16 09:47:00
Keywordsക്ലീമിസ്
Created Date2017-08-16 09:47:30