Content | തൊടുപുഴ: ഹർത്താലുകൾക്കു എതിരെ ജനവികാരം ഉണരണമെന്നു കത്തോലിക്കാ കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പറയന്നിലം. ഞായറാഴ്ച ഹർത്താൽ പ്രഖ്യാപിച്ചതോടെ ദേവാലയങ്ങളിലെ ആരാധനയിലും പ്രാർത്ഥനയിലും പങ്കെടുക്കുന്നതിനു വിശ്വാസികൾക്കു തടസം നേരിട്ടു.
ഇത് മനുഷ്യാവകാശ ലംഘനമാണ്. ആക്രമണം അവസാനിപ്പിക്കാൻ ഹർത്താലുകളല്ല വേണ്ടത്. നേതാക്കളുടെ മനോഭാവത്തിൽ മാറ്റമാണു വേണ്ടത്. ഹർത്താൽ ആഹ്വാനം ചെയ്യുന്നവരിൽനിന്നു നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ തയാറാകണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. |