category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ കുട്ടികള്‍ക്കായി പുതിയ സംഘടന
Contentസ്റ്റോക്ക് ഓണ്‍ ട്രെന്റ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള സംഘടനയായ 'സാവിയോ ഫ്രണ്ട്‌സ് ഗ്രേറ്റ് ബ്രിട്ടണ്‍' രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്തു. പതിനാലു വയസു വരെ മാത്രം ജീവിച്ച വിശുദ്ധ ഡൊമിനിക്ക് സാവിയോയാണ് സംഘടനയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്‍. 'പാപത്തേക്കാള്‍ മരണം' എന്ന വിശുദ്ധ ഡൊമിനിക്ക് സാവിയോയുടെ പ്രസിദ്ധമായ ആപ്തവാക്യം തന്നെയാണ് സംഘടനയുടെ ആപ്തവാക്യവും ദര്‍ശനവും. സ്റ്റോക്ക് ഓണ്‍ ട്രെന്റ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ദുക്‌റാന തിരുനാളിനോടനുബന്ധിച്ചാണ് രൂപതാ തലത്തില്‍ സാവിയോ ഫ്രണ്ട്‌സ് ഉത്ഘാടനം ചെയ്യപ്പെട്ടത്. തോമാശ്ലീഹായുടെ വിശ്വാസദൃഢതയും ജീവിതദര്‍ശനവും അനുസ്മരിക്കപ്പെട്ട ദുക്‌റാന തിരുനാളില്‍ തന്നെ സാവിയോ ഫ്രണ്ട്‌സ് ഉത്ഘാടനം ചെയ്യപ്പെടുന്നത് ഉചിതമായിരിക്കുന്നുവെന്ന് പിതാവ് അനുസ്മരിച്ചു. കൂഞ്ഞുങ്ങളെ വിശുദ്ധിയില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് ഗൗരവമായ കടമയുണ്ടെന്ന് അഭിവന്ദ്യ പിതാവ് ഉത്ഘാടനവേളയില്‍ ഓര്‍മ്മിപ്പിച്ചു. #{red->none->b->Must Read: ‍}# {{ ബ്രിട്ടണില്‍ ഒരു സീറോമലബാര്‍ രൂപതയുടെ ആവശ്യമുണ്ടോ? -> http://www.pravachakasabdam.com/index.php/site/news/5118 }} ഈ ആധുനിക കാലത്ത് യൂറോപ്പിന്റെ പ്രത്യേക സാഹചര്യത്തില്‍ കുഞ്ഞുങ്ങളെ വിശുദ്ധരായി വളര്‍ത്തുന്നത് അസാധ്യമാണെന്ന് നാം കരുതരുത്. ലോകത്തില്‍ എല്ലാ സ്ഥലത്തും എല്ലാക്കാലത്തും വിശുദ്ധരായി ജീവിച്ചവരും പാപത്തില്‍ മുഴുകിയവരും ഉണ്ടായിരുന്നു. നന്മ തെരഞ്ഞെടുക്കേണ്ടതും അത് കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കേണ്ടതും നമ്മളാണ്. തിരുവചനം ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഏതൊരു വ്യക്തിക്കും നൈര്‍മല്യത്തിലും വിശുദ്ധിയിലും ജീവിക്കുവാന്‍ സാധിക്കും. ജനനത്തിന്റെ ആദ്യനിമിഷം മുതല്‍ നന്മ കേള്‍ക്കാനും ഉത്തമ കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്നുവരാനും അവര്‍ക്ക് അവസരമുണ്ടായാല്‍ കുഞ്ഞുങ്ങള്‍ വിശുദ്ധരും സമൂഹത്തിന് പ്രയോജനമുള്ളവരുമായി മാറുമെന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു. സാവിയോ ഫ്രണ്ട്‌സ് രൂപതാ ഡയറക്റ്റര്‍ റവ. ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. അരുണ്‍ കലമറ്റത്തില്‍, ഫാ. ഫാന്‍സുവ പത്തില്‍, ആനിമേറ്റേഴ്‌സായ ജോസ് വര്‍ഗ്ഗീസ്, സിനി ആന്റണി, പോള്‍ ആന്റണി, ലിനോ പോള്‍ ട്രസ്റ്റിമാരായ സുധീപ് എബ്രാഹം, റോയി ഫ്രാന്‍സീസ്, കാറ്റകിസം ഹെഡ്മാസ്റ്ററായ തോമസ് വര്‍ഗ്ഗീസ് തൂടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-07-03 10:30:00
Keywordsഗ്രേറ്റ് ബ്രിട്ടന്‍
Created Date2017-07-03 10:30:55