India - 2026
സഭകളില്‍ സമാധാനവും ഐക്യവും നിലനിർത്താൻ ഏവരും പ്രാർത്ഥിക്കണമെന്നു പാത്രിയാർക്കീസ് ബാവ
പ്രവാചകശബ്ദം 16-11-2026 - Monday
മണർകാട്: മലങ്കര സഭയിലും ലോകമെമ്പാടുമുള്ള സഭകളിലും സമാധാനവും ഐക്യവും നിലനിർത്താൻ ഏവരും പ്രാർത്ഥിക്കണമെന്നു ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബാവ.
കേരളത്തിൽനിന്നു യുവതലമുറ മികച്ച ജീവിതം തേടി വിദേശത്തേക്കു പോകുന്നുണ്ട്. അതൊരു യാഥാർഥ്യമാണ്. നമുക്കത് നിഷേധിക്കാനാവില്ല. സഭയുടെ ശക്തി അംഗസംഖ്യയിലല്ല, യേശുക്രിസ്‌തുവിലുള്ള വിശ്വാസത്തിലും അപ്പസ്തോലന്മാരുടെ പാരമ്പര്യത്തിലുമാണെന്നും അദ്ദേഹം പറഞ്ഞു.
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















