India - 2026

കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവയെ സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പ്രവാചകശബ്ദം 18-05-2026 - Monday

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുമായി കൂടിക്കാഴ്‌ച നടത്തി. പട്ടം ബിഷപ്‌സ് ഹൗസിലയിരുന്നു കൂടിക്കാഴ്ച. ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഇരുവരും സംയുക്തമായി മാധ്യമങ്ങളെ കണ്ടു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി ബിഷപ്പ് ഹൗസിലെത്തിയ വി.ഡി. സതീശന് കർദ്ദിനാൾ നന്ദി പറഞ്ഞു.

വി.ഡി.സതീശന്റെ മുഖ്യമന്ത്രി സ്ഥാനം ഒരു ദൈവനിയോഗമാണ്. നിയുക്ത മുഖ്യമന്ത്രിക്ക് എല്ലാ ആശംസകളും നേരുകയാണെന്ന് മാർ ക്ലീമിസ് ബാവ പറഞ്ഞു. വി.ഡി സതീശനുമായി വർഷങ്ങളായുള്ള അടുത്ത ബന്ധവും പരിചയവും തനിക്കുണ്ടെന്ന് ബാവ സ്മരിച്ചു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ നാടിന്റെ കെട്ടുറപ്പിനും പുരോഗതിക്കും വലിയ കരുത്താകുമെന്നും, പുതിയ ഉത്തരവാദിത്തങ്ങളിൽ എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെയെന്നും കർദ്ദിനാൾ ആശംസിച്ചു. സഭയുടെയും വിശ്വാസികളുടെയും പൂർണ്ണമായ പിന്തുണയും പ്രാർത്ഥനയും പുതിയ സർക്കാരിനുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »