Content | ഷെഫീൽഡ്: യുകെ യിലെ മലയാളി തിരുനാൾ ആഘോഷങ്ങളിൽ പ്രസിദ്ധമായ ഷെഫീൽഡിലെ , വി തോമ്മാശ്ലീഹായുടെയും വി . അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ , ഭക്തി നിർഭരമായ തിരുക്കർമങ്ങളോടെ 16 മുതൽ 25 വരെ പത്തുദിവസത്തേക്ക് വിവിധ തിരുക്കർമങ്ങളോടെ നടന്നുവരുന്നു.
2017ജൂൺ 16 വെള്ളിയാഴ്ച്ച ഷെഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ വി .അൽഫോൻസാമ്മയുടെ നൊവേനയോടും ആഘോഷമായ തിരുനാൾ കുർബാനയോടും കൂടി ആരംഭിച്ച പത്തു ദിവസത്തെ ഭക്തിനിർഭരമായ തിരുനാൾ ആഘോഷങ്ങൾ 25ന് സമാപിക്കും. തിരുനാളിനോടനുബന്ധിച്ച് ജൂൺ 16 മുതൽ 25 വരെ എല്ലാ ദിവസവും വി .കുർബാനയും നൊവേനയും തുടർന്ന് സ്‌നേഹവിരുന്നും സെന്റ് പാട്രിക് പള്ളിയിൽ നടന്നുവരുന്നു.
ഷെഫീൽഡിൽ സീറോ മലബാർ മലയാളം വി .കുർബാനയും കുട്ടികൾക്ക് വേദപാഠവും ആരംഭിച്ചിട്ട് 2017 ൽ പത്തുവർഷം പൂർത്തിയാകും. വിവിധ വൈദികർ തിരുനാൾ ദിവസങ്ങളിൽ വിശുദ്ധ കുർബാനയിലും നൊവേനയിലും കാർമ്മികരാകുന്നു. 24 ന് വൈകിട്ട് തിരുനാൾ കുർബാനയും നൊവേന സമാപനവും വി അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് വണക്കം, പാച്ചോർ നേർച്ച എന്നിവയും നടക്കും.
25 ന് വൈകിട്ട് ആഘോഷമായ തിരുനാൾ കുർബാനയ്ക്കു റവ .ഫാ .ജിൻസൺ മുട്ടത്തുകുന്നേൽ മുഖ്യ കാർമ്മികത്വം വഹിക്കും . ഫാ. സന്തോഷ് വാഴപ്പള്ളി തിരുനാൾ സന്ദേശം നൽകും. ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം , ബാന്റുമേളം, കരിമരുന്ന് , മാജിക് ഷോ , ഗാനമേള എന്നിവയുണ്ടായിരിക്കും . തുടർന്ന് ഷെഫീൽഡിലെ നൂതന മലയാളി സംരംഭം നീലഗിരി റെസ്റ്റോറന്റ് ഒരുക്കുന്ന സ്നേഹവിരുന്നോടുകൂടി രാത്രി 8.30ന് പത്തു ദിവസത്തെ ആഘോഷ പരിപാടികൾ സമാപിക്കും .
തിരുനാളിനോടനുബന്ധിച്ചു കുമ്പസാരിക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും അടിമവയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കും . 24 ന് ശനിയാഴ്ച്ച തിരുനാൾ കുമ്പസാരദിനമായിട്ടു (ഇംഗ്ലീഷ് /മലയാളം )നടത്തപ്പെടുന്നതായിരിക്കും. തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുവാൻ ചാപ്ലയിൻ റവ.ഫാ. മാത്യു മുളയോലിലും ഇടവകാ സമൂഹവും എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.
#{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }#
ബിജു മാത്യു 07828 283353
#{red->n->n->ദേവാലയത്തിന്റെ അഡ്രസ്സ്: }#
ST.PATRICK CATHOLIC CHURCH <br> 851 BARNSLEY ROAD <br> SHEFFIELD <br> S5 0QF |