India - 2026

വേദനകളിലും ദുരിതങ്ങളിലും ക്രൈസ്തവര്‍ സത്യത്തിന് സാക്ഷ്യം വഹിക്കണം: കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ്

സ്വന്തം ലേഖകന്‍ 16-08-2017 - Wednesday

ഇരിങ്ങാലക്കുട: രോഗാവസ്ഥയിലും കഷ്ടതയിലും ദുരിതങ്ങളിലും പീഡനങ്ങളിലും ക്രൈസ്തവര്‍ സത്യത്തിനു സാക്ഷ്യം വഹിക്കുന്നവരാകണമെന്നു സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. ആഗോള മലയാളി കരിസ്മാറ്റിക് സംഗമത്തിനിടെ സന്ദേശം നല്കുകയായിരിന്നു അദ്ദേഹം.

പരിശുദ്ധാത്മാവാണ് സഭാ രൂപീകരണത്തിന്റെ സജീവ അടയാളം. ക്രൈസ്തവസഭയെ നയിക്കുന്ന പരിശുദ്ധാത്മാവ് അടയാളങ്ങളിലൂടെ എന്നും പ്രവര്‍ത്തിക്കും. നവീകരണത്തിന്റെ മുന്നണിപ്പോരാളികള്‍ സമസ്ത മേഖലകളിലും നിര്‍വികാരത പടരുന്ന സമൂഹത്തില്‍ ആത്മാവിനാല്‍ നിറഞ്ഞ് എളിയ ജീവിതംകൊണ്ട് ശുശ്രൂഷചെയ്യുന്നവരാകണം. ആത്മാവിനാല്‍ പ്രേരിതരായി നവീകരണത്തിലേക്കു കടന്നെത്തിയവരാണ് സഭയുടെ ശക്തിയെന്നും കര്‍ദിനാള്‍ പറഞ്ഞു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »