News - 2026
ജോര്‍ദ്ദാനിലെ ക്രൈസ്തവ കൂട്ടക്കൊല: സംഭവം നടന്ന് 23 ദിവസത്തിനകം പ്രതികള്‍ക്ക് വധശിക്ഷ പ്രഖ്യാപിച്ച് കോടതി
പ്രവാചകശബ്ദം 16-11-2026 - Monday
കരാക്ക്: തെക്കൻ ജോർദാനിലെ കരാക്ക് ഗവർണറേറ്റിലുള്ള ഹമ്മൂദ് പട്ടണത്തിലെ ക്രൈസ്തവ ആരാധനാലയത്തിന് നേരെ സായുധ ആക്രമണം നടത്തി കൂട്ടക്കൊല നടത്തിയ മൂന്ന് പേർക്ക് ജോർദാനിലെ സ്റ്റേറ്റ് സെക്യൂരിറ്റി കോടതി വധശിക്ഷ വിധിച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ 23നു സെൻ്റ് ജോർജ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ നടന്നുക്കൊണ്ടിരിന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്കിടെ സായുധ സംഘം നടത്തിയ വെടിവെപ്പിൽ എട്ടോളം ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ട്ടമായിരിന്നു.
ക്രൈസ്തവരെ സംബന്ധിച്ചു പൊതുവേ സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന ജോര്‍ദാനില്‍ നടന്ന ഈ ആക്രമണം ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായിരിന്നു. ആക്രമണത്തിന് പിന്നാലെ ജോർദാനിലെ ഭരണാധികാരിയായ അബ്ദുല്ല രണ്ടാമൻ രാജാവ് പരിക്കേറ്റവരെ ആശുപത്രിയില്‍ നേരിട്ടെത്തി സന്ദര്‍ശിക്കുകയും നീതി ഉറപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തിരിന്നു. സംഭവം നടന്നു ഒരു മാസത്തിനുള്ളില്‍ തന്നെ കോടതി ശിക്ഷാവിധി നടത്തിയെന്നത് ശ്രദ്ധേയമാണ്.
നവംബർ 15-ലെ കോടതി വിധി പ്രകാരം, ഭീകരപ്രവർത്തനങ്ങൾ നടത്തി, ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിച്ചു, സായുധ ആക്രമണങ്ങൾ നടത്താൻ ഗൂഢാലോചന നടത്തി, ഭീകര സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വധശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്.
THREE MEN SENTENCED TO DEATH BY HANGING FOR DEADLY CHURCH MASSACRE IN JORDAN — Al Jazeera Last October, the gunmen stormed a funeral in Karak's Greek Orthodox church, KILLING NINE and injuring 25 more Two Jordanian brothers & their relative were arrested 3 days after the attack https://t.co/gKxZUTFDtS
— RT (@RT_com) November 15, 2026
Editors note: ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നാണ് കത്തോലിക്കാസഭ പഠിപ്പിക്കുന്നത്. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നുള്ള പ്രബോധനം 2018-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മാറ്റം വരുത്തുകയായിരിന്നു. 2267-ാം മതബോധനത്തിലാണ് അന്നു മാറ്റംവരുത്തിയത്. വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണു സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വധശിക്ഷയെ കാണുന്നതെന്ന് തിരുത്തിയ പ്രബോധനത്തില്‍ വ്യക്തമാക്കിയിരിന്നു. ലോകവ്യാപകമായി വധശിക്ഷ ഇല്ലാതാക്കാന്‍ സഭ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുമെന്നും പ്രബോധനത്തില്‍ സഭ അന്നു ചേര്‍ത്തു.
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















