category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingബത്തേരി സംഭവം: മാനന്തവാടി രൂപത നാളെ പ്രതിഷേധ ദിനമായി ആചരിക്കുന്നു
Contentമാനന്തവാടി: വിദ്യാർത്ഥി രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ മറവിൽ ഡോൺ ബോസ്കോ കോളേജിനോട് ചേർന്ന ദേവാലയവും വിശുദ്ധരുടെ തിരുസ്വരൂപങ്ങളും തകർത്തതിൽ പ്രതിഷേധിച്ചു മാനന്തവാടി രൂപത നാളെ പ്രതിഷേധ ദിനമായി ആചരിക്കുന്നു. സംഭവത്തില്‍ പാസ്റ്ററൽ കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും പി‌ആര്‍‌ഓ സമിതിയുടെയും സംയുക്ത യോഗം പ്രതിഷേധിച്ചു. ക്രൈസ്തവ സ്ഥാപനങ്ങൾ എല്ലാം സ്ഥിതി ചെയ്യുന്നത് ദേവാലയങ്ങളോട് ചേർന്നാണ്. സ്ഥാപനങ്ങളോടുള്ള പ്രതിഷേധത്തെ മറയാക്കി ദേവാലയങ്ങളെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമായോ യാദൃശ്ചികതയായോ കരുതാൻ കഴിയില്ല. രൂപതയിലെ എല്ലാ ഇടവകകളും നാളെ പ്രതിഷേധ റാലികളും പ്രാര്‍ത്ഥനകളും നടത്തണമെന്ന് യോഗം അറിയിച്ചു. രൂപത വികാരി ജനറാൾ ഫാ.അബ്രഹാം നെല്ലിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത പ്രൊക്കുറേറ്റർ ഫാ.ജിൽസൺ കോക്കണ്ടത്തിൽ, ചാൻസലർ ഫാ.സജി നെടും കല്ലേൽ, സെക്രട്ടറി ഫാ.അനൂപ് കാളിയാനി , പി‌ആര്‍‌ഓമാരായ ഫാ.ജോസ് കൊച്ചറയ്ക്കൽ, ജോസ് പള്ളത്ത്, സാലു അബ്രഹാം മേച്ചേരിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സെബാസ്റ്റ്യൻ പാലംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-07-15 18:21:00
Keywordsഡോണ്‍ ബോസ്കോ
Created Date2017-07-15 18:21:38