category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രാദേശിക ഭാഷകളില്‍ ബൈബിള്‍ എത്തിച്ച് സാംബിയന്‍ രൂപത
Contentലുസാക്ക: ക്രിസ്തുവിന്റെ വചനം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക ഭാഷകളില്‍ ബൈബിള്‍ തയാറാക്കി സാംബിയയിലെ സോൾവേസി രൂപത മാതൃകയാകുന്നു. കോൺഡേ, ലുൺഡ, ലുവാലേ എന്നീ ഭാഷകളിലേക്കാണ് ബൈബിള്‍ തർജ്ജമ ചെയ്തത്. രൂപതാദ്ധ്യക്ഷന്‍ ചാൾസ് കസോന്തേയുടെ നേതൃത്വത്തില്‍ സോൾവേസി രൂപത പാസ്റ്ററൽ കമ്മീഷൻ അംഗങ്ങളാണ് പരിഭാഷ നടത്തിയത്. #{red->none->b->Must Read: ‍}# {{ സോദോം ഗൊമോറായുടെ നാശത്തെക്കുറിച്ചുള്ള ബൈബിൾ വിവരണത്തിന് ശാസ്ത്രീയ തെളിവുകളുമായി ഗവേഷകര്‍ -> http://pravachakasabdam.com/index.php/site/news/5273 }} ദൈവവചനത്തിലൂടെ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വളരാൻ ക്രൈസ്തവർ ശ്രമിക്കണമെന്ന് സെന്‍റ് ഡാനിയേൽ കത്തീഡ്രൽ ദേവാലയത്തിലെ ദിവ്യബലി മദ്ധ്യേ ബിഷപ്പ് ചാൾസ് കസോന്തേ പറഞ്ഞു. ബൈബിൾ പരിഭാഷ ജനങ്ങളിലേക്ക് വചനത്തെ അടുപ്പിക്കുന്നുവെന്നും സഭയിലെ പ്രേഷിത പ്രവർത്തനങ്ങൾ യുവജനങ്ങളിലൂടെ തുടരണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. വചനം തലമുറകളിലൂടെ കടന്നു പോകുന്നതിന്റെ പ്രതീകമായി ദേവാലയത്തിൽ സമ്മേളിച്ചിരുന്ന മുതിർന്നവർക്കും ശിശുക്കൾക്കും ബൈബിൾ സമ്മാനിച്ചു. തന്റെ സന്ദേശത്തില്‍ സാംബിയ ബൈബിൾ സൊസൈറ്റിയുടെയും ദക്ഷിണ കൊറിയൻ ബൈബിൾ സംഘടനയുടേയും സംയുക്ത പ്രവർത്തനങ്ങൾക്ക് ബിഷപ്പ് നന്ദി രേഖപ്പെടുത്തി. വചന പരിഭാഷ പൂർത്തിയാക്കാനായതിൽ ദൈവത്തിനും കൊറിയൻ ജനതയ്ക്കും കൃതജ്ഞത അറിയിക്കുന്നതയും ബിഷപ്പ് പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-07-03 12:35:00
Keywordsബൈബി
Created Date2017-07-03 12:50:12