India - 2025

പന്തക്കുസ്താ ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച് കൊണ്ട് ആയിരകണക്കിന് കുഞ്ഞുങ്ങള്‍

സ്വന്തം ലേഖകന്‍ 05-06-2017 - Monday

പാലാ: പ​​​ന്ത​​​ക്കു​​​സ്ത ദി​​​ന​​​മായ ഇന്നലെ വി​​വി​​ധ ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു കു​​​രു​​​ന്നു​​​ക​​​ൾ ആ​​​ദ്യാ​​​ക്ഷ​​​രം കു​​​റി​​​ച്ചു വിദ്യാരംഭത്തിന് തുടക്കമിട്ടു. ദിവ്യബലിക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് വൈദികരുടെയും ബിഷപ്പുമാരുടെയും നേതൃത്വത്തില്‍ കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിച്ചത്. ആദ്യാക്ഷരം കുറിച്ചതിന് ശേഷം കുഞ്ഞുങ്ങള്‍ക്ക് മധുരപലഹാരവും വിതാരം ചെയ്തു.

ഭ​​​ര​​​ണ​​​ങ്ങാ​​​ന​​​ത്തു വി​​​ശു​​​ദ്ധ അ​​​ൽ​​​ഫോ​​​ൻ​​​സാ​​​മ്മ​​​യു​​​ടെ ക​​​ബ​​​റി​​​ടം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ദേവാലയത്തില്‍ പാ​​​ലാ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്, ബിഷപ് മാ​​​ർ ജോ​​​സ​​​ഫ് പ​​​ള്ളി​​​ക്കാ​​​പ്പ​​​റ​​​മ്പിൽ എ​​​ന്നി​​​വ​​​ർ കു​​​ട്ടി​​​ക​​​ളെ ആ​​​ദ്യാ​​​ക്ഷ​​​ര​​​മെ​​​ഴു​​​തി​​​ച്ചു. കോ​​​ത​​​മം​​​ഗ​​​ലം സെ​​​ന്‍റ് ജോ​​​ർ​​​ജ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക​​​ണ്ട​​​ത്തി​​​ൽ, ഫാ.​​​മാ​​​ത്യൂ​​​സ് മാ​​​ളി​​​യേ​​​ക്ക​​​ൽ എ​​​ന്നി​​​വ​​​രാണ് കു​​​രു​​​ന്നു​​​ക​​​ൾ​​​ക്കു ഗു​​​രു​​​ക്ക​​​ൻ​​​മാ​​​രാ​​​യത്.


Related Articles »