Content | പാലാ: പന്തക്കുസ്ത ദിനമായ ഇന്നലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ആയിരക്കണക്കിനു കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു വിദ്യാരംഭത്തിന് തുടക്കമിട്ടു. ദിവ്യബലിക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് വൈദികരുടെയും ബിഷപ്പുമാരുടെയും നേതൃത്വത്തില്‍ കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിച്ചത്. ആദ്യാക്ഷരം കുറിച്ചതിന് ശേഷം കുഞ്ഞുങ്ങള്‍ക്ക് മധുരപലഹാരവും വിതാരം ചെയ്തു.
ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സ്ഥിതിചെയ്യുന്ന ദേവാലയത്തില്‍ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ എന്നിവർ കുട്ടികളെ ആദ്യാക്ഷരമെഴുതിച്ചു. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ ബിഷപ് മാർ ജോർജ് മഠത്തികണ്ടത്തിൽ, ഫാ.മാത്യൂസ് മാളിയേക്കൽ എന്നിവരാണ് കുരുന്നുകൾക്കു ഗുരുക്കൻമാരായത്. |