category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകനേഡിയന്‍ സുവിശേഷപ്രഘോഷകനെ ഉത്തരകൊറിയ മോചിപ്പിച്ചു
Contentപ്യോംങ്യാംഗ്: ജീവപര്യന്തം തടവിനും കഠിനജോലിക്കും വിധിച്ചിരുന്ന കാനഡ സ്വദേശിയായ സുവിശേഷപ്രഘോഷകനെ ഉത്തര കൊറിയ മോചിപ്പിച്ചു. ഹി​​​യോ​​​ൺ സൂ ​​​ലിം എന്ന വചനപ്രഘോഷകനെയാണ് മോചിപ്പിച്ചത്. രോഗങ്ങളെ തുടര്‍ന്നു അവശനായിരിന്ന ഹി​​​യോ​​​ൺ സൂവിനെ മാനുഷിക പരിഗണന കണക്കിലെടുത്താണ് മോചിപ്പിക്കുവാന്‍ കേന്ദ്ര കോടതി തീരുമാനിച്ചത്. 2015ലാ​​​ണു ഹി​​​യോ​​​ൺ സൂ ​​​ലിംവിനെ രാ​​​ജ്യ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ച​​​ത്. #{red->none->b->Must Read: ‍}# {{"മരിക്കേണ്ടി വന്നാലും ക്രിസ്തുവിനെ പ്രഘോഷിക്കും": ഉത്തരകൊറിയയെ സുവിശേഷവത്ക്കരിക്കാന്‍ ചൈനീസ് മിഷ്ണറിമാര്‍ തയാറെടുക്കുന്നു -> http://www.pravachakasabdam.com/index.php/site/news/3575 }} വൃദ്ധസദനങ്ങളും അനാഥാലയങ്ങളും നഴ്‌സിംങ് ഹോമുകളും കേന്ദ്രീകരിച്ചായിരുന്നു ഹി​​​യോ​​​ൺ സൂവിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിനിടെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും രാ​​​ജ്യ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങള്‍ നടത്തിയെന്നും ആരോപിച്ച് അദ്ദേഹത്തെ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി കെ​​​സി​​​എ​​​ൻ​​​എയാണ് സുവിശേഷ പ്രഘോഷകനെ മോചിപ്പിച്ചെന്ന വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. #{red->none->b->You May Like: ‍}# {{ ഉത്തരകൊറിയയില്‍ ക്രൈസ്തവരെ അഗ്നിയുടെ നടുവില്‍ കുരിശിലേറ്റുന്നു; വിശ്വാസികളെ ഉന്മൂലനം ചെയ്യുവാന്‍ സ്വേച്ഛാധിപതി കിം ജോംങ് ഉന്നിന്റെ തീവ്രശ്രമങ്ങള്‍ -> http://www.pravachakasabdam.com/index.php/site/news/2651 }} 64 ബുദ്ധക്ഷേത്രങ്ങളും, 52 ചിയോംഡോയിസ്റ്റ് ക്ഷേത്രങ്ങളും ഉള്ള ഉത്തരകൊറിയയില്‍ അഞ്ച് ക്രൈസ്തവ ആരാധനാലയങ്ങളാണ് ഉള്ളത്. ഇവയെല്ലാം തന്നെ രാജ്യതലസ്ഥാനമായ പോംങ്യാംഗിലാണ് സ്ഥിതി ചെയ്യുന്നത്. 1950-ലെ കൊറിയന്‍ യുദ്ധത്തിനു മുന്‍പു വരെ ക്രൈസ്തവരാല്‍ സമ്പന്നമായിരുന്ന രാജ്യമായിരുന്നു ഉത്തരകൊറിയ. യുദ്ധത്തിനു ശേഷം വന്ന സര്‍ക്കാരുകളാണ് വിശ്വാസത്തെ തുടച്ചു നീക്കുവാനുള്ള നടപടി ആരംഭിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-08-11 09:51:00
Keywordsകൊറിയ
Created Date2017-08-11 09:52:46